പരിണയം ♥️♥️♥️: ഭാഗം 4

parinayam devika

എഴുത്തുകാരി: ദേവിക

അമ്മ വിഷമ്മികണ്ട....ഞാൻ ഞാൻ എന്റെ അമ്മായിയുടെ വിട്ടിൽ പൊക്കൊള്ളം എന്തായാലും അവരു എന്റെ അച്ഛന്റ്റെ പെങ്ങൾ അല്ലെ....കുഴപ്പം ഇല്ല...... ഞാൻ അവൾ വരുമ്പോഴേക്കും ഞാൻ ഇവിടെന്നു ഇറങ്ങട്ടെ..... അവൾ മുറിയിൽ കേറി ഒരു ബാഗ് എടുത്തു അവളുടെ സാധനങ്ങൾ ഒക്കെ എടുത്തു പാക്ക് ചെയ്തു.. അതിൽ അവളുടെയും ആദിയുടെയും ഫോട്ടോ എടുത്തു വെച്ചു..... അവൾ ആ കണ്ണുനീർ തുടച്ചു റൂമിൽ നിന്നും ഇറങ്ങി.... മോളെ..... അമ്മയോട് ഒന്നും തോന്നരുത്... ഇതിലു കുറച്ചു പൈസ ഉണ്ട് കൈയിൽ വെച്ചോ.... ഞങ്ങൾ നാളെ തന്നെ ആദിയുടെ അച്ഛന്റെ അടുത്തേക്ക് പോകും.... അവിടെ ചെന്നു നല്ല ഒരു ഡോക്ടറെ കാണിക്കാണ്ണം....... അല്ലെഗിൽ എന്റെ മോളു................ അവൾക്കു അവൾ എന്താ ചെയ്യുന്നേ എന്ന് അവൾക്കു പോലും അറിയില്ല... ദേഷ്യം വന്നാൽ പിന്നെ അവൾ അവളെ തന്നെ നോവിക്കും........ മ്മ്മ് എന്നാ ഞാൻ ഇറങ്ങട്ടെ അമ്മേ.... പല്ലവി അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു.... അവിടെ നിന്നും ഇറങ്ങി നടന്നു............. പല്ലവി..........

ആദി അവൾ ഇട്ടിരുന്ന ഷർട്ട്‌ ഊരി മാറ്റി കേറി ചെന്നപ്പോ തന്നെ വിളിച്ചു..... അമ്മ പേടിയോടെ അവളുടെ അടുത്തേക്ക് ചെന്നു... അവർക്ക് നാളെ പോകാൻ ഉള്ള എല്ലാം കാര്യങ്ങൾ എല്ലാം അവർ സെറ്റ് ആക്കിയിരുന്നു...... അമ്മ അവളോ....... അവൾ ഉറങ്ങുന്ന കാരണം ആണ് ഞാൻ പുറത്തു പോയപ്പോ കൊണ്ട് പോകാതിരുന്നത്... എന്ത് പറ്റി അമ്മ അമ്മയുടെ മുഖത്തു ഒരു വിഷമ്മമം പോലെ....... എന്താ പറ്റിയെ ആ ദക്ഷൻ ഇവിടെക്കു വന്നോ... എന്നിട്ട് അവൾ എവിടെ....... അതു ഒന്നുമല്ല മോളെ....... അവിടെന്നു വിളിച്ചിരുന്നു.... അച്ഛന്നു എന്തോ നെഞ്ചു വേദന പോലെ.... ഹോസ്പിറ്റലിൽ ആണ്... നമ്മളെ കാണണം എന്ന് പറഞ്ഞു..... എന്നിട്ട് എന്ത് അച്ഛന് ഇപ്പോ 😢😢😢...... അറിയില്ല മോളെ..... നമുക്ക് എത്രയും പെട്ടന്ന് അവിടേക്ക് പോണം........ മോൾ മോൾക്ക് വേണ്ട സാധനം എടുക്ക്.......പിന്നെ പല്ലവി മോൾക്ക് വിസ ഇല്ലാത്ത കാരണം അവൾക്ക് വരാൻ പറ്റില്ല അതു കൊണ്ട് അവൾ അവളുടെ അമ്മായിയുടെ വിട്ടിലേക്ക് പോയി...... അമ്മ ഇതു എന്ത് പ്രാന്തു ആണ് പറയുന്നതു........

അവൾ എവിടേക്ക് പോവാൻ ആണ്.......... എനിക്കു ഇപ്പോ അവളെ കാണണം....... അമ്മക്കു ഇങ്ങനെ തോന്നി അവളെ വിടാൻ........ അമ്മ മാറു....... 😠😠😠😠 നീ എവിടെക്കാ ആദി ഈ രാത്രിയിൽ നീ ഒരു പെണ്ണു ആണെന്ന് ഓർക്കണം........ അതും അല്ല അവളുടെ ഇഷ്ട്ടതിന്നു തന്നെ ആണ് പോയത്...... നിനക്ക് ഇപ്പോ സ്വന്തം അച്ഛനേക്കാളും അവളെ ആണോ.... ചെ.... നമുക്ക് വേഗം പോയിട്ടു തിരിച്ചു വരാം.......... അല്ലെഗിൽ നീ ഒന്നു അവളെ വിളിച്ചു നോക്ക്...... അമ്മ എത്രയൊക്കെ പറഞ്ഞിട്ടും ആദി മനസ്സിൽ കൊള്ളതെ ഹാളിൽ അങ്ങോട്ടും എങ്ങോട്ടും നടക്കാൻ തുടങ്ങി......... അവൾ അപ്പൊ തന്നെ പല്ലവിയെ വിളിച്ചു......... അവൾ എങ്ങനെയോ അവളെ പറഞ്ഞു സമാധാനീപ്പിച്ചു.........ആദി എങ്ങനെയോ സമ്മതിച്ചു.. നാളെ അവളുടെ അച്ഛന്റെ അടുത്തേക്ക് പോവാം എന്ന് പറഞ്ഞു..............

ആദിക്കു പല്ലവി സേഫ് ആയിട്ട് അവളുടെ അമ്മായിയുടെ വിട്ടിൽ ഉണ്ടെന്നു പറഞ്ഞപ്പോൾ ആണ് സമാധാനം ആയതു.......... അച്ഛന്നു ഒന്നും വരുത്തതെ എന്ന് ആദി മനം ഉരുകി പ്രാർഥിച്ചു അവളുടെ സാധനങ്ങൾ അവൾ പാക്ക് ചെയ്തു. അവളും അവളുടെയും പല്ലവിയുടെയും ഫോട്ടോ എടുത്തു അതിൽ വെച്ചു............. പക്ഷെ അമ്മക്കു പേടി ഉണ്ടായിരുന്നു... അവിടെ ചെല്ല്മ്പോൾ ഉള്ള ആദിയുടെ സ്വഭാവതെ ഓർത്തു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 മ്മ്മ്...... എവിടെക്കാ.... ചവിട്ടി തുള്ളി... ബാഗ് ഒക്കെ ആയിട്ട് ആണലോ തമ്പുരാട്ടി എഴുന്നുള്ളൂന്നെ..... എന്തെ... രക്ഷകർ ഒക്കെ കൈ ഒഴിഞ്ഞ........ പല്ലവി വിട്ടിലേക്ക് കടക്കുമ്പോ തന്നെ അമ്മായി ഒച്ച എടുത്തു......... ഇവിടെ നിന്റെ ആരും ഇല്ല... പിന്നെ ആരെ കാണാൻ ആവോ..... വിട്ടുക്കാരെ മൊത്തം നാണം കെടുത്തി ചത്ത് തുല്ഞ്ഞു ഇല്ലേ അവരുടെ ബന്ധം പറഞ്ഞു ആണ് നീ ഇവിടെക്കു വന്നതു ആണേൽ എന്റെ പടി ചവിട്ടാരുത് നീ... കടം കേറി ചത്ത ശങ്കരന്റെ പെങ്ങൾ ആണെന്ന് പറയാൻ എനിക്കു നാണകേടാ........

അവരു ചത്തപ്പോ നിന്നേം കൂടേ എടുക്കണം എന്ന് പേടിച്ചതു ആന്നു ഭാഗ്യം അന്ന് നിന്നേ അവരു കൊണ്ട് പോയി... ഇപ്പോ അവർക്ക് നിന്നേ മതിയായിരിക്കും അല്ലെ.... ഇവിടെ നിന്ന് കാലു കഴക്കണ്ട ഇറങ്ങി പോവാൻ നോക്ക്........ നിർത്തു അമ്മായി 😡😡😡😡😡..... ഞാൻ ഇങ്ങോട്ട് വലിഞ്ഞു കേറി വന്നതു അല്ല ഇതു വഴി പോയപ്പോ കേറി.... പിന്നെ അമ്മായി എന്റെ അച്ഛനെയും അമ്മയെയും പറഞ്ഞാലോ നിങ്ങളെ ഒക്കെ സഹിക്കാൻ നിന്നത് കൊണ്ട എന്റെ അച്ഛനും അമ്മയ്ക്കും ഈ ഗതികേടു വന്നത്... നിങ്ങൾ ഇപ്പോ കിടന്നു ഉറങ്ങുന്ന മണ്ണ് ഉണ്ടാലോ അതു എന്റെ അച്ഛന്റെ വിയർപ്പ് കൊണ്ട് ഉണ്ടാക്കിയതാ... ഇതിനു ഒക്കെ ഒരു നാൾ ദൈവത്തോടു നിങ്ങൾക്ക് കണക്ക് പറയേണ്ടി വരും നോക്കിക്കോ... അതും പറഞ്ഞു പല്ലവി അവിടെന്നു തിരിച്ചു... എവിടെക്കാ പോകേണ്ടതു എന്ന് അറിയതെ അവൾ ആ ബസ്സ്റ്റോപ്പിൽ ഇരുന്നു...... എടീ രമണി നീ എന്തിനാ മോളോട് അങ്ങനെ പറഞ്ഞേ.... ദേ സദ്യ ആവാറായി.... ഇന്ന് ഒരു ദിവസം എങ്കിലും നിനക്ക് ഒന്നു നിർത്തയിരുന്നില്ലേ....

എന്തൊക്ക ആയാലും നിന്റെ ആങ്ങളേയുടെ മോൾ അല്ലെ....... നിങ്ങൾക്ക് അത്ര കുഴപ്പം ഉണ്ടെകിൽ അവളുടെ കൂടേ ഇറങ്ങി പൊക്കോ... അത്രയും പറഞ്ഞു പല്ലവി പോയ വഴിയേ നോക്കി കാർപ്പിച്ചു തുപ്പി അകത്തെക്കു കേറി....... നേരം ഇരുട്ട്ന്നതോരും പല്ലവിക്കു പേടിയായി..അവൾ ആ ബസ്സ്റ്റോപ്പിൽ തന്നെ നിന്നു...... അടുത്ത് പട്ടികൾ കൂട്ടം കൂടി നിക്കാൻ തുടങ്ങി.. അവൾ പേടിച്ചു ഒരു മൂലയ്ക്ക് ചുരുണ്ടു കൂടി കരഞ്ഞു..... ആ കരഞ്ഞിലിനു ഒടുവിൽ അവൾക്കു ഹരിയുടെ മുഖം തെളിഞ്ഞു.... ഒന്നും നോക്കാതെ അവനെ വിളിച്ചു.... അവൾ പറഞ്ഞ അപ്പൊ തന്നെ അവൻ അവളുടെ അടുത്തേക്ക് വന്നു........... അവളെ കണ്ട അപ്പൊ തന്നെ അവൻ അവളുടെ അടുത്തേക്ക് വന്നു..... കണ്ണീരൊടെ അവൾ അവനോട് ഓരോ കാര്യങ്ങൾ പറഞ്ഞു.... അവൻ അവളുടെ ബാഗ് വാങ്ങിച്ചു അവളോട് അവന്റെ ബൈക്കിൽ കേറി ഇരിക്കാൻ പറഞ്ഞു..... ആ സമയതു പല്ലവിക്കു വേറെ ഒന്നും ചിന്തിക്കാൻ തോന്നിയില്ല........... അവൻ അവളെ കൊണ്ട് നേരെ വിട്ടിലേക്ക് വിട്ടു................

അവിടെ ചെന്നപ്പോ അച്ഛൻ ഉണ്ടായിരുന്നു......... ആഹ്ഹ്.... വാ മോളെ.... ഇവൻ എന്നോട് മോളുടെ കാര്യം ഒക്കെ പറയറുണ്ട്‌.... എന്താ കാര്യം ഒന്നും ഇപ്പോ അച്ഛൻ ചോദിക്കുന്നില്ല........ മോൾ എന്തായാലും അകത്തെക്കു വാ..... അവൾ ഹരിയെ ഒന്നു നോക്കി.. അവൻ കണ്ണ് കൊണ്ട് കയറിക്കോ എന്നു കാണിച്ചു.......... ആ അച്ഛൻ കടയിൽ പോയി എന്തെങ്കിലും കഴിക്കാൻ ഉള്ളത് വാങ്ങിച്ചു വാ...... ഹരി പോക്കറ്റിൽ നിന്നും കുറച്ചു പൈസ എടുത്തു അച്ഛന്റെ കൈയിൽ കൊടുത്തു വിട്ടു..... പോകുന്ന നേരത്തു അച്ഛാനോട് കുറച്ചു പതുകെ വന്ന മതീന്ന് അച്ഛന്റെ ചെവിയിൽ പറഞ്ഞു......... അച്ഛൻ പുറത്തേക്ക് പോയതും ഹരി വാതിൽ അടച്ചു കുറ്റി ഇട്ടു....... ഇതു വാടക വീട് ആണ്... കുഴപ്പം ഇല്ലാലോ...... ഇല്ല...... ഇനി എങ്കിലും ഒന്നു ശ്വാസം വിട്...എനിക്കു പണ്ടേ സംശയം ഉണ്ടായിരുന്നു ആദിക്കു നിന്നോട് ഉള്ള ഈ പെരുമാറ്റം കണ്ടിട്ട്...... അതൊക്കെ പോട്ടേ.... നീ ഇങ്ങനെ വിഷമ്മിച്ചു ഇരിക്കതെ പോയി കുളിക്കു..... ഞാൻ റൂം കാണിക്കാം...... അല്ലെഗിലും നീ എന്തിനാ വിഷമ്മിക്കുന്നെ ഞാൻ ഇല്ലേ കൂടേ....

അതും പറഞ്ഞു ഹരി അവളുടെ അടുത്തേക്ക് നീങ്ങി..... അവളുടെ തോളിൽ രണ്ടു കൈ വെച്ചു... അപ്പൊ തന്നെ പല്ലവി അവനെ നോക്കി.... ആദ്യം നിന്റെ കരച്ചിൽ നിർത്തു....... എന്നിട്ട് പോയി കുളിച്ചോ.... പല്ലവി തല താഴത്തി അവളുടെ അവസ്ഥ ഓർത്തു........ ഹരി അവന്റെ കൈ അവളുടെ തോളിൽ പതിയെ അമർത്തി കണ്ണുകൾ അടച്ചു അവളുടെ കഴുത്തിന്റെ അവിടേക്ക് മുഖം കൊണ്ട് വന്നു......... അതിനു മുന്നേ ആരോ വന്നു അവന്റെ കഴുത്തിൽ പിടിച്ചു പിന്നിലേക്ക് വലിച്ചു ഇട്ടു....... ഒച്ച കേട്ടു പല്ലവി പേടിയോടെ നോക്കി... അവിടെ നിലത്തു കിടക്കുന്ന ഹരി കണ്ടു... അവൻ പേടിയോടെ നോക്കുന്നത് കണ്ടു അവളും അങ്ങോട്ട് നോക്കി....... ദേഷ്യത്തിന്റെ മുൾ മുനയിൽ നിൽക്കുന്ന കണ്ണുകൾ ചുമ്മന്നു കൈകൾ ചുരുട്ടി പിടിച്ചു ഹരിയെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ നിലക്കായിരുന്നു ആ രക്ഷസൻ അപ്പോൾ....................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story