പരിണയം ♥️♥️♥️: ഭാഗം 6

parinayam devika

എഴുത്തുകാരി: ദേവിക

ഹലോ ഹരിയേട്ടാ......... പല്ലവി കരഞ്ഞു കൊണ്ട് വിളിച്ചു........ 😢😢 ഹലോ...... പെണ്ണെ.... നീ എന്തിനാ ഇങ്ങനെ കരയുന്നെ.... അവൻ... ആ ദക്ഷൻ നിന്നെ എന്തെങ്കിലും ചെയ്തോ... പറ മോളെ.... ഹലോ... ഞാൻ കാരണം ഹരിയേട്ടൻ........ എനിക്കു അറിയില്ല എന്താ ചെയ്യണ്ട എന്ന്.... മാപ്പു പറയാൻ പോലും അർഹത ഇല്ലാത്തവൾ ആണ് ഞാൻ..... ഒത്തിരി വേദനിച്ചോ... എന്നേ സഹായിചതു കൊണ്ടല്ലെ ഇങ്ങനെ ഒക്കെ...... എനിക്കു അറിയാം അയാളിൽ നിന്നും എനിക്കു രക്ഷ ഇല്ലന്ന്.... എന്നിട്ടും ഞാൻ ഇപ്പോ ഹരിയേട്ടനെ വിളിച്ചത് ഒരിക്കലും ഹരിയേട്ടനു ഒന്നും വരരുത്... അയാൾ എന്ത് വേണേലും ചെയ്യും... ഞാൻ കാരണം ഹരിയേട്ടനു എന്തെങ്കിലും സംഭവിച്ച പിന്നെ ഞാൻ പിന്നെ ജീവിച്ചു ഇരുന്നിട്ട് കാര്യം ഇല്ല......... 😰😰.. അതൊന്നും ഉണ്ടാവില്ല.... നീ ഇങ്ങനെ പേടിക്കണ്ട.... ഞാൻ എന്തെങ്കിലും ചെയ്യാൻ പറ്റോ എന്ന് നോക്കട്ടെ.... എന്തായാലും അവൻ നിന്റെ കഴുത്തിൽ താലി കേട്ടില്ല.... അതിനു ഞാൻ സമ്മതിക്കില്ല... നീ ഇപ്പോ കിടന്നു ഉറങ്ങാൻ നോക്ക്..... മ്മ്മ്... ഹരിയേട്ടാ... എനിക്കു.. എനിക്കു ഒരു കാര്യം പറയണം ആയിരുന്നു....

പക്ഷെ ഇതു ഞാൻ പറയുന്നതു ശെരി ആണോന്നു അറിയില്ല... ഇനിയും ഞാൻ അതു പറഞ്ഞില്ല എങ്കിൽ എനിക്കു...... നീ ഇപ്പോ അതൊന്നും ചിന്തിക്കണ്ട കാര്യം ഇല്ല.. നാളത്തെ കാര്യം ഞാൻ ജീവിച്ചു ഇരിക്കുന്നുണ്ടെഗിൽ മുടക്കി ഇരിക്കും..... മ്മ്മ്... ശെരി.. ഞാൻ പിന്നെ വിളിക്കാം ചിലപ്പോ അയാൾ വരും... ആ വാതിൽ ഒക്കെ നന്നായി ലോക്ക് ചെയ്തിട്ട് കിടന്നോ... നീ ഒന്നും പറ്റി ആലോചിച്ചു ടെൻഷൻ ആവണ്ട... പല്ലവി കാൾ കട്ട്‌ ചെയ്തു കിടന്നു... ടാ... വിനോദെ നീ എന്തും വിചാരിചിട്ട അവളോട് നീ കല്യാണം മുടക്കും എന്ന് പറഞ്ഞേ..... അവന്റെ അടുത്ത് വന്നു ശിവരാമൻ ചോദിച്ചു.... ഓഹോ... എനിക്കു വല്ല വട്ടു അല്ലെ അവളുടെ കല്യാണം മുടക്കാൻ.. എന്നിട്ട് വേണം ആ നായിന്റെ മോൻ എന്നേ കേറി മേയാൻ... അല്ലെഗിൽ തന്നെ കല്യാണം എങ്ങാനും മുടങ്ങിയ ആ നാശം പിടിച്ചവളെ ഞാൻ കെട്ടേണ്ടി വരും... എന്തായാലും ഈ കല്യാണം ഒന്നും കഴിയട്ടെ...

പിന്നെ അതിനെ പറ്റി ചിന്തിക്കാം.. എന്തായാലും അവൾക് ഇപ്പോ അവനെക്കാളും എന്നേ ആണ് വിശ്വാസം.. അതു മതി എനിക്ക്.... ഞാൻ തൊടുന്നതിന് മുമ്പ് അവൻ തൊട്ട് എന്നും വെച്ചു എനിക്ക് കുഴപ്പം ഒന്നുമില്ല... അല്ലെഗിലും പണ്ടേ നിനക്ക് ഒരാള് തൊട്ടത്തിൽ ആണലോ പ്രിയം... ചേച്ചിമാരെ വളക്കാൻ നീ പണ്ടേ മിടുക്കനാ. അവരു ആകുമ്പോ കേസിനും പോകില്ല.. അല്ലേടാ.... ടാ ആ കൊച്ചിനെ പിന്നെ നമ്മുടെ കൂടേ ഡൽഹിക്ക് കൊണ്ട് പോകുന്നുണ്ടോ...... ഇപ്പോ അതിനെ പറ്റി ചിന്തിചിട്ട് ഇല്ല... എല്ലാ പെണ്ണുങ്ങളെ പോലെ അവളെ കൊണ്ട് പോവാൻ പറ്റില്ല.. അവളുടെ കൂടേ ഉള്ളവൻ അത്ര നിസാരക്കാരൻ അല്ല... പിന്നെ അവളെ ഞാൻ ഒന്നു അറിഞ്ഞു വിളയാടിയ പിന്നെ അവന്റെ നേഗിളിപ്പു തന്നെ അവിടെ നിന്നോളും... അപ്പൊ നാളെ എന്താ പരിപാടി.... നാളെ എന്ത് പരിപാടി സുഖം ആയിട്ട് രണ്ടണ്ണം അടിച്ചു കിടക്കും...

രാത്രി ആവുമ്പോ അവളെ വിളിച്ചു സെന്റി അടിക്കാം ആ 🤬🤬🤬മോൾ എല്ലാം വിശ്വാസിചൊല്ലും... നീ വല്ലതും കഴിക്കാൻ കൊണ്ട് വന്നിട്ട് ഉണ്ടോ.. ആ നായിന്റെ മോൻ അടിച്ചിട്ട് അനക്കാൻ പറ്റുന്നില്ല... അതിനു ഉള്ളത് ഞാൻ അവൾക്ക് കൊടുത്തോള്ളം..... അത്രയും പറഞ്ഞു അവൻ അകത്തേക്ക് കേറി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 എന്റെ ചേട്ടത്തി നിങ്ങൾ ഇതു എന്തും ഭാവിച്ചാ... അതും ഇത്ര പെട്ടന്ന്... അവൻ എന്തെങ്കിലും ചെയ്തു എന്ന് വെച്ചു നിങ്ങളും അതിന്റെ കൂടേ തുള്ളാൻ ആണോ നികുന്നെ. അവൻ ചെറിയ കുട്ടി അല്ലെ ചിലപ്പോൾ ഇതൊക്കെ അവന്റെ പ്രായത്തിന്റെ ആകും... രാവിലെ തന്നെ രമ അംബികയോടു പറഞ്ഞു... എന്റെ നാത്തൂനേ നിങ്ങൾക്ക് അറിഞ്ഞൂടെ അവനെ പറ്റി ... അതും അല്ല പല്ലവി മോളെ ഞങ്ങൾക്ക് ചെറുപ്പം മുതൽ അറിയാം... എന്റെ ആഗ്രഹവും ഇതു തന്നെയാ.. നീ വേഗം റെഡി ആവാൻ നോക്ക് നമ്മുടെ വീട്ടുകാരെ മാത്രമേ വിളിച്ചിട്ട് ഉള്ളു രജിസ്റ്റർ ഒക്കെ അവിടേക്ക് വരാന് പറഞ്ഞിട്ട് ഉണ്ട്... ആ കാര്യങ്ങൾ ഒക്കെ മോന്റെ അച്ഛൻ ആണ് നോക്കിയേ...

ഞങ്ങൾ റെഡി ആയി നിക്ക... വേഗം വന്നു കാറിൽ കേറാൻ നോക്ക്... മോൻ അവളെ കൂട്ടി അവിടേക്ക് വരാന് പറഞ്ഞിട്ട് ഉണ്ട്.... അതും പറഞ്ഞു അംബിക അവിടെ നിന്നും ഭർത്താവിന്റെ അടുത്തേക്ക് പോയി.... ചെ... രമ അവളുടെ കൈ ചുമരിൽ അടിച്ചു... ഞാൻ eni ശാരി മോളോട് എന്ത് പറയും.. ഏട്ടൻ അറിഞ്ഞ.....പക്ഷെ ഇനി ശാരിയുടെ കാര്യം പറഞ്ഞു ചെന്ന ചിലപ്പോൾ ഈ വിട്ടിൽ നിന്നും പോകേണ്ടി വരും... രമ എന്തൊക്കെയോ ആലോചിച്ചു റെഡി ആവാൻ റൂമിൽ കേറി പെട്ടന്നു തന്നെ അമ്പലത്തിലേക്ക് അംബികയുടെ കൂടേ ഇറങ്ങി ......... 🔹🔹🔹🔹🔹🔹🔹🔹🔹🔹 ഓഹ്... കാമുകനെ കുറിച് ആലോചിച്ചു നിക്കായിരിക്കും... ജനലിൽ പുറത്തേക്ക് നോക്കി ഇരിക്കയിരുന്നു അപ്പോൾ പല്ലവി.. അവളുടെ ഫോൺ അവളുടെ കൈയിൽ മുറുകെ നെഞ്ചോട് ചേർത്ത് വെച്ചിട്ടുണ്ടായിരുന്നു..... ദക്ഷൻ അവളെ തന്നെ നോക്കി ഇരുന്നു.. അവൻ വാങ്ങിച്ചു കൊടുത്ത ആ പട്ടുസാരിയിൽ ശെരിക്കും ദേവിയെ പോലെ തോന്നിയിരുന്നു.. പക്ഷെ മുഖത്തു വിഷമം ഉണ്ടായിരുന്നു.... അവൻ അവൾടെ അടുത്ത് വന്നു ചേർന്ന് നിന്ന് അവളുടെ അരയിൽ അമർത്തി പിടിച്ചു.. വേദന കൊണ്ടാണോ അതോ വികാരം കൊണ്ട്‌ ആണോ അറിയില്ല അവൾ ഉയർന്നു പൊങ്ങി... അവളെ തിരിച്ചു നിർത്തി അവളുടെ അരകേട്ടു പിടിച്ചു അവന്റെ അടുത്തേക്ക് ചേർത്തു നിർത്തി........................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story