പരിണയം ♥️♥️♥️: ഭാഗം 9

parinayam devika

എഴുത്തുകാരി: ദേവിക

എന്താടി... നീ ഇങ്ങനെ പേടിക്കുന്നെ ഞാൻ നിന്റെ ഭർത്താവ് അല്ലെ നീ എന്റെ ഭാര്യയും പിന്നെ എന്താ കുഴപ്പം... ഒന്നു അടുത്തു വാ ഞാൻ ഒന്നു സ്നേഹിക്കട്ടെ.. ഞാൻ... പ്ലീസ്... എന്നേ ഒന്നും ചെയ്യരുത്.. 😢 ഹേയ് അതു എന്ത് വർത്താനം ആണ്.. നീ എന്തിനാ എന്നേ ഇങ്ങനെ പേടിക്കുന്നെ.. ഈ ദക്ഷൻ പെണ്ണുങ്ങളെ സ്നേഹിക്കറുള്ളൂ അതു ഇപ്പോ നിന്നോട് ആകുമ്പോ സ്നേഹം കൂടുകയെ ഉള്ളു... അവൻ അവളുടെ അടുത്തേക്ക് ചെന്നു കൈകൾ രണ്ടും ചുമരിനോട് ചേർത്ത് വെച്ചു....അവളുടെ മുഖത്തെക്കു മുഖം അടുപ്പിച്ചു.. അവൻ അങ്ങനെ വരുന്നതു കണ്ടതും പല്ലവി കണ്ണ് മുറുകെ അടച്ചു ചുണ്ടുകൾ വായിനു ഉള്ളിൽ ആക്കി വെച്ചു.... അവൻ അവള് അങ്ങനെ നിലക്കുന്നതു കണ്ടതും അവളുടെ കവിളിൽ അമർത്തി കടിച്ചു.. ആാഹ്ഹ്... പല്ലവി പെട്ടന്ന് എരിവ് വലിച്ചു.. എന്ത് നോക്കി നിൽക്കാടീ വന്നു കുളിപ്പിച്ച് താ..... അവൻ പറയുന്നത് കേട്ടതും അവൾ അത്ഭുതത്തോടെ അവനെ നോക്കി..... എന്തെ.... നീ അല്ലെ എന്റെ ഭാര്യ അപ്പൊ വാ.... മ്മ്മ്..... അവന്റെ സ്വഭാവം പേടിച്ചിട്ട് അവൾ അവന്റെ അടുത്തേക്ക് ചെന്നു നിന്നു.......

അയ്യടീ... അങ്ങനെ നീ ഇപ്പോ എന്റെ കുളിസീൻ കാണണ്ട.. പുറത്ത് ഇറങ്ങി നിക്ക് ഞാൻ ഇപ്പോ വരാം.... അവൻ അവളെ തള്ളി പുറത്താക്കി... ശെരിക്കും അവൻ എന്താ ചെയ്യുന്നേ എന്ന് അവനു പോലും അറിയുന്നില്ല.. പല്ലവി അവൻ വരുന്ന വരെ റൂമിൽ വെയിറ്റ് ചെയ്തു... കുറച്ചു കഴിഞ്ഞതും ദക്ഷൻ ഒരു തോർത്തു മാത്രം എടുത്തു ഇറങ്ങി.. അവന്റെ നെഞ്ചിൽ ഒക്കെ വെള്ളതുള്ളികൾ ഉണ്ടായിരുന്നു..പല്ലവിയുടെ കണ്ണൂകൾ ഒരു നിമിഷം അവിടേക്ക് പോയി... ദക്ഷൻ അതു കണ്ടതും അവൾ പെട്ടന്ന് നോട്ടം മാറ്റി... അവളുടെ മനസ് അവിടേക്ക് തന്നെ നോക്കാൻ തോന്നിച്ചു.. കണ്ണുകൾ അവൾ പോലും അറിയാതെ അവിടേക്കു പോയി... ഇതു എങ്ങാനും ഞാൻ ആണ് അവളുടെ നെഞ്ചിലെക്കു നോക്കി ഇരുന്നെങ്കിൽ കേസ് മാറിയേനെ.. അവൻ അവൾ നോക്കുന്നത് കണ്ടു മനസ്സിൽ ഓർത്തു.. എന്തെടീ ഇങ്ങനെ നോക്കുന്നെ.. എന്നാ ശെരിക്കും കണ്ടോ.... എന്നും പറഞ്ഞു അവൻ ഉടുത്തിരുന്ന തോർത്തിൽ കൈ വെച്ചു... അതു കണ്ടതും അവൾ തിരിഞ്ഞ് നിന്നു.... കുറച്ചു കഴിഞ്ഞിട്ടും അവൾ തിരിയാതെ കണ്ടിട്ട് ദക്ഷൻ അവളെ വിളിച്ചു...

അതെ... തമ്പുരാട്ടി ഒന്നു ഇങ്ങു വന്നു എന്റെ തല ഒന്നു തോർത്തി തന്നെ... ഞാനോ..... അല്ല നിന്റെ....... 🤬🤬🤬🤬.. അവൾ അവന്റെ അടുത്ത് വന്നു നിന്നു... അതെ കൈ എത്തുന്നില്ല ഒന്നു ഇരിക്കോ.... വല്ല കസേരയിൽ കേറി നിക്കടീ...ഏതു നേരത്ത് ആണാവോ ഇതിനെ ഒക്കെ... ഇവളുടെ തന്തക്കു ചെയുന്ന പണി നല്ല വൃത്തിയിൽ ചെയ്തൂടെ.. ഒരു കുരുട്ടടയ്ക്ക പോലെത്തെ സാധനം... പറയുന്ന ആൾ ഹൃതിക് റോഷൻ അല്ലെ.. എന്താ.... ഏയ്യ്.. ഒന്നുമില്ല.... മ്മ്മ്... അവൻ ഒരു ചെയറിൽ ഇരുന്നു.. അവൾ അവന്റെ നേരെ നിന്നു തല തോർത്തി കൊടുത്തു...... എന്നോട് ഉള്ള ദേഷ്യം എന്റെ മുടിയിൽ നിർത്താ... നിന്നെ പിന്നെ ആ ചുമരിൽ നിന്നും വടിച്ചു എടുക്കാൻ ഉണ്ടാവുള്ളു... മ്മ്മ്... അവൾ തോർത്തുമ്പോൾ അവളുടെ ശരീരം എനങ്ങുന്നത് നോക്കി നിൽക്കായിരുന്നു അപ്പോൾ ദക്ഷൻ... മ്മ്മ് എവിടേക്കോ ഒരു ആനചന്തം ഉണ്ട്.... പക്ഷെ എന്റെ അത്ര ഇല്ല.... അതു കേട്ടതും അവൾ അവളുടെ സാരി നേരെ ഇട്ടു... ഞാൻ അവിടെ നോക്കി അല്ല പറഞ്ഞേ മൊത്തത്തിൽ ആണ്.... പിന്നെ എന്റെ മുന്നിൽ ഇങ്ങനെ ഷോ ഇറക്കി മറച്ചു പിടിക്കാൻ ആണ് ഉദ്ദേശം എങ്കിൽ നിനക്ക് എന്നേ അറിയാലോ.. ഇതു എന്റെ വീട് ആണ് എന്റെ റൂം ആണ് അപ്പൊ ഞാൻ എന്ത് വേണേലും ചെയ്തു എന്നിരിക്കും...

എനിക്കു ചോദിച്ചു വാങ്ങിക്കുന്നത്തിലും ഇഷ്ട്ടം എന്റെ അധികാരം പിടിച്ചു വാങ്ങുന്നത് ആണ്... എന്നിട്ടും ഞാൻ അതു ചെയ്യതത് വേണ്ടന്ന് വെച്ചിട്ട.... ഇനി നീ ആയിട്ടു തുടങ്ങി ഞാൻ ഒന്നു കേറി മേയും... എനിക്കു ഇപ്പോ നിന്നോട് ഒരു ഫീലിംഗ്സ് ഇല്ല ഞാൻ പറഞ്ഞാലോ നാട്ടുകാരെ കാണിക്കാൻ ഒരു ഐറ്റം വേണം അതിനു ആണ് നീ..... പിന്നെ ഇടക്ക് എന്റെ ശരീരത്തിന്റെ വിശപ്പ് മാറ്റാനും.... പല്ലവി ഒന്നും മിണ്ടാതെ അതൊക്ക കേട്ടു നിന്നു... അതെ എനിക്കു എന്റെ ഫോൺ വേണം.... എന്നിട്ട് നിനക്ക് നിന്റെ കാമുകനെ വിളിക്കാൻ അല്ലെ... ഇപ്പോ നിലവിൽ നിനക്ക് ഒരു ഭർത്താവ് ഉണ്ട് അവൻ ചത്തിട്ടു വിളിക്കടീ.. അതു വരെ എന്റെ കൂടേ അല്ലാതെ ഈ വീട്ടിനു പുറത്തു ഇറങ്ങരുത്... അപ്പൊ നിങ്ങൾ ചെയുന്നതോ.. സ്വന്തം ഭാര്യയുടെ മുന്നിൽ വെച്ചു കാമുകിയെ ചെ.... ഓഹ് അപ്പൊ നിനക്ക് അതു പൊള്ളി..... അമ്മ ഇന്ന് അപ്പച്ചിയുടെ വിട്ടിൽ പോണം എന്ന് പറഞ്ഞില്ലേ പോയി ശാരിയെയും വിളിക്ക് അവളും ഉണ്ടാകും എന്റെ ഒപ്പം.... നീ ഇങ്ങനെ നീറുന്നതു ആടീ എനിക്കു ഇഷ്ട്ടം..... എന്നാ നിങ്ങൾക്ക് തെറ്റി....

നിങ്ങളെ ഒരു ഭർത്താവ് ആയിട്ടു കണ്ടാൽ അല്ലെ എനിക്കു ഈ പ്രശ്നം ഉള്ളു.. അതു ഈ ജന്മത്ത് ഉണ്ടാവില്ല... എന്റെ ജീവിതത്തിൽ ഏറ്റവും വെറുക്കുന്ന ആള് ആണ് നിങ്ങൾ... താങ്ക്സ്... ഇറങ്ങി പോടീ... എന്നിട്ട് പോയി ശാരിയെ വിളിച്ചിട്ട് വാ... അവൾ അവളുടെ കൈയിൽ ഉള്ള തോർത്തു ബെഡിൽ ഇട്ടു പുറത്തു ഇറങ്ങി.... അപ്പോഴേക്കും ശാരി അവിടേക്കു വന്നിരുന്നു.. വാതിലിന്റെ അവിടെ വെച്ചു പല്ലവിയെ അവൾ തടഞ്ഞു.. നീ എന്നല്ല നിന്റെ ചത്ത് പോയ തന്ത വന്നു പറഞ്ഞാലും ഈ ശാരിക ഈ റൂമിൽ കേറി ഇരിക്കും അവളെ നോക്കി പുച്ഛിച്ചു അവൾ അകത്തു കേറി... ശാരി ആ ഡോർ ഒന്നു ക്ലോസ് ചെയ്തേക്കു .... ശാരി അവളെ നോക്കി കണ്ണടച്ചു ഡോർ ക്ലോസ് ചെയ്തു.... മറ്റൊരു സ്ത്രീയുടെ മുന്നിൽ ഒരു തോർത്തു മാത്രം ഉണ്ടുത്തു നിൽക്കുന്ന ദക്ഷന്റെ മുഖം ഓർക്കുന്തോറും അവൾക്ക് അറപ്പു തോന്നി... അവർക്ക് തമ്മിൽ അങ്ങനെ ഒരു ബന്ധം ഉണ്ടെകിൽ അയാൾ എന്തിനാ എന്നോട് ഇങ്ങനെ ഒക്കെ ചെയ്തു കൂട്ടിയെ.. ഇഷ്ട്ടം ഇല്ലാഞ്ഞിട്ടു കൂടിയും ദക്ഷൻ എന്നേ കല്യാണത്തിനു മുന്ന് വരെ എന്റെ ശരീരത്തിൽ തൊട്ടു...

എന്നാൽ ഞാൻ സ്നേഹിക്കുന്ന ഹരിയേട്ടൻ ഒരു വാക്ക് കൊണ്ട് പോലും എന്നേ ഉപദ്രവിവിചിട്ടില്ല... അവൾക്ക് അപ്പൊ ഹരിയോട് സംസാരിക്കണം എന്ന് തോന്നി...... അവൾ നേരെ അടുക്കളയിൽ ചെന്നു അവിടെ അമ്മ മാത്രം ഉണ്ടായുള്ളൂ... ആ... ചായ കൊടുത്തോ.... അല്ല മോളെ അവൻ അപ്പച്ചിയുടെ വിട്ടിൽ പോകുന്ന കാര്യം പറഞ്ഞോ.... മ്മ്മ്... എന്നാ മക്കള് ബ്രേക്ഫാസ്റ് കഴിച്ചിട്ട് ഇറങ്ങിക്കോളു... അവിടെ ദക്ഷന്റെ അച്ഛന്റെ വീട്ടുകാർ ഒക്കെ ഉണ്ട്.. കുറച്ചു പേർക്ക് അല്ലെ കല്യാണം കൂടാൻ പറ്റിയുള്ളൂ... മ്മ്മ്.. അമ്മേ അമ്മയുടെ ഫോൺ ഒന്നു തരോ... അതിനു എന്താ മോളെ അമ്മയുടെ റൂമിൽ ഉണ്ടാകും മോൾ പോയി എടുത്തോ... ലോക്ക് ഒന്നും ഇട്ടട്ടില്ല.... അവൾ വേഗം അമ്മയുടെ റൂമിൽ ചെന്നു ഫോൺ എടുത്തു ഒരു ധൈര്യത്തിനു അവൾ ഫോൺ കൊണ്ട് വെളിയിൽ ഇറങ്ങി...... 🔹🔹🔹🔹🔹🔹🔹🔹 ദക്ഷ ഇനിയും എന്തിനാ അവളെ അപ്പോ ഞാൻ ഒരു രണ്ടാം തരക്കാരി ആവില്ലേ... ദക്ഷ.... നീ എന്താ ഞാൻ പറയുന്നത് ഒന്നും കേൾക്കാത്തെ.... എനിക്കു താല്പര്യം ഇല്ല ഞാൻ ഡ്രസ്സ്‌ ചെയ്തിട്ട് വരാം...

കുറച്ചു കഴിഞ്ഞ ഞങ്ങൾ അപ്പച്ചിയുടെ വിട്ടിൽ പോകും വേണേൽ വരാം... യാ ദക്ഷ ഞാനും ഉണ്ട്.. അല്ലെഗിലും ഞാൻ അവരെ ഒക്കെ അറിഞ്ഞിരിക്കണ്ടേ.. പിന്നെ നമുക്ക് രണ്ടു പേർക്കും ഇടയിൽ ഒരു കുഞ്ഞു വന്നാൽ പിന്നെ അവളുടെ ശല്യം അവിടെ തീരും.... അതിനു ഒരു താലിയുടെ ആവശ്യം ഇല്ലാലോ... ശാരി അവന്റെ അടുത്ത് വന്നു അവൻ നെഞ്ചിലൂടെ പുതച്ച തോർത്തിൽ പിടിച്ചു വലിച്ചു.... അവൻ അവളുടെ കൈയിൽ പിടിച്ചു.. കണ്ണികണ്ട ആണുങ്ങളുടെ കൂടേ കിടന്നവൾ ഒന്നും എന്റെ കുഞ്ഞിന്റെ അമ്മ ആവാൻ ഞാൻ സമ്മതിക്കില്ല... അവളുടെ കൈ തട്ടി മാറ്റി അവൻ ഡ്രസിങ് റൂമിൽ കേറി.... ചെ..... അവൾ നിരാശയോടെ കൈ കുടഞ്ഞു... ശാരി അവൻ പോയതും അവളുടെ റൂമിൽ കേറി പോകാൻ വേണ്ടി റെഡി ആയി.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കുറെ വട്ടം ട്രൈ ചെയ്തിട്ട് ആണ് പല്ലവിക്ക് ഹരിയെ കിട്ടിയത്.. ഹെലോ ഹരിയേട്ടാ.... ആഹ് പല്ലവി... നീ..... സോറി... എനിക്കു നിന്നെ രക്ഷിക്കാൻ പറ്റിയില്ല..അവൻ ദക്ഷൻ.. മ്മ്മ് ഒക്കെ അറിയാം ഹരിയേട്ടാ... അയാൾ ഹരിയേട്ടനെ എന്തെങ്കിലും ചെയ്തോ...

ഏയ്യ് ഇപ്പോ കുഴപ്പമില്ല.. നിനക്ക് അവിടെ എന്തെങ്കിലും.. നിന്റെ ഫോൺനിനു എന്ത് പറ്റി... ഇതു ആരുടെ നമ്പർ ആണ്... എന്റെ ഫോൺ അയാൾ വാങ്ങിച്ചു വെച്ചേക്ക.. ഇതു ഇപ്പോ അമ്മയുടെ നമ്പർ ആണ്. ഇതിലേക്ക് വിളിക്കണ്ട എന്തെങ്കിലും ഉണ്ടെകിൽ ഞാൻ വിളിക്കാം... ഹരിയേട്ടൻ ഒരിക്കലും എന്റെ ഈ അവസ്ഥ ആദിയോടു പറയരുത്... അവളെ ഞാൻ ഇപ്പോ ഒരുപാട് മിസ്സ്‌ ചെയുന്നുണ്ട്‌.. എനിക്കു ഇവിടുന്ന് രക്ഷ ഇല്ല.. നീ ഒന്നും കൊണ്ട് പേടിക്കണ്ട.... ഞാൻ ഇല്ലേ... കുറച്ചു നാൾ എങ്ങാനും പിടിച്ചു നിക്ക്.. അതു കഴിഞ്ഞു ഞാൻ നിന്നേ വിളിക്കാം.. മ്മ്മ് ഞാൻ വെക്കുവാ.. പിന്നെ എപ്പോഴെഗിലും വിളിക്കാം.... പല്ലവി ഫോൺ വെച്ചു അമ്മയുടെ അടുത്തേക്ക് ചെന്നു.... ടേബിളിൽ കഴിക്കാൻ ഉള്ളത് ഒക്കെ റെഡി ആക്കി വെച്ചിരുന്നു... അല്ല ഏട്ടത്തി ഇവര് പോയിട്ട് ഇന്ന് തന്നെ വരോ..... അവിടെത്തെ കാര്യങ്ങൾ നോക്കിയിട്ട് വന്ന മതീന്ന് അവനോട് ഞാൻ പറഞ്ഞിട്ട് ഉണ്ട്..... ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചിട്ട് അവരു റെഡി ആയി ഇറങ്ങി..... പല്ലവി സാരി എടുത്തു ഉടുത്തു.. അവൾക്ക് അവിടേക്കു പോകാൻ ഒട്ടും ഇഷ്ട്ടം ഉണ്ടായിരുന്നില്ല..

ദക്ഷൻ അങ്ങനെ മുണ്ട് എടുക്കാറില്ല അതു കൊണ്ട് തന്നെ ഒരു ഷർട്ടും ജീൻസും ഇട്ടു... അവരു റെഡി ആയി ഇറങ്ങിയപ്പോൾ ആയിരുന്നു ശാരിയും ഇറങ്ങിയത് അവളും ഒരു മോഡേൺ സാരി എടുത്തു ഉടുത്തു ഇരുന്നു.. നല്ല നിഴൽ അടീ ഉള്ളതു കൊണ്ട് തന്നെ അംബികക്കു അതു കണ്ടപ്പോ ദേഷ്യം തോന്നി.. അല്ലാ നീ ഇത് എവിടെക്കാ അംബിക അവളോട് ചോദിച്ചു.. Hii ആന്റി ദക്ഷൻ ആണ് പറഞ്ഞേ എന്നോട് വരാൻ.. അല്ലെഗിലും അവൾ പോയ എന്താ കുഴപ്പം ഏട്ടത്തി മക്കള് പോയിട്ട് വാ... രമ ശാരിയുടെ കവിളിൽ തലോടി പറഞ്ഞു... പല്ലവി അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി.. ദക്ഷനും പല്ലവിയും ബാക്കിൽ ഇരുന്നു.. ശാരി ഡ്രൈവറിന്റെ കൂടെയും... ശാരിക്കു ദേഷ്യം വന്നിട്ട് ഇടക്ക് ഇടക്ക് തിരിഞ്ഞു നോക്കി കൊണ്ടിരുന്നു.... കാർ അവരുടെ വീട് കഴിഞ്ഞു കുറച്ചു പോയതും ദക്ഷൻ ഡ്രൈവറോടു നിർത്താൻ പറഞ്ഞു... പല്ലവിയെ ഒന്നു നോക്കിയിട്ട് ദക്ഷൻ ശാരിയെ അവന്റെ അടുത്തേക്ക് അവന്റെ അടുത്തേക്ക് വിളിച്ചു.....അതു കേട്ടതും ശാരിക്കു സന്തോഷം അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല... ഡ്രൈവർ പല്ലവിയെ സഹതാപത്തോടെ നോക്കി..

അവൾ പുറത്തേക്കും നോക്കി ഇരുന്നു.... പല്ലവിയെ കാണിക്കാൻ വേണ്ടി ദക്ഷൻ അവളോട് ചേർന്ന് ഇരുന്നു... ഇപ്പോ അവരുടെ നടുക്ക് ആയിട്ടു ആണ് അവൻ ഇരിക്കുന്നതു.... അവൾക്കു അവനോട് ഇഷ്ട്ടം ഇല്ലെകിലും ദക്ഷൻ അവളോട് ചേർന്ന് ഇരിക്കുന്നതു കാണുമ്പോൾ ദേഷ്യം വന്നു കൊണ്ടിരുന്നു......അവൻ ശാരിയുടെ നേരെ തിരിഞ്ഞു ഇരുന്നു... അവളുടെ കഴുത്തിലൂടെ കൈ ഇട്ടു... ദക്ഷ... എനിക്കു ചൂട് എടുക്കുന്നു അതു ഒക്കെ ഒന്നു തുറന്നു ഇടാൻ പറ.... അവൾ അവളുടെ സാരി കൊണ്ട് അവളുടെ കഴുത്തു തുടച്ചു.... അവൻ അവൾ പറയുന്നത് ഒക്കെ ചെയ്തു കൊണ്ടിരുന്നു.... അവന്റെ ഓരോ പ്രവർത്തിയും പല്ലവിക്കു കണ്ടു പോലും നിൽക്കാൻ പറ്റിയിരുന്നില്ല .... അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ പോയികൊണ്ടിരുന്നു... അവൾ അവരിൽ നിന്നും കുറച്ചു നീങ്ങി വിൻഡോ അവിടേക്കു ചേർന്ന് ഇരുന്നു പുറത്തേക്ക് നോക്കി ഇരുന്നു.... കുറച്ചു നേരം കാർ പോയപ്പോൾ ബ്ലോക്കിൽ പെട്ടു നിന്നു.. അപ്പോഴും ദക്ഷൻ അവളുടെ മുഖത്തു നോക്കി ഇരിക്കയിരുന്നു.... പല്ലവി പുറത്തോട്ടും....

അവരുടെ ഓപ്പോസിറ് വണ്ടിയിൽ ഉള്ളവർ ആണേൽ കുറച്ചു കോളേജ സ്റ്റുഡന്റസ് ആയിരുന്നു അതും മദ്യപിച്ചിട്ടു.... അവർ പല്ലവിയെ നോക്കി പലതും പറയാൻ തുടങ്ങിയിരുന്നു... ദക്ഷൻ ഇത് ഒന്നും കേൾക്കാതെ അവളോട് എന്തോ പറഞ്ഞു ഇരിക്കയിരുന്നു....... പല്ലവി അവർ പറയുന്നത് കേട്ടിട്ടും മിണ്ടാതെ ഇരുന്നു.... എന്തൊരു പെണ്ണിന്റെയും ധൈര്യം അവളുടെ പുരുഷൻ ആണ്... എന്നിട്ടും എനിക്ക് മാത്രം..... അവൾ അവരെ ശ്രെദ്ധിക്കതെ ഇരുന്നപ്പോൾ അതിൽ ഉണ്ടായിരുന്ന ഒരു ചെക്കൻ അവൻ കുടിച്ചു കൊണ്ടിരുന്ന ബിയർ തുള്ളികൾ അവളുടെ മേലേക്ക് തെളിച്ചു... അവൾ ദേഷ്യത്തോടെ അവളുടെ മുഖം അവർക്കു നേരെ കൂർപ്പിച്ചു നോക്കി.... അതു കണ്ടു ഡ്രൈവർ സീറ്റിൽ ഇരുന്നവൻ അവളെ നോക്കി കണ്ണൂ കൊണ്ട് തല ചെരിച്ചു അവരുടെ കാറിൽ ഉണ്ടോ എന്ന് ചോദിച്ചു..

.അതിനോട് ഒപ്പം തന്നെ ബാക്കിൽ ഉള്ളവൻ അവന്റെ ബനിയൻ ഊരി കാണിച്ചു അവൾ മുഖം വെട്ടിച്ചു അവരെ നോക്കാതെ ഇരുന്നു.... അവൾ നോക്കാതെ ആയപ്പോ അവർ വീണ്ടും ബിയർ കുറച്ചു അവളുടെ മേലേക്ക് ഒഴിച്ച്... ഈ വട്ടം ദക്ഷന്റെ കഴുത്തിലേക്ക് വീണു.. അവൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് അവരെയും.. അവനു അവന്റെ ദേഷ്യം പിടിച്ചു നിർത്താൻ പറ്റിയിരുന്നില്ല.... അവൻ എഴുനേൽക്കാൻ നോക്കിയപ്പോ ശാരി അവനെ പിടിച്ചു വെച്ചു.... ദക്ഷ അവരായി അവരുടെ പാടായി... നീ അതിൽ ഒന്നും ഇടപെടാൻ പോകണ്ട.... കൈ മാറ്റടീ.... കഴുവേറി മോളെ 🤬🤬🤬😡.. അവളെ തള്ളി മാറ്റി അവൻ ഡോർ തുറന്നു പുറത്തു ഇറങ്ങി.................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story