പരിണയം: ഭാഗം 12

parinayam sheethal

രചന: ശീതൾ കൃഷ്ണ

""ഹൈ രുദ്രൻ...""ഡയാന രുദ്രനെ കണ്ടപ്പോൾ അവനായി പുഞ്ചിരി നൽകി... എല്ലാവരും ഡയാന വന്നത് കണ്ടപ്പോൾ വീടിന്റെ ഉമ്മറത്തേക്ക് വന്നിരുന്നു...കണ്മഷി ആണെങ്കിൽ അവളെ അടിമുടി നോക്കുന്നുണ്ട്... എത്രയൊക്കെ പറഞ്ഞാലും ആദ്യമായി സ്നേഹിച്ച പുരുഷന്റെ പ്രണയം അത് എന്നും നോവുണർത്തുന്നത് തന്നെയാണ്.... ""നമസ്കാരം അമ്മേ... ഞാൻ ഡയാന രുദ്രന്റെ കൊലീഗ് ആണ്...""അവൾ നേരെ അമ്മയുടെ കാൽ തൊട്ട് തൊഴുതു കൊണ്ട് പുഞ്ചിരിച്ചു... ""നിക്കറിയാം കുട്ട്യേ... അവൻ നിന്നെ പറ്റി ഒരുപാട് പറഞ്ഞിട്ടുണ്ട്...""അമ്മ തിരികെ പറയുന്ന മറുപടി കണ്മഷി ഞെട്ടലോടെയാണ് കേട്ടത്...കൂടുതൽ ഒന്നും കേൾക്കാൻ നിൽക്കാതെ അവൾ മെല്ലെ അടുക്കളയിലോട്ട് വലിഞ്ഞു... ""കുടിക്കാൻ എന്തെങ്കിലും എടുക്കാൻ പറയൂ അമ്മേ...""അമ്മയെ നോക്കിയാണ് രുദ്രൻ അത് പറഞ്ഞെങ്കിലും തന്നോട് നേരിട്ട് പറയാത്തതിന്റെ നീരസം അവളിൽ ചെറിയ തോതിൽ ഉണ്ടായി... ""ന്നാൽ ഞാൻ ഇറങ്ങാ ട്ടോ മാഷേ... പോയിട്ട് ഇത്തിരി തിരക്കുണ്ട്...""അതിനിടയിൽ ഇന്ദു രാജീവിനോട് രഹസ്യം എന്നപോലെ പറഞ്ഞു കൊണ്ട് ആ ആൾതിരക്കിൽ നിന്ന് പതിയെ പിൻവലിഞ്ഞു.... ""ന്നാൽ ഞാൻ പോവാ കണ്മഷി...ചെന്നിട്ട് വേണം അമ്മിണിക്ക്‌ കാടിവെള്ളം കൊടുക്കാൻ...

രാവിലെ മുതൽ പച്ചപ്പട്ടിണിയാണ് ന്റെ കുട്ടി...""അടുക്കളയിൽ ചെല്ലുമ്പോൾ കണ്മഷിയുടെ അമ്മ വീട്ടിലേക്ക് പോകുവാൻ നിൽക്കുവാണ്... വീട്ടിലെ പയ്യിന് രാവിലെ കുറച്ച് കറുക പുല്ല് ഇട്ട് കൊടുത്തിട്ടാണ് വന്നത്... മുൻപ് കണ്മഷി ഉണ്ടായിരുന്നപ്പോൾ അമ്മിണിയുടെ കാര്യമൊന്നും അമ്മക്ക് അറിയേണ്ടി വന്നിട്ടില്ല... എന്നാൽ ഇപ്പൊൾ കണ്മഷിക്ക് ഇവിടെ ജോലി കിട്ടിയതിൽ പിന്നെ അമ്മ ഒറ്റക്കാണ് വീട്ടിൽ...അത് കൊണ്ട് പശുവിന്റെ കാര്യവും അമ്മ തന്നെ നോക്കണം... ""ആഹ്ഹ്... അമ്മ പൊക്കൊളു... ഇനിയിപ്പോ പണികൾ ഒന്നുമില്ലല്ലോ...""അമ്മയോട് പുഞ്ചിരിയോടെ പറഞ്ഞു കൊണ്ടവൾ രണ്ട് നാരങ്ങ എടുത്തു വെള്ളം കളക്കാനായി മുറിച്ചു.... ""ഓഹ് ഒരു പരിഷ്കാരി... ശെരിക്കും നല്ല സോപ്പും പൊടി കലക്കി കൊടുക്കാ വേണ്ടത്...""നാരങ്ങ വെള്ളത്തിലേക്ക് പഞ്ചസാര ഇട്ട് ഇളകുന്നതിനിടയിൽ അവൾ ചുണ്ട് കോട്ടി പിറുപിറുത്തു.... നാരങ്ങ വെള്ളവുമായി ഹാളിലേക്ക് ചെല്ലുമ്പോൾ കാണുന്നത് രുദ്രനുമായി പുഞ്ചിരിയോടെ സംസാരിക്കുന്ന ഡയാനയെയാണ്...അവൾ എന്തോ തമാശ പറയുന്നത് കെട്ട് പൊട്ടിച്ചിരിക്കുന്നുണ്ട് അവൻ...

""ഓഹ് അപ്പോൾ ചിരിക്കാൻ ഒക്കെ അറിയാം അല്ലെ...""കണ്മഷിയുടെ കണ്ണുകൾ കൂർത്തു.... ""ദാ കുടിച്ചോളൂ..""ഡയാനക്ക് നേരെ ഗ്ലാസ്‌ നീട്ടുമ്പോളാണ് ഡയാന കണ്മഷിയെ ശ്രദ്ധിക്കുന്നത്... ""ഇതാരാ രുദ്രൻ??""...അവളിൽ സംശയം നിറഞ്ഞു... രാജീവ്‌ ആണെങ്കിൽ കണ്മഷിയുടെ മുഖം കണ്ടിട്ട് ഇപ്പൊ പൊട്ടിച്ചിരിക്കും എന്ന മട്ടിൽ ഇരിക്കയാണ്.... ""ഞാൻ ഇവിടെത്തെ ജോലിക്കാരിയാണ്...""മറ്റാരും പറയുന്നതിന് മുൻപ് അവൾ തന്നെ സ്വയം പരിചയപ്പെടുത്തി... അത് കേൾക്കെ ഡയാന അവളെ നോക്കിയൊന്നു പുഞ്ചിരിച്ചു.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ""ഹാ നീ എത്തുന്നതേ ഉള്ളോ ദേവകി..."" മഠശ്ശേരിയിലെ പണിയും കഴിഞ്ഞു വീട്ടിന്റെ ഗേറ്റ് കടന്ന് വരുന്ന ദേവകിയമ്മ കാണുന്നത്... തന്റെ വീടിന്റെ ഉമ്മറപ്പടിയിൽ ഇരിക്കുന്ന രാഘവനെയാണ്...അയാളെ കാണെ അവരുടെ കണ്ണുകൾ സംശയത്തോടെ കുറുകി.... ""എന്ത് പറ്റി രാഘവേട്ട ഇങ്ങോട്ട് ഇപ്പോൾ വരാൻ??..""അവർ ഉള്ളിലുള്ള സംശയം മറച്ചു പിടിക്കാതെ തന്നെ ചോദിച്ചു.... ""അത് പിന്നെ... എനിക്കൊരു വളരെ പ്രധാനപെട്ട ഒരു കാര്യം സംസാരിക്കാൻ ഉണ്ടായിരുന്നു...""മുഖവര ഇട്ടു പറയുന്നത് കേട്ടപ്പോൾ ദേവകിയമ്മ സംശയത്തോടെ നോക്കി... ""വരൂ... അകത്തേക്ക് ഇരിക്കാം...

""അവർ വേഗം വാതിൽ തുറന്നു കൊണ്ട് പുഞ്ചിരിയോടെ അയാളെ ഉള്ളിലേക്ക് വിളിച്ചു... ഒരു കുഞ്ഞി ഓടിട്ട വീടാണ്... ഭിത്തി മുഴുവൻ ഇഷ്ടിക മാത്രമുള്ളു തേച്ചിട്ടില്ല... ഉള്ളിലേക്ക് കയറിയാൽ ഒരു കുഞ്ഞി ഹാൾ... ഹാളെന്ന് പറയാൻ കഴിയില്ല... ഒരു കട്ടിലും കണ്മഷിയുടെ തയ്യൽ മിഷിയനും ഉണ്ട് ഹാളിൽ... അയാൾ ഉള്ളിലേക്കു കയറി... ഒരു കസേരയിൽ ഇരുന്നു....ദേവകിയമ്മ കുറച്ച് മാറി... അദ്ദേഹം പറയുന്നത് കേൾക്കാനായി നിൽക്കുന്നുണ്ട്.... ""അത്... എന്താണെന്ന് വെച്ചാൽ ദേവകി... അറിയാലോ നമ്മുടെ രുദ്രന് ഇപ്പോൾ നല്ല ബേധം ആവുന്നുണ്ട്.... അതായത്... ഇവിടെ വന്നപ്പോൾ ആൾക്ക് ഒന്ന് വിരലനക്കാൻ പോലും പറ്റില്ലായിരുന്നു... പക്ഷെ ഇപ്പോൾ ഒരുപാട് മാറ്റമുണ്ട്.... എല്ലാം കണ്മഷിയുടെ കഴിവാണ്.... അവളെ പോലെ ഉത്തരവാദിത്തവും അച്ചടക്കവുമുള്ള ഒരു കുട്ടി നിന്റെ ഭാഗ്യമാണ് ദേവകി..."" അയാളുടെ വാക്കുകൾ കേൾക്കവെ ദേവകിയമ്മ ഒന്ന് പുഞ്ചിരിച്ചു... അത് കാണെ അയാൾ തുടർന്നു... ""പറയുന്നത് ശെരിയാണോ തെറ്റാണോ എന്നറിയില്ല ദേവകി.... ഒരുപാട് ആലോചിച്ചു എടുത്ത തീരുമാനം ആണിത്..."" അദ്ദേഹത്തിന്റെ വാക്കുകളുടെ പൊരുൾ അറിയാതെ അവർ അയാളെ നോക്കി.... ""കണ്മഷിയെ രുദ്രന്റെ പെണ്ണായിട്ട് മഠശ്ശേരിയിലേക്ക് കൊണ്ടോയാൽ കൊള്ളാം എന്നൊരു ആഗ്രഹമുണ്ട് എനിക്കും സുഭദ്രക്കും....""

ഞെട്ടലോടെയാണ് ദേവകിയമ്മ അത് കേട്ടത്... മറുതെന്ത് പറയും എന്നറിയില്ലായിരുന്നു അവർക്ക്... ""വെറും വാക്കല്ല ദേവകി... കണ്മഷിയുടെ സാമിബ്യം അത് വല്ലാത്ത മാത്രമാണ് രുദ്രനിൽ ഉണ്ടാക്കുന്നത്... പിന്നെ...."" അദ്ദേഹം ഒന്ന് നിർത്തിയപ്പോൾ ദേവകി സംശയത്തോടെ അദ്ദേഹത്തെ നോക്കി... ""അവർ തമ്മിൽ മുൻപ് പണ്ട് ഇഷ്ടത്തിലായിരുന്നു എന്ന് വൈകിയാണ് ഞാൻ അറിഞ്ഞത്...."" എന്ത് പറയണമെന്ന് അറിയാതെ തറഞ്ഞു നിൽക്കുന്ന ദേവകിയമ്മയെ നോക്കി അദ്ദേഹം തുടർന്നു... ""ഈയിടക്ക് ആണ് ദേവ എല്ലാകാര്യങ്ങളും പറയുന്നത്... വെറും സഹതാപമോ അതോ രുദ്രന്റെ ഇപ്പോളത്തെ ആവശ്യത്തിനോ എല്ലാ ഈയൊരു തീരുമാനം കൊണ്ട് ഇവിടേക്ക് വന്നത്.... ഞാനും സുഭദ്രയും നല്ലപോലെ ആലോചിച്ചിട്ടാണ്... ""അയാൾ വെച്ചിരുന്ന കണ്ണട ഒന്നെടുത്തു മുണ്ടിനാൽ തുടച്ചു മുഖത്തേക്ക് വീണ്ടും വെച്ചു.... ""അത് പിന്നെ... അവളോട് ചോദിക്കണ്ടേ രാഘവേട്ട... അല്ലാണ്ട് എങ്ങെനെയാ ഞാൻ...""അവർ നിസ്സഹായതയോടെ അയാളെ നോക്കി...

""മതി... പതിയെ മതി... എന്തായാലും എന്റെ ഉറ്റ കൂട്ടുകാരന്റെ മകളെ വീട്ടിലേക്ക് കൊണ്ട് വരണത് വല്യ കുറച്ചിൽ ആയിട്ടൊന്നും എനിക്ക് തോന്നില്ല.... അത് രണ്ട് പേരും ഓർക്കണം....""അയാൾ പതിയെ കസേരയിൽ നിന്ന് എണീറ്റ് ഉമ്മറകോലായിലേക്ക് നടന്നു.... ""ഞാൻ ന്നാൽ ഇറങ്ങാ ദേവകി.... മോളോട് ചോദിച്ചിട്ട് തീരുമാനം പറയൂ...""അദ്ദേഹം മുറ്റത്തേക്ക് ഇറങ്ങി അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... ""അയ്യോ ഒന്നും കുടിച്ചില്ലല്ലോ... കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ...""അവർ ആധിയുടെ പെട്ടന്ന് ഓർത്തെന്ന പോലെ പറഞ്ഞു... ""ഏയ്യ് വേണ്ട ദേവകി.... അതൊക്കെ പിന്നെയാവാം... ഞാൻ ഇറങ്ങി... കവല വരെ ഒന്ന് പോകണം...""അദ്ദേഹം തോർത്ത്‌ മുണ്ട് ഒന്നൂടെ കുടഞ്ഞു തോളിൽ ഇട്ടു പറഞ്ഞ് കൊണ്ട് നടന്നകന്നു....അദ്ദേഹം പോകുന്നത് നോക്കി നിന്ന ദേവകിയമ്മയിൽ എന്തോ വല്ലാത്തൊരു ആദിയായിരുന്നു... ഇതെല്ലാം കേൾക്കുമ്പോൾ കണ്മഷിയുടെ പ്രതികരണം എന്താവും എന്നത് അവർക്ക് നല്ല പേടിയുണ്ടായിരുന്നു..........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story