പരിണയം: ഭാഗം 14

parinayam sheethal

രചന: ശീതൾ കൃഷ്ണ

""ഇതെന്താ കണ്മഷിയെ കയ്യിൽ ചെടി ഒക്കെ ണ്ടല്ലോ...""തങ്ങളുടെ മുൻപിൽ ബൈക്ക് നിർത്തി കൊണ്ട് ആദി ചോദിക്കുന്നത് കേട്ടപ്പോൾ അവളിൽ ദേഷ്യം നിറഞ്ഞു... ""ആഹ്...""വലിയ താല്പര്യമില്ലാതെ അവൾ ഒന്നു മൂളി... ""എന്താടോ തന്റെ കൂട്ടുകാരിക്ക് വല്യ ജാട..."" കുസൃതിയോടെ അവളെ നോക്കുന്നത് കണ്ടപ്പോൾ ദേവ ചിരി കടിച്ചു പിടിച്ചു രണ്ടാളേം നോക്കുകയാണ്.... ""ഏയ്യ് ഒന്നുല്ല ആദിയേട്ടാ.... ഞാൻ ന്നാൽ പോട്ടെ..."" പെട്ടന്ന് ദേവയുടെ കയ്യും പിടിച്ചവൾ നടന്നകന്നു.... ""നിന്നെ കാര്യായിട്ട് വളക്കാൻ നോക്കിണ്ടല്ലോ കണ്മഷി....""ദേവ അവളെ ഇടംകണ്ണിട്ട് അവളെ നോക്കി...അവളുടെ മുഖം ആണെങ്കിൽ കടന്നൽ കുത്തിയ പോലെ വീർത്തിരിക്കുന്നുണ്ട്.... ""ഉവ്വ് വളയാൻ ഞാൻ എന്താ വല്ല കമ്പിയും ആണോ??""അവൾ പുച്ഛത്തോടെ ചുണ്ട് കോട്ടി... ""തിരുമേനി ഞാൻ ഈ ചെടി ഇവിടെ നടട്ടെ... വീട്ടിൽ കൊണ്ടോയി വെക്കാ ന്ന് വെച്ചാൽ ആ പയ്യ് കോഴികളും കൂടി മുഴുവനും ചികഞ്ഞു നാശാക്കും..."" സന്ധ്യക്ക്‌ തൊഴാൻ വരുമ്പോൾ ആയിരുന്നു അമ്പലത്തിലെ തിരുമേനിയോട് അവളത് പറഞ്ഞത്... ""അതിനെന്താ കുട്ട്യേ... നീ നട്ടോളൂ...""അദ്ദേഹം പറയുമ്പോൾ അവൾ പുഞ്ചിരിയോടെ തലയാട്ടി... കഴിഞ്ഞുപോയ ഓർമകളിൽ നിന്ന് അവൾ സ്വയമൊന്ന് പുഞ്ചിരിച്ചു... പെട്ടന്ന് തന്നെ നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു കൊണ്ട് എഴുന്നേറ്റു... എന്നിട്ട് പതിയെ വീട്ടിലേക്ക് നടന്നു... ""ആഹാ ഇയാളിന്ന് അമ്പലത്തിൽ പോയോ...

വിളിക്കായിരുന്നു എങ്കിൽ ഞാനും വരുമായിരുന്നു..."" മഠശ്ശേരിയിലേക്ക് ചെന്നപ്പോൾ മുറ്റത്ത് തന്നെ ഡയാന ഉണ്ടായിരുന്നു.... അവൾ തന്നെ കണ്ടപ്പോൾ ഒന്നു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.... ""അടുത്ത പ്രാവിശ്യം പോകുമ്പോൾ വിളിക്കാം കേട്ടോ... ഞാൻ ഓർത്തു ഇയാൾക്ക്‌ അതൊന്നും ഇഷ്ട്ടമാവില്ല എന്ന്....""അവൾ പതിഞ്ഞ സ്വരത്തിൽ ഡയാനയോട് ചോദിച്ചു... ""അതെന്താടോ എനിക്ക് ഇഷ്ടപ്പെടാതെ ഇരിക്കാൻ ഞാൻ ദൈവ വിരോധി വല്ലതും ആണോ??..""ഡയാന കളിയാക്കി ചോദിച്ചതും അവൾ വിളറി പോയി... ""ആഹ്ഹ് കുട്ട്യോളെ... പുറത്ത് നിൽക്കാതെ അകത്തോട്ടു കേറി വാ..."" സുഭദ്ര അമ്മ ഉള്ളിൽ നിന്ന് വിളിച്ചപ്പോൾ തങ്ങളുടെ സംഭാഷണത്തിന് മങ്ങൽ ഏറ്റു... പതിയെ ഉള്ളിലേക്ക് നടന്നു... രുദ്രേട്ടന്റെ റൂമിലേക്ക് ചെല്ലുമ്പോൾ ആൾ നല്ല ഉറക്കത്തിലാണ്... ചെന്ന് വിളിച്ചു എണീപ്പിച്ചു... ഇന്ന് ആശുപത്രിയിൽ പോവണ്ട ദിവസമല്ലേ... അത് കൊണ്ട് തന്നെ പെട്ടന്ന് കുളിച്ചു റെഡി ആക്കി ആളെ...ആൾക്കിപ്പോൾ നല്ല മാറ്റം ഉണ്ട്... പതിയെ എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ട്... കാലുകൾ ഇപ്പോൾ നിലത്ത് കുത്തുന്നുണ്ട്... വന്ന സമയങ്ങളിൽ അങ്ങനൊന്നും പറ്റില്ലായിരുന്നു.. ഒരു പത്തരയൊക്കെ ആയപ്പോൾ രാജീവ്‌ വന്നിരുന്നു...

കൂടെ സിദ്ധാർഥ് ഏട്ടനും ഉണ്ട്... അവർ രണ്ടു പേരൂടെ ആണ് രുദ്രേട്ടനെ കൊണ്ട് പോയത്...പുറമെ ഒന്നും കാണിച്ചില്ലെങ്കിലും ഉള്ളിൽ നല്ല ടെൻഷൻ തോന്നുണ്ടായിരുന്നു തനിക്ക്‌... കൂടെ പോകണം എന്ന് മനസ്സ് ആഗ്രഹിച്ചിരുന്നു... പക്ഷെ ഇന്നതിന് സാധിക്കില്ലല്ലോ... അത് കൊണ്ട് തന്നെ ഡയാന പോയിട്ടുണ്ട്...സുഭദ്രമ്മയും പോയിട്ടുണ്ട്... വീട്ടിൽ രാവുവച്ഛൻ അല്ലാതെ ആരുമില്ല..അത് കൊണ്ട് തന്നെ അമ്മ രാവിലെ പണികൾ ഒക്കെ തീർത്തിട്ട് വീട്ടിലേക്ക് പോയിരുന്നു... അവിടെയും പണികൾ ഒത്തിരി ഒരുങ്ങാൻ ഉണ്ട്... ഹോസ്പിറ്റലിൽ നിന്ന് വരുവാൻ ഇനിയും നേരമെടുക്കും അത് കൊണ്ട് തന്നെ താനും കൂടെ വീട്ടിലേക്ക് പൊയ്ക്കോട്ടേ എന്ന് അച്ഛനോട് ചോദിച്ചു... സമ്മതം മൂളിയപ്പോൾ വേഗം രാത്രിയിലേക്കുള്ള അത്താഴം ഒരുക്കി വെച്ചിട്ട് മഠശ്ശേരിയിൽ നിന്ന് ഇറങ്ങി.... നേരം ഉച്ച കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു... വീട്ടിലേക്ക് ചെല്ലുമ്പോൾ മുറ്റം എല്ലാം അടിക്കാൻ കിടക്കുന്നുണ്ട്... താനും അമ്മയും വീട്ടിൽ അങ്ങനെ ഇല്ലാത്തത് നന്നായി അറിയുന്നുണ്ട്... മഠശ്ശേരിയിലെ പണിയും വീട്ടിലെ ജോലിയും എല്ലാം കൂടെ പാവത്തിന് പറ്റുന്നുണ്ടാവില്ല... തനിക്ക് ആണെങ്കിൽ അവിടെന്ന് അങ്ങനെ ഇട്ടു പോരാനും പറ്റില്ലല്ലോ...ഓരോന്ന് ഓർത്തവൾ വീടിന്റെ പിന്നാമ്പുറത്തേക്ക് ചെന്നു...

നോക്കുമ്പോൾ തന്നെ കണ്ടപാടേ പശു അമ്മാ ന്ന് വിളിക്കുന്നുണ്ട്.... അതിന്റെ അടുത്ത് ചെന്ന് മുന്നിലുള്ള വൈക്കോൽ അതിന് ഇട്ടു കൊടുത്ത് അതിന്റെ തലയിൽ നന്നായി തലോടി കൊടുത്തു...അടുക്കള ഭാഗത്ത് ചെല്ലുമ്പോൾ അമ്മ രാത്രിയിലെക്ക്‌ ഉള്ളത് ഉണ്ടാക്കുകയാണ്... ""നീയെന്താ പോന്നത്??""തന്നെ കണ്ടപ്പോൾ അമ്മ ചോദിച്ചു... ""ഏയ്യ് ഒന്നുല്ല... അവിടെ പ്രത്യേകിച്ച് പണികൾ ഒന്നുല്ലല്ലോ... ഇവിടെ ആണെങ്കിൽ പണികൾ ഉണ്ട് താനും..."" അവൾ മുറ്റം അടിക്കുന്ന ചൂൽ എടുത്ത് അതിന്റെ അറ്റത്ത് നാല് തട്ട് തട്ടി കൊണ്ട് പറഞ്ഞു... ദാവാണി തുമ്പ് ഇടുപ്പിൽ കുത്തി അടിച്ചു വാരാൻ തുടങ്ങി.... നിറയെ ചമലകൾ ഉണ്ട് മുറ്റത്ത് പോരാത്തതിന് സിഗരറ്റ് പാക്കറ്റും... തങ്ങൾ ഇവിടെ ഇല്ല എന്ന് അറിയാവുന്ന ആരോ രാവിലെ വന്നു നോക്കുന്നുണ്ട് എന്ന് തോന്നുന്നു... അല്ലെങ്കിലും ഭർത്താവ് ഇല്ലാത്ത വീടുകളിൽ സംരക്ഷണ കൈകൾ കുറച്ച് കൂടുതൽ ആയിരിക്കുമല്ലോ... ""ആഹ്ഹ് മോള് വന്നോ??""... വേലിക്കപ്പുറം നിന്ന് ശോഭ ചേച്ചിയാണ്... അവർ അമ്മക്ക് നല്ല സഹായമാണ്... ആളും തൊഴിലുറപ്പിന് പോവുകയാണ്...ചേച്ചി പണിക്ക് പോയി തിരികെ വരുകയായിരുന്നു വീട്ടിലേക്ക്... കണ്ടാൽ അറിയാം ആകെ ക്ഷീണിതയാണ് എന്ന്... ""ആഹ്ഹ് ചേച്ചി...""

മനോഹരമായി ഒന്ന് പുഞ്ചിരികൊണ്ട് പണി തുടർന്നു....ചേച്ചി അത് കേട്ടപ്പോൾ ഒന്ന് പുഞ്ചിരിച്ച് കൊണ്ട് വീടിനുള്ളിലേക്ക് കയറി പോയി... ""കണ്മഷി ഒന്നിങ് വന്നേ... ഒരു കാര്യം പറയാൻ ഉണ്ട്..."" അമ്മ അടുക്കളയിൽ നിന്ന് വിളിച്ചപ്പോൾ എന്താണ് എന്നർത്ഥത്തിൽ തിരിഞ്ഞു നോക്കി... ചൂൽ ഒരു മൂലക്ക് വെച്ച് കൈ ഒന്ന് തട്ടി കൊണ്ട് അവൾ ഉള്ളിലേക്ക് കയറി... ""ന്താ അമ്മേ...??""അവളുടെ കണ്ണുകളിൽ സംശയം നിറഞ്ഞിരുന്നു.... ""അ... അത്... രാഘവേട്ടൻ വന്നിരിന്നു ഇവിടേക്ക്...""അമ്മ മുഖവുര ഇട്ടു പറയുന്നത് കേട്ടപ്പോൾ അവൾ പുരകം ചുളിച്ചു അമ്മയെ നോക്കി നോക്കി.... ""ഒരു കല്യാണ ആലോചനയുമായി വന്നതായിരുന്നു...""അമ്മ തുടരുമ്പോൾ എന്തോ മനസ്സ് താൻ കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യം ആവരുതേ അമ്മ പറയുന്നത് എന്ന് പ്രാർത്ഥിക്കയായിരുന്നു.... ""രുദ്രനുമായി നിന്റെ വിവാഹത്തിന് അവർക്ക് താല്പര്യം ഉണ്ടത്രേ...""അമ്മ ഒന്ന് നിർത്തി അവളെ നോക്കി... അവളുടെ മുഖത്തെ ഞെട്ടൽ അമ്മക്ക് വായിച്ചെടുക്കാമായിരുന്നു.... അമ്മ അത് പ്രതീക്ഷിച്ചതായിരുന്നു....

""അമ്മ എന്നിട്ട് എന്താ പറഞ്ഞെ...??"" അവളുടെ സ്വരം ഇടറി... കണ്ണുകൾ നിറഞ്ഞു വരുന്നുണ്ട്... ""നിന്റെ തീരുമാനം പോലെയേ അമ്മ ചെയ്യുള്ളു എന്നറിയില്ലേ നിനക്ക് കണ്മഷി... മുൻപ് അങ്ങനെ തന്നെയായിരുന്നില്ലേ ഇത് വരെ...""അമ്മ അവളുടെ കണ്ണുകലേക്ക് നോക്കി... ആ അമ്മയുടെ കണ്ണുകളും നിറഞ്ഞിരുന്നു... ""നിക്ക് ഇനി അതിന് പറ്റും ന്ന് തോന്നുന്നുണ്ടോ അമ്മക്ക്??..""അവൾ ഒന്ന് തേങ്ങി... ചുണ്ടുകൾ വിറകൊണ്ട് കൊണ്ടു... ""ഒരു റേപ്പ് വിക്റിം ആയ... മറ്റൊരുവന്റെ കുഞ്ഞിനെ വയറ്റിൽ കൊണ്ട് നടന്ന എനിക്ക് അതിന് പറ്റും ന്ന് തോന്നുന്നുണ്ടോ അമ്മക്ക്??..അറിഞ്ഞു കൊണ്ട് ആ മനുഷ്യനെ ചതിക്കാൻ പറ്റും ന്ന് തോന്നുന്നുണ്ടോ അമ്മേ നിക്ക്...""ഉള്ളിൽ നിന്ന് കരച്ചിലിന്റെ ചീളികൾ പുറത്തേക്കുതിർന്നു... കൂടുതൽ ഒന്നും പറയാതെ അവൾ കരച്ചിലോടെ തിരിഞ്ഞു നടന്നു.............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story