പരിണയം: ഭാഗം 18

parinayam sheethal

രചന: ശീതൾ കൃഷ്ണ

 ""അങ്ങനെ ഇരിക്കെയാണ് കമ്പനിയിൽ രുദ്ര ദേവ് എന്ന പുതിയ സ്റ്റാഫിന്റെ വരവ്..."" ഡയാനയുടെ കണ്ണുകൾ വിടർന്നു... അവളുടെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു... അവൾ കുസൃതിയോടെ കണ്മഷിയെ നോക്കി... രുദ്രന്റെ പേര് പറയുമ്പോൾ അവളുടെ വിടരുന്ന കണ്ണുകൾ ഡയാനയിൽ കൗതുകം നിറച്ചു.... ""അന്ന് ഈ കോലം ഒന്നുമല്ലായിരുന്നു ട്ടൊ... കണ്ടാൽ തന്നെ പേടിയാവും... താടിയും മുടിയും ഒക്കെ വളർത്തി... ഒരു പ്രാന്തൻ തന്നെ.... കമ്പനിയിലെ പലർക്കും പേടിയായിരുന്നു അവനെ... ചിലർക്ക് അറപ്പും... ഈ പറയുന്ന എനിക്ക് വരെ പേടി ആയിരുന്നു ട്ടൊ...'"അവൾ മുൻപിലെ വെള്ളതാമരയിലേക്ക്‌ കണ്ണുകൾ നട്ടു....അമ്പലത്തിൽ അടുത്ത പൂജ തുടങ്ങിയിരുന്നു... മണിയടി ശബ്‌ദം കേൾക്കുന്നുണ്ട്... അത് കേട്ടപ്പോൾ കണ്മഷി പെട്ടെന്ന് ഒന്ന് തൊഴുതു... എന്നിട്ട് ഡയാന ബാക്കി പറയുന്നത് കേൾക്കാനായി ഇരുന്നു.... ""എന്നിട്ട്??""...കണ്മഷി ഡയാനയെ നോക്കി.... ""ഏഹ്ഹ്ഹ് ആരാണ് ഇപ്പൊ ഇത്ര ഉത്സാഹത്തോടെ ചോദിക്കുന്നത്?? ന്റെ രുദ്രനെ ഇഷ്ട്ടല്ല ന്നും പറഞ്ഞു നടക്കുന്ന ആളാണോ??"".. ഡയാന തമാശയായി പറഞ്ഞതാണെങ്കിലും അത് അവൾക്ക് വല്ലാതെ കൊണ്ടു... കാരണം എത്രയേറെ അവനിൽ നിന്നകന്നു മാറാൻ ശ്രമിച്ചാലും കൂടുതൽ അടുക്കുക മാത്രമാണ് ചെയ്യുന്നത്...

അവന്റെ നോട്ടത്തിലും സംസാരത്തിലും എല്ലാം പതറി പോവുകയാണ് താൻ എന്നത് കണ്മഷിക്ക് മാത്രം അറിയാവുന്ന സത്യമാണ്... ""ഏയ്യ്... വിടടോ... ഞാൻ ചുമ്മാ പറഞ്ഞതാണ്.... എനിക്ക് നിങ്ങൾ രണ്ട് പേരെയും നന്നായി അറിയാം... നിങ്ങളെക്കാൾ..."" കണ്മഷി ഓരോന്ന് ചിന്തിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അവളുടെ മൈൻഡ് കൂൾ ആക്കാൻ പറഞ്ഞതാണ് ഡയാന... പക്ഷെ തങ്ങളെ അറിയാമെന്നൊ?? അതെങ്ങെനെ??..ഡയാന പറഞ്ഞതിന്റെ പൊരുൾ അറിയാതെ കണ്മഷി ഒന്ന് നോക്കി... അത് കാണെ അവൾ പറഞ്ഞു തുടങ്ങി.... ""രുദ്രന്റെ രൂപവും സ്വഭാവവും ആർക്കും അങ്ങനെ പെട്ടന്ന് മനസ്സിലാക്കാൻ കഴിക്കാത്തത് ആയിരുന്നു.... ആള് ഇപ്പൊ കാണുന്ന പോലയെ അല്ലായിരുന്നു.... ആള് നല്ലവണ്ണം കുടിക്കുമായിരുന്നു... ഹാങ്‌സും ഉപയോഗിച്ചിരുന്നു...."" ഡയാന പറയുന്നത് ഞെട്ടലോടെയാണ് കണ്മഷി കേട്ടത്... ഒരിക്കൽ പോലും അങ്ങനൊരു രുദ്രേട്ടനെ സങ്കൽപ്പിക്കാൻ പോലും പറ്റില്ല തനിക്ക്... അവളുടെ വേർപാട് അവനിൽ വല്ലാത്ത മാത്രമാണ് വരുത്തിയത് എന്ന് വേദനയോടെ അവൾ മനസിലാക്കി... വെറുതെയല്ല ദേവ തന്നോട് അത്രയും ദേഷ്യത്തോടെ പെരുമാറിയത്... അല്ലെങ്കിലും താൻ എത്ര ദുഷ്ടയാണ്... എന്തൊക്കെ ആയിരുന്നാലും...

. കാരണം പറഞ്ഞു രുദ്രേട്ടനെ ഒഴിവാക്കാമായിരുന്നു തന്റെ ജീവിതത്തിൽ നിന്ന്... അങ്ങനെ ആയിരുന്നുവെങ്കിൽ ഒരു പക്ഷെ രുദ്രേട്ടൻ അങ്ങനെ ആവില്ലായിരുന്നു എന്ന് തോന്നി അവൾക്ക്.... അവൾ ചിന്തകൾ കാട് കയറിയപ്പോൾ ആണ് ഡയാന ബാക്കി തുടർന്നത്....അവൾ പെട്ടെന്ന് ചിന്തകളെ വെടിഞ്ഞു ബാക്കി കേൾക്കാനായി ഇരുന്നു... ""ആദ്യമേ എനിക്ക് രുദ്രനിൽ എന്തോ പ്രത്യേകത തോന്നിയിരുന്നു... സാധാരണ ആണുങ്ങൾ പൊതുവെ അത്തരം സ്വഭാവങ്ങൾ ഉണ്ടെങ്കിൽ അഫ്‌കോസ് സ്ത്രീകളുടെ കാര്യങ്ങളിലും കുറച്ച് നാസ്റ്റിംഗ് ആയിരിക്കും... അറ്റ്ലീസ് ഒരു വായ്നോട്ടം എങ്കിലും ഉണ്ടാവും... പക്ഷെ ആ കാര്യത്തിൽ രുദ്രൻ ക്‌ളീൻ ആയിരുന്നു..."" ഡയാന ഒന്ന് നിർത്തി എന്നിട്ട് പുഞ്ചിരിയോടെ കാൺമഷിയെ നോക്കി.... ""ഇയാൾടെ രുദ്രേട്ടൻ പക്കാ ഡീസന്റ് ആയിരുന്നു... ഒരു പെണ്ണിനോട് പോലും മോശമായി പെരുമാറുന്നത് കണ്ടിട്ടില്ല... മാത്രവുമല്ല സ്ത്രീകൾക്ക് റെസ്‌പെക്ട് കൊടുക്കുന്ന ആളാണ് അവൻ...അതാണ് അവനിലേക്ക് എന്നെ അടുപ്പിച്ചത്..."" ""ആദ്യമൊക്കെ ആൾക്ക് മിണ്ടാൻ പോലും വല്ലാത്ത മടി ആയിരുന്നു... പക്ഷെ ഒരു ഇൻസിഡന്റ് ഉണ്ടായി ഞങ്ങൾക്ക് ഇടയിൽ..."" അവൾ പറഞ്ഞു നിർത്തിയപ്പോൾ എന്താണ് എന്ന രീതിയിൽ കണ്മഷി അവളെ നോക്കി... ""അവൻ ഒരിക്കൽ കുടിച്ചു ബോധം ഇല്ലാതെ റോട്ടിൽ കിടക്കുന്നുണ്ടായിരുന്നു... അന്ന് ഞാൻ ആണ് അവനെ കണ്ടത്... അവനെയും പൊക്കി പിടിച്ചു അവന്റെ ഫ്ലാറ്റിൽ കൊണ്ട് പോകാം എന്ന് വിചാരിച്ചാൽ...

ജെൻസ് ഹോസ്റ്റൽ അല്ലെ... അവിടെ ഞാൻ എങ്ങെനയ കയറി ചെല്ലുക... അത് കൊണ്ട് തന്നെ എന്റെ ഫ്ലാറ്റിലേക്ക് അവനെയും കൊണ്ട് പോയി..."" ""അന്ന് രാത്രി ഒരു ബോധവും ഇല്ലാതെ കിടന്നു.... പിറ്റേ ദിവസം ബോധം വന്നപ്പോൾ ആണ് ആള് എവിടെയാ എന്ന് പോലും നോക്കുന്നത്... എനിക്ക് നല്ല ദേഷ്യം വന്നിരുന്നു... ആള് എണീറ്റു വന്ന് മുൻപിൽ നിന്നപ്പോൾ ചെക്കിടം നോക്കി ഒരെണ്ണം കൊടുത്തു...."" ഡയാന ചിരിയോടെ കണ്മഷിയെ നോക്കി... അവൾ ബാക്കി അറിയാനുള്ള വഗ്രതയിലാണ്... ""അന്ന് ആൾക്കും വല്ലാത്ത മടുപ്പ് തോന്നിയിരുന്നു... പിന്നീട് തന്നിൽ നിന്ന് മാറി നടക്കുകയായിരുന്നു ആള്..."" ""എന്നിട്ട്??""...കണ്മഷി ഡയാനയെ നോക്കി... ""പിന്നെയും ഞാൻ തന്നെയാണ് ആളുടെ ലൈഫിലേക്ക് ചെന്നത്... അങ്ങനെ ആദ്യമായാണ് ഞാൻ അവന്റെ വായിൽ നിന്ന് കണ്മഷി എന്ന അവന്റെ പെണ്ണിനെ പറ്റി കേട്ടറിഞ്ഞത്...."" ഡയാനയുടെ വാക്ക് കേട്ടപ്പോൾ ആദ്യമായ് എന്നപോലെ അവൾക്ക് വല്ലാത്ത സന്തോഷം തോന്നി... പക്ഷെ അത് മറച്ചു വെച്ച് അവളെ നോക്കി കണ്മഷി... ""നിങ്ങൾ തമ്മിലുള്ള ഇഷ്യൂ കുറച്ചൊക്കെ എന്നോട് പറഞ്ഞു... ഇയാളുടെ കല്യാണം തീരുമാനിച്ച കാര്യവും പറഞ്ഞു.... അത് കൊണ്ടാണ് അവൻ അങ്ങനെ മാറിയത് എന്നും ഒക്കെ പറഞ്ഞു....""

""അങ്ങോട്ടും ഇങ്ങോട്ടും കഥകൾ പറയുമ്പോൾ ആണ് ഞങ്ങൾ ഞെട്ടിക്കുന്ന ഒരു സത്യം അറിഞ്ഞത്...."" ഡയാന പറയുന്നത് കേട്ടപ്പോൾ കണ്മഷി സംശയത്തോടെ അവളെ നോക്കി.... ""കണ്മഷി...."" പെട്ടെന്നാണ് പിന്നിൽ നിന്ന് ആരോ വിളിച്ചത്...ഇരുവരും ശബ്‌ദം കേട്ടപ്പോൾ തിരിഞ്ഞു നോക്കി... ആദിയായിരുന്നു അത്... കണ്മഷിയുടെ മുഖം പെട്ടെന്ന് വാടി... ഡയാനക്ക് ആണെങ്കിൽ ആരാണ് അവൻ എന്ന് മനസ്സിലായിരുന്നില്ല... അന്ന് താൻ ദേഷ്യപ്പെട്ട അന്നാണ് ആദിയെ അവസാനമായി കണ്ടത് എന്ന് കണ്മഷി ഓർത്തെടുത്തു... ഇന്ന് അവന്റെ മുഖത്ത് പഴയ തെളിച്ചമില്ല...അവൻ കണ്മഷിയെ കണ്ടപ്പോൾ ഒന്ന് പുഞ്ചിരിച്ചു...അവന്റെ കണ്ണുകൾ അടുത്തു നിൽക്കുന്ന ഡയാനയിലും പതിഞ്ഞു... അവനെ കാണെ സംശയത്തോടെ അവൾ അവനെയൊന്ന് നോക്കി... ""ഇത് ആദിയേട്ടൻ...."" ഒന്നും മനസ്സിലാവാതെ നിൽക്കുന്ന ഡയാനയെ നോക്കി കണ്മഷി aആദിയെ പരിചയപ്പെടുത്തി.... ഇരുവരും പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു... അപ്പോളും നേർത്ത ഇളംതെന്നൽ അവരെ തലോടി പോയിരുന്നു.........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story