പരിണയം: ഭാഗം 28

parinayam sheethal

രചന: ശീതൾ കൃഷ്ണ

ഇന്നാണ് ദേവ ഹോസ്റ്റലിൽ നിന്ന് തിരികെ വരുന്നത്.... സെം എക്സാം കഴിഞ്ഞ പാടെ അവൾ തിരിച്ചു വരണം എന്ന് വാശി പിടിച്ചു... അത് പ്രകാരമാണ് അച്ഛൻ അവളോട് വരാൻ പറഞ്ഞത്... രുദ്രനും കണ്മഷിയും വീട്ടിൽ ഉള്ളത് കൊണ്ട് തന്നെ അവൾക്ക് വീട്ടിൽ നിന്ന് പോകുവാൻ ഒട്ടും ഇഷ്ടമില്ലായിരുന്നു... പിന്നെ കോളേജിലെ അറ്റൻഡൻസ് ഷോർട്ടേജ് കൊണ്ട് മാത്രമാണ് ആൾ അന്ന് പോയിരുന്നത്.... എല്ലാവരും ഉച്ചയുറക്കത്തിൽ ആയിരുന്നു... കണ്മഷിയും ദേവകി യമ്മയും മാത്രം അടുക്കളയിൽ പണിയിൽ ഉണ്ടായിരുന്നു... പെട്ടെന്ന് വീടിന്റെ മുൻപിൽ ബെൽ അടി കേട്ടത്.... ""മോളെ നീ പോയൊന്നു നോക്ക്... ആരാണ് അതെന്ന്..."" ദേവകിയമ്മ അവളെ നോക്കി പറഞ്ഞു... അത് കേട്ടപ്പോൾ കണ്മഷി പതിയെ ഹാളിലേക്ക് നടന്നു... വാതിൽ തുറന്ന കണ്മഷിയുടെ കണ്ണുകൾ വിടർന്നു അവൾ മനോഹരമായി ഒന്ന് പുഞ്ചിരിച്ചു.... ""ഹാ സിദ്ധുവേട്ടനൊ??""... അവൾ അവനെ ഉള്ളിലേക്ക് വിളിച്ചു.... ""എല്ലാരും എന്ത്യേ കണ്മഷി??"".. സിദ്ധു സംശയത്തോടെ ശാന്തമായ വീടിനുള്ളം കണ്ട് ചോദിച്ചു....

""എല്ലാവരും നല്ല ഉറക്കത്തിൽ ആണ്..."" അവൾ തിരിച്ചു നടക്കുന്നതിനിടയിൽ പറഞ്ഞു... ""മ്മ്ഹ്ഹ്... ഞാൻ എന്നാൽ രുദ്രനെ കണ്ടിട്ട് വരാം..."" സിദ്ധു അതും പറഞ്ഞു രുദ്രന്റെ മുറിയും ലക്ഷ്യം വെച്ച് നടന്നു... കണ്മഷി അടുക്കളയിലേക്കും.... സിദ്ധു രുദ്രന്റെ മുറിയിൽ ചെല്ലുമ്പോൾ ശാന്തമായി ഉറങ്ങുന്ന രുദ്രനെയാണ് കാണുന്നത്.... അവൻ പതിയെ രുദ്രന്റെ അരികിൽ വന്നിരുന്നു....എന്തോ നിഴലനക്കം കണ്ടാണ് രുദ്രൻ ഉറക്കത്തിൽ നിന്ന് ഞെട്ടലോടെ എണീറ്റത്.... അവൻ പതിയെ കണ്ണ് തുറന്നു നോക്കുമ്പോൾ അരികിൽ സിദ്ധു.... ""ആഹ്... നീയെപ്പോൾ വന്നു??""... രുദ്രൻ ഒന്ന് ഞെരുങ്ങി... ""ദേ വന്നു കേറിയതെ ഉള്ളു..."" സിദ്ധു ഒന്ന് പുഞ്ചിരിച്ചു... പക്ഷെ അവന്റെ മുഖത്ത് എന്തൊക്കെയോ രുദ്രനോട് പറയാൻ ഉണ്ടെന്ന് പോലെ.... ""ഞാൻ അവനെ കണ്ടിരുന്നു...."" സിദ്ധുവിന്റെ മുഖം ഗൗരവത്തിലായി.... ""ഇപ്പോൾ എവിടെ ഉണ്ടവൻ??""... രുദ്രന്റെ കണ്ണിൽ ദേഷ്യം നിറഞ്ഞു.... ""മസ്നഗുടി...."" സിദ്ധു ആർക്കും കേൾക്കാൻ സാധിക്കാത്ത വിധം രുദ്രനോട്‌ ചേർന്ന് പറഞ്ഞു.... ""മ്മ്ഹ്ഹ്... വിടരുത് അവനെ.... എനിക്ക് വേണം അവനെ...."" രുദ്രന്റെ പല്ലുകൾ ഞെരിഞ്ഞു.... അവൻ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠

ദേവ പെട്ടീം കിടക്കേം എല്ലാം എടുത്തു വീട്ടിലേക്ക് വരുമ്പോൾ വീടിന്റെ മുറ്റത്ത് സിദ്ധുവിന്റെ കാർ കിടപ്പുണ്ട്.... ""ഓഹ് ഇങ്ങേർ ഇവിടെ ഉണ്ടായിരുന്നോ??..കണ്ട്രോൾ തരണേ ഈശ്വരാ..."" അവൾ മനസ്സിലോർത്തു ഉള്ളിലേക്ക് കയറുമ്പോൾ ദേ ആശാൻ ഹാളിലെ സോഫയിൽ ഇരിക്കുന്നു... ഒപ്പം അച്ഛനും അമ്മയും എല്ലാവരും ഉണ്ട്... രുദ്രനും വീൽ ചെയറിൽ ഉണ്ട്.... എല്ലാവരും അവളെ കണ്ടപ്പോൾ പുഞ്ചിരിയോടെ വിശേഷങ്ങൾ തിരക്കുവാണ്.... ""നീ അവിടെന്ന് ഏത് ബസിനാണ് കയറിയത്??""...അച്ഛനാണ് ചോദിച്ചത്..അത് കേട്ടപ്പോൾ അവൾ ഗർവോടെ രുദ്രന്റെ അരികിൽ വന്നു നിന്നു... ""ആരും എന്നോട് മിണ്ടണ്ട.... അല്ലെങ്കിലും എന്നെ തവിടു കൊടുത്തു മേടിച്ചത് ആണല്ലോ... ഞാൻ വരുന്നുണ്ട് എന്നറിയാം... ഒരാൾക്കെങ്കിലും എന്നെ വിളിക്കാൻ തോന്നിയോ??? എന്റെ ഫോൺ നമ്പർ എല്ലാവരുടെയും കയ്യിൽ ഉണ്ടല്ലോ.... ആകെ എന്നെ വിളിച്ചു അന്വേഷിച്ചത് എന്റെ ഏട്ടൻ മാത്രമാണ്..."" അവൾ കുനിഞ്ഞു നിന്ന് അവന്റെ കവിളിൽ അമർത്തി മുത്തി.... എല്ലാവർക്കും ചിരി വന്നെങ്കിലും അതടക്കി അവളെ നോക്കുവാണ്.... ""നിന്നെ അതിന് വിളിക്കാൻ മാത്രം എന്തിരിക്കുന്നു??... നീ ഇങ്ങോട്ട് തന്നെയല്ലേ വരുന്നത്??"" അമ്മ അവളെ സൂക്ഷിച്ചു നോക്കി.... ""എന്നെ ആരെങ്കിലും തട്ടി കൊണ്ട് പോയിരുന്നെങ്കിലോ??"" അവൾ ഉണ്ടക്കണ്ണുരുട്ടി അവരെ നോക്കി... ""അത് പേടിക്കണ്ട... പെട്ടന്ന് തന്നെ അവർ ഇവിടെ കൊണ്ട് വന്നാക്കും..."" സിദ്ധു പെട്ടെന്ന് കൂട്ടിചേർത്തു...

അത് കേട്ടപ്പോൾ അവൾ അവനെ കൂർപ്പിച്ചു നോക്കി... ""ഏതായാലും കൊള്ളാം ഞാൻ പോയി എന്തെങ്കിലും കഴിക്കട്ടെ...വല്ലാത്ത വിശപ്പ്..."" ദേവ അതും പറഞ്ഞു തിരിയുമ്പോൾ കാണുന്നത് കണ്മഷിയെയും ഡയാനയെയും ആണ്....ഡയാനയേ കണ്ടപ്പോൾ അവളുടെ കണ്ണുകൾ സംശയത്താൽ കുറുകി.... ""ഞാൻ ഡയാന...."" അവളുടെ നോട്ടം കണ്ടപ്പോൾ തന്നെ ഡയാനക്ക് കാര്യം പിടിക്കിട്ടി... പുള്ളിക്കാരിക്ക് ആളെ മനസ്സിലായിട്ടില്ല... അത് കൊണ്ട് സ്വയം പരിചയപ്പെടുത്തി.... ഡയാന എന്ന പേര് കേട്ടപ്പോൾ തന്നെ ദേവയുടെ കണ്ണുകൾ ആദ്യം ചെന്നെത്തിയത് കണ്മഷിയിൽ ആണ്... അവൾ ദേവ നോക്കുന്നത് കണ്ടപ്പോൾ ഡയാനക്ക് അരികിൽ ഒന്ന് കൂടെ ചേർന്ന് നിന്നു.... ""വാ വന്നു വല്ലതും കഴിക്ക്..."" അമ്മ അടുക്കളയിലേക്ക് നടന്നപ്പോൾ... ശരിയാണ് ആദ്യം ഫുഡ് എന്നിട്ടാവാം വിശേഷം എന്ന രീതിയിൽ അവളും പിന്നാലെ നടന്നു.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠 പതിവ് പോലെ രുദ്രനെയും കൊണ്ട് ആ ചാമ്പക്ക തണലിൽ ഇരിക്കുകയായിരുന്നു കണ്മഷി.... കൂടെ ഡയാനയും ദേവയും ഉണ്ട്... ഓരോ കാര്യങ്ങൾ പറഞ്ഞു ചിരിച്ചു കളിച്ചു നിൽക്കുകയാണ് അവർ... ഡയാന രുദ്രന്റെ കാമുകി ആണെന്നും പറഞ്ഞു കണ്മഷിയെ കളിപ്പിച്ചിരുന്നു എന്ന് ദേവയിൽ നിന്ന് ഡയാന അറിഞ്ഞപ്പോൾ തൊട്ട് കണ്മഷിയെ കളിയാക്കുവാണ് ഡയാന..

എന്നാൽ എല്ലാം കണ്ട് പുഞ്ചിരിയോടെ ഇരിക്കുകയാണ് രുദ്രൻ.... ഇളം കാറ്റുണ്ട് ചാമ്പക്ക തണലിൽ.... ആർക്കും വല്ലാത്ത ഇഷ്ടം തൊന്നും അവിടം....പണ്ട് കുഞ്ഞിലേ ഒരുപാട് കളിച്ചിട്ടുണ്ട് ഇവിടെ നിന്ന് എന്ന് രുദ്രൻ ഒരുനിമിഷം ഓർത്തു.... ""രുദ്രേട്ടാ.... "" കണ്മഷി പതിയെ അരികിൽ വന്നിരുന്നു കൊണ്ട് അവന്റെ കൈകളിൽ പിടിച്ചു.. അവളുടെ വിളി കേട്ടാണ് കാര്യമായി എന്തോ സംസാരിച്ചു കൊണ്ടിരുന്ന ദേവയും ഡയാനയും അവരെ നോക്കിയത്.... ""മ്മ്ഹ്ഹ്??""... അവൻ അവളെ നോക്കി പതിയെ എന്താ എന്ന് തലയനക്കി ചോദിച്ചു.... ""നമുക്ക് ഒന്ന് എഴുന്നേൽക്കാൻ ശ്രമിച്ചാലോ??""... കണ്മഷി അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി... ""നീയെന്താ തമാശ പറയുകണോ കണ്മഷി?? എനിക്ക് അതിനൊന്നും കഴിയില്ലാ... ഞാൻ വീണു പോവും...."" അവൻ പുച്ഛത്തോടെ തല തിരിച്ചു ... ""വീണാലും ഞാൻ ഇല്ലെ...??"" അവൾ ആർദ്രമായി പറഞ്ഞു പിന്നെയാണ് ഓർത്തത് ഡയാനയും ദേവയും അടുത്തുണ്ടല്ലോ എന്ന്... ""ഞങ്ങൾ മൂന്ന് പേരും ഇല്ലേ..."" അവൾ കൂട്ടി ചേർത്തു.... ""എനിക്ക് വേദനിക്കും കണ്മഷി...""

അവൻ കാൽ നിലത്തേക്ക് എടുത്തു വെച്ചപ്പോൾ കണ്ണുകൾ ചുരുക്കി പറഞ്ഞു.... ""ഇല്ല രുദ്രേട്ടാ...ഞാനല്ലേ പറയുന്നത്...."" അവൾ അവന്റെ ഒരു കൈ അവളുടെ തോളത്തേക്ക് ഇട്ടു... എന്നിട്ട് പതിയെ അവനെ എഴുന്നേൽപ്പിച്ചു.... ഡയാനയും ദേവയും പെട്ടെന്ന് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.... എന്നിട്ട് രുദ്രന് താങ്ങായി എന്നപോലെ പിന്നിൽ നിന്നു... ""എനിക്ക് വേദനിക്കുന്നു കണ്മഷി...."" അവൻ കാലുകൾ തറയിൽ അമർത്തി.... എന്നിട്ട് പതിയെ പിച്ച വെക്കും പോലെ നടക്കാൻ തുടങ്ങി.... ആദ്യമാദ്യം കാലുകൾ വിറച്ചിരുന്നു എങ്കിലും പിന്നീട് പതിയെ അത് ഉറപ്പോടെ ചവിട്ടാൻ തുടങ്ങി.... ""എനിക്ക് ഇനി പറ്റില്ല.... എനിക്ക് ഇരിക്കണം..."" അൽപ ദൂരം എത്തിയപ്പോൾ അവൻ കിതപ്പോടെ പറഞ്ഞു... അപ്പോളേക്കും ദേവ വീൽചെയ്ർ കൊണ്ട് വന്നു.... അവനതിൽ തളർച്ചയോടെ ഇരുന്നു................തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story