പരിണയം: ഭാഗം 31

parinayam sheethal

രചന: ശീതൾ കൃഷ്ണ

""എനിക്ക് ഇനിയും പറ്റുന്നില്ല രുദ്രേട്ടാ... ഇങ്ങനെ പോയാൽ ഞാൻ മരിച്ചു പോവും..."" അവൾ അവന്റെ നെഞ്ചിലേക്ക് മുഖം ഉരച്ചു... അവളുടെ കണ്ണുനീർ അവന്റെ മനസ്സിനെയാണ് നനയിക്കുന്നത് എന്ന് തോന്നിയവന്.... ""എന്നെ അവൻ വെറുതെ വിടുന്നില്ല രുദ്രേട്ടാ... എന്നെ അവന് മതിയായില്ല ത്രെ.."" അവൾ ഒരു പൊട്ടികരച്ചിലോടെ മുഖം പോത്തി....രുദ്രന്റെ മുഖം വലിഞ്ഞു മുറുകി... ആരാണെന്ന് അറിയാമെങ്കിലും അവളുടെ വായിൽ നിന്ന് തന്നെ അത് കേൾക്കാനായി അവൻ സംശയത്തോടെ അവളെ നോക്കി.. ""ആദർശ്!!..."" അവളുടെ മുഖത്ത് പകയെരിയുന്നത് അവൻ വ്യക്തമായി കണ്ടു.... ആ കണ്ണുകളിൽ ഇപ്പോൾ പകയാണ്.... മുൻപ് കണ്ട കണ്മഷിയല്ല അവളിന്ന്.... ആ കണ്ണുകളിൽ പ്രണയവും കുസൃതിയും കുറുമ്പും സ്നേഹവും ഒക്കെയേ മുൻപ് കണ്ടിട്ടുള്ളു... എന്നാലിന്ന് ആദ്യമായ് പകയെരിയുന്നു.... പെണ്ണിന്റെ പകക്ക് ഇത്രയേറെ ശക്തിയുണ്ട് എന്നവന് അപ്പോളാണ് മനസ്സിലായത്.... ""അവൻ എന്നെ വെറുതെ വിടില്ല രുദ്രേട്ടാ...എനിക്ക് അവനെ കൊല്ലണം.."" അവളുടെ മുഖം ക്രോധം കൊണ്ട് മുറുകി.... ""എന്നെ സഹായിക്കുമോ രുദ്രേട്ടൻ..."" അവൾ എരിയുന്ന കണ്ണുകളോടെ രുദ്രനെ നോക്കി.... ""എനിക്ക് സമ്മതമാണ് വിവാഹത്തിന്.... അല്ലെങ്കിലും അവനെ പോലൊരു ബാസ്റ്റർഡിന് വേണ്ടി ഇനിയും ഞാൻ എന്റെ ജീവിതം എന്തിനാണ് കളയുന്നത്....അത് കൊണ്ടാണ് വിവാഹത്തിന് സമ്മതിച്ചത്....""അവൾ അവനെ തന്നെ നോക്കുകയായിരുന്നു..

അപ്പോളും അവളുടെ കൈകൾ അവന്റേതിനെ മുറുക്കി പിടിച്ചിരുന്നു.... ""അവനോടുള്ള പക കൊണ്ട് മാത്രമാണോ ഈ വിവാഹം??"".. അവന്റെ ശബ്ധത്തിലെ വിറയൽ അവൾക്ക് വ്യക്തമായിരുന്നു.... അവൾ ഞെട്ടലോടെ അവനെ നോക്കി... ""അങ്ങനെ തോന്നിയോ രുദ്രേട്ടാ...?? ഞാൻ അത്രക്ക് ചീപ് ആണോ??"".. അവൾക്ക് സ്വയമേ പുച്ഛം തോന്നി... ഇങ്ങനെയാണോ രുദ്രേട്ടൻ തന്നെ പറ്റി ധരിച്ചു വെച്ചിരിക്കുന്നത് എന്നവൾ ആശ്ചര്യപെട്ടു.... ""അവനോടുള്ള പക ഒരിക്കലും രുദ്രേട്ടനോടുള്ള സ്നേഹത്തിന് വിള്ളൽ വീഴിച്ചിട്ടില്ല.... എന്ത് കൊണ്ടാണ് ഞാൻ അന്ന് രുദ്രേട്ടനെ തള്ളി പറഞ്ഞത് എന്നറിയില്ലേ രുദ്രേട്ടന്??.. ഒരാൾ ചവച്ചു തുപ്പിയ എന്നെ എനിക്ക് തന്നെ അന്ന് വെറുപ്പായിരുന്നു..."" അവൾ ഒന്ന് നിർത്തി അവനെ നോക്കി... എല്ലാം അറിയാമായിരുന്നെങ്കിലും അവളുടെ നാവിൽ നിന്ന് കേട്ടപ്പോൾ അവൻ ഞെട്ടലോടെ അവളെ തന്നെ നോക്കുകയാണ്... ""അന്ന് ആത്മഹത്യ ചെയ്യാൻ ഒരുപാട് ശ്രമിച്ചതാണ്... പക്ഷെ പറ്റിയില്ല... അമ്മ... അമ്മ ഒറ്റൊരാൾ കാരണം പറ്റിയില്ല എനിക്ക്... എന്നെ ചേർത്തു പിടിച്ച ആ കൈകൾ മറന്നു എങ്ങനെയാണ് ഞാൻ അമ്മയെ തനിച്ചാക്കി ആത്മഹത്യ ചെയ്യുക..."" അവന്റെ കൈകൾ അവളുടേതിനെ പൊതിഞ്ഞു പിടിച്ചു....കരച്ചിലിന്റെ ചീളുകൾ കേൾക്കാം... സംസാരിക്കുന്നതിന്റെ ഇടയിലും അവൾ തേങ്ങുന്നുണ്ട്.... ""അവന്റെ കുഞ്ഞ് എന്റെ വയറ്റിൽ വളരുന്നുണ്ട് എന്നറിഞ്ഞ നിമിഷം... ഞാൻ മരിച്ചതാണ് രുദ്രേട്ടാ....

അന്നാണ് രുദ്രേട്ടൻ ബാംഗ്ലൂരിൽ നിന്ന് തിരിച്ചു വന്ന ദിവസം... ഓർമയില്ലേ അന്ന് എന്നെ കാണാൻ വന്നതും... ഞാൻ ഏട്ടനെ തള്ളി പറഞ്ഞതും..."" അവൾ പറയുമ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു... ഓർക്കുന്നുണ്ട്... അന്ന് അവളുടെ വീട്ടിലേക്ക് വളരെ സന്തോഷത്തോടെ ആണ് ചെന്നത്... എന്നാൽ അവിടെ ദേവകിയമ്മ ഉണ്ടായിരുന്നില്ല... കണ്മഷി മാത്രമേ ഉണ്ടായിരുന്നുള്ളു.... തന്നെ കണ്ടതും അവൾ മുൻപിലെ വാതിൽ അടക്കുകയാണ് ചെയ്തത്... ഒരുപാട് തട്ടിയപ്പോൾ പെട്ടെന്ന് വാതിൽ തുറന്നു... പക്ഷെ ആ മുഖം അവനന്ന് അന്യമായിരുന്നു.... വാടി തളർന്ന പൂവ് പോലെയായിരുന്നു അവൾ... അന്ന് അവൾക്ക് അരികിലേക്ക് ചെന്നവനെ വിലക്കി എന്തൊക്കെയോ അവനെ പറ്റി മോശമായി പറഞ്ഞു.... വെറുപ്പാണ് തന്നെ... ഇനി ഒരിക്കലും എന്നെ കാണരുത് എന്നും ആണ് അവസാനമായി അവൾ പറഞ്ഞത്... അന്നത് കേട്ടപ്പോൾ നെഞ്ച് തകർന്ന് പോയി... വിശ്വസിക്കാൻ പ്രയാസമായിരുന്നു... അവിശ്വസിനീയതയോടെ അവളെ നോക്കി... അപ്പോളേക്കും ആ വീടിന്റെ വാതിൽ തനിക്ക് മുൻപിൽ കൊട്ടി അടക്കപ്പെട്ടിരുന്നു എന്നവൻ ഓർത്തെടുത്തു.... ""അന്ന് ഒരുവാക്ക്‌ പറയാമായിരുന്നില്ലേ കണ്മഷി നിനക്ക്??""... അവൻ നിറഞ്ഞ കണ്ണുകളോടെ ചോദിച്ചു....

""എന്ത് പറയാനാണ് രുദ്രേട്ടാ... രുദ്രേട്ടന്റെ കണ്മഷി പിഴച്ചു പോയി എന്നോ?? അതോ എന്റെ വയറ്റിൽ മറ്റൊരുവന്റെ കുഞ്ഞ് വളരുന്നു എന്നോ??""... അവൾ ഒരു ഭ്രാന്തിയെ പോലെ സ്വയം തന്റെ വയറിൽ അമർത്തി അടിച്ചു.... പെട്ടെന്നുള്ള അവളുടെ നീക്കത്തിൽ അവൻ മുന്നിലേക്ക് ആഞ്ഞു ആ കൈകൾ പിടിച്ചു വെച്ചു.... ""അതെന്താണ് പറഞ്ഞാൽ... ഞാൻ നിന്നെ സംശയിക്കും എന്ന് കരുതിയിട്ടാണോ??..."" ""എന്താ സംശയിക്കില്ലേ രുദ്രേട്ടൻ??.. ആരായാലും സംശയിക്കും... കഥയല്ല രുദ്രേട്ടാ ഇത്... ജീവിതമാണ്... ഞാനും രുദ്രേട്ടനും ഒക്കെ പച്ച മനുഷ്യരും... ഇന്ന് മറ്റൊരാളിൽ നിന്ന് രുദ്രേട്ടൻ എല്ലാം അറിയാം അറിഞ്ഞത് കൊണ്ടാണ് എന്നോട് ഈ സ്നേഹം... അന്ന് എന്റെ വായിൽ നിന്നാണ് ഇതൊക്കെ അറിഞ്ഞത് എങ്കിൽ... പൊറുക്കുമായിരുന്നില്ല രുദ്രട്ടൻ....""അവൾ നിന്ന് കിതച്ചു.... ""പക്ഷെ കണ്മഷി... അന്ന് ഞാൻ അനുഭവിച്ചത്... നിന്നെ പോലെ തന്നെ ഞാനും മരിച്ചു പോകുമായിരുന്നു... എനിക്ക് പറ്റില്ലായിരുന്നു... നിന്നെ അത്രമേൽ സ്നേഹിച്ചിരുന്നു ഞാൻ എന്ന് അപ്പോളാണ് എനിക്ക് മനസ്സിലായത്... ഭ്രാന്ത് പിടിച്ച പോലെയായിരുന്നു അന്ന് ഞാൻ..."" അവളുടെ കൈ ചുണ്ടോട് അടുപ്പിച്ചു അവൻ പറയുമ്പോൾ കരച്ചിലിനിടയിലും അവളുടെ കണ്ണുകൾ ഒന്ന് തിളങ്ങി....

""എനിക്കറിയാമായിരുന്നു രുദ്രേട്ടാ.... എല്ലാം എനിക്കറിയാമായിരുന്നു....ദൈവത്തിന് അതറിയാമായിരുന്നു എന്ന് തോന്നുന്നു.. അത് കൊണ്ടാണ് ആ കുഞ്ഞ് മരിച്ചു പോയതും...."" അവൾ ആശ്വാസത്തോടെ അവനെ നോക്കി... അതെ ആശ്വാസമായിരുന്നു അവൾക്കത്... ഇഷ്ടമില്ലാത്തവൻ ക്രൂരമായി തന്നെ ബന്ധിപ്പിച്ചു ഒരു കുഞ്ഞിനെ സമ്മാനിച്ചത് എങ്ങെനെയാണ് ഒരുവൾക്ക് സന്തോഷം തരുക??... ഒരിക്കലും ഇല്ല പെണ്ണായി പിറന്ന ഒരുവൾക്കും അത് അംഗീകരിക്കാൻ കഴിയില്ല... പെണ്ണെന്നു പറഞ്ഞാൽ അവനെ പോലുള്ള ആണുങ്ങൾക്ക് വികാരം തീർക്കുവാൻ ഉള്ള ഒരുവൾ ആണോ??.. അവൾ മുൻപിൽ കിടക്കുന്ന രുദ്രനെ സ്നേഹത്തോടെ നോക്കി...തന്റെ മുൻപിൽ കിടക്കുന്നവനും ഒരാണല്ലേ... എന്തെ രുദ്രേട്ടന് ഒരിക്കൽ പോലും എന്നെ അനാവശ്യമായി തൊടാൻ തോന്നാഞ്ഞത്??...ഒരു കൂട്ടം ആണുങ്ങൾ മുഴുവൻ സമൂഹത്തിന്റെ തന്നെ പറയിപ്പിക്കുന്നത് എന്ത് ലജ്ജാവഹമാണ് എന്നവൾ ഓർത്തു.... ""പിന്നീട് ദേവ വന്നിരുന്നു വീട്ടിൽ... ഒരുപാട് പറഞ്ഞു... കൂടെ രാജീവും ഉണ്ടായിരുന്നു...

അവർക്ക് മുൻപിൽ ഞാൻ ഒരു തേപ്പ്കാരിയായി... അല്ല അവരെ പറഞ്ഞിട്ടും കാര്യമില്ല... അത്രയേറെ നമ്മുടെ പ്രണയത്തിന് കൂട്ട് നിന്നവർ അല്ലെ രണ്ട് പേരും....."" അവൾ കൂട്ടിച്ചേർത്തു.... ""മ്മ്ഹ്ഹ്...അവനൊന്നു മൂളിയതെ ഉള്ളു... "" ആ കണ്ണുകളും ഇരു ഭാഗങ്ങളിൽ നിന്ന് തോരാതെ ഒഴുകുന്നുണ്ട്.... ""ഇപ്പോൾ എന്താണ് ആദർശ് പറയുന്നത്..."" അവൻ അവളെ നോക്കാതെ തന്നെ ചോദിച്ചു... ""അവന് ഇനിയും വേണമത്രേ... ഞാനെന്നാൽ അവന് ഒരു തരം ലഹരിയാണെന്ന്..."" അവളിൽ പുച്ഛം നിറഞ്ഞു... അവന്റെ ശബ്ധത്തിൽ അവനോടുള്ള അമർഷം മുഴുവനും ഉണ്ടായിരുന്നു.... ""നമുക്ക് ഒന്ന് പോയി കാണണം എടോ അവനെ... പെണ്ണെന്ന ലഹരിയെ അവന് ഇത് വരെ അറിഞ്ഞിട്ടില്ല... നമുക്ക് അത് അറിയിച്ചു കൊടുക്കണം..."" അവളുടെ കണ്ണിലേ പക അവനിലേക്കും പടർന്നു.... അതൊരു തീഗോളമായി ആളിക്കത്തി..............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story