പരിണയം: ഭാഗം 32

parinayam sheethal

രചന: ശീതൾ കൃഷ്ണ

""ഞങ്ങൾക്ക് അങ്ങോട്ട് വരാമോ??""... പെട്ടെന്ന് പിന്നിൽ നിന്ന് ശബ്‌ദം കേട്ടപ്പോൾ രുദ്രനിൽ നിന്ന് കണ്മഷി അകന്നു മാറി.... ഡയാനയും ദേവയുമായിരുന്നു അത്... ഇരുവരുടെ ചുണ്ടിലും കള്ളചിരിയുണ്ട്... കണ്മഷി ദേവയെ നോക്കി കണ്ണുരുട്ടിയപ്പോൾ അവൾ തിരിച്ചു പോടീ എന്ന് ചുണ്ടനക്കി കുസൃതിയോടെ അരികിൽ വന്നു നിന്നു... ""രണ്ടാളെയും ഹാളിലേക്ക് വിളിക്കുന്നുണ്ട്...."" ദേവയാണ് പറഞ്ഞത്... കേട്ടപ്പോൾ കണ്മഷി രുദ്രന്റെ മുഖത്തേക്ക് ഒന്ന് നോക്കി... അവന്റെ മുഖം ശാന്തമായിരുന്നു.... അവനെ പതിയെ പിടിച്ചു എഴുന്നേൽപ്പിച്ചു... വീൽ ചെയറിൽ ഇരുത്താൻ നിന്നപ്പോൾ അവൻ തടഞ്ഞു.... ""പതിയെ ഒന്ന് നടന്നു നോക്കാം ടോ... ഇനി എനിക്ക് അതിൽ ഇരിക്കേണ്ട...."" രുദ്രന്റെ വാക്കുകൾ കേട്ടതോടെ പിന്നെ രുദ്രനെയും ചേർത്തു പിടിച്ചു കണ്മഷി നടക്കാൻ തുടങ്ങി.... ആൾക്ക് ആദ്യം കുറച്ച് ബുദ്ധിമുട്ട് ഉണ്ടെങ്കിലും പതിയെ നടക്കാൻ പാകത്തിന് ആയിട്ടുണ്ട് ഇപ്പോൾ.... ഹാളിൽ ഇരിക്കുന്ന രാവുവച്ചനും സുഭദ്ര അമ്മയും അത് കാണെ സന്തോഷത്തോടെ പരസ്പരം ഒന്ന് നോക്കി... അവരുടെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു.... കണ്മഷിയുടെ തോളിൽ പിടിച്ചു പതിയെ വരുന്ന രുദ്രനെ അവൾ അരികിൽ ആയുള്ളൂ സോഫയിൽ കൊണ്ടിരുത്തി....

ഇവിടെ വന്നിരുന്ന സമയം ഒന്ന് കൈ അനക്കാൻ പോലും പറ്റാത്ത രീതിയിലാണ് വന്നിരുന്നത്... പക്ഷെ ഇപ്പോൾ എത്ര പെട്ടെന്നാണ് അവൻ ഭേദപ്പെട്ടത് എന്ന് ഓർക്കുകയായിരുന്നു ദേവ.... എല്ലാവരുടെ മുഖത്തും നിറഞ്ഞ പുഞ്ചിരി മാത്രമായിരുന്നു.... രാവുവച്ചൻ വാത്സല്യത്തോടെ രുദ്രനെ നോക്കി.... ""രുദ്രാ..."" അദ്ദേഹം സംസാരത്തിനായി തുടക്കമിട്ടു...ആളുടെ വിളി കേൾക്കെ എല്ലാവരുടെയും മിഴിയിൽ അദ്ദേഹത്തിൽ തന്നെയായി.... ""എന്ത് പറ്റി അച്ഛാ??""... രുദ്രൻ അച്ഛനെ ഒന്ന് നോക്കി.... ""കണ്മഷി കല്യാണത്തിന് സമ്മതിച്ച സ്ഥിതിക്ക് നമുക്ക് അതങ്ങ് നടത്തിയാലോ മോനെ...."" വളരെ ശാന്തവും സ്നേഹത്തോടെയുമായിരുന്നു ആ ചോദ്യം... രാവുവച്ചൻറെ ചോദ്യം കേൾക്കെ കണ്മഷിയുടെ കണ്ണുകൾ നേരെ രുദ്രനിൽ തന്നെ തറഞ്ഞു നിന്നു....ഡയാനയും ദേവയും കണ്ണിൽ കണ്ണിൽ നോക്കി ഒന്ന് പുഞ്ചിരിച്ച്...സുഭദ്രാമ്മ വേഗം പോയി ദേവകിയമ്മയെ അടുക്കളയിൽ നിന്ന് വിളിച്ചു കൊണ്ട് വന്നു.... മകളുടെ കാര്യം വരുമ്പോൾ ആരെക്കാളും അവളുടെ അമ്മക്കല്ലേ അതിന് തീരുമാനം എടുക്കാൻ ഉള്ള യോഗ്യത.... ""എനിക്ക് ഈ കല്യാണത്തിന് സമ്മതമല്ല അച്ഛാ...."" രുദ്രൻ വളരെ ശാന്തമായി തന്നെയാണ് അത് പറഞ്ഞത്.... കണ്മഷി ഒഴികെ എല്ലാവരിലും അത് ഞെട്ടലുണ്ടാക്കി.... പക്ഷെ അവളുടെ ചുണ്ടിൽ മാത്രം ആരും കാണാത്ത പുഞ്ചിരി ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു.... ""നീയെന്താ ആളെ കളിയാക്കുകയാണോ രുദ്രാ??.. നീ തന്നെയല്ലേ അവളെ ഇഷ്മാണ് എന്ന് പറഞ്ഞത്??

ഇപ്പോളെന്താ ഇങ്ങനെ പറയുന്നത്??"".... രാവുവച്ചനിൽ ദേഷ്യം ഇരിച്ചു കയറി.... അദ്ദേഹം ഒരിക്കലും അവനിൽ നിന്ന് അങ്ങനൊരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല.... ദേവകിയമ്മയുടെ മുഖം വാടിയിരുന്നു.... അത് കാണെ സുഭദ്രാമ്മ അവരെ ചേർത്ത് പിടിച്ചു.... ""എനിക്ക് ഇഷ്ടമാണ് അച്ഛാ കണ്മഷിയെ.... അത് ആരെക്കാളും അവൾക്ക് നന്നായി അറിയുന്ന കാര്യമാണ്.... പക്ഷെ ഇപ്പോൾ ഒരു കല്യാണം... അതെനിക്ക് വേണ്ട എന്നെ പറഞ്ഞുള്ളു...."" ""പക്ഷെ മോനെ... വൈദ്യര് പറഞ്ഞത്...."" സുഭദ്രാമ്മ ഇടക്ക് കേറി പറഞ്ഞു തുടങ്ങി... ""എന്ത് അമ്മ.... അതൊക്കെ വിശ്വസിച്ചു നിൽക്കണോ നിങ്ങളൊക്കെ.... എന്റെ അസുഖം ഭേദപെട്ടു... അത് ശരി തന്നെയാണ്... അത് കണ്മഷി കാരണം തന്നെയാണ്.... എന്ന് വെച്ച് അവളെ കല്യാണം കഴിച്ചു ഭാര്യയാക്കിയാൽ മാത്രമേ എന്റെ അസുഖം പൂർണമായി മാറുകയുള്ളു എന്നൊന്നുമില്ല...."" അവൻ പറയുന്നത് എന്താണ് എന്ന് ആർക്കും തന്നെ മനസ്സിലാവുന്നില്ല....എല്ലാവരെയും നോക്കി അവൻ തുടർന്നു.... ""അച്ഛാ.... എനിക്ക് ഇപ്പോൾ നടക്കാൻ പറ്റുന്നില്ലേ.... കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഞാൻ ഒക്കെ ആവും.... അത് മാത്രമല്ല എനിക്ക് അർജെന്റ് ആയി ബാംഗ്ലൂരിൽ പോകേണ്ടതുണ്ട്.... ലീവ് കഴിയാറായി...അല്ലെങ്കിൽ ഒരുപക്ഷെ ജോലി പോകും.... അത് കൊണ്ട് എനിക്ക് പോകണം....""

ആ തീരുമാനം ശരിക്കും കണ്മഷിയെയും ഞെട്ടിച്ചിരുന്നു... അവൾ മിഴികൾ ഉയർത്തി അവനെ നോക്കി.... ""നിങ്ങൾ എന്താണ് ഞങ്ങളെ മണ്ടന്മാർ ആക്കുകയാണോ??"" രാവുവച്ചൻ അവനെ നോക്കി കയർത്തു.... ""ഒരിക്കലും അല്ല അച്ഛാ.... കല്യാണം വേണ്ട എന്ന് പറയുന്നില്ലല്ലോ.... പെട്ടെന്ന് കല്യാണം കഴിച്ചു... ഇവളെ ഇവിടെ തന്നെ തളച്ചിടാൻ എനിക്ക് തോന്നുന്നില്ല.... ആദ്യം അവൾ നിന്നു പോയ കോഴ്സ് ഇവിടെ നിന്ന് കംപ്ലീറ്റ് ചെയ്യട്ടെ.... എന്നിട്ട് പോരെ കല്യാണമൊക്കെ..."" അവൻ പറഞ്ഞു നിർത്തിയപ്പോൾ രാവുവച്ചന് ഒഴികെ എല്ലാവർക്കും അത് ശരിയാണ് എന്ന് തോന്നി.... വൈദ്യർ പറഞ്ഞ പ്രകാരം ആണെങ്കിൽ അവന് ഇപ്പോൾ തന്നെ നല്ല മാറ്റം ഉണ്ട്... അതിന് വിവാഹം കഴിക്കേണ്ട ആവശ്യം ഒന്നും തന്നെയില്ല.... മാത്രവുമല്ല കണ്മഷിക്ക് ഒത്തിരി ആഗ്രഹം ഉണ്ടായിരുന്നു അവളുടെ പഠിപ്പ് കംപ്ലീറ്റ് ചെയ്യണം എന്നത് എന്നുള്ളത് ആരെക്കാളും നന്നായി ദേവകിയമ്മക്ക് അറിയാം... രുദ്രന്റെ ഈ തീരുമാനമാണ് ശരി എന്ന് അവർക്കും തോന്നി.... '"നിങ്ങൾ എന്താണ് എന്ന് വെച്ചാൽ തീരുമാനിച്ചോളു... പക്ഷെ ഞങ്ങൾ മാതാപിതാക്കളെ മണ്ടന്മാരാക്കരുത്.... "" രാഘവൻ അതും പറഞ്ഞു കൊണ്ട് കൂടുതൽ ഒന്നും പറയാതെ മുറിയിലേക്ക് പോയി.... അദ്ദേഹത്തിന് നല്ല വിഷമം വന്നിട്ടുണ്ട് എന്ന് ആ പോക്കിൽ നിന്ന് തന്നെ വ്യക്തമാണ്.... പക്ഷെ എന്ത് ചെയ്യാൻ ആണ്... തനിക്ക്‌ ഇപ്പോൾ അങ്ങനെ പറയാൻ ആണ് തോന്നിയത്.... ഹാളിൽ നിന്ന് ഓരോരുത്തരായി എഴുന്നേറ്റ് പോകുവാൻ തുടങ്ങി....

ആ തീരുമാനം ആർക്കും വലിയ താല്പര്യം ഇല്ലാത്തതാണ് എന്ന് തോന്നി രുദ്രന്.... കണ്മഷി അവനെ പിടിച്ചു റൂമിൽ കൊണ്ട് കിടത്താൻ ആയി എഴുന്നേൽപ്പിക്കാൻ നിന്നപ്പോൾ അവൻ അവളുടെ കൈകളിൽ പിടിച്ചു..... ""നമുക്ക് കുറച്ച് നേരം പുറത്ത് പോയി ഇരിക്കാം കണ്മഷി...."" അവന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അവൾ കണ്ടിരുന്നു.... അച്ഛനോട് അങ്ങനെ ഒക്കെ പറഞ്ഞതിന്റെ സങ്കടം ആൾക്ക് ഉണ്ട് എന്ന് അവൾക്ക് മനസ്സിലായി.... അവൾ ഒന്നും മിണ്ടാതെ... അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു... എന്നിട്ട് ഒരു കൈ അവളുടെ തോളിൽ ഇട്ട്... അവളുടെ കൈ അവന്റെ വയറിൽ ചേർത്ത് പുറത്തേക്ക് നടക്കാൻ തുടങ്ങി.... ""നേരം ഉച്ച കഴിഞ്ഞതേ ഉള്ളു.... മുറ്റത്ത് നല്ല വെയിലാണ്.... അവർ രണ്ട് പേരും സിറ്റ് ഔട്ട്‌ ഇലെ തിണ്ണയിൽ പോയി ഇരുന്നു.... രുദ്രനെ തൂണിൽ പതിയെ ചരിച്ചു ഇരുത്തി അവൾ.... എന്നിട്ട് അരികിൽ വന്നു ഇരുന്നു.... ""എനിക്ക് വേണ്ടിയല്ലേ രുദ്രേട്ടൻ അങ്ങനെയൊക്കെ അച്ഛനോട് പറഞ്ഞത്??""... അവൾ തന്നെയാണ് സംസാരത്തിന് തുടക്കമിട്ടത്....

""ഏയ്യ്... അങ്ങനെയാ ... എനിക്ക് അപ്പോൾ അങ്ങനെ പറയാൻ ആണ് തോന്നിയത്... അതായിരുന്നു എന്റെ തീരുമാനം..."" അവന്റെ കണ്ണുകൾ മുറ്റത്തേ കുടമുല്ലപൂവിൽ ആയിരുന്നു.... ""അപ്പോൾ എന്നോട് ഇഷ്ടമാണോ.... കല്യാണത്തിന് സമ്മതമാണോ എന്നൊക്കെ ചോദിച്ചത്??""... കണ്മഷിയിൽ സംശയം നിറഞ്ഞു... ""അത് പഴയ ഇഷ്ടം ഇപ്പോളുമുണ്ടോ എന്നറിയാൻ..."" അവന്റെ കണ്ണിൽ കുസൃതി വിരിഞ്ഞു.... ""എന്നാൽ പിന്നെ ഞങ്ങളെ എന്തിനായിരുന്നു ഈ പൊട്ടന്മാരാക്കിയത്??""... പെട്ടെന്നാണ് വാതിൽക്കൽ നിന്ന് ആ വാക്കുകൾ കേട്ടത്... അത് കേൾക്കെ ഇരുവരും ഞെട്ടലോടെ അവിടേക്ക് നോക്കി.............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story