പരിണയം: ഭാഗം 37

parinayam sheethal

രചന: ശീതൾ കൃഷ്ണ

ഡയാന രാവിലെ തന്നെ പോകാനുള്ളത് എല്ലാം പാക്ക് ചെയ്തിരുന്നു.... സുഭദ്രാമ്മ വരുമ്പോൾ പെട്ടിയെല്ലാം ഒരുക്കുന്ന ഡയാനയെയാണ് കാണുന്നത്.... ""മോള് എവിടെ പോകുവാണ്??"" അവർ സംശയത്തോടെ അവളെ നോക്കി.... ആരോടും പറഞ്ഞിരുന്നില്ല ഡയാന അവൾ തിരിച്ചു പോകുന്നതിനെ കുറിച്ച്... അല്ലെങ്കിലും പെട്ടെന്ന് ഉണ്ടായ തീരുമാനം അല്ലെ അവളുടെ പോക്ക്.... ""ഞാൻ പോകുവാണ് അമ്മേ.... ഓഫീസിൽ പെട്ടെന്ന് ഒരാവിശ്യം...."" അവൾ കൃത്രിമമായി അവരെ നോക്കിയൊന്ന് പുഞ്ചിരിച്ചു... ""അയ്യോ അതെന്താ പെട്ടെന്ന്... കുറച്ച് കൂടെ കഴിഞ്ഞിട്ട് പോയാൽ മതിയായിരുന്നു...."" സുഭദ്രാമ്മ അവളെ നോക്കി പറഞ്ഞു....പെട്ടെന്ന് കേട്ടപ്പോൾ അവർക്ക് വല്ലായ്മ തോന്നി.... ""ഞാൻ പെട്ടെന്നു തിരിച്ചു വരും അമ്മേ.... കുറച്ച് ദിവസത്തെ മാറി നിൽക്കൽ മാത്രമുള്ളു...."" അവളത് പറഞ്ഞു തീരുമ്പോളേക്കും ദേവയും മുറിയിലേക്ക് വന്നു.... പെട്ടിയുമായി നിൽക്കുന്ന ഡയാനയെ കണ്ടപ്പോൾ അവൾ സംശയത്തോടെ നോക്കി.... ""ചേച്ചി ഇത് എങ്ങോട്ടാ പോകുന്നത്??"" ദേവ അരികിലെത്തി ചോദിച്ചു.... ""ഞാൻ പോകുവാണ് മോളെ... ഓഫീസിൽ നിന്ന് പെട്ടെന്ന് ഒരു കാൾ..."" അവൾ പെട്ടി ഹാളിലേക്ക് വെക്കുന്നതിനിടയിൽ പറഞ്ഞു....

""കണ്മഷി വന്നിട്ട് പോയാൽ പോരെ ചേച്ചി...അവൾക്ക് വിഷമം ആവും പറയാതെ പോയാൽ...""ദേവ പിന്നിൽ നിന്ന് പറയുന്നത് കേട്ടപ്പോൾ അവളൊന്ന് പുഞ്ചിരിച്ചു.... ""ഞാൻ മെസ്സേജ് അയച്ചിട്ടുണ്ട് അവൾക്ക്... അവർ ഇന്ദുവിന്റെ വീട്ടിൽ നിന്ന് ഇറങ്ങാറായി ത്രെ...""ഡയാന പറഞ്ഞപ്പോൾ ദേവ പിന്നെ ഒന്നും പറഞ്ഞില്ല.... ഡയാന ഹാളിൽ നിന്ന് നേരിട്ട് പോയത് രുദ്രന്റെ മുറിയിലേക്ക് ആണ്... അവൻ ബെഡിൽ എഴുന്നേറ്റ് ഇരിക്കുന്നുണ്ടായിരുന്നു....""നീ പോകുവാൻ റെഡി ആയോ??"".. രുദ്രൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു... ""പോട്ടെ ടാ... ചെന്നിട്ട് കുറച്ച് പരിപാടികൾ ഉണ്ട്... ഞാൻ ചെന്നില്ലെങ്കിൽ ശരി ആവില്ല..."" അവൾ അവനരികിൽ വന്നിരുന്നു കൊണ്ട് അവന്റെ കൈകളിൽ പിടിച്ചു.... ""എന്തിനാണ് കള്ളം പറയുന്നത് ഡയാന... ഈ തീരുമാനം പെട്ടന്നല്ലേ...??"" രുദ്രൻ സംശയത്തോടെ അവളെ നോക്കി.... ""അങ്ങനെ തോന്നിയോ നിനക്ക്??... ശരിയാണ് ഇന്നലെ എടുത്തതാണ്... പക്ഷെ എനിക്ക് മേരി സിസ്റ്ററെ കാണാൻ തോന്നുന്നു ടാ... അവരോടൊപ്പം കുറച്ച് ദിവസം നിൽക്കാൻ തോന്നുന്നു.... നീയിപ്പോൾ ഒക്കെ അല്ലെ... മാത്രവുമല്ല കണ്മഷിയും ദേവയും എല്ലാവരും ഉണ്ടല്ലോ ഇവിടെ...."" അവൾ പാതിയിൽ നിർത്തി അവനെ നോക്കി.... ""അത് കൊണ്ട്??""

അവനിൽ സംശയം ഉയർന്നു.... ""നീ കുറച്ച് ദിവസം ഇവിടെ വേണമെന്ന് ആഗ്രഹം തോന്നുന്നു....""രുദ്രൻ കൂട്ടിചേർത്തു.... ""ഞാൻ പെട്ടന്ന് വരും ടാ...."" അവൾ അവന്റെ കൈകളിൽ മുറുക്കെ പിടിച്ചു.... പിന്നെ കൂടുതൽ ഒന്നും പറയാതെ മുറിയിൽ നിന്ന് ഇറങ്ങി പോയി.... ""ദേ ഇനി ഞാൻ വരുമ്പോൾ ഇങ്ങനെ ഇരിക്കുന്ന രുദ്രൻ ആവരുത്.... എഴുന്നേറ്റ് നടക്കണം...."" അവൾ അതും പറഞ്ഞ് അവനെ നോക്കി കണ്ണിറുക്കി.... എന്നിട്ട് പതിയെ പുറത്തേക്ക് ഇറങ്ങി.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ""മോളെ..."" കണ്മഷി മുറിയിൽ തനിച്ചു ഇരിക്കുന്ന ഇന്ദുവിന്റെ അരികിൽ വന്നിരുന്നു..... ചുമരിൽ ചാരി മറ്റേതോ ലോകത്ത് എന്നപോലെ ഇരിക്കുന്ന അവളുടെ കണ്ണുകൾ പെട്ടെന്ന് കണ്മഷിയിൽ തറഞ്ഞു....മിഴിനീർ വറ്റിയ കണ്ണുകൾ... അവ വീണ്ടും വെമ്പാൻ തുടിക്കുന്നു.... അത്രമേൽ വാശിയോടെ അവൾ മത്സരിച്ചു ഒഴുകാൻ കൊതിക്കുന്നു..... അച്ഛന്റെ മരണാനന്തര ചടങ്ങുകൾ എല്ലാം കഴിഞ്ഞിരുന്നു.... ആളും കൂട്ടവും എല്ലാം ഒഴിഞ്ഞിരിക്കുന്നു.... ഇന്ദുവിനോപ്പം വീട്ടിൽ ഇപ്പോൾ അയൽവാസിയായ സുലോചന ചേച്ചി മാത്രമേ ഉള്ളു.... അവർ ഒരു പാവം സ്ത്രീയാണ്... പണ്ട് മുതൽക്കേ അവൾക്ക് ഒരു കൈ സഹായത്തിനു ആ ചേച്ചി മാത്രമേ ഉണ്ടായിരുന്നുള്ളു.... കണ്മഷി തിരിച്ചു വീട്ടിലേക്ക് പോകുന്നതും അവർ കൂട്ടിന് ഉണ്ടല്ലോ എന്ന ആശ്വാസത്തിൽ ആണ്....കണ്മഷിയുടെ വിളി കേട്ടപ്പോൾ അവൾ പതിയെ അവളിലേക്ക് നോക്കി...

. ""ഞാൻ ഇറങ്ങാണ്.... വൈകിട്ട് വരാം..."" കണ്മഷി വാത്സല്യത്തോടെ അവളെ നോക്കി.... പതിയെ അവളുടെ കവിളിൽ സ്നേഹത്തോടെ കൈ വെച്ചു.... ""ഉച്ചക്ക് ഭക്ഷണം കഴിക്കണം ട്ടോ..."" ഒരു മൂത്ത ചേച്ചിയുടെതെന്ന പോലെ അവളിൽ വാത്സല്യം നിറഞ്ഞു....അത് കേൾക്കെ ഇന്ദുവിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.... ""ന്നോട് മാത്രം എന്താ ചേച്ചി ദൈവം ഇങ്ങനെ...."" അവളുടെ ശബ്‌ദം അത്രമേൽ വിങ്ങിയിരുന്നു.... നേർത്ത ശ്വാസം മാത്രമായി ചുരുങ്ങി അവ.... ""ഒരിക്കലും അല്ല മോളെ... ചിലപ്പോളൊക്കെ ദൈവം ഇങ്ങനെ ആണ്...നമ്മൾ തരണം ചെയ്യണം...""കണ്മഷി അവളെ മാറോട് ചേർത്തു....അത്രനേരം അടക്കി വെച്ച കണ്ണുനീർ ഇന്ദു ഒഴുക്കിവിട്ടു....അണപ്പൊട്ടി ഒഴികും വിധം അവ വാശിയോടെ ഒഴുകി.... ഉമ്മറത്തേ തിണ്ണയിൽ ഇരിക്കുകയായിരുന്നു രാജീവ്‌... അവന്റെ മനസ്സും മരവിച്ച അവസ്ഥയായിരുന്നു.... അവനും വീടിനുള്ളിൽ പോയി ഇന്ദുവിനെ ആശ്വസിപ്പിക്കണം എന്നുണ്ട്.... പക്ഷെ എന്തോ കഴിയുന്നില്ല....ഇന്ദുവിനെ നോക്കാൻ പോലും കഴിയാത്ത പോലെ.... അവളുടെ സങ്കടം നേരിൽ കാണാൻ ഉള്ള ശക്തി ഇല്ലാത്ത പോലേ.... ""പോവാം ടാ...."" കണ്മഷി പിന്നിൽ നിന്ന് പറയുന്നത് കേട്ടപ്പോൾ അവൻ ഞെട്ടലോടെ തിരിഞ്ഞു നോക്കി.... ""പോകാറായോ??""

അവൻ അവളോട് ചോദിച്ചു.... ""മ്മ്ഹ്ഹ്... ഡയാന ചേച്ചി തിരിച്ചു പോകാൻ നിൽക്കുവാണ്... നമ്മളെ കാത്ത് വീട്ടിൽ ഉണ്ട്... നമ്മളെ കണ്ടിട്ട് വേണം ആൾക്ക് പോകുവാൻ..."" കണ്മഷി മുറ്റത്തേക്ക് ഇറങ്ങുന്നതോടൊപ്പം പറഞ്ഞു.... ""അപ്പോൾ ഇന്ദു??..."" അവന്റെ ശബ്‌ദം നേർത്തു.... ""എന്താ ചെയ്യുക രാജീവേ... നമുക്ക് ആശ്വസിപ്പിക്കാനല്ലേ പറ്റൂ.... ആ കുട്ടക്ക് എല്ലാം തരണം ചെയ്യാനുള്ള ശക്തി ദൈവം കൊടുക്കട്ടെ...."" അവൾ മുറ്റത്തെക്ക് ഇറങ്ങുന്നതോടൊപ്പം പറഞ്ഞു... മറുപടി ഒന്നും പറഞ്ഞില്ല രാജീവ്....ഇരുവരും കാറിൽ കയറുമ്പോളും രാജീവിന്റെ കണ്ണുകൾ ഇന്ദുവിന്റെ വീടിന്റെ ഉള്ളിലേക്ക് തന്നെയായിരുന്നു.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ""എന്ത് പറ്റി ചേച്ചി... പെട്ടന്ന് തിരിച്ചു പോകുവാൻ??""... കണ്മഷി മഠശ്ശേരി വീട്ടിലേക്ക് കയറുമ്പോളെ കാണുന്നത് തന്നെ കാത്തിരിക്കുന്ന ഡയാനയെ ആണ്... കണ്മഷി വിഷമത്തോടെ അവളെ നോക്കി.... ""ഏയ്യ് പെട്ടന്ന് ഓഫീസിൽ നിന്ന് ഒരു വിളി വന്നു ടാ... തിരിച്ചു പോയെ പറ്റൂ...."" ഡയാന അവളെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.....""എന്നാലും...."" കണ്മഷിക്ക് വല്ലാത്ത സങ്കടം തോന്നി.... കാരണം കുറച്ച് ദിവസം ആണെങ്കിൽ പോലും അവർ തമ്മിൽ വല്ലാത്ത ആത്മബന്ധം ഉണ്ടായിരുന്നു....അത് കൊണ്ട് തന്നെ പോകുകയാണ് എന്നറിഞ്ഞപ്പോൾ വല്ലാത്ത സങ്കടം...

.. ""അതിനെന്താ ഞാൻ പെട്ടെന്ന് വരില്ലേ ഡീ പെണ്ണെ...."" ഡയാന അവളുടെ കവിളിൽ പതിയെ തട്ടി കൊണ്ട് കുസൃതിയോടെ പറഞ്ഞു.... ""എടാ നീ ടൗണിലോട്ട് അല്ലെ.... എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യ്..."" രാജീവിനെ നോക്കി പറഞ്ഞപ്പോൾ അവൻ പുഞ്ചിരിയോടെ തലയാട്ടി.... ""അപ്പോൾ ഇനി യാത്രയില്ല....ഞാൻ പോയി വരാം....""എല്ലാവരെയും നോക്കി അവൾ കൈ വീശി കാണിച്ചു കൊണ്ട് അവൾ വണ്ടിയിൽ കയറി.... രുദ്രൻ അവരുടെ ശബ്‌ദം കേൾക്കുന്നുണ്ടായിരുന്നു.... അവന് അവൾ പോകുന്നത് ഒന്ന് കാണണം എന്നുണ്ട്... പക്ഷെ ഒറ്റക്ക് ആരുടേയും സഹായം ഇല്ലാതെ അങ്ങോട്ടേക്ക് പോകാൻ കഴിയില്ല എന്നത് അവൻ വിഷമത്തോടെ ഓർത്തു..... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ""ആ കുട്ടിയുടെ അവസ്ഥ കഷ്ടമാണ് അല്ലെ രാജീവ്‌...."" ഡയാനയെയും കൊണ്ട് രാജീവ്‌ ടൗണിലേക്ക് പോകുകയാണ്.... വീട്ടിൽ എത്തിയപ്പോൾ തൊട്ട് രാജീവിനെ ശ്രദ്ധിക്കുകയാണ് ഡയാന... മുഖം ആകെ വാടിയിരിക്കുന്നു.... ""മ്മ്ഹ്ഹ്.... പാവം...."" അവൻ മറുപടി എന്നപോലെ ഒന്ന് ദീർഘനിശ്വസിച്ചു....

""ആരുമില്ലാത്തവർക്ക് ഒരു താങ്ങാവുക എന്നത് വലിയ കാര്യമാണ് രാജീവേ... "" അവൾ മുൻപിലെ റോഡിലേക്ക് നോകിയാണ് അത് പറഞ്ഞത്....അവളുടെ സംസാരം കേട്ടപ്പോൾ അവൻ ഒരു നിമിഷം അവളെ നോക്കി... ""മനസ്സിലായില്ല ചേച്ചി..."" അവൻ ഇൻഡിക്കേറ്റർ ഇട്ട്....യു ടേൺ എടുത്ത് ഹൈ വെയിലേക്ക് ഉള്ള റോഡ്ലേക്ക് വണ്ടി കയറ്റി.... ബാംഗ്ലൂർ ബസുകൾ നിർത്തുന്ന സ്റ്റാൻഡ് എത്താറായിരുന്നു.... ""ആരുമില്ലാത്തർക്കെ അതിന്റവാല്യൂ അറിയൂ.... നിന്നിൽ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് അവളോടുള്ള പ്രണയം...വെറും സഹതാപം മാത്രം തോന്നാതെ.... അവളെ നിനക്ക് ഇനിയും പഴയ സ്നേഹത്തോടെ കാണാൻ കഴിയുന്നുണ്ടെങ്കിൽ കൂടെ കൂട്ടിക്കൂടെ നിനക്ക് അവളെ..."" അവൾ പറയുമ്പോളേക്കും വണ്ടി സ്റ്റാൻഡിൽ നിർത്തിയിരുന്നു... അവൻ ഒന്നും മറുപടി പറഞ്ഞില്ല...അവൾ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം....ഒരു ബാംഗ്ലൂർ ബസ് അവിടെ പോകുവാൻ ആയി നിൽക്കുന്നുണ്ട്... അത് കണ്ടപ്പോൾ അവൾ പെട്ടെന്ന് ധൃതി പെട്ട് ബാഗുമായി കാറിൽ നിന്നിറങ്ങി.... ""ഞാൻ പോയി അപ്പോൾ...."" അവൾ അവനെ നോക്കി റ്റാറ്റാ കാണിച്ചു ബസ് ലക്ഷ്യം വെച്ച് നടന്നു... പെട്ടെന്നാണ് എതിർ വശത്തു നിന്ന് പരിചിതമായ ഒരു മുഖം ബസ്സിലേക്ക് കയറാനായി ഓടി വരുന്നത് അവൾ ശ്രദ്ധിച്ചത്....അവൾ ആ മുഖം ഓർത്തെടുത്തു...അപ്പോളേക്കും അയാൾ ആ ബസ്സിൽ കയറിയിരുന്നു..........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story