പരിണയം: ഭാഗം 44

parinayam sheethal

രചന: ശീതൾ കൃഷ്ണ

""ഞാൻ കൊണ്ട് പൊയ്ക്കോട്ടേ അമ്മേ അവളെ എന്റെ കൂടെ??""... രുദ്രൻ അടുക്കളയിൽ ചെല്ലുമ്പോൾ ദേവകിയമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു.... ഓരോ വിശേഷങ്ങൾ ചോദിക്കുന്ന കൂട്ടത്തിൽ അവരോട് കണ്മഷിയുടെ പഠിപ്പിനെ പറ്റിയും രുദ്രൻ ദേവകിയമ്മയോട് ചോദിക്കുകയാണ്.... ""മോനെ... പെട്ടെന്ന് ഇങ്ങനെ ചോദിച്ചാൽ.... ഞാൻ എന്ത് പറയാനാണ്.... അവളുടെ സന്തോഷമാണ് എനിക്ക് വലുത്...."" അവർ നിർത്തി രുദ്രന്റെ മുഖത്തേക്ക് നോക്കി.... ""അവൾക്ക് ഇഷ്ടമാണ് അമ്മേ.... അമ്മയുടെ തീരുമാനം പോലയെ അവൾ സമ്മതിക്കുകയുള്ളൂ.... ആരെക്കാളും അവൾക്ക് വലുത്... അമ്മയുടെ തീരുമാനമാണ്.... ഒന്ന് എന്നോട് തീർത്ത് പറഞ്ഞു.... ഇവിടെ അവൾക്ക് പഠിക്കണ്ട എന്ന്.... കാരണം ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ല....""അവൻ കൂട്ടിച്ചേർത്തു.... അത് കേട്ടപ്പോൾ അവർ ഒന്നും മിണ്ടിയില്ല.... പക്ഷെ അവർക്ക് മുൻപേ അറിയാമായിരുന്നു.... കണ്മഷിക്ക് നാട്ടിൽ പഠിക്കുന്നത് ഇഷ്ടമല്ല എന്ന കാര്യത്തെ പറ്റി.... ""അവൾക്ക് ഇഷ്ടമാണ് എന്നുണ്ടെങ്കിൽ.... എന്റെ കുട്ടി സന്തോഷത്തോടെ കഴിയുമെങ്കിൽ... അതാണ് കുഞ്ഞേ... ഈ അമ്മക്ക് വേണ്ടത്...."" അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.... ദേവകിയമ്മയുടെ സംസാരം കേട്ടാണ്... കണ്മഷി അടുക്കളയിലേക്ക് വരുന്നത്....

കൂടെ ദേവയും ഉണ്ടായിരുന്നു.... പതിവില്ലാതെ രുദ്രനെ അടുക്കളയിൽ കണ്ടപ്പോൾ സംശയം തോന്നിയതാണ്.... രുദ്രന്റെ അരികിൽ ദേവകിയമ്മയെ കണ്ടപ്പോൾ അവൾക്ക് ഏകദേശം ഊഹം കിട്ടിയിരുന്നു.... രുദ്രൻ എന്തിനാണ് വന്നത് എന്നുള്ളതിന്.... ""ആഹ്... ദേവുവമ്മ സമ്മതിച്ചു... ഇനി രണ്ടാളും പെട്ടീം കിടക്കേം എടുത്ത് സ്ഥലം വിട്ടോണം...."" ദേവ അതും പറഞ്ഞു ഒരു ക്യാരറ്റ് കഴുകി എടുത്ത് കടിച്ചു.... കണ്മഷി അത് കണ്ടപ്പോൾ... അവളെ കണ്ണുരുട്ടി കാണിച്ചു... രുദ്രനും ദേവകിയമ്മക്കും അത് കേട്ടപ്പോൾ ചിരി വന്നിരുന്നു.... ""ഞങ്ങൾ പോയിട്ട്.... നിനക്ക് ഇവിടെ സുഖിക്കാൻ അല്ലെ.... നടക്കില്ല മോളെ.... ആദ്യം നിന്നെ ഇവിടെ നിന്ന് എക്സ്പോർട്ട് ചെയ്‌തിട്ടെ ഞങ്ങൾ പോകുന്നുള്ളൂ.... അല്ലേടി...."" രുദ്രൻ പെട്ടെന്ന് പറയുന്നത് കേട്ടപ്പോൾ...ദേവ പുച്ഛത്തോടെ ചുണ്ട് കൊട്ടി.... എന്നിട്ട് വീണ്ടും ഒരു കടി കൂടെ കടിച്ചു ക്യാരറ്റ്.... അത് കണ്ടപ്പോൾ.....ഇവളിത് എന്തിന്റെ കുഞ്ഞാ ഈശ്വരാ എന്നർത്ഥത്തിൽ രുദ്രൻ നോക്കി.... ""ഹാ എന്താണ് എല്ലാവരും ഇവിടെ..."" പെറ്റന്നാണ് സുഭദ്രാമ്മ അവിടേക്ക് വന്നത്.... അമ്മയെ കണ്ടപ്പോൾ കണ്മഷി പുഞ്ചിരിയോടെ അവരെ നോക്കി.... ""ഞാൻ കണ്മഷിയുടെ കാര്യം ദേവൂവമ്മയോട് ചോദിക്കാൻ വന്നതായിരുന്നു അമ്മേ.... ""

രുദ്രൻ സുഭദ്രാമ്മയെ നോക്കി രുദ്രൻ പറഞ്ഞു.... അവൻ അവളുടെ പഠിപ്പിന്റെ കാര്യം വീട്ടിൽ മറ്റെല്ലാവരോടും സൂചിപ്പിച്ചിരുന്നു.... അവരും ദേവകിയമ്മയുടെ അഭിപ്രായം കാത്ത് നിൽക്കുകയായിരുന്നു.... ""എല്ലാം സെറ്റ് ആയിട്ടുണ്ട് അമ്മ... ഇനി കണ്മഷിയെ ഈ കൊശവൻ ഒന്ന് കൊണ്ട് പോയാൽ മതി...."" വായിൽ നിറയെ ക്യാരറ്റ് ആണ്.... അവൾ ബും ബും... മട്ട് പറയുന്നത് കേട്ടപ്പോൾ മറ്റുള്ളവരും ചിരിച്ചു.... എന്നാൽ രുദ്രൻ ഈ കുട്ടികുരുപ്പിനെ ഇന്ന് ഞാൻ എന്നും പറഞ്ഞു അവൾക്ക് നേരെ കയ്യൊങ്ങി.... അവൾ പെട്ടെന്ന് അടുക്കളയിൽ നിന്ന് ഓടിയപ്പോൾ പിന്നാലെ ഓടാൻ നിൽക്കുവാണ് രുദ്രൻ.... എന്നാൽ... പെട്ടെന്ന് കണ്മഷി അവന്റെ കൈകളിൽ കയറി പിടിച്ചു... ""നടക്കാൻ തുടങ്ങിയതേ ഉള്ളു.... അതോർമ വേണം രുദ്രേട്ടാ...."" അവൾ സ്നേഹത്തോടെ ശാസിച്ചപ്പോൾ അവൻ അവളെ നോക്കി കണ്ണിറുക്കി... എന്നിട്ട് തിരിഞ്ഞു ഓടുന്ന ദേവയെ നോക്കി... ""നിന്നെ ഞാൻ എടുത്തോളാമെടി പൂത്താംകീരി...."" അവൻ പറയുന്നത് കേട്ടപ്പോൾ അവൾ കുണുങ്ങി ചിരിക്കുന്നുണ്ട്.... അത് കണ്ടപ്പോൾ മറ്റെല്ലാവരിലും വലിയ സന്തോഷം തോന്നി....ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് തറവാട്ടിൽ... എല്ലാവരും മനസ്സ് നിറയെ ചിരിച്ചു കാണുന്നത് എന്നോർത്തു സുഭദ്രാമ്മ... അവൾ ഭഗവാനോട് നന്ദി പറഞ്ഞുകൊണ്ട് ദേവകിയമ്മയെ നോക്കി.... അവരുടെ കണ്ണുകളിലും സന്തോഷം തോന്നിയിരുന്നു.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ""ഡോക്ടർ ഇന്ദുവിന് ഇപ്പോൾ എങ്ങെനെയുണ്ട്??""..

. ഇടക്ക് ഡോക്ടർ പുറത്തേക്ക് ഇറങ്ങിയപ്പോൾ... ആധിയോടെ രാജീവ്‌ ഡോക്ടർക്ക് അരികിലേക്ക് ഓടിച്ചെന്ന് ചോദിച്ചു.... ""ഒന്നും പറയാറായിട്ടില്ല... ഒബ്സെർവഷനിൽ ആണ്.... ഒരുപാട് ബ്ലഡ്‌ ലോസ് വന്നിട്ടുണ്ട്...."" അദ്ദേഹം പറഞ്ഞു തിരികെ പോയപ്പോളേക്കും രാജീവ്‌ തളർച്ചയോടെ സിദ്ധുവിന്റെ തോളിലേക്ക് ചാഞ്ഞു.... ""ഏയ്യ്... നീയിങ്ങനെ ടെൻഷൻ ആവല്ലേ രാജീവ്‌.... അവൾക്ക് ഒന്നും ഉണ്ടാവില്ല... പെട്ടെന്ന് തന്നെ ഒക്കെ ആവും അവൾ...."" സിദ്ധു അവനെ ആശ്വസിപ്പിച്ചു.... പക്ഷെ രാജീവിന് സങ്കടം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.... അത്രയും നാൾ മറച്ചു വെച്ച സ്നേഹം... ഇപ്പോൾ സങ്കടമായി പുറത്തേക്ക് വരുന്ന പോലെ.... രാജീവ്‌ ഒരു പൊട്ടികരച്ചിലോടെ സിദ്ധുവിന്റെ തോളിലേക്ക് ചാഞ്ഞു.... ""ഞാൻ ഇല്ലേ സിദ്ധുവേട്ടാ അവൾക്ക്.... തുറന്നു പറഞ്ഞില്ലെങ്കിലും... ഒറ്റക്കല്ല അവൾ എന്ന് ഒരായിരം വട്ടം മനസ്സിൽ പറഞ്ഞതാണ്... അവളെ എങ്ങെനെ ആശ്വസിപ്പിക്കണം എന്നറിയാഞ്ഞിട്ടാണ് ഞാൻ മാറി നിന്നത്.... അല്ലാതെ... അല്ലാതെ ഇഷ്ടം ഇല്ലാഞ്ഞിട്ട് അല്ലായിരുന്നു....എന്നിട്ടും എന്തിനാണ് അവൾ ഇങ്ങനെ ചെയ്തത്...."" വിങ്ങി പൊട്ടുന്നതിനിടയിൽ അവൻ പറഞ്ഞു മുഴുവിപ്പിച്ചു...അവന്റെ കണ്ണുനീർ സിദ്ധുവിന്റെ ഷർട്ടിൽ വീണുകൊണ്ടിരുന്നു.... ""നീ ഇങ്ങനെ കരയല്ലേ രാജീവ്‌...."" സിദ്ധു അവന്റെ മുടിയിൽ പതിയെ തലോടി കൊണ്ടിരുന്നു.... പക്ഷെ അവന്റെ എങ്ങലടികൾ ഉയർന്നപ്പോൾ അടുത്തിരിക്കുന്നവരും അവനെ ശ്രദ്ധിക്കാൻ തുടങ്ങി....

""എടാ... നീ കൂൾ ആവ്.... അവളുടെ സ്ഥാനത്ത് ഇന്ന് ആരായിരുന്നുവെങ്കിലും ഒരു പക്ഷെ ഇതായിരിക്കും ചെയ്യുക.... ഒരു പ്രഭാതത്തിൽ അനാഥയാവുക എന്നതിനപ്പുറം മറ്റെന്താണ് ഒരാളുടെ ജീവിതത്തിൽ സംഭവിക്കാനുള്ള കാര്യം രാജീവേ...."" സിദ്ധു പതിയെ അവന്റെ മുഖം ഉയർത്തി നോക്കി.... പാവമാണ്.... തന്റെ വയസ്സിനെക്കാൾ ഇളയതാണ്... അതിന്റെ പക്വതയില്ലായ്മ അവനുണ്ട്.... പക്ഷെ അവളോട് ഉള്ള് നിറയെ സ്നേഹമാണ്.... ""അവൾക്ക് പെട്ടെന്ന് ബേധമാവട്ടെ ഡാ.... നമ്മൾ എല്ലാവരും ഇല്ലേ അവൾക്ക്..."" സിദ്ധു അവന്റെ പുറത്ത് ആശ്വസിപ്പിക്കാനായി തട്ടി.... എന്നിട്ട് അവളെ കിടത്തിയിരിക്കുന്ന മുറിയുടെ വാതിലിലിലേക്ക് മിഴിവുറ്റു..... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 രാത്രിയിലെ ഭക്ഷണം ഉണ്ടാക്കി അത് ടേബിളിൽ എടുത്ത് വെക്കാൻ ഒരുങ്ങുമ്പോൾ ആണ് ഡയാനക്ക് ആദിയുടെ കാര്യം ഓർമ്മ വന്നത്.... ""അയാൾ അവിടെ ഒറ്റക്കല്ലേ.... പാത്രങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ ഒന്നും ഉണ്ടാക്കിയിട്ടുണ്ടാവില്ല അയാള്....""അവൾ മനസ്സിൽ വിചാരിച്ചു കൊണ്ട് പതിയെ നാല് ചപ്പാത്തി ഒരു പത്രത്തിലാക്കി.... വേറെ ബൗളിൽ കറിയും ഒഴിച്ചു....എന്നിട്ട് മുറിയിൽ നിന്നിറങ്ങി ആദിയുടെ മുറി ലക്ഷ്യം വെച്ചു നടന്നു....റൂമിന്റെ മുൻപിൽ ചെന്നു കോളിങ് ബെൽ അമർത്തി....

പെട്ടന്ന് തന്നെ ആൾ ഡോർ തുറന്നു.... അവളെ കണ്ടപ്പോൾ അവൻ പുഞ്ചിരിച്ചു.... ""ആഹാ താനോ.... വാ...."" അവൻ അവളെ ഉള്ളിലേക്കു ക്ഷണിച്ചു.... റൂം സെറ്റ് ചെയ്യുന്ന തിരക്കിലാണ് ആദി....അത് കൊണ്ട് തന്നെ നിറയെ സാധനങ്ങൾ നിലത്ത് കിടപ്പുണ്ട്.... ""ഇതെന്താണ് എല്ലാം വലിച്ചു വാരി ഇട്ടിരിക്കുന്നത്??""... അവൾ സംശയത്തോടെ അവനെ നോക്കി.... ""ഏയ്യ്.... വന്നപാടെ ഉറങ്ങി പോയില്ലേ.... ഒക്കെ ഒന്ന് അടുക്കി വെക്കാം എന്ന് വിചാരിച്ചു...""അവൻ ഒരു പെട്ടി ഉള്ളിലേക്ക് വെക്കുന്നതിനിടയിൽ പറഞ്ഞു..... ""ആഹാ.... എന്നാൽ ആദ്യം ഇത് കഴിക്കൂ... എന്നിട്ടാവാം പണികൾ...."" അവൾ കയ്യിലെ പാത്രം ടേബിളിൽ വെച്ചു കുസൃതിയോടെ അവനെ നോക്കി....""അയ്യോ ഇത് ഒന്നും വേണ്ടിയിരുന്നില്ല...."" അവൻ അത് കണ്ടപ്പോൾ ആശ്ചര്യത്തോടെ പറഞ്ഞു.... ""പിന്നെ പട്ടിണി കിടക്കാൻ ആയിരുന്നോ??""... അവൾ അത് കേട്ടപ്പോൾ തിരിഞ്ഞു സംശയത്തോടെ ചോദിച്ചു.... ""അല്ല.... എന്തെങ്കിലും ഓർഡർ ചെയ്യാം എന്ന് വിചാരിച്ചു...."" അവൻ പറഞ്ഞപ്പോളേക്കും അവൾ പ്ലേറ്റിലേക്ക് ചപ്പാത്തി ഇട്ട് കറിയും ഒഴിച്ചിരുന്നു.... ""ഹാ... തത്കാലം... ഇത് കഴിക്ക്.... ഇഷ്ടമായില്ലെങ്കിൽ നമുക്ക് പുറത്ത് നിന്ന് ഓർഡർ ചെയ്യാം ട്ടോ...."" അവൾ ഇടംകണ്ണിട്ട് പറഞ്ഞപ്പോൾ പിന്നെ അവൻ കൂടുതൽ ഒന്നും മിണ്ടിയില്ല....

അവൻ ഭക്ഷണം കഴിക്കാനായി ടേബിളിൽ വന്നിരുന്നു..... ""മ്മ്ഹ്ഹ്.... അടിപൊളി ആണെടോ...."" കഴിക്കുന്നതിനിടയിൽ അവൻ കണ്ണടച്ച് ആസ്വദിച്ചു കഴിക്കുമ്പോൾ പറഞ്ഞു.... ""ഹോ സുഖിപ്പിക്കാൻ പറയല്ലേ.... എനിക്കറിയാം...""അവൾ അവനരികിൽ ഇരുന്നു.... ""ഹഹഹ.... അപ്പോൾ മനസ്സിലായി ല്ലേ.... ദേ ഉപ്പ് കുറച്ച് കൂടുതൽ ആണ്.... ബാക്കി ഒക്കെ പൊളി...."" അവൻ പറയുന്നത് കേട്ടപ്പോളാണ് അവൾ കറി ടേസ്റ്റ് ചെയ്തു നോക്കിയത്.... ""ഓഹ്.... ഇത് കുറച്ചല്ല.... നല്ലത് പോലെ ഉണ്ടല്ലേ....""അവൾ ചടപ്പോടെ അവനെ നോക്കി.... ""ഏയ്‌... അതൊന്നും കുഴപ്പമില്ല....എനിക്ക് നല്ല വിശപ്പുണ്ട്... സൊ നല്ല ടേസ്റ്റ് ആണ്..."" അവൻ പറഞ്ഞപ്പോൾ അവൾ ചിരിച്ചു.... ആദി ഭക്ഷണവും കഴിച്ചു.... അവന്റെ കൂടെ എല്ലാം ഒതുക്കി വെക്കുവാൻ സഹായിക്കുക കൂടി ചെയ്തിട്ടാണ് അവൾ തിരികെ ഫ്ലാറ്റിലേക്ക് വന്നത്.... നേരം നന്നേ ഇരുട്ടിയിരുന്നു..... അവൾ വന്നു... ഭക്ഷണവും കഴിച്ചു.... ഫ്രഷ് ആയി വന്നു കിടക്കാൻ ഒരുങ്ങി..... അലാറം വെക്കാൻ ഫോൺ എടുത്തപ്പോൾ ആണ് അവൾ ഫോണിൽ നാല് മിസ്സ്ഡ് കോൾ കാണുന്നത്.... അവൾ സംശയത്തോടെ അത് തുറന്നു നോക്കി.............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story