പരിണയം: ഭാഗം 5

parinayam sheethal

രചന: ശീതൾ കൃഷ്ണ

പിറ്റേന്ന് രാവിലെ കണ്മഷി റൂമിലേക്ക് വരുമ്പോൾ നല്ല ഉറക്കത്തിലാണ് രുദ്രൻ.... അവൾ ഒരു നിമിഷം അവനെ നോക്കി നിന്നു... ഒരുനിമിഷം... പഴയ രുദ്രന്റെ കണ്മഷിയായി മാറിയ പോലെതോന്നിയവൾക്ക്... വർഷങ്ങൾക്ക്‌ മുൻപുള്ള ഒരു രാവിലെ അവളുടെ കണ്ണുകളിൽ തെളിഞ്ഞു... ""രുദ്രേട്ടാ...."" അവൾ കയ്യിലെ പാത്രം ദാവണിത്തുമ്പ് കൊണ്ട് മറച്ചു... കുസൃതിയോടെ അവന്റെ മുറിയിലേക്ക് ചെന്നു...മുറിയിൽ ആരും ഉണ്ടായിരുന്നില്ല... ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്‌ദം കേൾക്കവേ... മനസ്സിലായി അവൻ കുളിക്കുകയാണെന്ന്.... അവൾ കൗതുകത്തോടെ മേശമേൽ വെച്ചിരുന്ന പുസ്തകം തുറന്ന് നോക്കി... ""വേനൽ മഴ മണ്ണിനെ പുണർന്നു.... കാത്തിരുന്നു എന്നപോലെ... മണ്ണ് അവയെ തിരിച്ചും പുണർന്നു....

ആ ഗ്രീഷ്മവും പെയ്തൊഴിഞ്ഞിരുന്നു... നേർത്ത വസന്തത്തിനെ ആയിരുന്നുവല്ലോ അവളപ്പോൾ പ്രണയിച്ചിരുന്നത്.... ആ നീർമാതളം വിരിയാറായിരിക്കണം.... നേർത്ത വിരഹത്തിൻ ഗന്ധമായിരിക്കണം... ❤രുദ്ര ദേവ് ❤ അവൾ വരികൾ വായിച്ചു കിളി പോയി നിന്നു... ""ഇത് എന്തൊക്കെയാ ഭഗവാനെ... എന്തൊക്കെയാണെങ്കിലും എനിക്ക് ഒരു പുസ്തകപുഴുവിനെ ആണല്ലോ കിട്ടിയത്..."" അവൾ തലയിൽ കൈ വെച്ച്... നിൽക്കുമ്പോൾ ബാത്‌റൂമിന്റെ വാതിൽ തുറക്കുന്ന ശബ്‌ദം കേട്ടു.... ""ഡീ...."" ബുക്ക് താഴെ വെക്കുന്നതും... തന്നെ വിളിക്കുന്നതും ഒരുമിച്ചായിരുന്നു.... താൻ ആ മുഖത്ത് നോക്കുമ്പോൾ എന്താണ് എന്നർത്ഥത്തിൽ പുരികം ഉയർത്തി ചോദിക്കുന്നുണ്ട്.... ""മച്ചും....""

അവൾ അവനെ നോക്കി വെളുക്കനെ ഒന്ന് ചിരിച്ചു കാണിച്ചു... '"'നീയെന്താ ഇവിടെ.... ഏഹ്ഹ്... "" അവൻ തല തുവർത്തി കൊണ്ട് അവൾക്കരികിലേക്ക് നടന്നടുത്തു കൊണ്ട് ചോദിച്ചു... ""അ... അത് പിന്നെ മറന്നോ.... ഇന്ന് രുദ്രേട്ടന്റെ പിറന്നാളല്ലേ...ഞാൻ പായസം കൊണ്ട് വന്നതാ... പിന്നെ..."" അവൾ പകുതി നിർത്തിയപ്പോൾ... കണ്ണാടിയിലൂടെ അവൻ അവളെയൊന്ന് നോക്കി... ""പിന്നെ... പ്രസാധവും ഉണ്ട്... ദാ.." അവൾ കൈ നീട്ടി കാണിച്ചപ്പോൾ.... അവൻ പുഞ്ചിരിയോടെ അവൾക്ക് മുൻപിൽ വന്നു നിന്നു...അവൾ പുഞ്ചിരിയോടെ നെറ്റിയിൽ തൊട്ട് കൊടുത്തു പ്രസാദം.... ""വേറൊന്നും ഇല്ലേ??..."" അവൾ പ്രസാദം തൊട്ട കൈ വിരലുകൾ കൈക്കുള്ളിൽ ആക്കി കൊണ്ടവൻ ചോദിച്ചു...

അവൾ പിടച്ചിലോടെ അവന്റെമുഖത്തേക്ക് നോക്കി... അവന്റെ മുടിയിഴകളിൽ നിന്ന് വെള്ളത്തുള്ളികൾ ഉറ്റുറ്റി വീഴുന്നുണ്ടായിരുന്നു... അവളുടെ മേലാകെ കുളിര് കോരുന്ന പോലെ തോന്നി... ""എനിക്ക് വേറൊന്നും ഇല്ലേ... പിറന്നാൾ സമ്മാനം??"""... അവൻ ഒന്നൂടെ ചേർന്ന് നിന്ന് ചോദിച്ചപ്പോൾ അവൾ... പതർച്ചയോടെ താഴേക്ക് നോക്കി... ""അ.... അത് പായസം ണ്ടല്ലോ..."" പെട്ടെന്ന് എന്തോ ഓർത്തെടുത്ത പോലെ... അവനിൽ നിന്ന് കുതറി മാറി കൊണ്ട് അവൾ മേശമേൽ വെച്ചിരുന്ന പായസപാത്രം എടുക്കാനായി പോയി... പക്ഷെ അപ്പോളേക്കും അവൻ അവളെ തന്നോട് ചേർത്ത് പിടിച്ചിരുന്നു... ""നിക്ക് അതിലേറെ മധുരം ഉള്ള എന്തെങ്കിലും വേണമെങ്കിലോ??... ഏഹ്ഹ്ഹ്??...."" അവൾ പുരികം പൊക്കി ചോദിച്ചപ്പോൾ...

അവൾ ഉമിനീരിറക്കി അവനെ ഒന്ന് നോക്കി... പെണ്ണിന്റെ മുഖത്താകെ വിയർപ്പ് പൊടിയുന്നുണ്ട്... ""തരുവോ നിക്ക്... ദാ ഇവിടെ.... അവൻ കവിളിൽ തൊട്ട് കാണിച്ചപ്പോൾ... അവൾ പുഞ്ചിരിയോടെ അവനരികിലേക്ക് ചെർന്ന് നിന്നു....ഒന്നുയർന്നു അവന്റെ കവിളിൽ അമർത്തി ചുംബിച്ചു..."" ""Happy birthday രുദ്രേട്ടാ..."" അവന്റെ ചെവിയോരം പറഞ്ഞു കൊണ്ട് അവന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു... അവൻ അവളുടെ ചുംബനത്തിൽ മുഴുകിയിരുന്നു... അവനും അവളുടെ മേൽച്ചുണ്ടിൻ മേൽ അമർത്തി ചുംബിച്ചു... പതിയെ കീഴ്ച്ചുണ്ടുകൾ തന്റെ ചുണ്ടുകൾക്കിടയിലാക്കി... അവളുടെ ചുണ്ടുകൾക്ക് വല്ലാത്ത മധുരം പോലെ തോന്നി... അവൾ ആവേശത്തോടെ അവളുടേതിനെ പൂർണമായും സ്വന്തമാക്കി... നാവുകൾ തമ്മിൽ കെട്ടിപിണഞ്ഞു...

പതിയെ അവന്റെ കൈകൾ അവളുടെ ഇടുപ്പിലമർന്നു... അവളുടേത് അവന്റെ മുടികളിലും.... അവന്റെ ചുണ്ടുകൾ സ്ഥാനം തെറ്റി ഇറങ്ങുന്നതറിഞ്ഞപ്പോൾ അവൾ പിടപ്പോടെ അവനെ നോക്കി... പക്ഷെ ആ കണ്ണുകളിലെ വികാരം അവളെ തളർത്തി... അവൾ ആലസ്യത്തോടെ അവന്റെ നെഞ്ചിലേക്ക് വീണു... ""രുദ്രേ... ട്ടാ... വെ.. വേണ്ട ട്ടോ..."" അവൾ മൃതുവായി അവന്റെ നെഞ്ചിൽ നുള്ളി കൊണ്ട് പറഞ്ഞു... അവനപ്പോളേക്കും പുഞ്ചിരിയോടെ അവളിൽ നിന്ന് മുഖം മാറ്റിയിരുന്നു... പക്ഷെ അപ്പോളും അവളെ ചേർത്ത് പിടിച്ച കൈകൾ മുറുക്കെ തന്നെ ഉണ്ടായിരുന്നു.... ""എന്താ നീ നിന്ന് സ്വപ്നം കാണുവാണോ??""

അവന്റെ ശബ്‌ദം കേൾക്കവെയാണ് അവൾ സ്വബോധത്തിലേക്ക് വന്നത്... ഞെട്ടലോടെ നോക്കുമ്പോൾ തന്നെ തന്നെ നോക്കുകയാണവൻ... അത് കാൺകെ അവൾ വല്ലാത്ത ജാള്യത തോന്നി... എന്തൊക്കെയോ ചിന്തിച്ചു കൂട്ടി... അല്ല ചിന്തകൾ അല്ലാലോ... ഒരിക്കൽ തനിക്ക് സ്വന്തമായിരുന്ന ഓർമകൾ... തന്റെ മാത്രം ഓർമകൾ.... അവൾ ഒന്ന് നെടുവീർപ്പിട്ട് അവനെ നോക്കി... ""സോറി.... ഞാൻ...."" അവൾ വാക്കുകൾക്കായി പരതി... അത് കണ്ടപ്പോൾ അവന് മനസിലായിരുന്നു... ഏതോ പഴയ ഓർമകളിൽ പെട്ട് പോയതാണവൾ എന്ന്... അവനും ഒന്ന് നിശ്വസിച്ചു.... ""പല്ല് തേക്കണ്ടേ... വായോ..."" അവൾ മുഖത്ത് വന്ന ജാള്യത മറച്ചു കൊണ്ട് കുഞ്ഞുങ്ങളോട് എന്ന പോലെ അവനോട് ചോദിച്ചു... ശേഷം അവനെ പിടിച്ചു എണീപ്പിച്ചു വീൽ ചെയറിൽ ഇരുത്തി....

ബാത്‌റൂമിൽ കൊണ്ട് പോയി പല്ല് തേപ്പിച്ചു തിരികെ കൊണ്ട് വന്നു കിടത്തി.... എണ്ണ തേപ്പിച്ചു കിടത്തണമായിരുന്നു... എല്ലാം പറഞ്ഞേൽപ്പിച്ചാണ് വൈദ്യര് തലേ ദിവസം പോയത്... എണ്ണ ഒരാളുടെ സഹായമില്ലാതെ തേക്കാൻ പറ്റില്ല... ദേവയെ പോയി വിളിച്ചു... അവളുടെ താനും കൂടെ ശരീരമാകെ എണ്ണ തേച്ചു പിടിപ്പിച്ചു.... ""നീ കേട്ടോ കണ്മഷി.... രുദ്രേട്ടന് ഒരു പെൺകുട്ടിയോട് വല്ലാത്ത ഇഷ്ട്ടമാണ് ട്ടോ... ഇവിടെ അല്ല അങ്ങ് ബാംഗ്ലൂര്... അവളുടെ അമ്മാവൻന്മാർ തല്ലി ഓടിച്ചതാ ഇത് ന്നാ പറയുന്നത്..."" ഇടക്ക് ദേവ പറയുന്നത് കേട്ടപ്പോ ഒന്ന് പുഞ്ചിരിച്ചു... പക്ഷെ ഉള്ളിലെവിടെയോ ഒരു നോവ് അറിഞ്ഞിരുന്നു...

""ഡീ... വല്ലാതെ ഡയലോഗ് അടിച്ചാൽ ഭിത്തിയിൽ ഒട്ടിക്കും ഞാൻ... പറഞ്ഞേക്കാം.."" അവൻ അവളെ നോക്കി കണ്ണുരുട്ടി... ""ഉവ്വ... ആദ്യം ഏട്ടനൊന്ന് നേരെ നിക്കാൻ നോക്ക്.... എന്നിട്ട് മതി..."" അവൾ നോക്കി ചുണ്ട് കൊട്ടി... അത് കാൺകെ തങ്ങൾ രണ്ടു പേരുടെ ചുണ്ടിലും ചെറുപുഞ്ചിരി വിരിഞ്ഞു....പണ്ടും അവളെങ്ങനെയാണ്... വല്ലാത്ത പോസിറ്റീവ് എനർജി ആണ് അവൾക്കരികിൽ നിൽക്കുമ്പോൾ... എത്ര വിഷമം ഉണ്ടെങ്കിലും... ആൾ ഉണ്ടെങ്കിൽ കൂൾ ആവും നമ്മൾ.... അവൾ ഓർത്തു... കുഞ്ഞിലേ മുതൽ ഉള്ള കൂട്ട് ആണ് അവളും രാജീവും.. രണ്ടും പേരും തന്റെ മനസ്സറിയുന്നവർ ആയിരുന്നു... ഇപ്പോഴും അവർ രണ്ടാളും നല്ല കൂട്ടാണ്... അവനും അവൾക്കൊപ്പം ആണ് പഠിക്കുന്നത്... പക്ഷെ താൻ മാത്രം...അവൾ ഒന്ന് നെടുവീർപ്പിട്ടു...

""പിന്നീണ്ടല്ലോ കണ്മഷി.... ആ കുട്ടി ഇല്ലേ ഡയാന... രുദ്രേട്ടന്റെ.... ആൾക്ക് വല്യ ഇഷ്ട്ടാ രുദ്രേട്ടനെ... അല്ലെ ഏട്ടാ..."".. അവൾ വീണ്ടും അവനെ ചോടിപ്പിക്കാൻ പറയുവാണ്... ""ഡീ... എന്റെൽ ന്ന് മേടിക്കുമെ... ഡയാനക്ക് എന്നെ ഇഷ്ടമാണ് അവളെ എനിക്കും... അതാരോടും പറഞ്ഞു നടക്കേണ്ട കാര്യം ഒന്നുമില്ല... "". അവൻ ഗൗരവത്തോടെ പറഞ്ഞു തന്നെയൊന്ന് നോക്കി... ആ വാക്കുകൾ തനിക്കാണെന്ന് മനസ്സിലായിരുന്നു... ഉള്ളിലെവിടെയോ ഒരു നോവ്... നേർത്ത നോവ്...ഒരു പെൺകുട്ടി... രുദ്രേട്ടന്റെ പ്രണയം. അപ്പോൾ കണ്മഷിയെ അല്ലാതെ വേറെ ആളെ സ്നേഹിക്കാൻ ഒക്കെ അറിയാം...

നോവിനിടയിലും നേരിയ കുശുമ്പ് നിറഞ്ഞു... ഉള്ളിൽ എവിടെയോ ആ പഴയ കണ്മഷിയായ പോലെ... നീലമഷിപേനയോട് കുശുമ്പ് തോന്നിയ രുദ്രന്റെ കണ്മഷി ആയപോലെ... അവൾ ഒന്നും മിണ്ടാതെ തൈലം തേക്കുമ്പോൾ ആയിരുന്നു മഠശ്ശേരി മുറ്റത്തൊരു ബൈക്ക് വന്നു നിന്നത്... ജനാലക്കരികിൽ പോയി നോക്കിയ ദേവ കണ്ണുകൾ തിളങ്ങി.... ബൈക്കിന്റെ പിന്നിൽ നിന്ന് രാജീവൻ ഇറങ്ങി....മുൻപിൽ ബൈക്ക് ഓടിച്ച ആളെ കണ്ടപ്പോൾ അവൾ തിടുക്കത്തിൽ ഇറങ്ങി... അപ്പോൾ അവളുടെ ചുണ്ടുകൾ നാണത്തോടെ പതിയെ മന്ത്രിച്ചു... ""സിദ്ധുവേട്ടൻ....""....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story