പരിണയം: ഭാഗം 50

parinayam sheethal

രചന: ശീതൾ കൃഷ്ണ

""രുദ്രേട്ടാ..."" കൊഞ്ചലോടെ വിളിച്ചപ്പോൾ അവൻ ഒന്ന് തിരിഞ്ഞു നോക്കി....അവളുടെ കണ്ണുകളിൽ പ്രണയം അവന് കാണാമായിരുന്നു... ""എന്താടി....???""അവളുടെ കൈകളിൽ പതിയെ കൈചേർത്തു എന്നിട്ട് പതുക്കെ എഴുന്നേറ്റു പടവിൽ നിന്ന്..... ""നമുക്ക് പോവാം???"".. ""പോവാമല്ലോ....അല്ലെങ്കിലും നേരം ഒരുപാട് വൈകി....""അവൻ കൈയിലെ വാച്ചിലേക്ക് സമയം നോക്കി... എന്നിട്ട് പെട്ടെന്ന് തന്നെ മുത്തശ്ശിക്കാവിന്റെ പുറത്തേക്ക് ഒരു വട്ടം കൂടി തൊഴുതിട്ട് ഇറങ്ങി... ""തിങ്കളാഴ്ച രാവിലെ ഇറങ്ങണം കണ്മഷി നമുക്ക്....""തിരികെ നടക്കുമ്പോൾ അവൻ ഇടങ്കണ്ണിട്ട് അവളെ നോക്കി.... ഒന്ന് തലയാട്ടുക മാത്രം ചെയ്തു കണ്മഷി... ""പേടിയുണ്ടോ നിനക്ക്???"".. രുദ്രൻ സംശയത്തോടെ അവളെ നോക്കി... ""പേടിയല്ല.... അമ്മയെ ഒറ്റക്കാക്കി പോവണ്ടേ എന്ന സങ്കടമാണ്..."" അവന്റെ കൈകളിൽ പിടിച്ച വിരലുകൾക്ക് മുറുക്കം കൂടി..... ""ഞാൻ പറഞ്ഞതയല്ലേ നാട്ടിൽ തന്നെ പഠിക്കാം എന്ന്... അന്ന് നീ തന്നെയല്ലേ വേണ്ട എന്ന് പറഞ്ഞെ....അവൻ സ്നേഹത്തോടെ നോക്കിയപ്പോൾ അവൾ ഒന്നും മിണ്ടിയില്ല... ""ഏയ്യ്... അതൊക്കെ ഇതാ ന്ന് പറയുമ്പോൾ തീരും...പിന്നെ നമ്മുടെ കല്യാണം... കുട്ടികൾ... ഹോ എന്റെ സാറേ ആലോചിക്കാൻ വയ്യ...."" താടിയുഴിഞ്ഞു പറയുന്നത് കേട്ടപ്പോൾ അവളുടെ കൈകളിലെ നഖം അവന്റെ വിരലുകളിൽ അമർന്നു... ""ആലോചിക്കാൻ വയ്യെങ്കിൽ ആലോചിക്കേണ്ട മോൻ...."""

അവളും കുസൃതിയോടെ തിരിച്ചടിച്ചു....അത് കേട്ടപ്പോൾ അവൻ ചിരിച്ചു പോയി.... ""ഞാൻ അങ്ങനെ ആലോചിക്കാതെ ഇരിക്കുവോ എന്റെ പെണ്ണെ...."" അവളെ ചേർത്തുപിടിച്ചു പറയുമ്പോൾ അവളുടെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു....ഒന്നുയർന്നു ആ നെറ്റിയിൽ അമർത്തി ചുംബിച്ചു.... അവന്റെ കിളി പോയിരുന്നു.... വർഷങ്ങൾക്കിപ്പുറമാണ് ഇങ്ങനെ അവിചാരിതമായി തന്ന് കൊണ്ടിരിക്കുന്നത്... അവൻ പിടപ്പോടെ ചുറ്റും നോക്കി.... ആരെങ്കിലും കാണുന്നുണ്ടോ എന്ന്....മരവും വള്ളിപടർപ്പും... ചെടികളും മാത്രമേ അവിടുള്ളു...അവളെ നോക്കുമ്പോൾ ഒന്നുമറിയാത്ത ആളെ പോലെ നിൽക്കുവാണ് ആള്.... ""എന്താപ്പോ പതിവില്ലാതെ??.."" അവൻ മീശയുടെ അറ്റം ഒന്ന് താഴ്ത്തി ചോദിച്ചു... ""ഒന്നുമില്ല.... വേണ്ടെങ്കിൽ തിരിച്ചു തന്നോ...""നിസാരമായി പറയുന്നവളെ കണ്ടപ്പോൾ കിളി മൊത്തം പോയി....അവളുടെ നിൽപ്പ് കണ്ട് തിരിച്ചു ഒരു പണി കൊടുക്കണം എന്ന് തോന്നിയവന്.... ""ഹാ.... എനിക്കിഷ്ട്ടായില്ല.... തിരിച്ചു തരട്ടെ...""വഷളൻ ചിരിയോടെ ചുണ്ട് കടിച്ചു പിടിച്ചു പറയുന്നത് കേട്ടപ്പോൾ അവൾക്ക് രംഗം പന്തിയല്ല എന്ന് മനസ്സിലായി.... ""അയ്യടാ ഉമ്മിക്കാൻ ഇങ്ങട് വാ... ഞാൻ നിന്നു തരാം...കള്ള തെമ്മാടി...."" പറയുന്നതോടൊപ്പം അവന്റെ കൈ വിട്ട് അവൾ മുന്നിലേക്ക് ഓടി.... അത് ചിരിയോടെ നോക്കി നിന്നു അവൻ.... അവൾക്കായി മാത്രം വിരിഞ്ഞ പുഞ്ചിരിയോടെ.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠

""ഞാൻ ഇന്ന് ചേച്ചീടെ കൂടെയാണല്ലോ കിടക്കണേ....""രാത്രി കിടക്കാനായി ഒരുങ്ങുമ്പോൾ ആണ്.... രാഗി വന്നു ബെഡിലേക്ക് മറിഞ്ഞത്..... ""അതിനെന്താ കിടന്നോളു....""അവൾ മനോഹരമായി ഒന്ന് പുഞ്ചിരിച്ചു....എന്നിട്ട് ലൈറ്റ് ഓഫ്‌ ചെയ്തു വന്നു കിടന്നു.... ""ചേച്ചിക്ക് പുഴയിൽ കുളിക്കാൻ ഇഷ്ട്ടാണോ...???""അവൾ ഇന്ദുവിനെ കെട്ടിപിടിച്ചു കൊഞ്ചലോടെ ചോദിച്ചു.... ""ആഹ്... ഇഷ്ടമാണല്ലോ....വീട്ടിൽ ആയിരുന്ന സമയത്ത് ഇടക്ക് പോവും ഞാൻ.... പുതപ്പ് ഒന്നൂടെ മൂടി.... അവൾ രാഗിയെ ഇറുകെ പുണർന്നു..... ""ന്നാലെ... നമുക്ക് നാളെ പുഴയിൽ പോയി കുളിക്കണേ.... പിന്നെ വേറെയും കുറച്ച് സ്ഥലത്തിലേക്ക് കൊണ്ട് പോവാം ഞാൻ...."" ""അതിനെന്താ പോവാലോ....ഇരുണ്ട ലൈറ്റിൽ അവളുടെ കണ്ണുകളിലെ തിളക്കം രാഗി കണ്ടു....രാജീവിന്റെ മുറിയിലെ വെട്ടം അണഞ്ഞിട്ടില്ലായിരുന്നു.... അവിടെ നിന്നാണ് വെളിച്ചം വരുന്നത്..... ""നിന്റെ ചേട്ടന് ഉറങ്ങാൻ ആയില്ലേ രാഗിമോളെ...??""കുസൃതിയോടെയാണ് ചോദിച്ചത്..... കണ്ണുകളിലെ ആ പുഞ്ചിരി രാഗി വായിച്ചെടുത്തിരുന്നു..... ""ആവോ അറിയില്ല.... ഏട്ടൻ ഇങ്ങനാ... ഒരുപാട് വൈകിയാ കിടക്കാ.... അത്യാവശ്യം നാടകത്തിന്റെ കഥയൊക്കെ എഴുതും ഏട്ടൻ.... അമ്പലകമ്മറ്റിക്കാരുടെ എം. ഡി വാസുദേവൻ നായരാണ്....

പറയുന്നതോടൊപ്പം രണ്ടാളും പൊട്ടിച്ചിരിച്ചു.... ""ഏട്ടൻ കേൾക്കണ്ട ടി കാന്താരി.... നിന്നെ ശരിയാക്കും അങ്ങേര്....""ശാസനയോടെ പറഞ്ഞു വീണ്ടും കെട്ടിപിടിച്ചു.... ഒരുപാട് നേരം സംസാരിച്ചിട്ടാണ് കിടന്നത്.... വാതോരാതെയുള്ള രാഗിയുടെ വർത്തമാനം കേൾക്കാൻ തന്നെ രസമാണ്..... മനസ്സിലെ ടെൻഷൻ ഒക്കെ... ആളുടെ കൂടെ കുറച്ച് നേരം ഇരുന്നാൽ മാറും എന്ന് തോന്നി...അവൾ എപ്പോളോ മയങ്ങി പോയതറിഞ്ഞു....കെട്ടിപിടിച്ചു മാറോട് ചേർത്ത് കിടന്നു.... ഓരോന്ന് ചിന്തിച്ചു താനും എപ്പോളോ ഉറങ്ങി പോയിരുന്നു..... ""ന്തായാലും ഇനിയിപ്പോ കുളിക്കാൻ പോവാൻ നിക്കല്ലേ.... നമുക്ക് ഈ ചൂണ്ടയും കൂടെ എടുക്കാം.... വല്ല മീനും തടഞ്ഞാലോ??..."" കുളിക്കാൻ ഉള്ള ഡ്രസ്സ്‌ എടുക്കുമ്പോൾ ആണ്.....രാഗി ഒരു ചൂണ്ടയും ഒക്കെ കൊണ്ട് വരുന്നത്..... ""നിനക്കിതൊക്കെ അറിയോ??""...സംശയത്തോടെ കണ്ണ് തള്ളി പോയി.... അവൾ കണ്ണിറുക്കി കാണിച്ചപ്പോൾ പിന്നെ കുറുമ്പോടെ ചിരിച്ചു കൊടുത്തു..... ""അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം... അന്നു നമ്മളൊന്നായ്‌ തുഴഞ്ഞില്ലേ കൊതുമ്പുവള്ളം........ നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം...... അന്നു നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം......."" ആഹാ നല്ല പാട്ട്.... നീന്തുമ്പോ പാടാൻ പറ്റിയതാണല്ലോ രാഗി മോളെ.... ഇന്ദു ഒന്ന് മുങ്ങി നിവരുമ്പോളാണ് രാഗിയുടെ കാര്യമായ പാട്ട് കേൾക്കുന്നത്.... പുഴയിൽ വേറെ ചേച്ചിമാരും കുളിക്കാൻ വന്നിട്ടുണ്ട്... അവരും അവളുടെ പാട്ട് കേട്ട് ചിരിക്കുന്നുണ്ട്....

ഇന്ദു നേരെ പടവിൽ കയറി.... എന്നിട്ട് മുടി നന്നായി തോർത്തി.... നനഞ്ഞ ചുരിദാറിന് മുൻപിൽ തോർത്ത്‌ വെച്ച് മറച്ചു.... ഒരു മുണ്ടുള്ളതും ഉടുത്തു.... വീട്ടിൽ ചെന്നിട്ട് മാറാൻ പറ്റുള്ളൂ ഡ്രസ്സ്‌..... ""ഇഷ്ട്ടായില്ലേ.... എന്നാൽ വേണ്ട..... വേറെ പാട്ടാക്കാം....പുള്ളിക്കാരി പാട്ട് നിർത്താൻ ഉള്ള ലക്ഷണം ഇല്ല..... "" അല്ലിയാമ്പൽ പൂവേ ചൊല്ലു ചൊല്ലു പൂവേ....വിണ്ണിലുള്ള ചന്ദ്രൻ നിന്റെ തോഴനാണോ..... നിന്നെ ഇഷ്ടമാണോ നിനക്കിഷ്ടമാണോ.... പൂനിലാവ് നെയ്തൊ പുടവതന്നു മാരൻ..... "" വെള്ളത്തിൽ കിടന്നു കളിച്ച് പാടുന്നത് കണ്ടപ്പോൾ ഇന്ദു ചിരിച്ചു പോയി..... "" ഇനി ബാക്കി നമ്മക്ക് വീട്ടിൽ ചെന്നിട്ട് പാടാം കുഞ്ഞാ.... വേഗം കേറിക്കെ.... "" അവൾ ശാസനയോടെ ആ കൈകളിൽ പിടിച്ചു.... എന്നിട്ട് കരയിലേക്ക് പിടിച്ചു കയറ്റി.... ""ശോ... കുറച്ച് നേരം കൂടെ വെള്ളത്തിൽ കളിക്കായിരുന്നു....""തിരികെ വീട്ടിലേക്ക് നടക്കുന്നതിനിടയിൽ പറയുന്നത് കേട്ടപ്പോൾ ഇടങ്കണ്ണിട്ട് നോക്കി.... ""അതിന് നാളെ പോവാലോ നമുക്ക്...."" മുൻപ് മറച്ച തോർത്ത് ഒന്നൂടെ മുറുക്കി പിടിച്ചു പറഞ്ഞു.... അപ്പോളേക്കും വീടെത്തിയിരുന്നു..... ""എത്ര നേരായി പിള്ളേരെ പോയിട്ട്.... ഒന്ന് വേഗം വന്നൂടെ.... ചായ ദേ ആറിതണുത്തു...."" ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു അമ്മ.... പറയുന്നത് കേട്ടപ്പോൾ രണ്ടാളും വെളുക്കനേ ഒന്ന് ചിരിച്ചു കാണിച്ചു....

""അതെങ്ങെനെയാ.... രണ്ടെണ്ണവും തലയും കൂടെ തോർത്തിയിട്ടില്ല...."" ഒരു തോർത്ത്‌ എടുത്തു തലയിൽ തോർത്താൻ തുടങ്ങി..... പെട്ടെന്ന് വല്ലാതെ നെഞ്ച് പിടഞ്ഞു.... അമ്മയെ ഓർമ വന്നു.... വാത്സല്യത്തോടെ ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ... ആള് തല തോർത്തുവാണ്.... ""ജലദോഷം വന്ന ന്താ ചെയ്യാ.... ഇവിടെ പനിച്ചു കിടക്കേണ്ടി വരും.... രണ്ടെണ്ണവും...."" പറയുന്നതോടൊപ്പം രാഗിക്ക് ഒന്ന് കൊടുക്കുകയും ചെയ്തു അമ്മ..... ""ആഹ്.... വേദനിക്കുന്നു അമ്മ...."" അടിച്ച ഭാഗത്ത് തടവി ചുണ്ട് കൂർപ്പിച്ചു കാണിക്കുമ്പോളേക്കും... രാജീവ്‌ ഉമ്മറത്തേക്ക് വന്നിരുന്നു..... ""ഹാ നീരാട്ട് കഴിഞ്ഞ് വന്നോ...???"" ആ ചോദ്യത്തിലെ കളിയാക്കൽ കേട്ടപ്പോൾ.... നനഞ്ഞ തോർത്ത് ഒന്നൂടെ മറച്ചു തലതാഴ്ത്തി നിന്നു.... ""പോയി ഡ്രെസ് മാറ് രണ്ടാളും.... ന്നിട്ട് വാ ചായ തരാം....""പറയേണ്ട താമസം.. രണ്ടാളും ഉള്ളിലേക്ക് ഓടി....എങ്ങേനെലും അവിടെന്ന് തടി തപ്പാൻ നോക്കുവായിരുന്നു.... അത് കണ്ട് കൊണ്ട് നിന്ന രാജീവിന്റെ ചുണ്ടിൽ കുസൃതി ചിരിയുണ്ടായിരുന്നു...............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story