പരിണയം: ഭാഗം 51

parinayam sheethal

രചന: ശീതൾ കൃഷ്ണ

""ഞാൻ വീട്ടിലേക്ക് നടക്കാ രുദ്രേട്ടാ.... പറ്റാച്ചാൽ നാളെ അമ്മേടെ കൂടെ വരാട്ടോ...."" വീട്ടിലേക്കുള്ള ഇടവഴിയിൽ എത്തിയപ്പോൾ കണ്മഷി അവനെ തിരിഞ്ഞു നോക്കി.... എന്നിട്ട് പുഞ്ചിരിയോടെ പറഞ്ഞു.... ""ഹാ... അപ്പൊ ഇനി ന്നെ കുളിപ്പിക്കാനും ചോറ് തരാനും ആരൂല്ല ന്ന് അർഥം...."" മുകളിലേക്ക് നോക്കി സങ്കടത്തോടെ പറയുന്നവനെ കണ്ടപ്പോൾ ചിരി പൊട്ടി.... പക്ഷെ അത് മറച്ചു കണ്ണ് കൂർപ്പിച്ചു..... ""പിന്നേയ്.... ഇള്ളകുട്ടിയല്ലേ.... കുളിപ്പിക്കാനും കണ്ണെഴുതിക്കാനും.... ഒന്നു പോ രുദ്രേട്ടാ.... ഞാൻ പോണു...."" തിരിഞ്ഞു നടന്നകലുന്നവളെ കാണെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു....അത് നോക്കി ഇരുന്നപ്പോൾ ആണ് പെട്ടെന്ന് അവന്റെ ഫോണിലേക്ക് ഒരു കോൾ വന്നത്..... ""ആഹ്ഹടാ പറയ്....""ഫോണിൽ തെളിഞ്ഞ പേര് കാണെ രുദ്രന്റെ മുഖത്തുണ്ടായ ചിരി മാഞ്ഞു.... ആ മുഖത്ത് ഗൗരവം നിഴലിച്ചു..... ""ഓഹോ... അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ..... ശരിയെന്നാൽ നാളെ വൈകുന്നേരം ആകുമ്പോളേക്കും ഞാൻ ബാംഗ്ലൂർ എത്തിയിരിക്കും....."" രുദ്രൻ അതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.... എന്നിട്ട് എന്തോ ഒന്നു തീരുമാനിച്ചുറപ്പിച്ച പോലെ വീട്ടിലേക്ക് നടന്നു.... ""എത്ര നേരായി കുഞ്ഞാ നിങ്ങള് പോയിട്ട്???""... വീട്ടിലേക്ക് കയറുമ്പോളെ... അമ്മ മുറ്റത്ത് അരി ഉണക്കാനായി ഇട്ടത് വിരിച്ചു ഇടുന്നത് കണ്ടു....കൂടെ ദേവയും ഉണ്ട്.... അവൾ മുളക് ഉണ്ടാക്കാനുള്ളത് ഇടുകയാണ്..... ""അതിന് ഇവരുടെ റൊമാൻസ് ഒക്കെ കഴിഞ്ഞു ഇങ്ങട് എത്തി കിട്ടണ്ടേ അമ്മേ....""

നിസാരമായി പറയുന്നവളെ രുദ്രൻ കണ്ണുരുട്ടി നോക്കി.... അമ്മയുടെ അടി അപ്പോളേക്കും കൈയ്യിൽ വീണിരുന്നു..... ""ഹൈസ്സ്.... ഈ അസത്ത്... എന്താണ് പറയേണ്ടത് എന്ന് ഒരു ബോധവും ഇല്ല....""ഉമ്മറത്ത് ഇരിക്കുന്ന അച്ചനെ നോക്കിയാണ് അത് പറഞ്ഞത്.... ആള് കേട്ടിട്ടും കേൾക്കാത്ത പോലെ ഇരിക്കുകയാണ് എന്ന് മനസ്സിലായി.... ഈ ഭാഗത്തേക്കെ നോക്കുന്നില്ല..... ""അമ്മാ....""" പെട്ടെന്ന് രുദ്രൻ കുനിഞ്ഞു അമ്മക്കരികിൽ ഇരുന്നു.... ""മ്മ്ഹ്ഹ്....???""സംശയത്തോടെ നോക്കി.... ""അ... അത്... നിക്ക് നാളെ തിരിച്ചു പോകണം അമ്മ....""" ""ഹാ അതെങ്ങെനെയാ.... അടുത്ത ആഴ്ച എന്ന് പറഞ്ഞിട്ട്.... ഇപ്പൊ എന്താ ഇങ്ങനെ...???ഇവിടെ ഒന്നും ഒരുങ്ങിയിട്ടില്യ കുട്ട്യേ....""" അവർ മനസ്സിലാവാതെ അവനെ നോക്കി.... ""അത് കുഴപ്പമില്ല അമ്മ.... ഞങ്ങൾ പോയിട്ട് പെട്ടന്ന് വരാം....എനിക്ക് അർജെന്റ് ആയിട്ട് പോകേണ്ട ആവശ്യം ഉണ്ടായിരുന്നു...""അവൻ പറഞ്ഞിട്ട് നേരെ അച്ഛന്റെ അരികിലേക്കാണ് ചെന്നത്.... ""ഇതിപ്പോൾ പെട്ടന്ന് ഇങ്ങനെ പോയാൽ....""അച്ഛനും താൻ പോകുന്നതിൽ ഒട്ടും താല്പര്യം ഇല്ല എന്ന് മനസ്സിലായി... ""അതച്ഛാ.....""പെട്ടെന്നാണ് അവനൊരു ഫോൺ കോൾ വന്നത്.... ഫോണിൽ തെളിഞ്ഞ പേര് കണ്ടതും അവൻ ദൃതി പെട്ട് ഫോൺ എടുത്തു.... ""ആഹ്ഹ് പറയ് ജസീ..."

""അവൻ ഫോൺ എടുത്തു അച്ഛനെ ഒന്ന് നോക്കി...ഉള്ളിലേക്ക് കയറി.... ""വാട്ട്!!!!....""" ഉള്ളിൽ നിന്ന് അവന്റെ ഉറക്കെയുള്ള ശബ്‌ദം കേട്ടാണ്....അച്ഛൻ പിന്നിലേക്ക് നോക്കിയത്.... '"ഞാൻ പറഞ്ഞതല്ലേ.... നിന്നോട് എല്ലാം വളരെ കെയർഫുൾ ആവണമെന്ന്.... "" രുദ്രനിൽ ദേഷ്യം ഇരിച്ചു കയറിയിരുന്നു.... ""ഒക്കെ ഫൈൻ.... ഇനിയിപ്പോൾ പെട്ടെന്ന് വന്നിട്ടും കാര്യമില്ലല്ലോ.... ഞാൻ ഞായർ രാവിലെ എത്തിക്കോളാം..."" അവൻ അതും പറഞ്ഞു ഫോൺ വെച്ച് തിരിഞ്ഞതും തന്നെ തന്നെ നോക്കുന്ന അച്ഛനെയും അമ്മയെയും ദേവയെയും ആണ് കണ്ടത്..... ""എന്താടാ മോനെ.... എന്തെങ്കിലും പ്രശ്നം ഉണ്ടോ????...."""അമ്മയാണ് ചോദിച്ചത്.... ""ഏയ്യ് ഒന്നുല്ല അമ്മ.... നിങ്ങളുടെ ആഗ്രഹം പോലെ തന്നെ ഞാൻ ഞായറാഴ്ച പൊക്കോളാം.....""" ""എന്തെങ്കിലും പ്രശ്നം ഉണ്ടോ നിനക്ക്??? നീയെന്തിനാ ദേഷ്യപെട്ടത്???"" അച്ചന്റെ ചോദ്യം... ""ഏയ്യ് ഒന്നുമില്ല....""കൂടുതൽ ഒന്നും മിണ്ടാതെ അവൻ മുറിയിലേക്ക് തിരിഞ്ഞു നടന്നു..... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ""ഇത് കുടംപുളിയിട്ട് വറ്റിക്കട്ടെ അമ്മേ ???""".... കണ്മഷി അടുക്കളയിൽ കാര്യമായ പണി തിരക്കിലാണ്.... ""ആഹ്... കുട്ട്യേ....""അമ്മ രാത്രിയിലേക്ക് ഉള്ള ചോറ് വാർക്കുകയായിരുന്നു...

കണ്മഷി ഉള്ളത് കൊണ്ട് തന്നെ ഇപ്പോൾ വീട്ടിൽ അത്യാവശ്യം ഒച്ചയും അനക്കവും ഉണ്ട്... ""സൂക്ഷിച്ചു ഇരിക്കണേ കുട്ട്യേ പോണോടത്ത്.... """പണികൾക്കിടയിൽ അമ്മയവളെ നോക്കി.... """മ്മ്ഹഹ്ഹ്...."""ഒന്ന് മൂളുക മാത്രം ചെയ്തു.... ""കല്യാണം കഴിഞ്ഞിട്ട് പോയാൽ മതിയായിരുന്നു.... നിക്ക് അതായിരുന്നു താല്പര്യം.... എത്രയാ ന്ന് വെച്ചാ ആധി കേറി നടക്കാ...."""അവർ പറഞ്ഞപ്പോൾ സ്നേഹത്തോടെ അമ്മയുടെ മുഖത്തേക്ക് നോക്കി..... ""രുദ്രേട്ടന്റെ അടുത്ത് ഞാൻ സന്തോഷവതിയായിരിക്കും അമ്മ....""" അവൾ അമ്മയുടെ കവിളിൽ മെല്ലെ തഴുകി.... ""എന്റെ കുട്ട്യോൾക്ക് ഒന്നും വരുത്തല്ലേ ഈശ്വരാ...."""അവർ വളരെ മൗനമായി പ്രാർത്ഥിച്ചു..... ""എന്തെടുക്കാ രുദ്രേട്ടാ????...""" കിടക്കാൻ നേരം കണ്മഷി ഫോണിൽ അവന്റെ വാട്സാപ്പ് നോക്കി ഇരിക്കയായിരുന്നു....അപ്പോളാണ് അവനെ ഓൺലൈനിൽ കണ്ടത്... ""ദേ... നിന്നെയും ഓർത്തു കിടക്കുന്നു...."""അവന്റെ ചുണ്ടിലെ കുസൃതി ചിരി അവൾക്ക് വായിച്ചെടുക്കാമായിരുന്നു.... ""കഴിച്ചോ..???""" ""ഉവ്വല്ലോ.... നീയോ....???"" അവൻ തിരിച്ചു ചോദിച്ചു.... ""മ്മ്ഹഹ്ഹ്....."""അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.... പെട്ടെന്നു തന്നെ അവൻ ഓൺലൈനിൽ നിന്ന് പോയി...

അത് കണ്ടപ്പോൾ അവൾ ഫോൺ എടുത്തു വെച്ച് കണ്ണുകൾ അടച്ചു തലയിണയിൽ മുഖം ചേർത്ത് കിടന്നു..... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ""ആകെ ക്ഷീണിച്ചു ല്ലേ ആദി???""... ആദിയും ഡയാനയും തിരികെ ഫ്ലാറ്റിലേക്ക് വന്നു....ഡയാന അവനെ അവശതയോടെ നോക്കുമ്പോൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു..... ""ഇനിയിപ്പോൾ ഫുഡ് ഉണ്ടാക്കാൻ കേറണ്ടെ... എനിക്ക് വയ്യ ഒന്നും ഉണ്ടാക്കാൻ...."" അവൾ അപ്പോളേക്കും സോഫയിലേക്ക് അമർന്നിരുന്നു.... ""ഏയ്യ്.... താൻ തന്നെയല്ലേ.... പുറത്തെ ഫുഡ് കൊള്ളില്ല എന്നൊക്കെ പറഞ്ഞെ???... ഞാൻ പെട്ടെന്ന് പോയി ഡ്രസ്സ്‌ മാറ്റി ഫ്രഷ് ആയിട്ട് വരാം.... ഇന്ന് കുക്കിങ് നമ്മൾക്ക് രണ്ടാൾക്കും കൂടെ ചെയ്യാം.... അവൻ കണ്ണിറുക്കി പറഞ്ഞപ്പോൾ... അവൾ മിഴികൾ ഉയർത്തി സോഫയിൽ നിന്ന് അവനെ നോക്കി....അവൻ അപ്പോളേക്കും ഡോറിന്റെ അരികിൽ എത്തിയിരുന്നു.....""വേഗം വന്നോണം മനുഷ്യാ... ഇല്ലേൽ ഞാൻ എന്തേലും ഓർഡർ ചെയ്യും....""" അവൾ പിന്നിൽ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.... ""ഉത്തരവ്....""" അവ്യക്‌തമായി കേട്ടു.... അവളുടെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു....അവളും ഫ്രഷ് ആവാനായി എഴുന്നേറ്റു.... ""സവാള ഗിരി ഗിരി.... സവാള ഗിരി ഗിരി....""" ഡയാന കരഞ്ഞു കൊണ്ട് കല്യാണരാമനിലെ പ്യാരിയെ പോലെ പറയാണ്.... അത് കേട്ട് വെജിറ്റബിൾ കട്ട്‌ ചെയ്യുന്ന ആദി പൊട്ടി ചിരിച്ചു..... ""ചിരിക്കേണ്ട ടാ പൊട്ടാ....""

അവൾ അവനെ നോക്കി നിറഞ്ഞ കണ്ണുകൾ കൂർപ്പിച്ചു..... ""ഇനി നീയിവിടെ ഇരുന്നോ.... ഞാൻ ഉണ്ടാക്കിക്കോളാം....""" അവൻ പച്ചക്കറി എല്ലാം അരിഞ്ഞു കഴിഞ്ഞപ്പോൾ അവളോട് തിണ്ണയിൽ ഇരിക്കാൻ പറഞ്ഞു.... അത് കേൾക്കേണ്ട താമസം അവൾ അതിന്റെ മണ്ടയിൽ കേറി ഇരിക്കാൻ തുടങ്ങി....""അപ്പോൾ കുറുമ ഉണ്ടാക്കാൻ തുടങ്ങിക്കോളൂ ബോസ്സ്....""" അവൾ തലയുയർത്തി പറഞ്ഞപ്പോൾ... എന്തോന്നെടെ ഇത് എന്ന രീതിയിൽ അവളെ നോക്കി.... ""ഹോ... നിന്നെ കെട്ടുന്നവന്റെ ഒരു കാര്യം...""അവൻ തലയിൽ കൈ വെച്ചു.... ""അവന്റെ കാര്യമെന്താ.... ഒന്നുമില്ല.... മര്യാദക്ക് പണി എക്വൽ ആയിട്ട് എടുത്തോളണം...""അവൾ ഫോൺ എടുത്തു നോക്കാൻ തുടങ്ങി..... ""അച്ചോടാ....""അവൾ പെട്ടെന്ന് ഫോണിൽ ഒരു ഫോട്ടോ കണ്ടപ്പോൾ അതിലേക്ക് ശ്രദ്ധ പോയി.....അവൻ എന്താണ് എന്നർത്ഥത്തിൽ അവളെ നോക്കി.... ""അച്ചുകുട്ടൻ....""" അവൾ ഫോൺ തിരിച്ചു പിടിച്ചു അവനെ കാണിച്ചു കൊടുത്തു.... അച്ചുന്റെ ഒരു പുതിയ ഫോട്ടോ സിസ്റ്റർ അയച്ചു കൊടുത്തതായിരുന്നു.... ""ആഹാ...""അവൻ ഒന്ന് പുഞ്ചിരിച്ചു.... ""അല്ല ഡയാന.... അച്ചുകുട്ടൻ ഇയാളുടെ അനിയൻ ആണോ???... അപ്പോൾ അച്ഛനും അമ്മയും???"""...അവൻ സംശയത്തോടെ ചോദിച്ചു....അത് കേട്ടപ്പോൾ അവളൊന്ന് പുഞ്ചിരിച്ചു...

""അതൊക്കെ വലിയൊരു കഥയാണ് ആദി .. അതൊക്കെ പറയാം... അതിന് മുൻപ് ഈ ഡയാന വിളി മാറ്റണം.... ദയ അത് മതി...."" അവൾ അവനെ തിരുത്തി കൊണ്ട് പറഞ്ഞു.... ""ഓഹ്... ആയിക്കോട്ടെ മാഡം...."" അവൻ പുഞ്ചിരിയോടെ പറഞ്ഞു.... ""അച്ചുകുട്ടൻ എന്റെ അനിയനല്ല ആദി.... പക്ഷെ അങ്ങനെ ആയിരിക്കണം എന്നാണ് എന്റെ ആഗ്രഹം.... അവനെ ഞാൻ ദത്ത് എടുത്തതാണ്...."" അവൾ ഒന്ന് നിർത്തി അവനെ നോക്കി.... ""ഞാൻ ഒരു അനാഥയാണ് മാഷേ...."" അവളുടെ മുഖം വിളറി.... ""ഓഹ്... സോറി....""" അവൻ വാക്കുകൾക്കായി പരതുന്നത് അവൾക്ക് മനസ്സിലായി.... ""ഏയ്യ്... സോറി ഒന്നും വേണ്ട.... ഞാൻ ഇതിനോട് യൂസ്ഡ് ആയി... അത് കൊണ്ടല്ലേ അച്ചുകുട്ടനെ ഞാൻ ദത്ത് എടുത്തത്...."" അവൾ അവനരികിൽ വന്നു ഉള്ളി വഴറ്റുവാനായി തവി എടുത്തു.... ""ന്റെ കഥ ഒരു ജീവചരിത്രം പോലെയാ ആദി.... കൊറേ ഉണ്ട്....""അവളൊന്ന് തലക്കുടഞ്ഞു.... ""പറയ്... കേൾക്കട്ടെ....""അവൻ അരികിലായി നിന്ന് കൊണ്ട് നോക്കി.... അത് കേൾക്കെ അവൾ പറഞ്ഞു തുടങ്ങി...............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story