പരിണയം: ഭാഗം 57

parinayam sheethal

രചന: ശീതൾ കൃഷ്ണ

കണ്മഷിക്ക് നല്ല ക്ഷീണമുണ്ടായിരുന്നു.... രാവിലെ തൊട്ട് തുടങ്ങിയ യാത്രയല്ലേ.... ബാംഗ്ലൂർ എത്തിയപ്പോളേക്കും വയ്യാതെയായിരുന്നു.... ഡയാനയുടെ ഫ്ലാറ്റിൽ വന്നപ്പോൾ അവൾക്കും വയ്യാതെ ഇരിക്കുന്നു.... അത് കൊണ്ട് ഒന്ന് കിടക്കാൻ പറ്റിയിട്ടില്ല..... അവൾ ബാത്‌റൂമിൽ കേറി കുളിച്ചു ഇറങ്ങി.... നാട്ടിലെ പോലെയല്ല.... ക്ലോറിൻ വെള്ളമാണ്.... അത് ശരീരത്തിന് വല്ലാതെ ഒട്ടൽ പോലെയുണ്ടാക്കുന്നുണ്ട് എന്നവൾ ഓർത്തു.... കുളിച്ചിറങ്ങി തലതോർത്തി കസേരയിൽ തോർത്ത്‌ മുണ്ട് വിരിച്ചിട്ടു അവൾ.... എന്നിട്ട് സോഫയിലേക്ക് പതിയെ ചാഞ്ഞു.... പോയി ബെഡിൽ കിടക്കണം എന്നുണ്ട്.... പക്ഷെ കിടന്നു കഴിഞ്ഞാൽ അവർ വരുമ്പോൾ അറിയില്ല.... അത് കൊണ്ട് സോഫയിൽ ഇരുന്ന് മയങ്ങാം എന്ന് വിചാരിച്ചു..... പെട്ടെന്നാണ് ഫ്രണ്ടിൽ കോളിങ് ബെൽ അമർന്നത്.....അവൾ സംശയത്തോടെ എഴുന്നേറ്റു..... ""അവര് വരാൻ നേരമായോ???..."" അവൾ സ്വയം സംശയത്തോടെ ചോദിച്ചു.... എന്നിട്ട് വാതിലിനരികിലേക്ക് വന്ന് അത് തുറന്നു..... വാതിൽ തുറന്നപ്പോൾ ആദിയെ കണ്ടതും അവൾ പരിഭ്രമത്തോടെ അവനെ നോക്കി....

അവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല..... അവൻ കണ്മഷിയെ നോക്കി വെറുതെ ചിരിക്കാൻ ശ്രമിച്ചു.... ""എപ്പോൾ വന്നു കണ്മഷി???..."" അവൻ തിരക്കി.... ""കുറച്ച് ആയുള്ളൂ ആദിയേട്ടാ....""" അവൾ ഉള്ളിലേക്ക് വരാൻ പറഞ്ഞു അവനോട്.... ""ഡയാന???""... അവൻ സംശയത്തോടെ ഉള്ളിലേക്ക് കയറുമ്പോൾ അന്വേഷിച്ചു..... ""ചേച്ചിയെയും കൂട്ടി രുദ്രേട്ടൻ ഹോസ്പിറ്റലിൽ പോയതാണ്.... ഒട്ടും വയ്യ ചേച്ചിക്ക്... പനിയാണ്...."""അവൾ അവന് പിന്നാലെ ഉള്ളിലേക്ക് കയറി.... ""ആഹ്‌ണോ.... എന്നാൽ ഞാൻ കുറച്ചു കഴിഞ്ഞിട്ട് വരാം...നല്ല തലവേദന... ഒന്ന് കിടക്കണം....."""അവൻ അവൾക്ക് നേരെ തിരഞ്ഞു കൊണ്ട് പറഞ്ഞു....എന്നിട്ട് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി.... ""ഏയ്യ്.... ഏതായാലും വന്നതല്ലേ.... ഇരിക്ക്... ഞാൻ ചായ ഉണ്ടാക്കി തരാം....""" അവൾ പുഞ്ചിരിയോടെ അവനോട് പറഞ്ഞു.... ""വേണ്ടടോ....""അവൻ പുഞ്ചിരിയോടെ അത് നിരസിച്ചു.... ""അപ്പോൾ തലവേദനയല്ലേ.....ചായ കുടിച്ചാൽ മാറിക്കോളും.... """

അവൾ കുസൃതിയോടെ അവനെ നോക്കി.... അത് കേൾക്കെ പിന്നെ അവൻ ഒന്നും മിണ്ടാതെ സോഫയിൽ ഇരുന്നു.... അവൾ അവനായി ചായ ഉണ്ടാക്കാൻ അടുക്കളയിലേക്കും പോയി.... ""എങ്ങനെ ഉണ്ട് ആദിയേട്ടാ പുതിയ ഓഫീസ് ഒക്കെ???"""... അവനായി ചായ നീട്ടി കണ്മഷി അവനരികിൽ വന്നിരുന്നു.....""കുഴപ്പമില്ലടോ... അങ്ങനെ പോകുന്നു....""" അവൻ ചായ കപ്പ് ചുണ്ടോട് അടുപ്പിച്ചു.... ""ഡയാനക്ക് ഒട്ടും കുറവില്ലേ???""... ആ കണ്ണുകളിൽ വല്ലാത്ത പരവേശം കണ്മഷി ശ്രദ്ധിച്ചു.... ""ഏയ്യ്.... അത്ര സീരിയസ് ഒന്നുമല്ല.... എന്നിരുന്നാലും നല്ല ചൂടുണ്ട് ആൾക്ക്....""" അവൾ കൂട്ടിച്ചേർത്തു.... ""താൻ ഇനി ഇവിടെ ആണല്ലേ പഠിക്കാൻ പോകുന്നെ.... ഡയാന പറഞ്ഞിരുന്നു....""" ആദി അവളെ നോക്കി.... ""മ്മ്ഹ്ഹ്... അതെ...."" അപ്പോളേക്കും പാതി ചാരിയിട്ട വാതിൽ തുറന്ന് ഡയാനയും രുദ്രനും വന്നിരുന്നു.... അവരെ കാണെ ഇരുവരും എഴുന്നേറ്റു.... രുദ്രൻ ആദിയെ കണ്ടപ്പോൾ കൈ നീട്ടി ഷേക്ക്‌ ഹാൻഡ് കൊടുത്തു... ""ഹായ് ടാ... ഒത്തിരി നേരമായോ വന്നിട്ട്???... രുദ്രൻ സോഫയിൽ ഇരുന്നു.... ആദിയുടെ കണ്ണുകൾ കണ്മഷിക്ക് പിന്നിലായി തളർന്നു നിൽക്കുന്ന ഡയാനയിലായിരുന്നു....

""ഏയ്യ്... ഞാനിപ്പോ വന്നുള്ളൂ രുദ്രാ... ഡയാനക്ക് എങ്ങനെയുണ്ട്....???"" ചോദ്യം രുദ്രനോട്‌ ആയിരുന്നുവെങ്കിലും... കണ്ണുകൾ അവളിൽ തന്നെയായിരുന്നു.... ""മരുന്ന് തന്നിട്ടുണ്ട്.... ഞാനൊന്ന് കിടക്കട്ടെ..."""ഡയാന അതിന് മറുപടി പറഞ്ഞു... എന്നിട്ട് ആരെയും നോക്കാതെ ബെഡ് റൂമിലേക്ക് നടന്നു..... ""നല്ല ക്ഷീണമുണ്ട് ആൾക്ക്.... നിങ്ങൾ ഇരിക്ക് ഞാൻ രുദ്രേട്ടന് ചായ എടുക്കാം....""" കണ്മഷി ഇരുവരെയും നോക്കി.... എന്നിട്ട് വീണ്ടും അടുക്കളയിലേക്ക് പോയി.... ""പറയടോ... ഓഫീസ് ഒക്കെ ഇഷ്ടപ്പെട്ടോ??? ""... രുദ്രൻ പുഞ്ചിരിയോടെ അവനെ നോക്കി.... ""ഏയ്യ്... പ്രശ്നമൊന്നുമില്ല ടോ....പിന്നെ ആദ്യമായി അല്ലെ... കുട്ട്യോളെ പഠിപ്പിച്ചു മാത്രമല്ലേ ശീലമുള്ളു... അതിന്റെ ചെറിയ പ്രശ്നമുണ്ട്...."" ആദി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.... ""എന്നാൽ ശരി ഞാൻ ഇറങ്ങുവാ ടോ...നല്ല തലവേദന.... ഒന്ന് കിടക്കണം..."" കണ്മഷി അടുക്കളയിൽ നിന്ന് വരുന്നുണ്ട് എന്നറിഞ്ഞതും ആദി പതിയെ എഴുന്നേറ്റു.... എന്നിട്ട് പുറത്തേക്ക് ഇറങ്ങി.... ""ആദിയേട്ടൻ പോയോ??.."" രുദ്രൻ മാത്രം ഇരിക്കുന്നത് കണ്ടപ്പോൾ കണ്മഷി ചുറ്റും നോക്കി ചോദിച്ചു... ""പോയെങ്കിൽ???.."" ആ കണ്ണുകളിൽ കുസൃതി വിരിഞ്ഞു....

അവളെ അരികിലേക്ക് പിടിച്ചു നിർത്തിയവൻ.... ""ദേ രുദ്രേട്ടാ... കുരുത്തക്കെട് കാണിക്കാൻ നിന്നാ.... നല്ല ചൂട് ചായയാണ് ട്ടോ... തലവഴി ഞാൻ ഒഴിക്കും പറഞ്ഞേക്കാം... """ അവളെ ചേർത്തണക്കാൻ നിൽക്കവേ അവൾ കയ്യിലെ കപ്പ്‌ കാണിച്ചു കണ്ണുരുട്ടി.... ""ഓഹ്... പെണ്ണ് നല്ല ഫോമിൽ ആയല്ലോ ഈശ്വരാ...."" അവന്റെ കൈ താനേ അഴിഞ്ഞു ആള് സോഫയിൽ ഇരിക്കുന്നത് കണ്ടപ്പോൾ.... അവൾക്ക് ചിരി വന്നു.... അവൾ കപ്പ്‌ അവനായി നീട്ടി എന്താണ് എന്ന് പുരികം കൊണ്ട് കാണിച്ചു.... ""ഞാൻ കരുതി. ഈ സിനിമയിൽ ഒക്കെ കാണണ പോലെ.... കല്യാണത്തിന് മുൻപ് ലിവിങ് ടുഗെതർ ഒക്കെ നടത്തി.... ആക്കം പോലെ കല്യാണത്തെ പറ്റിയൊക്കെ ആലോചിച്ച മതി ന്ന്.... ഇതിപ്പോ... ഇങ്ങനെ ആണെങ്കിൽ.... കാല് പഴേ പോലെ തന്നെ മതിയായിരുന്നു.... ദർശനസുഖം എങ്കിലും ഉണ്ടായേനെ.... നാളെ ഹോസ്റ്റലിൽ പോയാൽ അതും പോവൂലെ...."""നിരാശയോടെ പറയുന്നത് കേട്ടപ്പോൾ അവളുടെ കണ്ണ് മിഴിഞ്ഞു പോയി.... ""ഹാ ഇയാളാണോ ന്നെ കെട്ടണ്ട... അവള് പഠിക്കട്ടെ ന്നൊക്കെ പറഞ്ഞു അച്ഛനോട് വലുത് വിട്ടത്???""... അവളും വിട്ട് കൊടുത്തില്ല....

""ആഹ്.... അങ്ങനെ തന്നെയാ ഇപ്പോളും പറയുന്നേ.... പക്ഷെ ഒരുമ്മയൊക്കെ ഇടക്ക് ആവാം... ഉമ്മ തന്ന കുട്ടി ഉണ്ടാവുക ഒന്നുല്ലല്ലോ.... "" നിഷ്കളങ്കമായി പറയുന്നത് കേൾക്കേ.. വാതിൽക്കൽ നിന്ന് ഡയാന ചിരിച്ചു പോയി.... അവളുടെ ശബ്‌ദം കേൾക്കവേയാണ് ഇരുവരും അങ്ങോട്ടേക്ക് നോക്കിയത്.... കണ്മഷിക്ക് അവൾ എല്ലാം കേട്ടതിന്റെ ചടപ്പ് ആയിരുന്നു.... ""നല്ല ബെസ്റ്റ് കാമുകൻ....""" അവൾ അവർക്കരികിൽ വന്നിരുന്നു.... ശബ്‌ദം നല്ലത് പോലെ അടഞ്ഞിട്ടുണ്ട്.... ജലദോഷത്തിന്റെയാണ്.... ""ഇപ്പൊ എങ്ങെനിണ്ട് ചേച്ചി???..""" കണ്മഷി അവൾക്കരികിലേക്ക് നീങ്ങിയിരുന്നു.... എന്നിട്ട് നെറ്റി തൊട്ട് നോക്കി.... ""കുറവുണ്ട് ഡീ....ഇങ്ങനെ കിടക്കാൻ തോന്നുന്നില്ല.... അതാ എഴുന്നേറ്റ് വന്നത്....""" അവൾ തളർന്ന കണ്ണുകളോടെ അവളെ നോക്കി.... ""നന്നായി റസ്റ്റ്‌ എടുക്ക്.... ഡോക്ടർ പ്രത്യേകം പറഞ്ഞതാണ്.... ഓർമയുണ്ടല്ലോ???""".. രുദ്രൻ അവളെ നോക്കിയപ്പോൾ ഒന്ന് പുഞ്ചിരിച്ചു.... എന്നിട്ട് മുൻപിലേ ടി വിയിൽ ഓടി കൊണ്ടിരുന്ന മിന്നാരം സിനിമയിലേക്ക് കണ്ണുകൾ പായിച്ചു..... പെട്ടെന്നാണ് രുദ്രന്റെ ഫോൺ ബെല്ലടിച്ചത്....

ഫോൺ ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടതും.... അവൻ പെട്ടെന്ന് ഫോൺ എടുത്തു..... ""ആഹ്ടാ പറയ്...."" അവന്റെ ശബ്ധത്തിൽ ഗൗരവം കലർന്നു.... ഡയാനയുടെ കണ്ണുകൾ അപ്പോളും സിനിമയിൽ തന്നെയായിരുന്നു.... ""ഒരിക്കൽ നീ എന്നെ വല്ലാതെ വേദനിപ്പിച്ചാ പോയത്.... സമയമെടുത്തൊരുപാട്..... അത് മറക്കാൻ....എല്ലാം മറന്നു കഴിഞ്ഞപ്പോ ഓർമിപ്പിക്കാൻ വീണ്ടും വന്നു... മനസ്സ് വീണ്ടും ആഗ്രഹിച്ചത് കൊണ്ടാ സ്വീകരിക്കാം എന്ന് തീരുമാനിച്ചത്.... അപ്പൊ വീണ്ടും പോകുന്നു...എന്ന് പറയുന്നു....."" മോഹൻലാലിന്റെ വാക്കുകൾ കേൾക്കവെ ഡയാന ഒന്ന് പുഞ്ചിരിച്ചു.... ഒപ്പം കണ്മഷിയും ... കണ്മഷിയുടെ കണ്ണുകൾ ആരോടോ സംസാരിക്കുന്ന രുദ്രനിലേക്ക് നീണ്ടു.... എന്നാൽ ഡയാനയുടെ കണ്ണുകളിൽ വേദന നിറഞ്ഞിരുന്നു.... ആരും കാണാത്തൊരു വിങ്ങൽ അവളിൽ മാത്രമായി ഒതുങ്ങിയിരുന്നു.... ""ഇന്ന് വരാൻ പറ്റുമോ???"""... രുദ്രന്റെ സംഭാഷണം നീണ്ടു നിന്നപ്പോൾ ഡയാന ഒരുവേള അവനെ നോക്കി....

ആ കണ്ണുകളിൽ അപ്പോളും ഗൗരവമാണ്.... ""ഒക്കെടാ.... എന്നാൽ ഞങ്ങൾ വരാം....""" അവൻ പെട്ടെന്ന് സംഭാഷണം അവസാനിപ്പിച്ചു കൊണ്ട് ഫോൺ വെച്ചു.... ""എന്ത്‌ പറ്റി രുദ്രേട്ടാ???""... കണ്മഷി സംശയത്തോടെ അവനെ നോക്കി.... ഡയാനയുടെ കണ്ണുകളും അവനിൽ തന്നെയായിരുന്നു..... ""നീയല്ലേ ഇരിക്കാൻ വയ്യ എന്ന് പറഞ്ഞത്.... നമുക്കൊന്ന് പുറത്തേക്ക് പോയാലോ????..."" രുദ്രന്റെ ചോദ്യം ഡയാനയോട് ആയിരുന്നു.... ""എന്താടാ ഇപ്പൊ പെട്ടെന്നൊരു ചോദ്യം... ആരാ വിളിച്ചത്???...""" അവളിലേ സംശയം മറച്ചു വെക്കാതെ ചോദിച്ചു.... ""അതൊക്കെയുണ്ട്.... പറയ്.... വരുവോ രണ്ടാളും എന്റെ കൂടെ...."""അവൻ ഇരുവരെയും മാറി മാറി നോക്കി... രണ്ടാൾക്കും ഒന്നും മനസ്സിലാവുന്നില്ലായിരുന്നു....ഒന്നും മിണ്ടാതെ ഇരുവരും അവന്റെ കണ്ണുകളിലേക്ക് സംശയത്തോടെ മിഴിവുറ്റി..............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story