പരിണയം: ഭാഗം 6

parinayam sheethal

രചന: ശീതൾ കൃഷ്ണ

രാജീവിനെയും സിദ്ധാർഥ് നെയും കണ്ടപ്പോൾ ദേവയുടെ മുഖം വിടർന്നു... ""ഡീ കണ്മഷി... ഞാൻ ഇപ്പൊ വരാമേ...."" അവൾ കയ്യിലെ തൈലം ധൃതിയിൽ തോർത്തിൽ തുടക്കുന്നതിനിടയിൽ അവളോടായി പറഞ്ഞു... അവളുടെ പിടച്ചിലോടെയുള്ള ഓട്ടം കണ്ടപ്പോൾ രുദ്രന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞെങ്കിലും അതവൻ ഒളുപ്പിച്ചു അവളെയൊന്ന് നോക്കി.... സിദ്ധാർഥ്... തന്റെ ഉറ്റ ചങ്ങാതി... ഡിഗ്രിക്ക്‌ കൂടെ പഠിച്ചവൻ... ഇപ്പൊ തന്റെ കൂടെപ്പിറപ്പ് തന്നെയാണ് അവൻ... ബാംഗ്ലൂരും തനിക്കൊപ്പം അവൻ ഉണ്ടായിരുന്നു...തനിക്ക് ആക്‌സിഡന്റ് ആയപ്പോളും അവനാണ് ഇങ്ങോട്ടേക്കു കൊണ്ടാക്കിയത് തന്നെ.... അവൻ ഓർത്തു.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ""എവിടെ നോക്കിയാടി നടക്കുന്നെ... നിന്റെ മുഖത്ത് കണ്ണില്ലേ... ഏഹ്ഹ്ഹ്?? "" ദേവ മുറ്റത്തേക്ക് ഓടി ചെല്ലുമ്പോൾ എതിർവശത്തു വരുന്ന രാജീവനെ ചെന്നിടിച്ചു... ""നീ പോടാ... ഞാൻ കണ്ടില്ല അതാ..."" അവൾ തപ്പി പറയുന്നതിനിടയിൽ പിന്നിൽ വരുന്നവനെ പാളി നോക്കുന്നുണ്ട്... എവിടുന്ന് ഒരു നോട്ടം പോലും അവൾക്ക് തിരികെ കിട്ടുന്നില്ല.... ""ഇങ്ങേർക്കെന്താ ഒരു ചിരിച്ചാൽ... വായിലെ മുത്ത് കൊഴിയുമോ??""അവൾ പിണക്കത്തോടെ ചുണ്ട് കോട്ടി... ""ഡീ രുദ്രേട്ടൻ എവിടെയാ??""രാജീവ് ആണ് ചോദിച്ചത്...

""താഴെ റൂമിലുണ്ട്....""അവൾ മുഖം വീർപ്പിച്ചു പറഞ്ഞു തിരികെ നടന്നു.... താൻ ശ്രദ്ധിക്കാത്തതിന്റെ പരിഭവം ആണവളിൽ എന്ന് സിദ്ധുവിനു മനസ്സിലായിരുന്ന...രുദ്രനെ പരിജയപെട്ടപ്പോൾ മുതൽ അവന്റെ പെങ്ങളുടെ മുഖത്തെ ഈ ഭാവമാറ്റം മനസ്സിലാവാൻ തുടങ്ങിയതാണ്....ഇഷ്ടം ആണോ എന്ന് ചോദിച്ചാൽ.... ഇഷ്ടമാണ്... നൂറ് വട്ടം ഇഷ്ട്ടമാണ്... പക്ഷെ കൂട്ടുകാരന്റെ പെങ്ങൾ തന്റെയും പെങ്ങൾ ആവുകയല്ലേ വേണ്ടത്??.. അവൻ ഓർത്തു.... ""ഡീ കണ്ണു ഉണ്ടോ അവിടെ??.."" രാജീവ്‌ അവളുടെ കൈ പിടിച്ചു കൊണ്ട് ചോദിച്ചു.... ""മ്മ്ഹ്ഹ്ഹ്... ഉണ്ട്... ചെല്ല്..."" അവൾ അവന് ഇളിച്ചു കാട്ടി പറഞ്ഞു കൊണ്ട് നേരെ അടുക്കളയിലേക്ക് നടന്നു.... ഇരുവരും മുറിയിലേക്ക് ചെല്ലുമ്പോൾ രുദ്രന്റെ കാൽ തിരുമ്മി കൊടുക്കുകയായിരുന്നു കണ്മഷി.... രാജീവ്‌ നെ കണ്ടപ്പോൾ കണ്മഷി ഒന്ന് പുഞ്ചിരിച്ചു... രുദ്രേട്ടന്റെയും തന്റെയും കാര്യങ്ങൾ എല്ലാം അറിയുന്നവൻ ആണ്... ദേവയോട് ഒന്നും പറഞ്ഞിട്ടില്ലെങ്കിലും എല്ലാം രാജീവനോട് പറഞ്ഞിട്ടുണ്ട്... എപ്പോളും കൂടെ ഉണ്ടായിട്ടുള്ളതും അവനാണ്... സിദ്ധുവിനെ അത്ര അടുത്തറിയില്ല കണ്മഷിക്ക്... കണ്ടിട്ടുണ്ട് പലപ്പോഴായി... രുദ്രൻ പറഞ്ഞും അറിയാം കുറച്ചൊക്കെ...ബാംഗ്ലൂരിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ആണ് അവൻ വർക്ക് ചെയ്യുന്നത്...

രുദ്രന്റെ മനഃസൂക്ഷിപ്പ് കാരൻ എന്ന് വേണമെങ്കിൽ പറയാം... അത്രയേറെ ഇഷ്ടമാണ് രുദ്രന് അവനെ....അവൾ അവനെ നോക്കിയും മനോഹരമായി പുഞ്ചിരിച്ചു.... ""ഇപ്പൊ എങ്ങെന്നുണ്ട് ടാ..."" രുദ്രനരികിൽ സിദ്ധു വന്നിരുന്നു... '"ആഹ് കുഴപ്പം ഒന്നുല്ല ടാ... അനങ്ങാൻ പറ്റാത്തത് കൊണ്ട്... നല്ല സുഖ... പല്ല് തേപ്പ് കുളി വരെ ജോലിക്കാർ ചെയ്തു തരും... "" തമാശയായി ആണ് പറഞ്ഞതെങ്കിലും വല്ലാതെ നൊന്തു അവൾക്ക്... കേട്ടെങ്കിലും കേൾക്കാത്ത പോലെ മുഖം താഴ്ത്തി നിന്നു... ഇനി അവർക്കിടയിൽ ഇരിക്കേണ്ട എന്നോർത്ത് എഴുന്നേറ്റു... ""ഞ.. ഞാൻ കുറച്ചു കഴിഞ്ഞു വരാം... എണ്ണ തേച്ച് കുറച്ചു നേരം കഴിഞ്ഞിട്ടേ കുളിക്കാവൂ എന്ന് പറഞ്ഞിട്ടുണ്ട് വൈദ്യര്....""അവൾ പറഞ്ഞു കൊണ്ട് മുറി വിട്ടിറങ്ങി.... ""ഒരു പാവം കുട്ടി അല്ലേടാ..."" അവൾ പോയി കഴിഞ്ഞപ്പോൾ അവൾ പോകുന്ന വഴിയേ നോക്കി സിദ്ധു പറഞ്ഞു... അത് കേൾക്കെ രുദ്രൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.... ""അതെ പാവമാണ്...എന്തായി അവന്റെ സ്ഥിതി....."" രുദ്രൻ ഗൂഢമായി ഒന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു... ""ബോധം തെളിഞ്ഞിട്ടില്ല..."" ""മ്മ്ഹഹ്ഹ്..."" സിദ്ധു പറയുന്നത് കേട്ടപ്പോൾ രുദ്രൻ പതിയെ മൂളി.... വല്ലാത്ത ദേഷ്യം കൊണ്ടവന്റെ മുഖം മുറുകിയിരുന്നു... ചുണ്ടിൽ ഗൂഢമായ ചിരി വിരിഞ്ഞിരുന്നു.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠

ഏറെ നേരം കഴിഞ്ഞാണ് രാജീവ്‌ രുദ്രന്റെ വീട്ടിൽ നിന്നിറങ്ങിയത്....സിദ്ധു ഇടക്ക് ഒരു അർജെന്റ് മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു പോയിരുന്നു... രാജീവ്‌ ഉച്ച ഭക്ഷണവും കഴിഞ്ഞ് ഏറെ നേരം അവിടെ ഇരുന്നു സംസാരിച്ചു.... ഒത്തിരി നാളുകൾക്കു ശേഷം കാണുകയാണ് അവൻ കണ്മഷിയെ...പോരാത്തതിന് ദേവ നാളെ പോവുകയാണ് കോളേജിലേക്ക്... രുദ്രന്റെ ആക്‌സിഡന്റ് അറിഞ്ഞു പെട്ടെന്ന് ഇല്ലാത്ത ലീവ് എടുത്തു വന്നതാണ്... ഇനിയും നിന്നാൽ അറ്റന്റൻസ് ഷോർട്ടേജ് വരും എന്ന് കൂട്ടുകാർ വിളിച്ചു പറഞ്ഞപ്പോൾ... മനസ്സില്ല മനസ്സോടെ പോവുകയാണവൾ... അതിന്റെ പരിഭവം പറയുകയാണ് രാജീവിനോട്‌... ദേവയും കണ്മഷിയും അവന് അച്ചുവിനെ പോലെ തന്നെയാണ്... അച്ചു എന്ന അശ്വതി... രാജീവിന്റെ പെങ്ങളാണ്....ഒരു പാവം കുടുംബത്തിൽ നിന്ന് വരുകയാണ് രാജീവ്‌... പഠിക്കാൻ നല്ല മിടുക്കൻ ആയത് കൊണ്ട് തന്നെയാണ്... വീട്ടിൽ നിന്ന് പഠിക്കാൻ പോലും വിട്ടത്... ഇല്ലെങ്കിൽ അച്ഛനെ പോലെ തന്നെ കൂലിപ്പണിക്ക് തന്നെ പോകുമായിരുന്നു അവനും..

. ""എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നെ...മുഖത്ത് എന്താ കണ്ണില്ലേ??..."" രാജീവ്‌ തിരിച്ചു വീട്ടിലേക്ക് പോകുകയായിരുന്നു... അപ്പോളാണ് ഒരു പെൺകുട്ടി സൈക്കിൾ ചവിട്ടി എതിരെ വരുന്നത് കാണുന്നത്... പെട്ടന്ന് നോക്കുമ്പോൾ ആൾക്ക് ബ്രേക്ക്‌ കിട്ടിയില്ല... എന്തോ ഭാഗ്യത്തിന് സ്പീഡ് കുറച്ചായിരുന്നു വന്നിരുന്നത്.... അത് കൊണ്ട് പെൺകുട്ടിക്ക് കാര്യമായി ഒന്നും പറ്റിയില്ല... എന്നിരുന്നാലും നിലത്ത് വീണിരുന്നു അവൾ... പോരാത്തതിന് കൈ മുട്ട് മുറിഞ്ഞിട്ടും ഉണ്ട്...പക്ഷെ പ്രശ്നം അതല്ല... സൈക്കിളിൽ അവൾ മാത്രം ആയിരുന്നില്ല... ഒരു അലുമിനിയം കാന്നാസും ഉണ്ട്... പാലാണ് ന്ന് തോന്നുന്നു... മുഴുവൻ നിലത്ത് വീണു... ""അയ്യോ സോറി.... പെട്ടന്ന് ബ്രേക്ക്‌ പിടിച്ചപ്പോൾ കിട്ടിയില്ല... പിന്നെ ഇയാളും റോങ് ആയിട്ടല്ലേ വന്നത്..."" അവൻ പെട്ടന്ന് വണ്ടി അരികിലേക്ക് നിർത്തി... അവൾക്ക് അരികിലേക്ക് ഓടി ചെന്നു... അവളുടെ കൈ മുട്ട് മുറിഞ്ഞ് ചോര നന്നായി ഒഴുകുന്നുണ്ട്... നെറ്റിയും പൊട്ടിയിട്ടുണ്ട്.... ""ആഹാ എന്റെ പാല് മൊത്തം തട്ടി മറിച്ചതും പോര...ഇപ്പൊ കുറ്റം എനിക്കായോ... മര്യാദക്ക് സോറി പറഞ്ഞ്...എനിക്ക് ഹോസ്പിറ്റലിൽ കാണിക്കാനുള്ള കാശ് തന്നോ..."" അവൾ പെട്ടന്ന് ചാടി എണീറ്റു...ആൾക്ക് നന്നായി വേദനിക്കുന്നുണ്ട് എന്ന് തോന്നുന്നു...

നല്ലവണ്ണം എരിവ് വിളിക്കുന്നുണ്ട്... കൈ മുട്ടിൽ ഊതുന്നും ഉണ്ട്... ""എടോ സോറി ഞാൻ പറഞ്ഞല്ലോ... പിന്നെ കാശ്.. എത്രയാ എന്ന് വെച്ചാൽ പറഞ്ഞോ... ഞാൻ തന്നേക്കാം..."" ""മൂവായിരം രൂപ..."" അവൾ വേറെ എങ്ങോട്ടോ നോക്കി പറയുന്നത് കേട്ടപ്പോൾ അവന്റെ വായ പൊളിഞ്ഞു പോയി... ""ഞാൻ ഈ തുക്കടാ സൈക്കിൾന്റെ പൈസ അല്ല ചോദിച്ചത്...""അവൻ അവളെ നോക്കി പുച്ഛത്തോടെ പറഞ്ഞു... ""ദേ എന്റെ സൈക്കിൾ നെ എന്തേലും പറഞ്ഞാൽ ഉണ്ടല്ലോ... എന്നെ മാത്രം അല്ലല്ലോ ഇയാള് തള്ളി ഇട്ടത്... എന്റെ പാൽ കന്നാസ്സും താഴെ ഇട്ടില്ലേ... എത്ര കടയിൽ കൊടുക്കണ്ട പാൽ ആണെന്ന് അറിയുമോ..."" അവൾ നിഷ്കളങ്കമായി പറയുന്നത് കേട്ടപ്പോൾ അവൻ വീണു കിടക്കുന്ന പാൽ പാത്രം നോക്കി... കണ്ടാലേ അറിയാം പാൽ കൊടുത്തു തിരിച്ചു വരുന്ന വഴിയാണ് ആശാത്തി എന്ന്...അവൻ അടിമുടി ആളെയൊന്ന് നോക്കി...ഒരു പാവം പെൺകുട്ടി ആണെന്ന് തോന്നുന്നു... കയ്യിൽ കുറച്ച് ചട്ടമ്പിത്തരം ഉണ്ടെന്ന് തോന്നുന്നു...ദാവണിയാണ് ആശാത്തിയുടെ വേഷം...

തലയിൽ ഒരു തോർത്ത് മുണ്ട് കെട്ടിയിട്ടുണ്ട്... കാണാൻ ആരെയൊക്കെയോ എന്നൊക്കെ ചോദിച്ചാൽ... അനന്തഭദ്രത്തിലെ കാവ്യാമാധവനെ പോലെ ഒക്കെ ഉണ്ടാവും... ""എന്നാൽ ശെരി ഇയാൾക്ക് ഇപ്പൊ എന്താ വേണ്ടത് ഹോസ്പിറ്റലിൽ പോണം അത്രയല്ലേ ഉള്ളു...വാ ഞാൻ കൊണ്ട് ആക്കാം... ബില്ല് ഞാൻ പേ ചെയ്തോളാം... ""അവൻ അവളെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു... ""അ.... അതൊന്നും വേണ്ട... എനിക്ക് കാശ് തന്ന മതി... ഞാൻ കാണിച്ചോളാം ഡോക്ടറേ..."" അവൾ തപ്പലോടെ പറഞ്ഞപ്പോളേക്കും അവൻ ഒരു ഓട്ടോ വിളിച്ചിരുന്നു... ""താൻ കേറു...ഇപ്പൊ തന്നെ കാണിച്ചില്ലെങ്കിൽ അത് പ്രശ്നം ആവും..."" അവൻ ഉള്ളിൽ വന്ന ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു... ""വെ... വേണ്ട...""അവൾ പരിഭ്രമത്തോടെ പറഞ്ഞു... ""ദേ കേറിയില്ലേൽ ഞാൻ എന്റെ പാട്ടിന് പോവും... കേറാൻ...""ഒച്ച എടുത്തപ്പോളേക്കും അവൾ ചുറ്റും നോക്കി... തങ്ങളെ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്... താൻ വീണതും സംസാരവും എല്ലാം കണ്ട് നിന്നവർ കേട്ടതാണ്... ഇനി കേറിയില്ലെങ്കിൽ പ്രശ്നം ആവും എന്നോർത്തപ്പോൾ അവൾ ഓട്ടോയിൽ കേറി... ""ചേട്ടാ... ബാലൻ ഡോക്ടറുടെ ഹോസ്പിറ്റലിലേക്ക്‌ പൊക്കൊളു ട്ടോ..."" അവൻ ഓട്ടോ ഡ്രൈവറുടെ കൂടെ മുൻപിൽ ഇരുന്നു കൊണ്ട് പറഞ്ഞു... ഓട്ടോ മെല്ലേ സ്റ്റാർട്ട്‌ ചെയ്തു പോയി........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story