പരിണയം: ഭാഗം 68

parinayam sheethal

രചന: ശീതൾ കൃഷ്ണ

""അവൾ അലമാര തുറന്ന് ആ കത്ത് എടുത്ത് പതിയെ തുറന്ന് നോക്കി... ഒരു ചെറിയ നോട്ട് ആയിരുന്നു അത്.... അവൾ പതുക്കെ അത് തുറന്ന് നോക്കി..... ""നാളെ പൈൻ ക്യാൻവേയിൽ വെച്ച് ഒന്ന് കാണാൻ പറ്റുമോ???"".. ഇത്രയുമായിരുന്നു അതിൽ എഴുതിയിരുന്നത്.... അത് വായിച്ചപ്പോൾ അവളുടെ കിളികൾ മുഴുവൻ പറന്നു പോയി... ""ശെടാ... ഇതിങ്ങേർക്ക് നേരത്തെ വിളിച്ചപ്പോൾ പറഞ്ഞാൽ പോരായിരുന്നോ.... രണ്ടാഴ്ച മുൻപേ കെട്ടിപൂട്ടി എനിക്ക് തരേണ്ട കാര്യം ഒന്നുമില്ലായിരുന്നല്ലോ... "" അവൾ നിസാരമായി പറഞ്ഞു കൊണ്ട് അത് അലമാരയിൽ തന്നെ വെച്ചു... ""എന്നാലും.... എന്തിനാവും എന്നെ കാണണം എന്ന് പറഞ്ഞത്...???"" അവൾ സംശയത്തോടെ നഖം കടിച്ചു കൊണ്ട് കട്ടിലിലേക്ക് ഇരുന്നു....""ദേ നിന്നെയും കാത്ത് ആ കാർത്തിക് ഹോസ്റ്റലിന്റെ പുറത്ത് വായും പൊളിച്ചു നോക്കി ഇരിപ്പുണ്ട്...""ജെനി വന്നു അവളോട് പറഞ്ഞപ്പോൾ.... ഇവനെ കൊണ്ട് വല്യ ശല്യമാണല്ലോ എന്നോർത്ത് അവൾ ബാൽകാണിയിൽ പോയി നോക്കി.... ശരിയാണ് അവൻ ആരെയോ കാത്തെന്ന പോലെ നിൽക്കുവാണ്.... എന്തിനാണോ എന്തോ....

""എടി ഇവനെ ഒഴിവാക്കാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞു താടി..."" ജെനിയെ നോക്കി നിസ്സഹായതയോടെ ചോദിച്ചു ദേവ.... കാർത്തിക് ഇപ്പൊ കുറച്ചായി കാര്യമായി പിന്നാലെ കൂടിയിട്ടുണ്ട്.... ഇഷ്ടമില്ല എന്ന് എത്ര പറഞ്ഞാലും കേൾക്കില്ല.... സ്നേഹം... ഇഷ്ടം എന്നൊക്കെ പറഞ്ഞാൽ മനസ്സിൽ നിന്ന് വരേണ്ടതല്ലേ.... അല്ലാതെ പിടിച്ചു പറിക്കേണ്ടതാണോ... ""ആഹ് അതിനൊരു വഴിയുണ്ട്.... നാളെ രക്ഷാബന്ധൻ ആണ്.... നാളെ അവനെ വിളിച്ചു ഒരു രാഖി കെട്ടി കൊടുക്ക് നീയ്... അതോടെ അവന്റെ പ്രശ്നം തീർന്നോളും..."" ജെനി പറഞ്ഞപ്പോൾ അതൊരു നല്ല ഐഡിയ ആണെന്ന് തോന്നി ദേവക്ക്... ""ഈശ്വരാ.... ഇനി സിദ്ധുവേട്ടൻ എന്നെ വിളിക്കുന്നത് വല്ല രാഖിയും കെട്ടി തരാൻ ആണോ???..""അവളുടെ ഉള്ളിൽ പേടിയില്ലാതെ ഇല്ല... ആഹ് അങ്ങനെ ആണേൽ ഞാൻ ഒരു സുന്ദരനെ കെട്ടി.... ഞങ്ങൾക്ക് ഉണ്ടാവുന്ന കൊച്ചിന് അങ്ങേരുടെ പേരും ഇടും.... അല്ല പിന്നെ.... എന്നോടാണോ കളി.... ദേവ സ്വയം ഒന്ന് നെടുവീർപ്പിട്ടു.... എന്നിട്ട് ബാൽകണിയിലേക്ക് എത്തി നോക്കി.... ഇല്ല.... കാർത്തിക് പോയി.... അത് കണ്ടപ്പോൾ അവൾക്കൊരു ആശ്വാസം തോന്നി...

എന്തോ അവന്റെ മുഖം മനസ്സിൽ വല്ലാത്ത വേദന തോന്നും... മറ്റൊന്നും കൊണ്ടല്ല.... പ്രണയം മനസ്സിൽ വെച്ചു നടക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷമായി അവൻ.... അത് തുടക്കത്തിൽ തന്നെ തന്നോട് പറഞ്ഞിട്ടും ഉണ്ട്.... പക്ഷെ അപ്പോളേക്കും സിദ്ധുവേട്ടൻ മനസ്സിൽ കയറി കൂടിയിരുന്നു.... എങ്കിലും അവൻ പിന്നെ അതും പറഞ്ഞു വരാറില്ല.... എങ്കിലും.... അവന്റെ പെരുമാറ്റം വല്ലാതെ ആസ്വസ്തമാക്കാറുണ്ട്.... അതോടൊപ്പം തന്നെ വല്ലാതെ നീറ്റലും.... നാളെ... അവനോട് പറഞ്ഞു മനസ്സിലാക്കണം.... ഇതൊക്കെ വെറുതെയാണ് എന്ന്.... അവൾ മനസ്സിൽ വിചാരിച്ചു.... 💠💠💠💠💠💠💠💠💠💠💠💠💠💠💠 പലദിവസങ്ങളിലും ഓഫീസിലേക്ക് പോകാനുള്ള ഓട്ടത്തിലാവും ഡയാന.... ആദിയാണെങ്കിൽ ആദ്യം തന്നെ റെഡിയായി അവളുടെ ഫ്ലാറ്റിന്റെ മുമ്പിൽ വന്നിരിക്കും... എന്നിട്ട് അവളെയും കൊണ്ടാണ് ഓഫീസിലേക്ക് പോകാറുള്ളത്.... ആദ്യമൊക്കെ രുദ്രന്റെ കൂടെയാണ് ഡയാന പോകാറുള്ളത് എങ്കിൽ.... ഇപ്പോൾ ആദിയുടെ കൂടെയാണ് പോകുന്നത്.... അത് ചിലപ്പോളൊക്കെ അവൻ സംസാരത്തിനിടക്ക് പറയാറുമുണ്ട്....അത് കേൾക്കുമ്പോൾ....

ആദിക്ക് അങ്ങനെ ആരും ഇവിടെ പരിചയം ഇല്ലല്ലോ ടാ... എന്നും പറഞ്ഞു ആ സംസാരം തീർക്കും... രുദ്രനും പിന്നെ കാര്യമായി അത് ശ്രദ്ധിക്കാറില്ല.... കാരണം ആദിക്ക് അവളോട് ചെറിയ താല്പര്യം ഉള്ളത് രുദ്രന് ഇടക്ക് തോന്നാറുണ്ട്... അവനത് സന്തോഷം ഉണ്ടാക്കുന്ന കാര്യവുമാണ്.... അത് കൊണ്ട് തന്നെ അവർക്കിടയിൽ നിന്ന് പലപ്പോഴും അവൻ മാറി നിൽക്കാറാണ് പതിവ്.... അതിനിടക്ക് രുദ്രൻ പലതവണ കണ്മഷിയെ കാണാനായി പോയിരുന്നു.... അവൾ ആദ്യമൊക്കെ വല്ലാത്ത സങ്കടമായിരുന്നുവെങ്കിലും.... പിന്നീട് ആള് അവിടെത്തെ കുട്ടികളുമായി പൊരുത്ത പെട്ടിരുന്നു.... ക്ലാസ്സിലും വലിയ കുഴപ്പമൊന്നുമില്ല....മലയാളികൾ ഒരുപാടുണ്ട് ക്ലാസ്സിൽ.... അത് കൊണ്ട് തന്നെ കമ്മ്യൂണിക്കേഷനും പ്രശ്നങ്ങൾ ഒന്നും തന്നെ വന്നില്ല.... പുതിയ അക്കാഡമിക് ആയത് കൊണ്ട് തന്നെ അവളെക്കാൾ പ്രായം കുറഞ്ഞവരുടെ കൂടെയാണ് പഠിക്കുന്നത് എന്ന ഒരു അപകർഷതബോധം അവൾക്ക് നേരിടേണ്ടി വന്നിരുന്നു.... പക്ഷെ അപ്പോളും രുദ്രൻ കൂടെയുണ്ടായിരുന്നു.... അങ്ങനെ ഒന്നും ചിന്തിക്കരുത്.... ലക്ഷ്യം എന്തോ ആവട്ടെ... മാർഗമല്ലേ പ്രധാനം എന്ന് പറഞ്ഞു അവൾക്ക് വേണ്ട മെന്റൽ സപ്പോർട്ട് നൽകിയിരുന്നു അവൻ....

അതിനിടക്ക് വീട്ടിൽ വിളിക്കുമ്പോൾ അമ്മ മഠശ്ശേരിയിലെ വിശേഷങ്ങൾ എല്ലാം പറയാറുണ്ട്.... സുഭദ്രാമ്മ ഇപ്പോൾ ഒറ്റക്കായത് കൊണ്ട് ബോർ അടിച്ചു ഇരിപ്പാണ് എന്നും.... അവർക്ക് ഒരു ആടിനെ വാങ്ങി കൊടുത്തു രാവുവച്ചൻ എന്നും....അത് കൊണ്ട് തന്നെ ഇപ്പൊ... കിങ്ങിണിക്ക് ഒപ്പം ആ ആടിനെ നോക്കേണ്ട ജോലി കൂടെയുണ്ട് ദേവകിയമ്മക്ക് എന്ന് വിളിക്കുമ്പോൾ പറയും... ഇടക്ക് രുദ്രൻ വന്നപ്പോൾ തമാശക്ക് അത് പറഞ്ഞിരുന്നു രുദ്രൻ... അപ്പോൾ തന്നെ അമ്മയെ വിളിച്ചു ചോദിച്ചിരുന്നു എന്ന് തോന്നുന്നു....പിന്നെ ദേവകിയമ്മ വിളിക്കുമ്പോൾ ആടിന്റെ വിശേഷങ്ങൾ ഒന്നും പറയാറില്ല..... ഇംഗ്ലീഷ് സംസാരിക്കാനും കണ്മഷിക്ക് ഇപ്പോൾ വലിയ കുഴപ്പമില്ലാതെ പറ്റുന്നുണ്ട്.... അതിന് കാരണം ജെറി തന്നെയാണ്.... റൂമിൽ തന്നെ സംസാരിക്കാൻ ഒരാൾ ഉള്ളത് നല്ലതാണ്... അല്ലെങ്കിൽ മലയാളം തന്നെ പറഞ്ഞു പോകും.... പ്രത്യേകിച്ച് നമ്മൾ മലയാളികൾ.... അങ്ങനെ ഒരു ദിവസം വൈകുന്നേരം ഓഫീസ് ഡ്യൂട്ടി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയതാണ് ഡയാനയും ആദിയും രുദ്രനും.... ഡയാനക്ക് പുറത്തേക്ക് എവിടേക്കോ പോകണമായിരുന്നു.... അവൾ ആദിയെ കൂട്ടിയാണ് പോവാൻ വിചാരിച്ചത്...

അവൾ മെല്ലെ രുദ്രന്റെ അടുത്തേക്ക് പോയി വരുന്നോ എന്ന് ചോദിച്ചു.... ""ഏയ്യ്.... ഇല്ലാടി.... നീ പൊയ്ക്കോ... നാളെ കണ്മഷിക്ക് ലീവ് അല്ലെ.... അവൾ ആണെങ്കിൽ കാണണം എന്ന് പറഞ്ഞു ഇരിപ്പാണ്.... ഞാൻ പോയി അവളെ കൊണ്ട് വരട്ടെ...""" രുദ്രൻ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ ഡയാന അവനോട് യാത്ര പറഞ്ഞു ആദിയെയും കൂട്ടി ഒരു ടാക്സിയിൽ കയറി... ""വൈകിയാൽ വിളിക്കണേ..."" രുദ്രൻ ആദിയോട് ആണ് പറഞ്ഞത്.... അത് കേട്ടപ്പോൾ അവൻ പതിയെ തലയാട്ടി.... അവർ പോയതും.... രുദ്രൻ മെല്ലെ കാറിൽ കയറി കണ്മഷിയുടെ കോളേജ് ലക്ഷ്യം വെച്ച് നീങ്ങി.... രുദ്രൻ കോളേജ് ഗേറ്റ് കടക്കുമ്പോൾ... ക്യാമ്പസ്‌ വിട്ടതേയുണ്ടായിരുന്നുള്ളു.... അവൻ പതിയെ വണ്ടി ഒരു അരികിൽ നിർത്തി... പുറത്തേക്കിറങ്ങി.... എന്നിട്ട് ഫോൺ എടുത്ത് കണ്മഷിയെ വിളിച്ചു.... ""നീയിത് എവിടെയാ കണ്മഷി...??"" അവന്റെ കണ്ണുകൾ നാല് പാടും പരതി നടക്കുന്നുണ്ടായിരുന്നു.... ഓരോ പെൺകുട്ടിക്ക് ഇടയിലും അവൻ അവളെ തിരഞ്ഞു കൊണ്ടിരുന്നു.... ""ഞാൻ ദേ ഇപ്പൊ എത്തും രുദ്രേട്ടാ.... ഒരു അഞ്ചു മിനിറ്റ്....""" അവൾ പറഞ്ഞു തീർന്നതും ഫോൺ കട്ട് ആയി.... അപ്പോളേക്കും അവന്റെ പിന്നിലേക്ക് ഒരു കൈ വന്നു പതിഞ്ഞിരുന്നു...

അവൻ തിരഞ്ഞു നോക്കിയതും ഒരു പെൺകുട്ടി.... അവൾ അവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.... ""ഹലോ...""" അവൻ പെട്ടെന്ന് ഓർത്തെടുത്ത പോലെ ആ കുട്ടിയെ നോക്കി കൈ കൊടുത്തു.... ""ഹായ്... രുദ്രൻ എന്താ ഇവിടെ???""... ആ പെൺകുട്ടി അവനെ ഒരുപാട് നാളുകൾക്കു ശേഷം കണ്ട ഞെട്ടലിൽ ആയിരുന്നു.... അവന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു....കൂടെ പഠിച്ച ആളാണ്...പക്ഷെ ആളുടെ പേര് ഓർത്തെടുക്കാൻ പറ്റുന്നില്ല.... ""അവന്തിക ???"" അവൻ സംശയത്തോടെ കൈ ചൂണ്ടി.. ""ഓഹ് ഗോഡ്.... ഓർമയുണ്ടല്ലോ.... ഞാൻ കരുതി മറന്നു പോയിട്ടുണ്ടാകും എന്ന്...."" പുഞ്ചിരിയോടെ പറഞ്ഞപ്പോൾ അവനും അവൾക്കായി കൈ നീട്ടി.... ""ഞാൻ ഇവിടെ ആണ് ഇപ്പോൾ... അസിസ്റ്റന്റ് പ്രൊഫസർ ആണ്....""

അവന്തിക കോളേജ് ചൂണ്ടി പറഞ്ഞപ്പോൾ അവൻ അതെയോ എന്ന രീതിയിൽ തലയാട്ടി... ""അല്ല താൻ എന്താ ഇവിടെ??"". അവന്തിക സംശയത്തോടെ നോക്കി.... ""എനിക്ക് വേണ്ടപ്പെട്ട ഒരാൾ ഇവിടെയാണ് പഠിക്കുന്നെ.... ആളെ പിക്ക് ചെയ്യാൻ വന്നതാണ്.... നാളെ ഓഫ് അല്ലെ..."" രുദ്രൻ ചുറ്റും നോക്കി പറയുമ്പോളേക്കും ദൂരെ നിന്ന്... അവനരികിലേക്ക് വരുന്ന കണ്മഷിയെയാണ് കണ്ടത്.... അവളെ കണ്ടപ്പോൾ അവന്റെ കണ്ണുകൾ വിടർന്നു... രുദ്രൻ ഒരു പെണ്ണിനോട് സംസാരിക്കുന്നത് കണ്ടപ്പോൾ കണ്മഷി സംശയത്തോടെ നോക്കി.... പെൺകുട്ടി തിരഞ്ഞു നിൽക്കുന്നത് കൊണ്ട് കാണാൻ പറ്റുന്നില്ല... പെട്ടെന്ന് ആൾ തിരിഞ്ഞപ്പോൾ കണ്മഷി ഒന്ന് ഞെട്ടി... ""ഈശ്വരാ അവന്തിക മാമോ.... ഇവരെന്തിനാ രുദ്രേട്ടനോട് സംസാരിക്കുന്നത്???"" അവളുടെ മനസ്സിൽ ഒരുപാട് സംശയം ഉയർന്നു.... പതിയെ അവൾ അവർക്കരികിലേക്ക് നടന്നടുത്തു...................തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story