പരിണയം: ഭാഗം 69

parinayam sheethal

രചന: ശീതൾ കൃഷ്ണ

""എനിക്ക് വേണ്ടപ്പെട്ട ഒരാൾ ഇവിടെയാണ് പഠിക്കുന്നെ.... ആളെ പിക്ക് ചെയ്യാൻ വന്നതാണ്.... നാളെ ഓഫ് അല്ലെ..."" രുദ്രൻ ചുറ്റും നോക്കി പറയുമ്പോളേക്കും ദൂരെ നിന്ന്... അവനരികിലേക്ക് വരുന്ന കണ്മഷിയെയാണ് കണ്ടത്.... അവളെ കണ്ടപ്പോൾ അവന്റെ കണ്ണുകൾ വിടർന്നു... രുദ്രൻ ഒരു പെണ്ണിനോട് സംസാരിക്കുന്നത് കണ്ടപ്പോൾ കണ്മഷി സംശയത്തോടെ നോക്കി.... പെൺകുട്ടി തിരഞ്ഞു നിൽക്കുന്നത് കൊണ്ട് കാണാൻ പറ്റുന്നില്ല... പെട്ടെന്ന് ആൾ തിരിഞ്ഞപ്പോൾ കണ്മഷി ഒന്ന് ഞെട്ടി... ""ഈശ്വരാ അവന്തിക മാമോ.... ഇവരെന്തിനാ രുദ്രേട്ടനോട് സംസാരിക്കുന്നത്???"" അവളുടെ മനസ്സിൽ ഒരുപാട് സംശയം ഉയർന്നു.... പതിയെ അവൾ അവർക്കരികിലേക്ക് നടന്നടുത്തു..... ""രുദ്രേട്ടാ..."" അരികിൽ എത്തിയപ്പോൾ കണ്മഷി പതിയെ വിളിച്ചു അവനെ.... അവന്തികയെ നോക്കിയൊന്ന് ചിരിക്കാനും മറന്നില്ല അവൾ.... ""ഓഹ്....കണ്മഷിയാണോ നിന്റെ റിലേറ്റീവ്..."" അവന്തിക പറയുന്നത് അത്ര ഇഷ്ടപ്പെട്ടില്ല കണ്മഷിക്ക്.... അവൾ രുദ്രനോട് ചേർന്ന് നിന്നു.... അതിന് മറുപടിയെന്നപോലെ.... ""അതേ ചെറിയൊരു റിലേഷൻ ഉണ്ട്.... ഞാൻ കെട്ടാൻ പോകുന്ന പെണ്ണാണ് കണ്മഷി....""

അവളെ വയറിലൂടെ ചുറ്റിപ്പിടിച്ചു തന്നോട് ചേർത്തു പിടിച്ചു പറയുന്നത് കേട്ടപ്പോൾ അവന്തികയുടെ മുഖം ചെറുതായി ഒന്ന് വല്ലാതായ പോലെ തോന്നി കണ്മഷിക്ക്.... അവൾ കണ്ണുരുട്ടി നോക്കിയവനെ.... എന്നിട്ട് പതിയെ ആ കൈകൾക്കിടയിൽ നിന്ന് വേർപെട്ടു... ""എന്നാൽ ഞങ്ങൾ ഇറങ്ങുന്നു അവന്തിക.... വീണ്ടും കാണാം..."" രുദ്രൻ അവന്തികയോടെ പുഞ്ചിരിയോടെ പറഞ്ഞു.... മറുപടിയായി തെളിച്ചമില്ലാത്ത ചെറുചിരിയും കിട്ടിയിരുന്നു.... പക്ഷെ അതൊന്നും അവൻ കാര്യമാക്കിയില്ല.... കാരണം അവന്റെ കൂടെയുള്ളത് അവനേറ്റവും പ്രിയമുള്ളതാണ്.... ""ഹോ... പുള്ളിക്കാരിയുടെ മുഖം എന്താ കടന്നൽ കുത്തിയ പോലെ.... ഞാൻ വന്നപ്പോൾ....""" കണ്മഷി കാർ എടുത്തു അൽപനേരം കഴിഞ്ഞതും രുദ്രനെ നോക്കി ചോദിച്ചു... ""ആരുടെ മുഖം???"" രുദ്രന് മനസ്സിലായിരുന്നു ആരെക്കുറിച്ചാ ഇവളീ ചോദിക്കുന്നത് എന്ന്.... എന്നാലും അവളെ വെറുതെ ചൊടിപ്പിക്കാൻ തോന്നിയവന്.... ""അവന്തിക മാമിന്റെ....""

അവളുടെ മുഖം ഒരു വശത്തേക്ക് കോടി.... അത് കണ്ടപ്പോൾ രുദ്രൻ ചിരിച്ചു പോയി.... ""ആവോ അറിയില്ല.... നാളെ കാണുമ്പോൾ നീ തന്നെ ചോദിച്ച് നോക്ക്....""" അവൻ നിസാരമായി പറഞ്ഞു കൊണ്ട് സൈഡ് മിററിലൂടെ പിന്നിലെ വണ്ടി നോക്കി... ""അവർക്കെങ്ങനെയാ രുദ്രേട്ടനെ അറിയുന്നേ???"".. കണ്മഷി പിന്നെയും സംശയത്തോടെ നോക്കി.... ""എന്നോട് വലിയ ക്രഷ് ആയിരുന്നു അവൾക്ക്...""" അവൻ എഫ്. എം ഓൺ ആക്കി.... ശബ്‌ദം അല്പം കൂട്ടി വെച്ചു... എന്നിട്ട് ഡ്രൈവിംഗ് തുടർന്നു....അത് കണ്ടപ്പോൾ അവൾക്ക് ദേഷ്യം വന്നു.... അവൾ വേഗം അത് കുറച്ച് വെച്ചു.... എന്നിട്ട് അവനെ കൂർപ്പിച്ചു നോക്കി.... ""എപ്പോളാ രുദ്രേട്ടാ അവരെ നിങ്ങൾക്ക് പരിചയം.... എന്നിട്ട് എന്നോട് ഇത് വരെ പറഞ്ഞില്ലല്ലോ അത്....""" പെണ്ണ് വിട്ട് കളയുന്നില്ല.... അവൻ പിന്നെയും പാട്ട് ഓൺ ആക്കി.... എന്നിട്ട് എന്താ നിനക്ക് വേണ്ടേ എന്നർത്ഥത്തിൽ അവളെ നോക്കി... ""അത് ഇപ്പോൾ ഒന്നുമല്ല.... ഞാൻ പഠിക്കുന്ന കാലത്താ... അത് അന്ന് പറഞ്ഞു.... അത്രയേയുള്ളൂ.... പിന്നെ പിന്നാലെ നടന്നിട്ട് ഒന്നുമില്ല.... വർഷങ്ങൾ ഒരുപാട് കഴിഞ്ഞില്ലേ.... ഞാൻ പോലും അത് മറന്നു...""അവൻ നിസാരമായി പറഞ്ഞു തീർത്തു.... ""ഓഹ്.... ഞാൻ പോലും....""

അവൾ മുഖം വീർപ്പിച്ചു തിരിഞ്ഞു പുറത്തേക്ക് നോക്കി ഇരിപ്പായി.... പിന്നെ അവളൊന്നും പറഞ്ഞില്ല.... രുദ്രൻ കൂടുതൽ ഒന്നും പറഞ്ഞു ഫലിപ്പിക്കാനും പോയില്ല.... 💠💠💠💠💠💠💠💠💠💠💠💠💠💠💠 രാവിലെ തന്നെ കുളിച്ചു സുന്ദരിയായി ദേവ സിദ്ധു പറഞ്ഞത് പോലെ തന്നെ പൈൻ ക്യാൻവേയിലേക്ക് പുറപ്പെട്ടു.... അവളുടെ കോളേജിൽ നിന്ന് കുറച്ച് ദൂരെമേയുള്ളു അവിടെക്ക്... ഒരു ടൂറിസ്റ്റ് സ്പോട് ആണ് പൈൻ ക്യാൻവേ.... ഒരുപാട് പൈൻ മരങ്ങൾ നിരയായി നിൽക്കുന്ന ഒരു പാർക്ക്‌.... അതിന് തൊട്ട് പിന്നിലായി ആണ് ബീച്ച്.... അതിനിടക്ക് കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും മറ്റും... ഒരുപാട് സിനിമകളിൽ ലൊക്കേഷൻ വരാറുണ്ട് പൈൻ ക്യാൻവെ... അധികം പ്രണയിനികളുടെ ലവ് സോങ്‌സിൽ.... കാർത്തിക്കിനോട് ആദ്യം വരാൻ പറയാൻ വിചാരിച്ചുവെങ്കിലും.... പിന്നീട് ഓർത്തപ്പോൾ അത് വേണ്ട എന്ന് തോന്നി ദേവക്ക്.... ഇനിയെങ്ങാനും സിദ്ധുവേട്ടൻ അവന്റെ മുൻപിൽ വെച്ച് ഇഷ്ടമല്ല എന്ന് പറഞ്ഞാൽ....

അത്‌ സഹിക്കാൻ കഴിയില്ല.... അത് കൊണ്ട് തന്നെ പിന്നീട് അവനെ വിളിച്ചു പറഞ്ഞു മനസിലാക്കാം എന്ന് വിചാരിച്ചു ദേവ.... അവൾ ഓരോന്ന് ആലോചിച്ചു ഒരു ബെഞ്ചിൽ പോയി ഇരുന്നു.... ഒരുപാട് പേര് അവിടെ ഇരിക്കുന്നുണ്ട്.... അധികപേരും ലവ്വേഴ്സ് ആണ്....ആരും പരസ്പരം ശ്രദ്ധിക്കുന്നില്ല.... അവൾ ചുറ്റും ഒന്ന് നോക്കി... ശേഷം ഫോണിൽ നോക്കുമ്പോളേക്കും സിദ്ധു അവൾക്ക് അരികിലേക്ക് വന്നിരുന്നു..... അവൻ നോക്കുമ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു.... ""ഒരുപാട് നേരമായോ വന്നിട്ട്???..."" അവൻ ചെറുപുഞ്ചിരിയോടെ അരികിൽ ഇരുന്നു.... ""ഏയ്യ്... ഇല്ല... ഇപ്പോൾ വന്നതേ ഉള്ളു...."" അവൾക്ക് വല്ലാത്ത വെപ്രാളം പോലെ.... ആദ്യമായി ആണ് ഇങ്ങനെ അടുത്ത്.... പണ്ട് തന്റെ ഇഷ്ടം പറഞ്ഞപ്പോൾ മാത്രമാണ് ഇങ്ങനെ ഒരു അനുഭവം.... അതിന് ശേഷം മുഴുവൻ കീരിയും പാമ്പും പോലെ ആയിരുന്നുവല്ലോ.... ഇപ്പോൾ എന്തോ.... ഒരു വല്ലായ്മ.... ""എന്തെങ്കിലും കഴിച്ചിരുന്നൊ നീ ഹോസ്റ്റലിൽ നിന്ന്....??"" അവൻ വീണ്ടും ചോദിച്ചു....

""ആഹ്.... കഴിച്ചു....""" ഒന്നും കഴിച്ചില്ല എങ്കിലും.... കള്ളം പറയാൻ ആണ് അപ്പോൾ തോന്നിയത്.... അല്ലെങ്കിലും അങ്ങനെയല്ലേ.... ചിലപ്പോൾ അങ്ങനെ പറയാൻ ആവും മനസ്സ് പറയുക.... എത്ര ഇഷ്ടം തോന്നിയ ആളാണ് എങ്കിലും.... ""കള്ളം പറയരുത്....""" ആ കണ്ണിൽ കുസൃതി നിറഞ്ഞു....അത് കണ്ടപ്പോൾ.... ഇങ്ങേർക്കിത് എങ്ങനെ മനസ്സിലായി എന്ന ചോദ്യമായി മനസ്സിൽ.... ""സിദ്ധുവേട്ടൻ എന്തിനാ വരാൻ പറഞ്ഞത്...??"" ആ വിഷയം വിടാനായി വീണ്ടും ചോദ്യം എടുത്തിട്ടു.... അത് ചോദിച്ചപ്പോൾ ആ മുഖം പതറുന്നത് ശ്രദ്ധിച്ചു.... ""അത്.... എനിക്ക്...."" പറയാൻ വാക്ക് കിട്ടാത്ത പോലെ പരതുവാണ്.... ആ പരതട്ടെ.... കുറെ എന്നെ വെള്ളം കുടിപ്പിച്ചു നടന്നതല്ലേ....എന്റെ പ്രക്കാണ് മനുഷ്യ ഇത്.... അനുഭവിക്ക്... മനസ്സിൽ വിചാരിച്ചു നല്ല കുട്ടിയായി പുഞ്ചിരിച്ചു.... ഹോ... മനസ്സിൽ ഓരോന്ന് ചിന്തിച്ചു.... നിഷ്കുവായി ഇരിക്കാൻ പെൺകുട്ടികളെ കഴിഞ്ഞേ ഉള്ളു.... അടങ് മോളെ.... സ്വയം ഒന്ന് ആശ്വസിപ്പിച്ചു... ആ ഉള്ളിൽ കിടന്നു കറങ്ങുന്നത് ഇങ്ങോട്ട് പോരട്ടെ എന്ന മട്ടിൽ ആളെ തന്നെ നോക്കി.... ""അത് പിന്നെ ദേവക്ക് അറിയാലോ.... എന്റെ ഫാമിലിസ്.... കുടുംബം.... അമ്മക്ക് ഒരു ആങ്ങളയാണ്....

അച്ഛന് ആണെങ്കിൽ പിന്നെ അവരുടെ ഫാമിലിയിൽ എട്ട് മക്കൾ ആണ്.... അത് കൊണ്ട് തന്നെ നല്ല രസമാണ് തറവാട്ടിൽ..... ഞങ്ങൾ ഓണത്തിന് പോയാൽ ഒക്കെ ആളും ബഹളവും...പൂക്കളം ഒക്കെ ഇടാൻ അടിയാവും....""" എന്റെ ഈശ്വരാ ഇങ്ങേരിത് എന്ത് തേങ്ങയാ പറയുന്നേ.... ഇവിടെ ഇപ്പൊ ആരാ ഓണത്തിന്റെ കാര്യം ചോദിച്ചേ??... ദയനീയ അവസ്ഥയിൽ അങ്ങേരെ ഒന്ന് നോക്കി.... എവിടുന്ന് ആള്... ഓണത്തിന്റെ അത്തം കഴിഞ്ഞു.... ചിത്തിര കഴിഞ്ഞു.... നാലാം ഓണം വരെ കഴിഞ്ഞു.... വല്യമ്മാവൻ മഹാബലിയായി ചളിയിൽ വീണ കഥ വരെ ഇരുന്നു പറയുവാണ്.... എല്ലാം കേട്ട് തലയാട്ടി.... അല്ലാതിപ്പോ എന്താ ചെയ്യാ.... അപ്പൊ ആള് ഓണത്തിൽ നിന്ന് വിട്ട്... വിഷുവിൽ കേറി പിടിച്ചു.... വിഷുന് പടക്കം പൊട്ടിക്കാൻ പോയിട്ട്.... അപ്പുറത്തെ വീട്ടിലെ അലവി ചേട്ടന്റെ മുണ്ടിന്റെ ബാക്കിൽ പടക്കം ഇട്ട് പൊട്ടിച്ചത് വരെ പറഞ്ഞു ഇരുന്നു ഒറ്റക്ക് ചിരിക്കുവാ.... ഇവിടിപ്പോ ആരാ പടക്കം പൊട്ടിച്ചേ.... എന്നവസ്ഥയിൽ ദേവയും....അവസാനം അവൾ രണ്ടും കൽപ്പിച്ചു എഴുന്നേറ്റു.... ഇനീം ഇങ്ങനെ പോയാൽ.... അങ്ങേര് ഉണ്ണിയേശു ആയ കഥയും... കിടക്കയിൽ മുള്ളിയ കാര്യവും വരെ പറയും....

കാണാനുള്ള ലുക്കെ ഉള്ളു.... തലക്ക് അകത്ത് ഒന്നുല്ല ന്ന തോന്നുന്നേ.... ഏത് നേരത്താണാവോ ഇതിനെയൊക്കെ... എന്ന് ചിന്തിച്ചു അവൾ എഴുന്നേറ്റു.... ""അതേയ്... സിദ്ധുവേട്ടാ.... ഇതിനാണോ എന്നോട് വരാൻ പറഞ്ഞെ....'"" അവൾ ഗൗരവത്തോടെ ചോദിക്കുന്നത് കേട്ടപ്പോൾ അവൻ പെട്ടെന്ന് സംസാരം നിർത്തി.... എന്നിട്ട് ദയനീയമായി ഒന്ന് ചിരിച്ചു.... ""എന്താ സിദ്ധുവേട്ടാ ഇതൊക്കെ..."" അവൾ ഹോ എന്തോന്ന് ഇത് എന്ന മട്ടിൽ അവനെ നോക്കി.... ""അത് പിന്നെ.... എനിക്ക് നിന്നെ ഇഷ്ടമാണ്... കല്യാണം കഴിക്കാൻ തയാറാണ് ദേവ....""" ഒറ്റശ്വാസത്തിൽ സലിം കുമാർ പറയുന്ന പോലെ പറഞ്ഞു നിർത്തി സിദ്ധു....അത് കേട്ടപ്പോൾ അത്രയും നേരം പിടിച്ചു വെച്ച ചിരി അവളിൽ പൊട്ടി.... അത് കണ്ടപ്പോൾ അവനും ആശ്വാസമായി.... പാവം പുള്ളിക്ക് ടെൻഷൻ കേറിയിട്ടാ ന്ന് തോന്നുന്നു.... ആകെ മൊത്തം കിളി പോയ അവസ്ഥയാണ്.... ""ഇനി വാ.... നമ്മക്ക് പോയി എന്തേലും തിന്നാ.... ആ ടെൻഷൻ അങ്ങട് മാറി കിട്ടി.... ഇന്നലെ തൊട്ട് ഞാനും ഒന്നും കഴിച്ചിട്ടില്ല ഡീ...""" അവൻ മുഖത്തെ വിയർപ്പ് ഒപ്പിയെടുത്തു പറയുന്നത് കേട്ടപ്പോൾ.... അവൾ പുഞ്ചിരിയോടെ തലയാട്ടി.... ""അപ്പൊ എന്റെ അതേ വെവ് ലെങ്ത് ആണ് ല്ലേ...."""

അവൾ ഒരു കണ്ണടച്ച് ചോദിച്ചപ്പോൾ അതേ എന്ന് തള്ളയാട്ടി.... ഒരു നിമിഷം ഇരുവരും മിണ്ടാതെ നിന്നു.... എന്നിട്ട് അടുത്ത നിമിഷം അവിടെ കൂട്ടച്ചിരി പോലെയായി.... ""എന്ന വാ.... എനിക്ക് വിശക്കുന്നു.... സിദ്ധുവേട്ടൻ പേഴ്സ് എടുത്തിട്ടില്ലേ??"" അവൾ ഇടംകണ്ണിട്ട് നോക്കി... എന്നിട്ട് അവനെയും വലിച്ചു എഴുന്നേപ്പിച്ചു നടക്കുമ്പോൾ ചോദിച്ചു.... അവൻ ഉവ്വേ എന്നരീതിയിൽ തലയാട്ടി പുഞ്ചിരിയോടെ അവളെ ചേർത്തു പിടിച്ചു.... 💠💠💠💠💠💠💠💠💠💠💠💠💠💠💠 വണ്ടി നേരെ അപാർട്ട്മെന്റിന്റെ താഴെ വന്നു നിന്നു....വണ്ടി നിർത്തി രുദ്രൻ ഇടംകണ്ണിട്ട് നോക്കി കണ്മഷിയെ.... എവിടുന്ന് ആള് അതേ ഇരിപ്പാണ്.... ""ഹലോ മാഡം.... വാ ഇറങ്..."" അവൻ തോളിൽ തോണ്ടിയപ്പോൾ അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു... എന്നിട്ട് കാറിൽ നിന്നിറങ്ങി....അവന് മുൻപേ കണ്മഷി സ്റ്റെപ്പുകൾ കയറി പോയിരുന്നു.... അവൾ ഡയാനയുടെ ഫ്ലാറ്റ്ന്റെ ബെൽ അമർത്തി നോക്കി.... ""അവിടെ ആരുമില്ല... ഇങ്ങ് പോര്...""

പിന്നിൽ നിന്ന് അടക്കി പിടിച്ച ചിരിയോടെയുള്ള ശബ്‌ദം കേട്ടതും.... മുഖത്ത് വന്ന ചടപ്പ് പുറത്ത് കാണിക്കാതെ അവനെ തിരിഞ്ഞു നോക്കി.... ""ഡയാന ചേച്ചി എവിടെ പോയി???"".. അവൾ പുരികം ഉയർത്തി ഗൗരവത്തോടെ ചോദിച്ചു.... '""ആദിയുടെ കൂടെ പുറത്തേക്ക് പോയതാണ്... വരാൻ വൈകും....""" അവളുടെ തോളിലൂടെ കൈയ്യിട്ട് പറഞ്ഞപ്പോൾ അവൾ അവന്റെ കൈ വിടാൻ നോക്കി.... ""അടങ്ങി ഇരുന്നോ.... ഇല്ലെങ്കിൽ റൂം എത്താൻ ഒന്നും ഞാൻ കാത്തിരിക്കില്ല... കേറി ഉമ്മിക്കും ഞാൻ...."" അവൻ കണ്ണുരുട്ടി പറയുന്നത് കേട്ടപ്പോൾ പിന്നെ കൂടുതൽ പിടിച്ചു മാറ്റാൻ നിന്നില്ല.... എന്നിരുന്നാലും മുഖം വീർപ്പിച്ചു തന്നെ വെച്ചു... അങ്ങേരുടെ ഒരു ഞാൻ പോലും... ഹും.... റൂമിൽ കയറി വാതിൽ അടച്ചു രുദ്രൻ.... കണ്മഷി ബാഗ് സോഫയിൽ ഇട്ട് നേരെ ബാത്‌റൂമിൽ കയറി കയ്യും കാലും മുഖവും കഴുകിയിറങ്ങി.... ഹാളിൽ നോക്കുമ്പോൾ രുദ്രനെ കാണുന്നില്ല.... അടുക്കളയിൽ വലിയ ഒച്ചയിൽ പാട്ടൊക്കെ ഇട്ടിട്ടുണ്ട്.... അവൾ മെല്ലെ തോളിൽ ഇട്ട ഷാൾ ഇടുപ്പിൽ കെട്ടി അങ്ങോട്ടേക്ക് നടന്നു.... ചായക്ക് പാല് അടുപ്പത്ത് വെച്ചിട്ടുണ്ട്.... എന്തോ പലഹാരം ഉണ്ടാക്കാൻ ഉള്ള ശ്രമം ആണെന്ന് തോന്നുന്നു....

മൈദ പൊടി എടുത്തു ഒരു പാത്രത്തിലേക്ക് വെച്ചിട്ടുണ്ട്.... ""ഇങ് മാറ് രുദ്രേട്ടാ.... ഞാൻ ഉണ്ടാക്കാം...""" അവൾ അവനെ പിടിച്ചു മാറ്റാൻ നോക്കി.... എവിടുന്ന് ഒന്ന് അനക്കാൻ പോലും പറ്റുന്നില്ല... ""മോള് തത്കാലം ദാ ഇവിടെ വന്നിരിക്ക്.... എന്നിട്ട് കോളേജിലെ വിശേഷം പറയ്... ഒരാഴ്ചത്തെ വിശേഷമില്ലേ പറയാൻ.... കേൾക്കട്ടെ....""" അവൻ സ്റ്റോവിന് അരികിലെ തിണ്ണയിലേക്ക് ചൂണ്ടി കാണിച്ചു പറഞ്ഞപ്പോൾ.... അവൾ പുഞ്ചിരിയോടെ അവിടെ കേറിയിരുന്നു... '"അങ്ങനെ വിശേഷം ഒന്നുല്ല രുദ്രേട്ടാ... എന്നും പോകുന്ന പോലെ തന്നെ പോണു.... ""അവൾ പച്ചക്കറികൾക്കിടയിൽ നിന്ന് ഒരു ക്യാരറ്റ് എടുത്തു കഴുകി കടിച്ചു.... ""ആഹ്.... പിന്നെ ഒരു വിശേഷം ഉണ്ടായി... അത് അത്ര വലിയ വിശേഷം ആയിട്ട് ഒന്നുല്ല...എന്നാലും ക്ലാസ്സിൽ ആകെ അറിഞ്ഞു...."" അവൾ വല്യ കാര്യമായി പറയുന്നത് കേട്ടപ്പോൾ.... അവൻ അവളെ നോക്കി.... ""ക്ലാസ്സിലെ ഒരു ചെക്കൻ.... പേര് എന്തോ മലഹോത്രയോ... മേഹേത്രെയോ അങ്ങനെ എന്തോ ആണ്.... ഹിന്ദിക്കാരൻ ആണ്... പുള്ളിക്ക് എന്നോട് ഭയങ്കര ലവ്...."" അവള് പറയുന്നത് കേട്ടപ്പോൾ രുദ്രന്റെ പുരികം ചുളിഞ്ഞു.... ""എന്നിട്ട് നീയൊന്നും പറഞ്ഞില്ലേ.... ആട്ടെ നീയെങ്ങനെ ഇതറിഞ്ഞു???"""

അവൻ തിളച്ചു പൊന്തിയ പാലിലേക്ക് കുറച്ച് ചായ പൊടിയിട്ടു.... ""എല്ലാ കുട്ടികളുടെ മുൻപിൽ വെച്ചും.... എനിക്ക് പൂവ് തന്നു.. എന്നിട്ട് പറയാ.... ഐ ലവ് യൂ ന്ന്...."" വിരൽ തമ്മിൽ കൂട്ടി കറക്കി.... നാണത്തോടെ പറയുന്നത് കേട്ടപ്പോൾ തന്നെ രുദ്രന് ചിരി വന്നു... ആള് അവന്തികയുടെ ദേഷ്യം തീർക്കുവാണ്‌ എന്ന് മനസ്സിലായി....... പക്ഷെ അവൻ അത് പുറത്ത് കാണിക്കാതെ അവൾ ബാക്കി പറയുന്നത് നോക്കി നിൽക്കുവാണ്.... ""എന്നിട്ട് നീയെന്ത് പറഞ്ഞു???"".. രുദ്രൻ ചായ സ്റ്റോവിൽ നിന്ന് എടുത്ത് വെച്ച് ചോദിച്ചു... ""ഞാൻ ഒന്നും പറഞ്ഞില്ല..."" അവൾ അവന്റെ മുഖത്തെ ദേഷ്യം കാണാൻ പറഞ്ഞു.... ""ആഹ്.... അതേതായാലും നന്നായി.... ഞാനും അവന്തികയുടെ റിലേഷൻ സീരിയസ് ആക്കിയാലോ എന്ന് ചിന്തിക്കുന്നുണ്ട്.... എങ്ങനെ നിന്നോട് അതിനെ പറ്റി പറയും എന്ന് ആലോചിക്കുവായിരുന്നു.... അതേതായാലും നന്നായി.... നീ പ്രോസീഡ് ചെയ്തോ.... എന്നെക്കാളും നല്ലത് അതാവും...""" രുദ്രൻ ചായ കപ്പിലേക്ക് ഒഴിച്ചു അവൾക്ക് നേരെ നീട്ടിയതെ ഓർമ്മയുള്ളൂ.... അവന്റെ തലക്ക് എന്തോ വന്ന് വീണു....ചായ കുറച്ച് നിലത്തേക്കും വീണു.... അവൻ നോക്കുമ്പോൾ കലി തുള്ളി കണ്മഷി.... അവളുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്... കൂടുതൽ ഒന്നും മിണ്ടാതെ അവൾ ഹാളിലേക്ക് പോയി.... ചെറിയ തേങ്ങൽ ഒക്കെ കേൾക്കുന്നുണ്ട്.... ""ഈശ്വരാ പണിയായോ??"".. അവൻ സ്വയം ചോദിച്ചു.... എന്നിട്ട് പതിയെ ഹാളിലേക്ക് നടന്നു.....................തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story