പരിണയം: ഭാഗം 71

parinayam sheethal

രചന: ശീതൾ കൃഷ്ണ

മുറിയിൽ വന്നിരിക്കുമ്പോളും മുറ്റത്ത് നിന്ന് കമന്റ്‌ അടികൾ കേൾക്കാം.... ""വാതില് തുറക്ക് മോളെ.... ചേട്ടന്മാർ ഒന്ന് കാണട്ടെ...'"" കൂട്ടത്തിൽ ഒരുത്തൻ പറയുന്നത് കേട്ടപ്പോൾ.... ഇന്ദുവിനെ ദേഷ്യം ഇരിച്ചു കയറി..... അവൾ പെട്ടെന്ന് എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു....എന്നിട്ട്.... നല്ലൊരു വെട്ട്കത്തി എടുത്ത് ഹാളിലേക്ക് നടന്നു..... ""വാതില് തുറക്കടി....'"" മുറ്റത്ത് നിന്ന് പിന്നെയും കേൾക്കാം ശബ്‌ദം.. അപ്പോളേക്കും അവൾ വാതിൽ തുറന്ന് ഉമ്മറത്തേക്ക് ഇറങ്ങി.... ""എന്താ വേണ്ടത്....???"" അവൾ വെട്ട്കത്തി എടുത്ത് പിറകിൽ പിടിച്ചു.... കൈകൾ രണ്ടും പിന്നിൽ കെട്ടി ഗൗരവത്തോടെ ചോദിച്ചു.... ""ഇങ്ങ് ഇറങ്ങി വാ മോളെ.... ഞങ്ങൾ ഒന്ന് കാണട്ടെ നിന്നെ....""" കൂട്ടത്തിൽ ഒരുത്തൻ വീണ്ടും അവളെ വഷള ചിരിയോടെ നോക്കി അടുത്തേക്ക് വന്നു.... ""ഈ പടി എങ്ങാനും കടന്നാൽ.... ഒറ്റ ഒരെണ്ണം ജീവനോടെ പോവില്ല....""' അവള് പെട്ടെന്ന് കയ്യിലെ കത്തി ഉയർത്തി കാണിച്ചു നിന്നു... ""ഞാൻ വെറുതെ പറയുന്നതല്ല.....

ഈ പടി കടന്നു ഏതവൻ എങ്കിലും മുന്നിലോട്ട് കേറി വന്ന.... വെട്ടും ഞാൻ....""" ഇന്ദു നിന്നു വിറച്ചു..... അവളുടെ കണ്ണുകൾ ആ ഇരുട്ടിലും വല്ലാതെ ജ്വലിക്കുന്ന പോലെ.... ""ഓഹ്.... മോള് ചേട്ടന്മാരെ പേടിപ്പിക്കുവാണോ.... എന്നാൽ ഒന്ന് കാണണമല്ലോ....""" ഒരുത്തൻ മുന്നിലേക്ക് അടിയാടി നടന്നു വന്നു.... ആ വരവ് കണ്ടപ്പോളെ ഇന്ദു ഒന്നൂടെ കത്തി മുറുക്കെ പിടിച്ചു.... ""പെൺപിള്ളേരായാൽ കുറച്ച് ചുറുചുറുക്ക് ഒക്കെ വേണം.... എനിക്കിഷ്ടപ്പെട്ടു....""" അയാൾ താടിയൊന്ന് ഉഴിഞ്ഞു കൊണ്ട് പടികൾ കടന്നതും..... അവൾ രണ്ടും കൽപ്പിച്ചു മുന്നോട്ട് വന്നു..... അവളുടെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞിരുന്നു....കണ്ണുകൾ നിറഞ്ഞു വന്നിരുന്നു..... മുന്നോട്ടേക്ക് വന്നു..... അയാളുടെ കൈകളിൽ ആഞ്ഞു വെട്ടി അവൾ..... ""ആാാാഹ്ഹ്ഹ്...""" അയാൾ അപ്പ്രതീക്ഷിതമായി കിട്ടിയത് ആയത് കൊണ്ട് പിടച്ചിലോടെ നിലത്തേക്കിരുന്നു..... അവൾ വെട്ടും എന്ന് പറഞ്ഞുവെങ്കിലും.... പെണ്ണല്ലേ.... വെട്ടാൻ പോകുന്നില്ല എന്നായിരുന്നു അയാളുടെ വിചാരം... അയാളുടെ കരച്ചില് കേട്ടപ്പോൾ...കൂടെ നിന്നവർ ഓടി വന്നു..... കയ്യിൽ നിന്ന് വാർന്നൊഴുകുന്ന ചോരയിലേക്കും... കത്തി കൊണ്ട് ഇനിയും വെട്ടും എന്ന് പറഞ്ഞു നിൽക്കുന്ന ഇന്ദുവിലേക്കുന്ന അവർ മാറി മാറി നോക്കി....

""വേഗം അയാളെ എടുത്തോണ്ട് പോവാൻ നോക്ക്... അല്ലേൽ നെഞ്ചത്ത് ഇനി വെട്ട് കൊള്ളണം എന്നുള്ളവർ ഇങ്ങട് വാ.... നുറുക്കി വിടാം ഈ ഇന്ദു....."" അവൾ പുറത്തേക്ക് നീട്ടി തുപ്പി..... എല്ലാത്തിനെയും ഒന്ന് നോക്കി..... എന്നിട്ട് തിരിഞ്ഞു ഉള്ളിലേക്ക് നടന്നു..... ""ആഹ്ഹ പിന്നെ.... "" അവൾ പെട്ടെന്ന് നിന്ന് തിരിഞ്ഞു നോക്കി.... ""ഇനി ഇമ്മാതിരി സ്വഭാവം കൊണ്ട് എന്റെ അടുത്തോട്ടു വന്നാൽ..... കയ്യേൽ ആയിരിക്കില്ല.... ആ കഴുത്ത് അങ്ങ് വെട്ടി എടുക്കും....പണ്ടത്തെ പോലെയല്ല.... ഇപ്പൊ ആരുമില്ല കാത്തിരിക്കാൻ.... അത് കൊണ്ട് ജയിലിൽ പോയി കിടന്നാലും.... ഇന്ദുന് വീട് പോലെയാ....""" അവൾ എല്ലാവരെയും കത്തുന്ന നോട്ടം നോക്കി.... പെട്ടെന്ന് തന്നെ ഉള്ളിലേക്ക് കയറി വാതിലടച്ചു..... ആ വാതിലിലേക്ക് തല ചായ്ച്ചു....മൗനമായി.... വളരെ മൗനമായി കരഞ്ഞു..... അവളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു..... അയാൾക്ക് കാര്യമായ പരിക്ക് ഒന്നുമില്ല എങ്കിലും.... ഒരാളെ വെട്ടിയിരിക്കുന്നു..... അവൾ സ്വയം കയ്യിലെ കത്തിയിലേക്ക് ഒന്ന് നോക്കി....

വിശ്വാസം വരുന്നില്ല.... താൻ ആ പഴയ ഇന്ദു തന്നെയാണോ എന്ന്.... ഇല്ല ഒരുപാട് മാറിയിരിക്കുന്നു..... വല്ലാത്ത മാറ്റം വന്നിരിക്കുന്നു..... അവൾ സ്വയം മനസ്സിൽ പതിയെ പറഞ്ഞു.....💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ഡയാനയും ആദിയും ഒരുപാട് വൈകിയിട്ടാണ് റൂമിലേക്ക് വന്നത്..... അവർരുടെ കയ്യിൽ ആണെങ്കിൽ ഒരുപാട് സാധനങ്ങളും ഉണ്ട്... കാരണം മറ്റൊന്നുമല്ല.... നാളെ അച്ചുവിനെ കാണാൻ പോകണം.... അവന് വേണ്ട സാധനങ്ങൾ ആണ് എല്ലാം...അതിന്റെ ഷോപ്പിംഗ് ആയിരുന്നു ഡയാനക്ക്.... കൂടെ ആദിയും പോയി.... ""എന്ന ആദി പോയി ഫ്രഷ് ആയി വാ.... നമ്മക്ക് ഫുഡ് കഴിക്കാം...""" അവൾ പറഞ്ഞപ്പോൾ അവൻ തലയാട്ടി നേരെ പുറത്തേക്ക് ഇറങ്ങി.... തന്റെ ഫ്ലാറ്റിലേക്ക് നടന്നു.... അവന് നല്ല ക്ഷീണവും ഉണ്ടായിരുന്നു.... ഓഫീസിൽ തന്നെ നല്ല പണിയുള്ളതായിരുന്നു... അതിനിടക്ക് ആണ് പുറത്തൂടെ കറങ്ങി നടന്നത്.... പിന്നെ ഡയാന ഉള്ളത് അവനും വല്ലാത്ത സന്തോഷം തന്നെയാണ്.... എന്തോ അവൾ അടുത്തുള്ളപ്പോൾ..... ആരൊക്കെയോ കൂടെയുള്ള പോലെ തോന്നുന്നു.... അവളുടെ പ്രസൻസ് അത് തന്നിൽ വല്ലാത്ത മാറ്റം സൃഷ്ടിക്കുന്നു.....

അവൻ മനസ്സിൽ ഓർത്തുകൊണ്ട് നേരെ റൂമിൽ പോയി ഫ്രഷ് ആയി വന്നു.... അപ്പോളേക്കും ഭക്ഷണം എല്ലാം വിളമ്പി അവനെയും കാത്തിരിക്കുന്നുണ്ട് ഡയാന.... ഭക്ഷണം വരുന്ന വഴിക്ക് പുറത്ത് നിന്ന് മേടിച്ചതാണ്..... ""നാളെ ഓഫ്‌ അല്ലെ..... നമ്മൾക്ക് രാവിലെ തന്നെ പോകാം ഓർഫനെജിലേക്ക്.... അതാവുമ്പോൾ കുറച്ചു നേരം കൂടുതൽ സ്പെൻഡ്‌ ചെയ്യാലോ അച്ചുന്റെ ഒപ്പം....""" ആദി കഴിക്കുന്ന ഇടയിൽ....അവൻ ഡയാനയെ നോക്കി..... അവൾ ശരി എന്ന് തലയാട്ടി.... ""നാളെ നിനക്ക് വല്ല പ്ലാനിങ് ഉണ്ടോ ആദി... ഫുൾ ഡേ സ്പെൻഡ്‌ ചെയ്യുക എന്നത് വല്ലാത്ത ബുദ്ധിമുട്ട് ആവോ...???"" അവൾ ചോദിക്കുന്നത് കേട്ടപ്പോൾ അവൻ പെട്ടെന്ന് കഴിപ്പ് നിർത്തി അവളെ നോക്കി.... താൻ പറഞ്ഞത് അവന് ഇഷ്ടപ്പെട്ടില്ല എന്ന് മനസിലായി.... അവൾ സോറി എന്ന് കണ്ണ് കൊണ്ട് കാണിച്ചപ്പോൾ അവൻ കഴിക്കാൻ തുടങ്ങി.... ""അങ്ങനെ തോന്നുന്നു എങ്കിൽ.... ഇനി എന്നെ ഒന്നിനും വിളിക്കണ്ട ഡയാന നീയ്.... കൂട്ടിന് അവനെ വിളിച്ചോ.... രുദ്രനെ...."""

ആദിയുടെ മുഖം ചുവന്നു..... അവന് ദേഷ്യം വരുന്നത് കാണാൻ എന്ത് ഭംഗിയാണ് എന്നോർത്തു ഡയാന.. ""ഇപ്പൊ നിന്നെ കാണാൻ വല്ലാത്ത ഭംഗി തോന്നുന്നു ആദി....."" ഡയാന അവനിൽ നിന്ന് കണ്ണെടുക്കാതെ നോക്കി കൊണ്ട് പറഞ്ഞു.... ""അത് നിനക്ക് ഉറക്കം വരുന്നത് കൊണ്ട് തോന്നുന്നതാ.... പോയി കിടന്നുറങ്.... അപ്പൊ ശരിയായിക്കോളും....""" അവൻ കഴിച്ചു പതിയെ എഴുന്നേറ്റു....ചെറിയ കുസൃതിചിരിയോടെ എന്നിട്ട് അടുക്കളയിലേക്ക് നടന്നു..... അവൾ ഒന്നും പറഞ്ഞില്ല..... എന്തൊക്കെയോ പറയണം എന്നുണ്ടെങ്കിലും ഒന്നും പറയാതെ അവളും കഴിച്ചു എഴുന്നേറ്റു..... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ""ദേ നാളെ എന്നെ ഈ നാട് മുഴുവനും കാണിക്കാൻ കൊണ്ടോണം ട്ടോ രുദ്രേട്ടാ..."" രാത്രി അവന്റെ നെഞ്ചിൽ കിടക്കുമ്പോൾ ആണ് രുദ്രനോട് കണ്മഷി കൊഞ്ചി പറയുന്നത് .... ""ആാാ.... എനിക്കൊന്നും വയ്യ... നാളെ നമ്മൾക്ക് ദാ ഇങ്ങനെ കെട്ടിപിടിച്ചു കിടക്കാടി മുഴുവൻ സമയവും....""" അവൻ അവളെ ഒന്നൂടെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞപ്പോൾ അവൾ അവനെ തള്ളി മാറ്റി..... ""കല്യാണം കഴിയാതെ ഇങ്ങനെ കൂടെ കിടക്കാൻ ഒന്നും പാടില്ല രുദ്രേട്ടാ....

വീട്ടിൽ എങ്ങാനും അറിഞ്ഞാൽ.... രണ്ടെണ്ണത്തിനേം ഇപ്പൊ ശരിയാക്കും രാവുവച്ചൻ...."""കണ്മഷി അവനെ തട്ടിമാറ്റി മാറി കിടന്നു.... ""ഓ പിന്നെ.... അച്ഛനോട് ചോദിച്ചിട്ട് ആണല്ലോ നമ്മൾ കിടക്കുന്നത്.... ഒന്ന് പോയേടി നീയ്....""" അവൻ പുച്ഛത്തോടെ ചുണ്ട് കോട്ടി.... എന്നിട്ട് വീണ്ടും അവളെ അടുത്തേക്ക് പിടിച്ചു വലിച്ചു.... ""എനിക്ക് ദേ ഇങ്ങനെ കെട്ടിപിടിച്ചു കിടക്കണം.... ഒരുപാട് ഒരുപാട് നേരം.... വേറൊന്നും ഞാൻ ചോദിക്കുന്നില്ലല്ലോ.... കൊതി തീരും വരെ.... ഒരു കുട്ടിയെ പോലെ ഇങ്ങനെ കിടക്കണം എനിക്ക്....""" അവൻ അവളുടെ ഉള്ളിലേക്ക് ചുരുങ്ങി കിടന്നു..... അത് കേട്ടപ്പോൾ അവൾക്ക് വല്ലാത്ത സ്നേഹം തോന്നി..... അത്രമേൽ പ്രിയപെട്ടവൻ ആണ് അരികിൽ..... അവൾക്ക് വല്ലാത്ത വാത്സല്യം തോന്നി.... വല്ലാത്ത പ്രണയം തോന്നി..... അവന്റെ കരവലയത്തിൽ കിടന്ന് അങ്ങനെ ഉറങ്ങുമ്പോൾ.... മുറിയിൽ ഏതോ ഒരു പ്രണയഗാനം ഒഴുകുന്നുണ്ടായിരുന്നു..... അവരുടെ മനസ്സ് പറയും പോലെ.... അതങ്ങനെ ഒഴുകി നടക്കുന്നുണ്ടായിരുന്നു................തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story