പരിണയം: ഭാഗം 75

parinayam sheethal

രചന: ശീതൾ കൃഷ്ണ

""പെട്ടെന്ന് വന്നേക്കണേ ടാ...ഓഫീസിൽ ഒരുപാട് പെന്റിങ് വർക്കുകൾ ഉണ്ട്...."" രുദ്രനെയും കണ്മഷിയെയും തിരിച്ചു നാട്ടിലേക്ക് യാത്രയാക്കാൻ വന്നതാണ് ആദിയും ഡയാനയും.... അവൾക്കും കൂടെ പോകണം എന്ന് നല്ല ആഗ്രഹമുണ്ട്.... പക്ഷെ ലീവ് കിട്ടില്ല.... രുദ്രൻ കുറച്ച് വലിയ പോസ്റ്റിൽ ആണ് ഓഫീസിൽ അത് കൊണ്ട് തന്നെ എപ്പോ ലീവ് ചോദിച്ചാലും എം. ടി കൊടുക്കും.... എന്നാൽ തനിക്ക് അങ്ങനല്ല എന്നോർത്തു ഡയാന.... ""രുദ്രനും കൺഷിയും അച്ഛനും രണ്ടാളോടും യാത്ര പറഞ്ഞു ട്രെയിൻ കയറി.... ബസ്സിനെക്കാളും നല്ലത് യാത്രക്ക് ട്രെയിൻ ആണ്... ക്ഷീണം കുറവാണ്.... അച്ഛന് അതാണ് ഇഷ്ടം.... അത് കൊണ്ട് തന്നെ ഇപ്പ്രാവശ്യം ട്രെയിനിൽ ആയി യാത്ര.... രാവിലെ കഴിച്ചിട്ടാണ് ഫ്ലാറ്റിൽ നിന്നിറങ്ങിയത്.... എങ്കിലും കുടിക്കാൻ തിളപ്പിച്ച വെള്ളം എടുത്തിട്ടുണ്ട്... മാത്രമല്ല ചെറുതായി കഴിക്കാൻ സ്നാക്സും ആദി രുദ്രന്റെ കയ്യിൽ മേടിച്ചു കൊടുത്തിരുന്നു.... ട്രെയിൻ പതിയെ ഇഴഞ്ഞു കൊണ്ടിരുന്നു.... ആളുകൾ കുറവാണ് ബോഗിയിൽ... റിസേർവഷനിൽ ഉള്ളതായത് കൊണ്ടാവാം...ഇത്രയും ദൂരം പോകുന്നത് കൊണ്ടാണ് റിസേർവഷനിൽ എടുത്തത്...അച്ഛൻ കൂടെയുള്ളതല്ലേ...

അദ്ദേഹത്തിന് ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന് നിർബന്ധമുണ്ട് രുദ്രന്....അല്ലെങ്കിൽ ജനറലിൽ ആയിരിക്കും ഇരിക്കുക... തീവണ്ടിയുടെ ചൂളം വിളി പതിയെ ദൂരെ നിന്ന് കേട്ട് കൊണ്ടിരിക്കുന്നു.... കാഴ്ചകൾ നൈമിഷികമായി വന്നു പോവുന്നത് കൗതുകത്തോടെ നോക്കി നിൽക്കുന്നു കണ്മഷി.... അവൾ ആദ്യമായി ആണ് ട്രെയിനിൽ കയറുന്നത്.... മുൻപ് ഒരിക്കൽ അമ്മ കൊണ്ട് പോയി കാണിച്ചു തരാം എന്ന് പറഞ്ഞെങ്കിലും സാധിച്ചിട്ടില്ല..... അതിന്റെ അമ്പരപ്പ് അവളിൽ കൗജുകത്തോടെ രുദ്രൻ നോക്കി നിന്നു.... ""ഇഷ്ടായോ കണ്മഷി???"" രുദ്രൻ സ്നേഹത്തോടെ ചോദിച്ചു... ""എന്ത് രസാ രുദ്രേട്ടാ കാണാൻ.... ഇനി നമ്മൾക്ക് ഇങ്ങോട്ട് തിരിച്ചു ട്രെയിനിൽ വന്നാൽ മതി ട്ടോ..."" അവൻ ചോദിക്കാൻ കാത്ത് നിന്ന പോലെ ആവേശത്തോടെ പറയുവാണ്.... അവളുടെ കണ്ണുകൾ തിളങ്ങുന്നത് കണ്ട് അവൻ പുഞ്ചിരിച്ചു.... സ്ലീപ്പറിൽ ടിക്കറ്റ് എടുത്തത് കൊണ്ട്... അച്ഛൻ പെട്ടെന്ന് തന്നെ മയങ്ങി പോയിരുന്നു... പ്രായത്തിന്റെ ചെറിയ പ്രശ്നങ്ങൾ ഉണ്ട് അച്ഛന്... അത് കൊണ്ട് തന്നെ ഒരുപാട് നേരം കാൽ തൂക്കിയിട്ട് ഇരുന്നാൽ നീര് വെക്കും.... അച്ഛനോട് കിടക്കാൻ രുദ്രൻ തന്നെയാണ് പറഞ്ഞത്...

കണ്മഷിയെ നോക്കുമ്പോൾ അപ്പോളും ആള് മറ്റേതോ ലോകത്ത് എത്തിയ പോലെ.. ജനൽ കമ്പിയിൽ പിടിച്ചു കൊച്ചു കുട്ടികളെ പോലെ പുറത്തേക്കുന്ന നോക്കി ഇരിക്കുവാണ്.... കുറച്ച് നേരം കഴിഞ്ഞപ്പോൾ ആൾക്ക് മതിയായി എന്ന് തോന്നുന്നു.... രുദ്രന്റെ തോളിലേക്ക് ചാഞ്ഞു... ""എന്ത് പറ്റിയെടോ ക്ഷീണിച്ചോ???"" അവൻ കുസൃതിയോടെ ചോദിച്ചു... ""മ്മ്ഹ്ഹ്..."" അവൻ തലയുയർത്തി അവനെ നോക്കാതെ തന്നെ പതിയെ മൂളി.... അവളെ ചേർത്ത് പിടിച്ചപ്പോൾ.... ഒന്നൂടെ തന്നിലേക്ക് ചുരുങ്ങി കിടന്നു... നാട്ടിലെത്തിയപ്പോൾ നേരം ഇരുട്ടിയിരുന്നു... ട്രെയിനിൽ നിന്ന് ഇറങ്ങി മൂന്നാളും ചുറ്റും പരതി.... മഠശ്ശേരിയിലെ ജോലിക്കാരമായ പൗലോസേട്ടൻ രുദ്രൻ വന്നു പിക്ക് ചെയ്യാൻ പറഞ്ഞിരുന്നു.... ആളെ നോക്കുവാണ്... ""ഒരുപാട് നേരമായോ വന്നിട്ട് രുദ്രൻകുഞ്ഞേ?? "".. പിന്നിൽ നിന്ന് ശബ്‌ദം കേൾക്കെ അവൻ തിരിഞ്ഞു നോക്കി.... പൗലോസേട്ടൻ ആണ്... ""ഏയ്യ് ഇല്ല..." അവൻ ഒന്ന് പുഞ്ചിരിച്ചു..... ലാഗേജ്‌ എടുത്ത് വണ്ടിയിൽ കേറ്റി... മൂന്നാളും വണ്ടിയിൽ കയറി... ""നാളത്തെ കരയോഗത്തിന്റെ കാര്യങ്ങൾ എന്തായി പൗലോസേ??""

അച്ഛൻ വണ്ടിയിൽ കയറിയപ്പോൾ തുടങ്ങി നാട്ടിലെ വിശേഷം ചോദിക്കാൻ തുടങ്ങിയതാണ്.. പിന്നിലെ സീറ്റിൽ ഇരുന്ന കണ്മഷി കുറച്ച് നേരമൊക്കെ എല്ലാം കേട്ടിരുന്നു... പിന്നെ പതിയെ രുദ്രന്റെ തോളത്ത് തല വെച്ച് കിടന്നു.... അവളേ കണ്ടാൽ അറിയാം.... നന്നായി ക്ഷീണിച്ചിട്ടുണ്ട്.... വാടി തളർന്ന തണ്ടുപോലെയായിട്ടുണ്ട്.... വണ്ടി വീട്ടിലേക്ക് എത്തിയപ്പോൾ ഒൻപത് മണി കഴിഞ്ഞിരിക്കുന്നു.... സുഭദ്രാമ്മ ഉമ്മറത്തു തന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.... ചെന്ന ഉടനെ ഭക്ഷണം വിളമ്പി.... ട്രെയിനിൽ നിന്ന് ഒന്നും കഴിക്കാത്തത് കൊണ്ട് നല്ല വിശപ്പും ഉണ്ടായിരുന്നു.... രാത്രി ഇനി കണ്മഷി വീട്ടിലേക്ക് പോകണ്ട എന്ന് രാവുവച്ചൻ പറഞ്ഞത് കൊണ്ട് അവൾ മുൻപ് നിന്നിരുന്ന ആ മുറി തന്നെ കൊടുത്തു അവൾക്ക്....ചെന്ന് കിടന്നതേ ഓര്മയുള്ളു... ക്ഷീണം കൊണ്ട് അവൾ നന്നായി ഉറങ്ങി പോയിരുന്നു.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ഡയാനയെ കാണാതെ രാവിലെ അവളുടെ ഫ്ലാറ്റിലേക്ക് വന്നതായിരുന്നു ആദി... സാധാരണം ഓഫീസിലേക്ക് പോകുവാൻ... ഫ്ലാറ്റിന്റെ പുറത്താണ് വെയിറ്റ് ചെയ്ത് നിൽക്കുക.... ഇതിപ്പോൾ ഒരുപാട് നേരമായി പുറത്ത് നിൽക്കുന്നു...

സമയം ഏറെയായിട്ടും ആളെ കാണാതായപ്പോൾ അവൻ വാതിൽ തട്ടാൻ തുടങ്ങി.. രണ്ടു വട്ടം കോളിങ്ങ് ബെൽ അമർത്തിയപ്പോളേക്കും ഡയാന വന്നു ഡോർ തുറന്നു.... ""എന്ത് പറ്റി ഡയാന... എന്താണ് വൈകുന്നെ??""..അവൻ സംശയത്തോടെ ഡയാനയെ നോക്കി.... അവളുടെ വാടി തളർന്ന മുഖം കാണെ അവനിൽ സംശയം നിറഞ്ഞു .... ""വയ്യടാ... ഇന്ന് നീ പൊയ്ക്കോ..."" അവൾ അവശതക്ക് ഇടയിലും ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു... അവളുടെ കൈ പിന്നിലേക്ക് മറച്ചു പിടിച്ചിരിക്കുന്നത് അവൻ പെട്ടന്നാണ് ശ്രദ്ധിച്ചത്... ""എന്താ കൈക്ക് പറ്റിയത്??"" അവൻ കൈയ്യിലേക്ക് നോക്കി ചോദിച്ചു.... കൈയ്യിൽ എന്തോ വെള്ളനിറമുണ്ട്... ""ഏയ്യ്.... അതൊന്നുമില്ല... "" അവൾ പതർച്ച മറച്ചു പിടിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു... ""കള്ളം പറയല്ലേ ഡയാന.... എനിക്ക് മനസിലാവും...""ആദി പെട്ടെന്ന് അവളുടെ കൈകൾ പിടിച്ചു അവന് നേരെ പിടിച്ചു... ""എന്താ ഈ തേച്ച് വെച്ചിരിക്കുന്നത്??"".. അവൻ അവളുടെ കൈയ്യിൽ തേച്ചു വെച്ച വെള്ള കളർ കണ്ടപ്പോൾ സംശയത്തോടെ നോക്കി.... ""അത് പേസ്റ്റ് ആണ്.... ചെറുതായി ഒന്ന് പൊള്ളി കയ്യ്..."" അവൾ ചമ്മലോടെ പറഞ്ഞപ്പോൾ അവൻ ദേഷ്യത്തോടെ നോക്കി....

""എന്നിട്ടാണോ പറയാതെ ഇരുന്നത്.... വന്നേ നമുക്ക് ഹോസ്പിറ്റലിൽ പോവാം..."" അവളുടെ കയ്യിൽ പതിയെ തൊട്ട് കൊണ്ടവൻ പറഞ്ഞു... ""ആാാഹ്ഹ്.."" കയ്യിൽ തൊട്ടപ്പോൾ വേദനകൊണ്ട് പതിയെ അവളുടെ മുഖം ചുളിഞ്ഞു.... ""എങ്ങെനെയാ ഇത് പറ്റിയെ??"" അവന്റെ കണ്ണ് നിറഞ്ഞുവോ.... ""അതൊന്നുമില്ല.... ചോറ് ഊറ്റാൻ നോക്കിയതാണ്.... കഞ്ഞി വെള്ളം എല്ലാം കൂടെ നിലത്തേക്ക് വീണു..."" അവൾക്ക് നല്ലത് പോലെ വേദനിക്കുന്നുണ്ട് എന്ന് മനസിലായി അവന്.... ""സൂക്ഷിക്കണ്ടേ നീയ്...."" അവൻ പതിയെ പേസ്റ്റ് തേച്ച ഇടത്ത് ഊതി കൊടുത്തു.... ""വാ നമുക്ക് ഹോസ്പിറ്റലിൽ പോയിട്ട് വരാം...""ആദ്യം കുറെ എതിർത്തു എങ്കിലും.. അവസാനം ആദിയുടെ നിർബന്ധം കൊണ്ട് ഡയാന ഹോസ്പിറ്റലിൽ പോവാൻ തീരുമാനിച്ചു....""ഈ ഓയിന്റ്മെന്റ് പുരട്ടിയാൽ മതി... മാറിക്കോളും... പിന്നെ ഒരു ടാബ്ലറ്റ് കൂടെ എഴുതുന്നുണ്ട് കേട്ടോ... "" ഹോസ്പിറ്റലിൽ എത്തി ഡോക്ടറേ കാണിച്ചു ഡയാന.... മരുന്നും മേടിച്ച് പുറത്തേക്ക് ഇറങ്ങുമ്പോൾ അവളെയും കാത്ത് ആദിയുണ്ടായിരുന്നു.... ""ഇതിന്റെ ഒന്നും ആവശ്യം ഇല്ലായിരുന്നു.... ഇതിപ്പോൾ നീയും ഇന്ന് ലീവ് ആയില്ലേ..."" അവൾക്ക് വല്ലായ്മ തോന്നി....

""പിന്നെ വെച്ചോണ്ട് ഇരിക്കുന്നത് എന്തിനാ... പൊള്ളി പാട് വീണാലോ??"" അവൻ ചോദിച്ചപ്പോൾ അവൾ നിസങ്കതയോടെ പുഞ്ചിരിച്ചു.... ഹോസ്പിറ്റലിൽ നിന്ന് ഇരുവരും നടന്ന് വരുകയായിരുന്നു.... മെയിൻ റോഡ് ഒരു ഇടവഴി കഴിഞ്ഞാണ്.... അവിടെ എത്തിയാൽ ഓട്ടോ കിട്ടും....അവിടേക്ക് നടക്കുവാണ് രണ്ട് പേരും.... ""ആരെ കാണിക്കാനാ ആദി???ഈ ശരീരം ഇനി തൂവെള്ള നിറമായാലും... ഒരു കാര്യവുമില്ല...."" അവൻ സ്വയം തലയൊന്ന് കുടഞ്ഞു... ""അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ??"" അവൻ വീറോടെ ചോദിച്ചു... ""അല്ലാതെ പിന്നെ മാറാരോഗം ആരെങ്കിലും അറിഞ്ഞു കൊണ്ട് വിളിച്ചു വരുത്തുമോ??"" അവളിൽ ചിരി പൊട്ടി.... ""ആ അങ്ങനെ വിളിച്ചു വരുത്തുന്ന ആൺകുട്ടികളും ഉണ്ടാവും.... മനസ് കൊണ്ട് സ്നേഹിക്കുന്നവർ...."" അവളുടെ മുഖത്തേക്ക് നോക്കാതെ മറ്റെവിടെയോ നോക്കി അവൻ പറയുന്നത് കൗതുകത്തോടെ കേട്ടു ഡയാന.... ""കേൾക്കാൻ ഒന്ന് രസമുണ്ട്...ആട്ടെ ആരാണാവോ ആ ഹതഭാഗ്യൻ....

"" അവളിൽ കുസൃതി നിറഞ്ഞു.... ""കാത്തിരിക്ക്...വൈകാതെ വരും..."" അവന്റെ കണ്ണുകൾ തിളങ്ങി.... അപ്പോളേക്കും രണ്ട് പേരും ഇടവഴി കഴിഞ്ഞു മെയിൻ റോട്ടിലേക്ക് തിരിഞ്ഞു... ""അങ്ങനെ വന്നാൽ... ഈ ഡയാന പറയും എനിക്ക് നിങ്ങളെ ഇഷ്ടമല്ല എന്ന്...""അവൾ കൈകൾ ഉയർത്തി ഇല്ല എന്ന് കാണിച്ചു പറഞ്ഞു... ""നീ കൈകൾ ഉയർത്തി പറയുമായിരിക്കും.... പക്ഷെ മനസ്സ് കൊണ്ട് പറയാൻ നിനക്ക് കഴിയില്ല ഡയാന!!""... അവന്റെ വാക്കുകൾ പൊള്ളിയടർത്തുന്ന പോലെ.... വളരെ വേദനയോടെ അവനെ നോക്കി ഡയാന.... ""മനസ്സിനെ പറഞ്ഞു പഠിപ്പിക്കും ഞാൻ..."" അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു... ഇടം കൈ കൊണ്ട് അവന്റെ വിരലുകളിൽ കൈ കോർത്തു.... ""എന്റെ മനസ് ഞാൻ പറഞ്ഞത് കേൾക്കാതെ ഇരിക്കില്ല...."" അവളുടെ ചുണ്ടുകൾ വിതുമ്പാനായി വെമ്പി... ""അതിന് അതിപ്പോൾ നിന്റെ മനസ് അല്ലല്ലോ ഡയാന... ആ മനസ്സ് എന്നെ കളവ് പോയിരിക്കുന്നു...."" കൈ കാണിച്ചു കൊണ്ടിരിക്കെ അവൻ കുസൃതിയോടെ പറഞ്ഞു.... അവർക്ക് മുൻപിൽ ഒരു ഓട്ടോ വന്നു നിന്നു.... ഡയാന അവന്റെ വാക്കുകൾ പതർച്ചയോടെ കേട്ടു നിന്നു..............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story