പരിണയം: ഭാഗം 77

parinayam sheethal

രചന: ശീതൾ കൃഷ്ണ

""ഇനി ഇങ്ങനെ പോയാൽ ശരിയാവില്ല... രണ്ട് പേരുടെയും കല്യാണക്കാര്യത്തെ പറ്റി സംസാരിക്കാനാ ഞാൻ വിളിപ്പിച്ചത്... രാവുവച്ഛൻ ഗൗരവത്തോടെ പറയുന്നത് കേട്ടപ്പോൾ തന്നെ കണ്മഷി ഇടംകണ്ണിട്ട് രുദ്രനെ നോക്കി.... അവന്റെ നോട്ടവും ആ നേരം അവളിൽ പാറി വീണിരുന്നു.... ""അതിന് കണ്മഷിയുടെ പഠിപ്പ് കഴിഞ്ഞിട്ട് മതി എന്നല്ലേ രുദ്രൻ പറഞ്ഞത്??"" സുഭദ്രാമ്മയാണ്... ""അതിന് ഇനിയും ഒരുപാട് സമയം ഇല്ലേ... മാത്രവുമല്ല... രണ്ടാളും അവിടേക്ക് തന്നെ പൊയ്ക്കോട്ടേ കല്യാണം കഴിഞ്ഞ്... എന്താ രുദ്രന്റെ അഭിപ്രായം??"". അച്ഛന്റെ കണ്ണുകൾ അവനിലേക്ക് നീണ്ടപ്പോൾ അവൾ വളരെ നിസാരമായി അദ്ദേഹത്തിനരികിൽ വന്നിരുന്നു.... ""അന്ന് ഞാനാണ് കല്യാണക്കാര്യം പറഞ്ഞപ്പോൾ ഉടക്കിയത്....പക്ഷെ ഇപ്പൊ ഞാൻ എതിര് ഒന്നും പറയുന്നില്ല അച്ഛാ... കാരണം ഇപ്പോൾ എനിക്ക് ഉറപ്പുണ്ട്... അവളുടെ പഠിപ്പ് എന്തൊക്കെ വന്നാലും പൂർത്തിയാവും എന്ന്.... അന്ന് എനിക്ക് അതില്ലായിരുന്നു.... അതാണ് അന്ന് ഞാൻ തത്കാലം കല്യാണമൊന്നും വേണ്ട എന്ന് പറഞ്ഞത്... അച്ഛന്റെ തീരുമാനം പോലെ എല്ലാം ആയിക്കോട്ടെ.... അവളോടും കൂടെ ചോദിക്ക്....

ഇനി എന്തെങ്കിലും മാറ്റം തീരുമാനത്തിൽ വന്നോ എന്നറിയില്ലല്ലോ..."" രുദ്രൻ പറയുന്നത് കേട്ടപ്പോൾ കണ്ണുരുട്ടി അവനെ നോക്കി കണ്മഷി.... ""എനിക്ക് കുഴപ്പൊന്നും ഇല്ല രാവുവച്ചാ... എല്ലാം അച്ഛാ തീരുമാനിച്ചാൽ മതി..."" അവൾ പെട്ടെന്ന് തന്നെ മറുപടി പറഞ്ഞപ്പോൾ...എല്ലാവരും പുഞ്ചിരിയോടെ നോക്കി.... എന്തായാലും ഇത്രയും ആയ സ്ഥിതിക്ക് നമുക്ക് അത് നടത്തിയാലോ ദേവകി?? "" അമ്മയോട് ചോദിച്ചപ്പോൾ... പൂർണസമ്മതം... ""എന്നാൽ നാളെ പോയി നമുക്ക് ഒരു തിയതി ജോത്സ്യരെ കൊണ്ട് കുറിപ്പിച്ചു കൊണ്ട് വരാം... നിശ്ചയം ആയൊന്നും നടത്തണ്ട... ഇനി പോകാൻ അധികം ദിവസങ്ങൾ ഒന്നുമില്ലല്ലോ...."" അച്ഛൻ പറഞ്ഞപ്പോളാണ്... ഇപ്പോൾ നാട്ടിലേക്ക് കൊണ്ട് വരാനുള്ള കാരണം പിടികിട്ടിയത്.... ""അമ്പട അച്ഛാ... അപ്പൊ എല്ലാരും എല്ലാം നേരത്തെ തീരുമാനിച്ചതാ ല്ലേ... "" രുദ്രൻ മനസ്സിൽ വിചാരിച്ചു.... തീരുമാനം എടുത്ത് കഴിഞ്ഞപ്പോൾ... കണ്മഷിയും അമ്മയും നേരെ വീട്ടിലേക്ക് പോകുവാൻ ഇറങ്ങി.... അവളുടെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞു... ഒരുപാട് കാലമായി ആഗ്രഹിക്കുന്ന കാര്യമാണ് വിവാഹം.... അവളുടെ ചുണ്ടിൽ ചിരി വിരിഞ്ഞു....

""അമ്മേ... നമുക്ക് ഇന്ദുന്റെ വീട്ടിൽ ഒന്ന് പോയിട്ട് വന്നാലോ...??"" പാടം തിരിഞ്ഞുള്ള വളവ് കഴിഞ്ഞപ്പോൾ അമ്മയോട് ചോദിച്ചു.... എതിരെയുള്ള വളവ് കഴിഞ്ഞാൽ ഇന്ദുവിന്റെ വീടാണ്.... രണ്ട് പേരും കൂടെ ഇന്ദുവിന്റെ വീട്ടിലേക്ക് നടന്നു.... മുറ്റത്ത് ആരുമില്ല.... പിന്നാമ്പുറത്ത് പശൂനോട്‌ ആരോ സംസാരിക്കുന്ന പോലെ തോന്നിയപ്പോ പിന്നിലേക്ക് വന്നു നോക്കിയതാണ്... കാടിവെള്ളം കലക്കി കൊടുക്കുന്ന ഇന്ദു എന്തോ കാര്യായി അവറ്റൊളോട് പറയാണ്.... അതും കേട്ട് ഇരിക്കുന്ന പശൂനെ കണ്ടപ്പോൾ കണ്മഷിക്ക് ചിരി വന്നു പോയി... പിന്നിൽ നിന്ന് ചിരിക്കുന്നത് കണ്ടപ്പോളാണ്... ഇന്ദു ആരാണ് എന്ന് മനസ്സിലാവാൻ വേണ്ടി തിരിഞ്ഞു നോക്കിയത്... ""ഹാ ചേച്ചിയോ... വാ അകത്തേക്ക് വാ..."" അവൾ പുഞ്ചിരിയോടെ കൈ കഴുകി... പിന്നാമ്പുറത്തൂടെ അകത്തേക്ക് കയറ്റി... ""അമ്മയുണ്ട് മുൻപിൽ.... ഞാൻ നിന്റെ ശബ്‌ദം കേട്ടപ്പോൾ വന്നു നോക്കിയതാണ്...."" അവൾ പറയുന്നത് കേട്ടപ്പോൾ പുഞ്ചിരിയോടെ മുന്നിലതെ വാതിൽ തുറന്നു...

""നിങ്ങളിരിക്ക് ഞാൻ കാപ്പിയെടുക്കാം..."" ഇന്ദു അകത്തേക്ക് നടന്നു... പിന്നാലെ കണ്മഷിയും.... ""എങ്ങെനെയാ ഇന്ദു രാത്രി ഇവിടെ തനിച്ച്..??"" കണ്മഷി വല്ലായ്മയോടെ ചോദിച്ചു.. ""അതിന് ആരാ പറഞ്ഞെ ചേച്ചി ഒറ്റക്കാ ന്ന്... അമ്മയും അച്ഛനും ഉണ്ട് കൂട്ടിന്... പിന്നെ വീടിനു പുറത്താണ് ന്ന് മാത്രം... അത് മാത്രല്ല ഈ പൈക്കൾ ഇല്ലേ കൂട്ടിന്... ഞാൻ ഒറ്റക്കൊന്നും അല്ല... "" അവൾ പുഞ്ചിരിയോടെ ചായക്ക് വെള്ളം വെച്ച്... കണ്മഷിയെ നോക്കി പുഞ്ചിരിച്ചു.... ""എന്നാലും..."" കണ്മഷി വീണ്ടും വിഷമത്തോടെ പറയുന്നത് കേട്ടപ്പോൾ ഇന്ദു പുഞ്ചിരിച്ചു... ""ഞാൻ ഒറ്റക്കല്ല ചേച്ചി....ഇനി ഇപ്പൊ അങ്ങനെ ആണാണെങ്കിൽ തന്നെ.. ഇതാ എനിക്കിപ്പോ ഇഷ്ടം... ജീവിക്കണ്ടേ ചേച്ചി... ഒറ്റക്കായി എന്ന് പറഞ്ഞ് മരിക്കാൻ പറ്റില്ലല്ലോ..."" ചായ തിളച്ചപ്പോൾ അതിലേക്ക് പൊടിയിട്ടു.... മധുരവും ഇട്ട്... ഗ്ലാസ്സിലേക്ക് പകർത്തി... കണ്മഷിക്ക് കൊടുത്തു... ""ചേച്ചി വാ... ഉമ്മറത്തേക്ക് ഇരിക്കാ... ഇവിടെ ഒക്കെ ചാണകം മണക്കുന്നുണ്ടാവും... പുറകിൽ തന്നെ തൊഴുത്ത് ആയത് കൊണ്ട്...

ഇവിടേക്ക് നല്ല നാറ്റം ഉണ്ടാവും.... എനിക്ക് പിന്നെ ഇത് ശീലം ആയി... അത് കൊണ്ട് അറിയില്ല..."" ഇന്ദു അതും പറഞ്ഞ് അവളെയും കൊണ്ട് അമ്മയുടെ അടുത്തേക്ക് നടന്നു... ഒരുപാട് വിശേഷം പറഞ്ഞിട്ട് ആണ് കണ്മഷി ഇന്ദുവിന്റെ വീട്ടിൽ നിന്ന് മടങ്ങിയത്... ഇന്ദുവിനും അത് വലിയ ആശ്വാസമായിരുന്നു.... ആരെങ്കിലും ഒക്കെ ഇടക്ക് വരുമ്പോൾ... തന്നെ ഓർക്കാൻ ആരെങ്കിലും ഒക്കെ ഉണ്ടെന്നറിയുമ്പോൾ... വല്ലാത്ത സന്തോഷമാണ്.... രാഗി മോള് ഒന്നിടവിട്ട് വരാറുണ്ട് വീട്ടിലേക്ക്.... അവൾക്ക് തന്നെ കണ്ടില്ലെങ്കിൽ വല്ലാത്ത വിമ്മിഷ്ടം ആണ്.... സത്യത്തിൽ അവൾ അടുത്തുള്ളപ്പോൾ ഒന്നിനെ പറ്റിയും ഓർക്കാൻ നേരം കിട്ടില്ല... ഓരോന്നിനെ പറ്റിയും പറയുന്നത് കേട്ടോണ്ട് ഇരിക്കാൻ തോന്നും.... ഒരു മിനിറ്റ് വായ അടച്ചു വെക്കില്ല.... എന്തെലൊക്കെ ഇങ്ങനെ ചോദിച്ച് കൊണ്ടിരിക്കും.... അത് മാത്രമല്ല.... വരുമ്പോൾ ഒക്കെ രാജീവ്‌ ഇന്ദുവിനെ പറ്റി പറയുന്നത് എല്ലാം പറയും... അത് കേൾക്കുമ്പോൾ ഇന്ദുവിന് സന്തോഷമാണ്.... എന്തൊക്ക പറഞ്ഞാലും... ഒരാൾ നമ്മളെ സ്നേഹിക്കാൻ ഉണ്ടാവുക.. നമ്മളെ പറ്റി ഓർക്കുവാൻ ഉണ്ടാവുക എന്നത് വല്ലാത്ത സന്തോഷം നൽകുന്ന കാര്യം തന്നെയാണ്.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠

രാത്രി ബാൽകണിയിൽ ഇരുന്ന് ആദിയോട് സംസാരിക്കുകയായിരുന്നു ഡയാന... ഒരു ബീൻ ബാഗ് ഇട്ടിട്ടുണ്ട് ബാൽക്കണിയിൽ... അതിലിരിക്കുകയാണ് ആദി... അവൾ നിലത്തു വിരിച്ച യോഗ മാറ്റിലും ഇരുന്ന് കൊണ്ട് വിശേഷങ്ങൾ പറയുവാണ്... രാത്രി ആയത് കൊണ്ട് തന്നെ... സിറ്റിയിൽ നിറയെ മഞ്ഞയും വെള്ളയുമായ ലൈറ്റ് തെളിഞ്ഞിരിക്കുന്നു... അത് ഒരു കുഞ്ഞു പൊട്ട് പോലെ ഇരുട്ടിൽ തെളിഞ്ഞു നിൽക്കുന്നു... ""എടോ... തനിക്ക് ഡയാന രാജകുമാരിയെ പറ്റി അറിയുമോ??"" ആദി എന്തോ പറയുന്ന കൂട്ടത്തിൽ ഓർത്തെടുത്ത പോലെ ചോദിച്ചു.. ""ഇല്ല.... എനിക്കറിയില്ല..."" അവൾ കൈ മലർത്തി കാണിച്ചു... ""ശ്യേ... സ്വന്തം പേര് കൂടെയായിട്ട് തനിക്ക് ഒരിക്കൽ പോലും അവരെ പറ്റി അറിയുവാൻ ആഗ്രഹം തോന്നിയിട്ടില്ല??"" അവന്റെ ചോദ്യം കേട്ടപ്പോൾ ഇല്ല എന്ന് ചുണ്ട് പിളർത്തി കാണിച്ചു... ""താനും അവരും തമ്മിൽ കുറച്ച് സാമ്യതയുണ്ട്..."" അവന്റെ മുഖത്ത് കുസൃതി വിരിഞ്ഞു... ""എന്ത് സാമ്യത??"" അവൾ നഖം കടിച്ചു... ""ലോകത്ത് തന്നെ പ്രണയത്തിന്റെ റാണി എന്നറിയപ്പെടുന്നത് അവരെയാണ്...."" അവൻ ഒന്നൂടെ നിവർന്നിരുന്നു... ""അതായത് എല്ലാവരെയും സ്നേഹിച്ചിരുന്ന ഒരുവൾ..."

"അവന്റെ കണ്ണുകളിൽ വല്ലാത്ത അലിവ് വന്നു ചേർന്നു...അവൻ താഴെ ഇറങ്ങി അവൾക്കൊപ്പം മാറ്റിൽ ഇരുന്നു... ""പിന്നെയും ഉണ്ട്.... അവർ ആണ് എയ്ഡ്‌സ് രോഗം അത്ര വലിയ രോഗം ഒന്നുമല്ല എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞത്..."" അവൻ പറയുന്നത് കേട്ടപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു.... ആ പുഞ്ചിരിയിൽ നിന്ന് പല അർദ്ധങ്ങളും അവന് വായിച്ചെടുക്കാമായിരുന്നു... അവൻ അത് കാണെ തുടർന്ന്... ""എയ്ഡ്‌സ് രോഗികൾക്കും... കല്യാണം കഴിക്കാം എന്ന് അവരാണ് ലോകത്തോട് വിളിച്ചു പറഞ്ഞത്... കാരണം... കാരണം... പ്രണയം എന്നും മനസ്സിലാണ് എന്ന് അവർ വിശ്വസിച്ചിരുന്നു ഡയാന...."" അവൻ ഡയാനയുടെ കൈകളിൽ പതിയെ തൊട്ടു.... അവൾ ഞെട്ടലോടെ അവനെ നോക്കി... ""എന്തിനാണ് ആ ഒരു കാര്യം പറഞ്ഞ് എന്നെ മാറ്റി നിർത്തുന്നത്... തനിക്ക് അറിയാം എനിക്ക് തന്നെ എത്രത്തോളം ഇഷ്ടമാണ് എന്ന്.... മറ്റൊരു നിസാര കാര്യം പറഞ്ഞും എന്നെ അതിൽ നിന്ന് മാറ്റി നിർത്തണ്ട താൻ... സ്‌പെഷ്യലി ഈ രോഗം പറഞ്ഞ്..."" അവൻ കിതച്ചു.... അവൾക്ക് മറുപടി ഒന്നുമില്ലായിരുന്നു... കണ്ണിമവെട്ടാതെ അവനെ തന്നെ നോക്കി നിന്നു.... കുഞ്ഞുങ്ങൾ ഉണ്ടാവില്ല എന്നാണെങ്കിൽ...

നമുക്ക് അടൊപ്റ്റ് ചെയ്യാം ഡയാന... അതിനൊക്കെ പല വഴികളും നമ്മുടെ നാട്ടിൽ ഇല്ലേ.... അല്ല.. ഇനി എന്റെ ചോരയിൽ തന്നെ ഒരു കുഞ്ഞ് വേണം എന്നുണ്ടെങ്കിൽ.... അതിനും ഞാ...."" ബാക്കി പറയാൻ സമ്മതിക്കാതെ അവൾ പെട്ടെന്ന് അവന്റെ വായ പൊത്തി.... അവൻ നോക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു... ""എന്റെ ജീവിതം... ഇനി ഒരു കുഞ്ഞിനും വരരുത് ആദി...."" അവൾ വിങ്ങി പൊട്ടി... അവന്റെ നെഞ്ചിലേക്ക് വീണു... ഇറുകെ ഇറുകെ പിടിച്ചു കരഞ്ഞു പോയിരുന്നു അവൾ... ""അപ്പോൾ എങ്ങെനെയാ....എന്റെ പ്രണയത്തിന്റെ റാണി ആവുന്നോ... ഡയാന രാജകുമാരി???"" അവൻ തന്നെ കെട്ടിപിടിച്ചു വിങ്ങുന്നവളോട് കുസൃതിയോടെ ചോദിച്ചു... മറുപടി ഒന്നുമില്ലായിരുന്നു.... അവന്റെ നെഞ്ചിൽ അമർത്തി നുള്ളി.... അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.... അവൻ അവളെ അങ്ങനെ ചേർത്ത് പിടിച്ചു അങ്ങനെ തന്നെ ഇരുന്ന്.... ദൂരെ തങ്ങളെ നോക്കി കണ്ണ് ചിമ്മുന്ന നക്ഷത്രത്തെ നോക്കി നിന്നു.... 💠💠💠💠💠💠💠💠💠💠💠💠💠💠💠

ദേവ ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് പോകാനായി ഇറങ്ങിയതാണ്.... അവളെ കാത്തെന്ന പോലെ സിദ്ധു പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.... അവനെ കണ്ടതും അവൾ ഓടി വന്ന് ബൈക്കിൽ കയറി.... ""എന്താടി പെട്ടെന്ന് നാട്ടിൽ പോവാൻ...??" അവൻ സംശയത്തോടെ നോക്കി അവളെ... ""അയ്യോ... അപ്പൊ കൂട്ടുകാരൻ ഒന്നും പറഞ്ഞില്ലേ??"" അവൾ കളിയാക്കി ചോദിക്കുന്നത് കേട്ടപ്പോ അവന്റെ കണ്ണുകൾ കുറുകി... ""എടാ പൊട്ട... എന്റെ ഏട്ടന്റെ കല്യാണം തീരുമാനിച്ചു.... അതിന്റെ പ്രോഗ്രസ്സ് അറിയാൻ ആണ് ഞാൻ നാട്ടിലോട്ട് പോകുന്നത്..."" അവൾ അവനെ കെട്ടിപിടിച്ചു.... വണ്ടി വിട്ടോ എന്നർത്ഥത്തിൽ നോക്കി പറഞ്ഞപ്പോൾ... അവൻ കണ്ണ് മിഴിച്ചു അവളെ നോക്കി... ""ഇത്ര പെട്ടന്നോ??"" അവൻ വാ പൊളിച്ചു... ""പിന്നെ... ഇനി എങ്ങോട്ടാ.. മൂക്കിൽ പല്ല് വന്നിട്ടോ... ദേ.. മര്യാദക്ക് അവരുടെ കല്യാണം കഴിഞ്ഞാൽ.... എന്നെ വന്ന് പെണ്ണ് ചോദിച്ചോണം... എനിക്ക് വയ്യ... ഇങ്ങനെ..."" അവൾ പിണക്കത്തോടെ പറയുന്നത് കേട്ടപ്പോൾ ചിരി വന്നു പോയി... അവൻ മെല്ലെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു... വണ്ട് മുന്നോട്ട് പായുമ്പോലെ... ദേവ എന്തൊക്കെയോ വിശേഷങ്ങൾ അവനോട് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു...............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story