പരിണയം: ഭാഗം 79

parinayam sheethal

രചന: ശീതൾ കൃഷ്ണ

പുലർച്ചെ തന്നെ എത്തിയിരുന്നു ആദിയും ഡയാനയും.... ആദി വീട്ടിലേക്ക് പോയെങ്കിലും... ഡയാനയെ കാത്ത് രുദ്രൻ സ്റ്റേഷനിൽ ഉണ്ടായിരുന്നു... വീട്ടിലേക്ക് വന്നതേ ഓർമ്മയുള്ളൂ... യാത്രാക്ഷീണം കൊണ്ട് ഉറങ്ങി പോയിരുന്നു ഡയാന.... ""ചേച്ചി... എണീറ്റെ...."" ദേവ രാവിലെ വന്നു ചെവിക്ക് താഴെ ഇരുന്ന് ഒച്ചയുണ്ടാക്കിയപ്പോൾ ഡയാന അനിഷ്ടത്തോടെ കണ്ണുകൾ തുറന്നു... ദേവ ഡ്രസ്സ്‌ ഒക്കെ മാറി നിൽക്കുന്നത് കണ്ടപ്പോൾ ഡയാന സംശയത്തോടെ അവളെ നോക്കി... ""എങ്ങോട്ടാ??"" ഡയാന പുരികം പൊക്കി ചോദിച്ചു... ""ഞാനും കണ്മഷിയും... ഏട്ടനും കൂടെ അമ്പലത്തിൽ പോവാ... വരുന്നോ??"".. ദേവ കൈ പിടിച്ചു വലിച്ചപ്പോൾ... ഡയാന ആകൈ പിടിച്ചു എഴുന്നേറ്റിരുന്നു.... ""നല്ല ഉറക്കക്ഷീണം ഉണ്ട്... ആകെ ഉറങ്ങിയേ രണ്ടു മണിക്കൂർ ആണ്..."" ചുണ്ട് പുറത്തേക്കുന്തി ഡയാന അവളെ നോക്കി... ""വാ ന്നെ... നല്ല രസാ... ആദിയേട്ടനും ഉണ്ടാവും ചിലപ്പോൾ..."" '"ഏയ്യ് അവൻ വരാൻ ചാൻസ് ഇല്ല... വന്നത് തന്നെ മൂന്ന് മണി ആയില്ലേ.... "" ഡയാന എഴുന്നേറ്റ്...

പുറത്തേക്കിറങ്ങി... അവൾക്കൊപ്പം ദേവയും പിന്നാലെ ഇറങ്ങി... ആദ്യം വരുന്നില്ല എന്ന് പറഞ്ഞെങ്കിലും... ദേവയുടെ നിർബന്ധപ്രകാരം... ഡയാന കുളിച്ചു പെട്ടെന്ന് തന്നെ ഇറങ്ങി... മുറ്റത്ത് അവളെ കാത്ത് ദേവയും രുദ്രനും ഉണ്ടായിരുന്നു... കണ്മഷി പാടവരമ്പത്തു നിന്ന് കൂടും... വീട്ടിൽ നിന്ന് വന്നിട്ട് വേണ്ടേ... ""എന്നാലും തിയതി ഉറപ്പിച്ചത് നീയെന്താ ടാ പറയാഞ്ഞേ...??"" ഡയാന പരിഭവത്തോടെ രുദ്രനെ കണ്ടപ്പോൾ ചുണ്ട് കോട്ടി... സ്റ്റേഷനിൽ എത്തിയപ്പോൾ ആണ് അറിഞ്ഞത്...കല്യാണത്തിന്റെ ഡേറ്റ് നിശ്ചയിച്ചു.... അത് കൊണ്ടാണ് പെട്ടെന്ന് വരാൻ പറഞ്ഞത് എന്ന്... ""അത് കൊണ്ടല്ലേ... രണ്ടാളോടും പെട്ടെന്ന് വരാൻ പറഞ്ഞത്..."" രുദ്രൻ പതിയെ മീശ പിരിച്ചു ഒരു കണ്ണടച്ച് കാണിച്ചു... ""തെമ്മാടി..."" അവൾ പിറുപിറുത്തു... എന്നിട്ട് ദേവക്കൊപ്പം മുന്നിൽ നടന്നു... സൂര്യൻ ഉദിച്ചുയരുന്നതേ ഉണ്ടായിരുന്നുള്ളു... ഇലകളിൽ തങ്ങി നിൽക്കുന്ന വെള്ള തുള്ളികൾ കൗതുകത്തോടെ നോക്കി നടന്നു ഡയാന...

പ്രതീക്ഷിച്ചത് പോലെ തന്നെ കണ്മഷി അവരെയും കാത്ത് നിൽപ്പുണ്ടായിരുന്നു... ""എടി കള്ളി.... എന്നോട് ഒരു വാക്ക് പറഞ്ഞില്ലാലോ രണ്ടാളും..."" കണ്മഷിയെ കണ്ടപാടെ... അവളുടെ ചെവിയിൽ പിടിച്ചു തിരിച്ചു ഡയാന... ""ആഹ്ഹ... വേദനിക്കുന്നു ചേച്ചി... പതുക്കെ..."" അവൾ പതിയെ കൈ പിടിച്ചു വെച്ചു... പിന്നെ കണ്മഷിയാണ് പറഞ്ഞത്... തീരുമാനങ്ങൾ എല്ലാം പെട്ടന്നായിരുന്നു എന്നും...രാവുവച്ചൻ പറഞ്ഞപ്പോൾ... സമ്മതിച്ചതാണ് എന്നും... അങ്ങനെ സംസാരിച്ചു നടന്നു... നാളാലും കൂടെ അമ്പലമുറ്റത്ത് എത്തി.... പുറത്ത് നിന്ന് തന്നെ നല്ല ഭക്തി ഗാനം കേൾക്കാം... മകരമാസം ആയത് കൊണ്ട് തന്നെ നല്ല തണുപ്പ് ഉണ്ട്... കണ്മഷിക്ക് ഒത്തിരി നാൾ ആയിട്ടുള്ള ആഗ്രഹമാണ്... അമ്പലത്തിൽ വന്നു തൊഴണം എന്നത്.... അവൾ പെട്ടെന്ന് ഉള്ളിലേക്ക് കയ്യും കാലും കഴുകി കയറി... പിന്നാലെ മറ്റുള്ളവരും... ഉള്ളിലേക്ക് കയറിയതും.... അവളുടെ കണ്ണുകൾ ശ്രീക്കോവിലിന്റെ ഉള്ളിലേക്ക് നീണ്ടു....

കുറച്ച് നാളുകൾ കൊണ്ട് തന്റെ ജീവിതത്തിൽ നടന്നതെല്ലാം.... അവളുടെ മനസിലേക്ക് തിരശീല പോലെ തെളിഞ്ഞു വന്നു.... ഒരുപാട് അനുഭവിച്ചു എങ്കിലും.... അവസാനം എല്ലാം കലങ്ങി തെളിഞ്ഞത്... വല്ലാത്ത സന്തോഷം നിറക്കുന്നതാണ്.... അവൾക്കൊപ്പം രുദ്രനും വന്നു തൊഴുതു... മനസ്സ് നിറഞ്ഞിരുന്നു അവളുടെ... അത് കൊണ്ടാണ് എന്ന് തോന്നുന്നു... കണ്ണുകളും അവക്ക് കൂട്ടായി നിറഞ്ഞു വന്നു.... തിരുമേനി പുറത്തേക്ക് വന്നു പ്രസാദം തരാൻ നിൽക്കുമ്പോൾ ആണ് കണ്മഷിയും രുദ്രനും ആണെന്ന് മനസ്സിലായത്... ""ആഹ്... നിങ്ങൾ എപ്പളാ വന്നേ??"".. അദ്ദേഹം സന്തോഷത്തോടെ ചോദിച്ചു... ""ഇന്നലെ വന്നുള്ളൂ തിരുമേനി... പിന്നെ കല്യാണം ഉറപ്പിച്ചു.... അച്ഛൻ വൈകിട്ട് വരുന്നുണ്ടാവും വീട്ടിലേക്ക്... അതിനെ പറ്റി സംസാരിക്കാൻ..."" രുദ്രൻ പറയുന്നത് കേട്ടപ്പോൾ അദ്ദേഹം നിറഞ്ഞ പുഞ്ചിരിയോടെ നെഞ്ചിൽ കൈ വെച്ചു... എല്ലാം മംഗളമാവട്ടെ എന്ന് പ്രാർത്ഥിച്ചു... വാരസ്സ്യാര് ഒരു ഭാഗത്ത് ഇരുന്ന് മാല കെട്ടുന്നുണ്ട്...

അമ്മക്ക് അരികിലേക്ക് ചെന്നു കണ്മഷി... കണ്മഷിയെ കണ്ടതും.... ആ മോണ കാട്ടി ചിരിക്കുന്നുണ്ട്.... ""ന്റേം രുദ്രേട്ടന്റേം കല്യാണാ..."" അമ്മക്ക് അരികിൽ ഇരുന്ന് അമർത്തി കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു...കൗതുകത്തോടെ അമ്മ രണ്ടാളെയും നോക്കുന്നുണ്ട്... വേഗം എണീറ്റ്... പ്രസാധമായ കടും പായസം എടുത്തിട്ട് വന്നു... കയ്യിൽ ഒഴിച്ചു തന്നു എല്ലാവർക്കും...അമ്മയുടേത് എന്ന് പറഞ്ഞു തരാൻ മറ്റൊന്നും കയ്യിൽ ഇല്ലായിരുന്നു... അത് കഴിച്ചു കൈ കഴുകാൻ അമ്പലത്തിന്റെ പുറത്തേക്കിറങ്ങി... നേരെ ചെന്നത് അമ്പലകുളത്തിന്റെ അരികിലേക്ക് ആണ്.... ഡയാന നോക്കുമ്പോൾ... എതിരെ ആദി വരുന്നത് കണ്ടു... അവൾ പുരികം പൊക്കി നോക്കിയപ്പോൾ... അവൻ ഒരു കണ്ണടച്ചു... ""ഉറക്കമൊന്നുമില്ലേ നിനക്ക്??"".. അവൾ കളിയായി അവന്റെ കൈകളിൽ അടിച്ചു... ""ഈ പറയുന്ന നിനക്കും ഇല്ലല്ലോ..."" അതേ ട്യൂണിൽ തിരിച്ചടിച്ചു... അവൻ തൊഴുതില്ലായിരുന്നു... അത് കൊണ്ട് തന്നെ... അവനൊപ്പം ഡയാന വീണ്ടും അമ്പലത്തിൽ കയറി...

എന്നിട്ട് ഇരുവരും തൊഴുതു.... കുളകടവിനടുത്ത് പണ്ട് നട്ട കല്യാണസൗഗന്ധികം വീണ്ടും പൂത്ത് നിൽപ്പുണ്ട്.. അത് ഗന്ധം നന്നായി പരന്നിരിക്കുന്നു.... പൂവിട്ട ചെടി കണ്ടതും.... രുദ്രന്റെ കൈ പിടിച്ചു അവൾ അരികിലേക്ക് നടന്നു... ""ഇത് ഞാൻ നട്ടതാ..."" കുറച്ച് ഗമയിൽ പറഞ്ഞപ്പോൾ രുദ്രൻ ആ പൂവിലേക്ക് നോക്കി... ""ഈ പൂവ് വിരിഞ്ഞാൽ കല്യാണം നടക്കും ന്നാ വെപ്പ്..."" അവന്റെ കൈകളിൽ കോർത്ത്... കുളപടവിൽ വന്നിരുന്നു... കുളത്തിൽ നീലത്താമര ഒരെണ്ണം വിരിഞ്ഞിരിക്കുന്നുണ്ട്.... അത് പെട്ടെന്ന് കാണാൻ പറ്റാത്ത സ്ഥലത്തും ആണ്... കണ്മഷി കണ്ടപ്പോൾ കൗതുകത്തോടെ രുദ്രനെ കാണിച്ചു കൊടുത്തു.... ""എന്റെ മനസ്സ് നിറഞ്ഞു രുദ്രേട്ടാ..."" അവൾ രുദ്രന്റെ നെഞ്ചിലേക്ക് ചാഞ്ഞു.... ""എന്റെയും.."" ആ വിരലുകളിൽ പതിയെ പിടി മുറുക്കി രുദ്രൻ.... ദേവ അപ്പോളും ഈ കല്യാണസൗഗന്ധികത്തിന്റെ വിത്ത് എവിടെ നിന്നെങ്കിലും കിട്ടുമോ എന്ന് തിരയുകയാണ്... ഇനി അത് നടാതെ .. കല്യാണം വൈകണ്ട എന്നാണ് പുള്ളിക്കാരിയുടെ ചിന്ത... 💠💠💠💠💠💠💠💠💠💠💠💠

പതിവ് പോലെ... പാല് കടയിൽ കൊടുത്ത്... തിരിഞ്ഞു നടക്കുമ്പോൾ ആണ് ഇന്ദു രാജീവ്‌ എതിർവശം വരുന്നത് കണ്ടത്.... അവനെ കണ്ടപ്പോൾ അവളുടെ ചുണ്ടിൽ പുഞ്ചിരി സ്ഥാനം പിടിച്ചു... പതിയെ അവനരികിലേക്ക് നടന്നു.... ""എന്താണ് മാഷേ.... കുറെ ആയല്ലോ കണ്ടിട്ട്..."" അവൾ കുശലം എന്നപോലെ ചോദിച്ചു... ""ഏയ്യ്... അങ്ങനെ ഒന്നുല്ല....ഞാൻ ഇവിടെ തന്നെയുണ്ട്.... തന്നെയല്ലേ കാണാത്തത്..."" രാജീവ്‌ അവൾക്കൊപ്പം നടന്നു... ""അമ്മ വന്നിരുന്നു ഇന്നലെ വീട്ടിലേക്ക്... മാഷിന് കല്യാണം നോക്കുന്നുണ്ട് എന്നൊക്കെ പറഞ്ഞു..."" ഇന്ദു കയ്യിലെ പാത്രം മുറുക്കി പിടിച്ചു... ""ആടോ.... അമ്മക്ക് നല്ല നിർബന്ധം.... എത്രയാ ന്ന് വെച്ചാ മിണ്ടാണ്ട് ഇരിക്യാ..."" വളവ് കഴിഞ്ഞുള്ള പാതയിൽ എത്തിയിരുന്നു രണ്ടാളും.... ""മ്മ്ഹ്ഹ്.... ഏതായാലും നല്ല തീരുമാനം ആണ്... ആട്ടെ പെണ്ണിനെ കിട്ടിയോ എന്നിട്ട്...??"" അവൾ പുരികം ഉയർത്തി ചോദിച്ചപ്പോൾ... മറുപടി ഇല്ലായിരുന്നു... പക്ഷെ ഒന്നും മിണ്ടിയില്ല... ""പെണ്ണൊക്കെ ഉണ്ട്.... പക്ഷെ എന്താ ചെയ്യാ... മനസിന്‌ ഇഷ്ടപെട്ട പെണ്ണ്....

അവൾക്ക് എന്നെ ഇഷ്ടം അല്ലടോ..."" രാജീവ്‌ ഇടം കണ്ണിട്ട് അവൾ നോക്കി... എവിടെ... ഒരു മൈൻഡും ഇല്ല... ""മനസ്സിന് ഇഷ്ടപെട്ട പെണ്ണിനെ കിട്ടണം ന്നുണ്ടെങ്കിൽ.... കാത്തിരിക്കണം... അല്ലാതെ അവള് നോ പറയുമ്പോളേക്കും വേറെ നോക്കാൻ പോയാൽ... പിന്നെ... അതിന് വേറെ അർഥങ്ങൾ ആവും..."" ഇന്ദു വീടിന്റെ മുറ്റത്തേക്ക് കയറി.... ഗേറ്റിന്റെ അവിടെ നിന്ന്.... രാജീവ്‌ ഇന്ദു പറഞ്ഞതിന്റെ പൊരുൾ അറിയാതെ... നിൽക്കുകയായിരുന്നു.... ""അപ്പോൾ കാത്തിരുന്നാൽ..."" അവൻ വാക്കുകൾക്കായി പരതി... ""കാത്തിരുന്നു നോക്ക്.... അപ്പോൾ അല്ലെ..."" ആ ചുണ്ടിൽ ചിരി മിന്നി മാഞ്ഞു.... അത് കണ്ടപ്പോൾ രാജീവ്‌ സന്തോഷത്തോടെ അവൾക്ക് അരികിലേക്ക് വന്നു.... ""ഇത് കേട്ടാൽ മതി എനിക്ക്.... കാത്തിരിക്കാം... എത്ര വേണമെങ്കിലും കാത്തിരിക്കാം...."" അവന്റെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങി... ""എല്ലാം അറിയുന്ന ആളാണ്.... മനസ്സിൽ കുറച്ച് ഇഷ്ടം തോന്നി പോയി... പിന്നെ അമ്മയും രാഗിമോളും.... അവരെ കരുതിയിട്ടും... അല്ലാതെ... ഈ മാങ്ങാണ്ടി പോലുളള മോന്ത കണ്ടിട്ടല്ല...."" ഇന്ദു പുച്ഛത്തോടെ പറഞ്ഞു കൊണ്ട് വീടിനുള്ളിലേക്ക് കയറി പോയി.... രാജീവ്‌ അപ്പോളും കേട്ടതിന്റെ ഞെട്ടലിൽ തന്നെ അവിടെ നിന്നു.... അവൻ തിരിഞ്ഞു നടക്കുമ്പോൾ.... അറിയാതെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞിരുന്നു.... പ്രണയത്തിൽ ചാലിച്ച പുഞ്ചിരി...............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story