പരിണയം: ഭാഗം 80

parinayam sheethal

രചന: ശീതൾ കൃഷ്ണ

കല്യാണത്തിനുള്ള തിയതി എഴുതി വാങ്ങി വന്നിരുന്നു രാവുവച്ചൻ...കല്യാണത്തിന് ഇനി രണ്ട് ദിവസങ്ങൾ കൂടി... അധികം ലീവ് ഇല്ലാത്തത് കൊണ്ട്... കണ്മഷിക്കും... രുദ്രനും അത് തന്നെയാണ് സൗകര്യം... പക്ഷെ രണ്ട് ദിവസത്തിനുള്ളിൽ ഒരു കല്യാണം എന്നൊക്കെ പറയുന്നത്.. എല്ലാവർക്കും തിരക്കിലേക്ക് ഊളിയിടാനുള്ള കാരണമായി... അധികം ആളുകളെ വിളിക്കുന്നില്ല...അടുത്ത കുടുംബക്കാരെ മാത്രം വിളിച്ചാൽ മതിയെന്ന് രുദ്രന് നിർബന്ധം ഉണ്ടായിരുന്നു... അത് തന്നെയായിരുന്നു കണ്മഷിക്കും താല്പര്യം... കാരണം ഒരിക്കൽ കല്യാണം എന്ന് പറഞ്ഞ് എല്ലാവരുടെ മുൻപിലും കോമാളിയായതാണ്... മഠശ്ശേരിയിൽ കല്യാണതിരക്ക് കൂടി വന്നു... എല്ലാത്തിനും ഒപ്പത്തിനൊപ്പം നിൽക്കാൻ... സിദ്ധുവും രാജീവും ആദിയും ഉണ്ട്...രാവുവച്ചന്റെ കൂടെ കല്യാണത്തിന് ക്ഷണിക്കാൻ രുദ്രൻ കൂടെ പോയി... വീട്ടിലെ മറ്റ് പണികൾക്കും കാര്യങ്ങൾക്കും... ദേവയും ഇന്ദുവും.. ഡയാനയും ചേർന്നു... മാത്രവുമല്ല...

പുറത്ത് നിന്ന് പണിക്കാരെ വിളിച്ചിരുന്നു... കണ്മഷി ദേവകിയമ്മയുടെ കൂടെ വരാം ജോലിക്ക് എന്ന് പറഞ്ഞിട്ടും ആരും കേട്ടില്ല... കല്യാണത്തിന് മുൻപ് ചെക്കന്റെ വീട്ടിൽ പോകരുത് ത്രെ... ഇത്രയും കാലം ഇല്ലാത്തതാണോ ഇപ്പൊ എന്ന് പറഞ്ഞ് കണ്മഷി പരിഭവിച്ചു എങ്കിലും... സുഭദ്രാമ്മയും അതിന് കൂട്ട് നിന്നില്ല... പിന്നെ കണ്മഷിയുടെ വീട്ടിലും പിടിപ്പത് പണി ഉള്ളത് കൊണ്ട് തന്നെ... ഇടക്ക് ഇന്ദുവും ദേവയും അവളുടെ അരികിലേക്ക് വന്നു... കല്യാണം ക്ഷേത്രത്തിൽ വെച്ചു മതിയെന്ന് കണ്മഷിയുടെ അച്ഛന്റെ മനസ്സിൽ ഉണ്ടായിരുന്ന ആഗ്രഹമായിരുന്നു... അത് ആരെക്കാളും രാവുവച്ചന് അറിയാം... അത് കൊണ്ട് തന്നെ കൃഷ്ണന്റെ അമ്പലത്തിൽ വെച്ച് നടത്താം കല്യാണം എന്ന് രാവുവച്ചൻ തീരുമാനിച്ചു... തിരുമേനിക്കും അത് തന്നെയായിരുന്നു താല്പര്യം.... കാരണം... അവരുടെ പ്രണയം ഏറ്റവും കൂടുതൽ കണ്ടിരിക്കുന്നത് ഭഗവാൻ തന്നെയാണ്... ഇരുവീട്ടുകാർക്കും പ്രണയത്തെ പറ്റി കൂടുതൽ ഒന്നും അറിയാത്തത് കൊണ്ട് തന്നെ... അവർ തമ്മിൽ കാണാറുള്ളത് അമ്പലത്തിൽ വെച്ചാണ്... അതിനിടക്ക് കല്യാണഡ്രസ്സ്‌ എടുക്കാൻ എല്ലാവരും ഇറങ്ങിയിരുന്നു...

ദേവക്ക് എടുക്കുന്നതോടൊപ്പം തന്നെ ഡയാനക്കും എടുക്കാൻ രുദ്രൻ മറന്നില്ല... കണ്മഷിക്ക് ഉള്ളതും അവൻ തന്നെയാണ് സെലക്ട്‌ ചെയ്തത്... ഏതാ വേണ്ടേ എന്ന് ചോദിച്ചാൽ... ആകെ കൺഫ്യൂഷൻ ആണ് അവൾക്ക്.... ഒന്നാമത് കല്യാണത്തിന്റെ എക്സൈറ്റ്മെന്റ് ആകെ തലക്ക് പിടിച്ചു ഇരിക്കുവാണ് കണ്മഷി...പോരാത്തതിന് ഇത്ര പെട്ടെന്ന്... ഒന്നിനും ഒരു ഒരുക്കം പോലും ശരിക്കും കഴിഞ്ഞിട്ടില്ല... അങ്ങനെ കല്യാണത്തിന്റെ തലേദിവസം വന്നെത്തി... ഇരുവീട്ടിലും ആളുകളും ബഹളങ്ങളും...കണ്മഷിയുടെ കൂടെ തന്നെയായിരുന്നു ദേവ... നാത്തൂൻ എന്ന അഹങ്കാരം ആൾക്ക് ഉള്ളിൽ ഉണ്ട് താനും... കണ്മഷിയുടെ കയ്യിൽ മെഹന്തി ഇട്ട് കൊടുക്കാൻ ഡയാന ഇരുന്നു... ആദ്യം കണ്മഷിയുടെയും ദേവയുടെയും ഒരു കൂട്ടുകാരിയുണ്ട് ഹസ്നത്ത്... ആളെ വിളിക്കാം എന്ന് പറഞ്ഞ് ഇരിക്കുകയായിരുന്നു... അപ്പോളാണ് ഡയാന പറഞ്ഞത്... ആരെയും വിളിക്കണ്ട... അത്യാവശ്യം ഇടാൻ തനിക്ക് അറിയാമെന്ന്... അങ്ങനെ സന്ധ്യ കഴിഞ്ഞതോട് കൂടി... മൈലാഞ്ചി ഇടാനായി ഇരുന്നു... അടുത്തുള്ളവർ പലരും വന്നു പോകുന്നുണ്ട്... കല്യാണപെണ്ണിനെ കാണാനുള്ള തിടുക്കമാണ് എല്ലാവരുടെയും മുഖത്ത്...

ഡയാന കുസൃതിയോടെ ഓരോന്ന് കണ്മഷിയുടെ ചെവിയിൽ പറഞ്ഞു ചിരിക്കുന്നത്...ഇടക്ക് എന്തോ കാര്യത്തിന് ഹാളിലേക്ക് വന്ന ആദി കാണുന്നുണ്ടയിരുന്നു... അവൾ ചിരിക്കുന്നത് കാണുമ്പോൾ തന്നെ ഒത്തിരി സന്തോഷമാണ്... ഡയാനയെ അമ്മക്ക് ഇത് വരെ പരിചയപെടുത്തിയിട്ടില്ല... കല്യാണം കഴിഞ്ഞു തിരക്ക് ഒക്കെ ഒഴിഞ്ഞിട്ട് വേണം... എന്ന് വിചാരിച്ചു നിൽക്കുവാണ് ആദി... മുറ്റത്ത് ജനറേറ്റർ ഓൺ ചെയ്ത ശബ്ദവും... ആളുകളുടെ ബഹളവും... മറ്റുമായി രുദ്രന്റെ വീട്ടിലും ആഘോഷമാണ്... വലിയ ആർഭാടങ്ങൾ ഒന്നും വേണ്ട എന്ന് രാവുവച്ചന് നിർബന്ധമായിരുന്നു... നാട്ടിൻപുറം ആയത് കൊണ്ട് തന്നെ... അടുത്തുള്ള വീട്ടിലെ അമ്മമാർ എല്ലാം ഉള്ളി അരിയാനും... മറ്റുസഹായത്തിനും.. പിന്നാമ്പുറത്ത് കൂടിയിട്ടുണ്ട്.. പരമാവധി ആളുകളെ കുറച്ചാണ് വിളിച്ചത്... എന്നിരുന്നിട്ടും... രുദ്രന്റെ കൂട്ടുകാർ തന്നെയുണ്ട് അത്യാവശ്യം ആളുകൾ... മിക്കവർക്കും രണ്ടാളുടെയും പ്രണയം അറിയുന്നതാണ്... അത് കൊണ്ട് തന്നെ എന്ത് വന്നാലും കല്യാണം കൂടണം എന്ന് നിശ്ചയിച്ച് തന്നെയാണ് എല്ലാവരും വന്നിരിക്കുന്നത്... രുദ്രന്റെ ഓഫീസിൽ ഉള്ളവരും കേട്ടറിഞ്ഞു വന്നിട്ടുണ്ട് കല്യാണത്തിന്...

അത് പറഞ്ഞത് മാറ്റാരുമല്ല... ഡയാന തന്നെ... ഗ്രുപ്പിൽ കൊണ്ട് പോയി ക്ഷണകത്ത് ഇട്ടു...പിന്നെ പറയണോ മേളം...ക്യാമറമാൻമാരുടെ തിരക്ക് മറ്റൊരിടത്ത്... ഇരു വീട്ടിലും... ഓരോ രംഗങ്ങളും ക്യാപ്ച്ചർ ചെയ്യുന്ന തിരക്കിലാണ് അവർ... പ്രത്യേകിച്ച് കണ്മഷിയുടെ വീട്ടിൽ... പെണ്ണിന്റെ വീട്ടിലെ തലേ ദിവസമാണല്ലോ കാര്യമായി കാണിക്കുക... മെഹന്തി ഇടുന്നതും... അങ്ങനെ അങ്ങനെ.... കണ്മഷിയുടെ കൂടെ പഠിച്ച ജിതിനാണ് ക്യാമറമാൻ... അത് കൊണ്ട് തന്നെ അവൾക്ക് കംഫർട് ആയിരുന്നു.... പുറത്ത് ഭക്ഷണസമയം ആയപ്പോൾ... അതിന്റെ തിരക്ക്... ഇലയിട്ട്... ചോറും... മോര് കറിയും... ചിക്കൻ പാർട്സ് കറിയും.. അച്ചാറും വിളമ്പി തുടങ്ങി ഒരറ്റത്ത്... കുട്ടികളും... മുതിർന്നവരും... കഴിച്ചു തുടങ്ങി...ജനറേറ്റർ സൗണ്ടും... പാട്ടിന്റെ സൗണ്ടും കൊണ്ട് പരസ്പരം കേൾക്കാൻ പറ്റാത്ത പോലെ... എന്നിരുന്നാലും എല്ലാവരുടെ മുഖത്തും സന്തോഷം മാത്രം... പത്ത് മണി കഴിഞ്ഞപ്പോൾ കണ്മഷിയോട് പോയി കിടന്ന് കൊള്ളാൻ പറഞ്ഞു ദേവകിയമ്മ...

ഇനി രാവിലെ തൊട്ട് തുടങ്ങുന്ന തിരക്കാവും... സൽക്കാരം കഴിയാതെ ഇനി ചെക്കനും പെണ്ണിനും ഒന്നിരിക്കാൻ പോലും സമയം ഉണ്ടാവില്ല...അത് പണ്ട് മുതൽക്കേ അങ്ങനെ ആണ്... ഒറ്റക്ക് കിടക്കാൻ വയ്യാത്തത് കൊണ്ട്... ദേവയെയും... ഡയാനയെയും കൂടെ കൂട്ടി കൺമഷി... കാണുന്നവർ ഒക്കെ കളിയാക്കുന്നുണ്ട് ദേവയെ... നാത്തൂന്റെ ഒപ്പം കല്യാണത്തിന് മുൻപ് തന്നെ കിടക്കുന്നു എന്ന് പറഞ്ഞിട്ട്... പക്ഷെ എവിടെ ആൾക്ക് ഏൽക്കുന്നു പോലുമില്ല... ""എടി കണ്മഷി... നാളെയാടി..."" രാത്രി കണ്മഷിയുടെ വയറിൽ അമർത്തി പിടിച്ച് ദേവ കൊഞ്ചലോട് പറഞ്ഞു... ""ആടി.... എനിക്ക് നല്ല പേടിണ്ട്..."" കണ്മഷി ഡയാനയെ ചുറ്റി പിടിച്ചു... ""പിന്നെ. എന്തിനാ പേടിക്കുന്നെ... അറിയാത്ത ആളൊന്നും അല്ലല്ലോ..."" ഡയാന രണ്ടെളേം നോക്കി കണ്ണുരുട്ടി... ഇരുട്ടത്ത് അവളുടെ ഉണ്ടകണ്ണ് കണ്ടപ്പോൾ രണ്ടാളും ഒന്നും മിണ്ടാതെ കിടന്നു... ""എടി.... കല്യാണം കഴിഞ്ഞിട്ട്.... രുദ്രേട്ടനോട് പറഞ്ഞിട്ട്... ഒന്ന് സെറ്റ് ആക്കി താടി ഞങ്ങളെ..."" ദേവ പിന്നേം അവളുടെ വയറിൽ ഇക്കിളിയാക്കി... ""ദേ പോത്തേ... ഇക്കിളിയാക്കിയാൽ ഒറ്റ ചവിട്ട് വച്ചു തരുമെ..."" അവൾ ആ കൈയ്യിൽ പിടിച്ചു ഒരടി വെച്ച് കൊടുത്തു...

""അപ്പൊ നാളെ... നീ എന്റെ ഏട്ടനേം ചവിട്ടുമോ??"" ദേവയിൽ കുസൃതി നിറഞ്ഞു... ""ശ്യേ ഈ പെണ്ണ്..."" കണ്മഷിക്ക് ജാള്യത തോന്നി... ""രണ്ടാളും മിണ്ടാണ്ട് കിടക്കുന്നുണ്ടൊ...."" ഡയാന ഒച്ചയെടുത്തപ്പോൾ... പിന്നെ ഒന്നും മിണ്ടാതെ കിടന്നു രണ്ടാളും... രുദ്രന്റെ വീട്ടിലും മറിച്ചല്ല.... അവൻ കിടക്കുമ്പോൾ നേരം ഒന്നര കഴിഞ്ഞിട്ടുണ്ട്... എല്ലാം സെറ്റ് ആക്കി... പിന്നെ നാട്ടിലെ കുറച്ച് പേർക്ക് ജവാൻ വാങ്ങി കൊടുത്ത്... അവർക്ക് കമ്പനി കൊടുത്ത്... മാത്രവുമല്ല... അവന്റെ ഫ്രണ്ട്സ് ന് വേണ്ടിയും വാങ്ങിച്ച്... എല്ലാം കഴിഞ്ഞ്... ഒന്ന് തലവെക്കാൻ നോക്കുമ്പോൾ... മുറിയിൽ പലരും സ്ഥാനം പിടിച്ചിട്ടുണ്ട്... അവൻ ഒരറ്റത്തായി വന്ന് കിടക്കുമ്പോൾ... അവിടേക്ക് സിദ്ധുവും വന്ന് കിടന്നു... ""ഓഹ് മതിയായി മോനെ... കല്യാണം ഒന്നും വേണ്ട എന്ന് വിചാരിക്കും ഇങ്ങനെ ആണെങ്കിൽ..."" രുദ്രൻ ദയനീയതയോടെ അവനെ നോക്കി... ""ഉവ്വ... എന്നിട്ട് നിനക്ക് എന്തെടുക്കുവാനാ... ഒന്ന് പോയെടാ..."" സിദ്ധു പുച്ഛിച്ചപ്പോൾ.... അവൻ ഇളിച്ചു കാണിച്ചു...

""എടാ... സാം വരില്ലേ നാളെ...??"" സിദ്ധു ചോദിച്ചപ്പോൾ വരുമെന്ന് തലയാട്ടി... ""പിന്നെ... നിങ്ങടെ കല്യാണം കഴിഞ്ഞാൽ... നിന്റെ പെങ്ങളെ കെട്ടിച്ചു തരാൻ നിന്റെ അപ്പനോട് ഒന്ന് പറഞ്ഞേക്കണേ ടാ..."" സിദ്ധു അവനെ നോക്കിയപ്പോൾ... രുദ്രൻ അറിയാതെ ചിരിച്ചു പോയി.... ""എന്താടാ പന്നി ചിരിക്കുന്നെ..??"" സിദ്ധു കണ്ണുരുട്ടിയപ്പോൾ ഒന്നുമില്ല എന്ന് തലയാട്ടി... ""ഒന്നുല്ലേ... ആരോടാ ഈ പറയുന്നേ... ആങ്ങളയോടാ... അത് ഓർമ വേണം മോന്..."" രുദ്രൻ ചിരിയോടെ പറഞ്ഞപ്പോൾ സിദ്ധുവും ചിരിച്ചു പോയി... ഓരോന്ന് സംസാരിച്ച്.... എപ്പോളോ ഇരുവരും മയങ്ങി പോയി...നല്ല നാളെ കാത്തിരുന്നു... ആ മന്ദാരപൂവും പതിയെ രാക്കറ്റ് ഏറ്റ് വിരിഞ്ഞിരുന്നു.............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story