പരിണയം: ഭാഗം 82 || അവസാനിച്ചു

parinayam sheethal

രചന: ശീതൾ കൃഷ്ണ

അവൻ കൈ കൂപ്പി അവളെ തൊഴുതു... കേൾക്കേണ്ട താമസം അവൾ തുള്ളിചാടി അവന്റെ കവിളിൽ ആഞ്ഞു വലിച്ച്... രുദ്രന് ഒരുമ്മയും കൊടുത്ത്.... വീടിന്റെ ഉള്ളിലേക്ക് പോയി... ""ഹോ... എന്തൊരു ജീവിയാടാ അത്... എന്റെ കർത്താവെ... ഏത് നേരത്താണോ എന്തോ..."" സിദ്ധു സ്വയം പറയുന്നത് കേട്ടപ്പോൾ... ഒറ്റക്ക് ആരോടും പറയാതെ പ്രേമിച്ചതല്ലേ... ഇനി സഹിചോ.... എന്നും പറഞ്ഞ് രുദ്രൻ അവനെ ആശ്വസിപ്പിച്ചു....ഇരുവരും ഉള്ളിലേക്ക് കയറി പോകുമ്പോൾ... ഉമ്മറത്ത് ഇരിക്കുന്ന രാവുവച്ചന്റെ ചുണ്ടിൽ ആരും കാണാത്ത ചെറുപുഞ്ചിരിയുണ്ടായിരുന്നു... അവർ പറയുന്നത് അദ്ദേഹം കേട്ടു എന്നത് അതിൽ നിന്ന് വ്യക്തമാണ്.... അത് രുദ്രന് മനസിലാവുകയും ചെയ്തു.... 💠💠💠💠💠💠💠💠💠💠💠💠

""എവിടെ ഏട്ടൻ ചേച്ചി ??"".. രാഗി ഇന്ദുവിനോട് ചോദിച്ചു വന്നു.... കല്യാണം കഴിഞ്ഞ് രാജീവിന്റെ വീട്ടിൽ വന്നതാണ് ഇന്ദു... രാഗിമോൾ ആണെങ്കിൽ... അവനെ എവിടെയും കാണാഞ്ഞിട്ട്... ചുറ്റും നോക്കി കൊണ്ടിരിക്കുന്നു....ഇന്ദു അമ്മയോട് ഓരോ വിശേഷം പറഞ്ഞിരിക്കുമ്പോൾ ആണ് രാഗി വന്നു നോക്കുന്നത്.... ""അറിയില്ല മോളെ..."" ഇന്ദു മൃദുവായി പുഞ്ചിരിച്ചു... ""എന്നാലും ഈ ഏട്ടൻ ഇതെവിടെ പോയി...??"".. അവൾ ചുറ്റും തപ്പി കൊണ്ട് നടക്കുകയാണ്...രാഗി പോയ വഴിയേ... പതിയെ ഇന്ദുവും ചെന്നു... രാജീവവിനെ നോക്കി നടക്കുവാണ്.... രാഗി മുറ്റത്ത് നോക്കുമ്പോൾ.... ഇന്ദു പതിയെ അവന്റെ മുറിയിൽ ചെന്ന് നോക്കി... ""ശ്യേ... ഇങ്ങേരിത് എവിടെ പോയി??".. അവൾ ചുറ്റും നോക്കുമ്പോളേക്കും പിന്നിൽ നിന്ന് അവളുടെ തോളിൽ പിടി വീണതും ഒരുമിച്ചായിരുന്നു.... തിരിഞ്ഞു നോക്കുമ്പോൾ രാജീവ്‌.... ആദ്യം കണ്ടപ്പോൾ ഒന്ന് പതറിയെങ്കിലും.... അവൾ പെട്ടെന്ന് തന്നെ അത് മറച്ച്... എന്താ എന്ന് പുരികം ഉയർത്തി കാണിച്ചു... ""എന്താ എന്റെ മുറിയിൽ എന്ന്??""..

രാജീവ്‌ കൈകൾ പിണച്ചു വെച്ച് അവളെ നോക്കി... ""ഞാൻ ഇയാളെ തിരഞ്ഞു വന്നതാ...."" അവൾ നിഷ്കളങ്കമായി പറഞ്ഞു കൊണ്ട് പോകാൻ ഒരുങ്ങിയതും... അവൻ അവളെ തടഞ്ഞു... ""ദേ നിങ്ങളെ രാഗിമോള് അന്വേഷിക്കുന്നു..."" അവൾ ഗൗരവം നടിച്ചു... ""ഓഹോ... അപ്പോൾ രാഗി മോൾ മാത്രേ എന്നെ അന്വേഷിക്കുന്നുള്ളു??"".. അവന്റെ ചുണ്ടിൽ കുസൃതി ചിരി വിരിഞ്ഞു.. അത് കാണെ... അവളുടെ കവിളുകൾ ചുമന്നു... ""അതേ... അവൾ മാത്രേ നോക്കിയുള്ളു..."" ഇന്ദു വാശിയോടെ പറഞ്ഞ് തിരിഞ്ഞപ്പോളേക്കും... വാതിൽക്കൽ നിന്ന് രാഗി രണ്ടാളെയും കണ്ണുകൾ കൂർപ്പിച്ചു നോക്കുന്നുണ്ട്.... ""അമ്മേ...ഈ ഏട്ടനും ചേച്ചിയും കൂടെ ഏട്ടന്റെ റൂമിൽ...."" അവൾ ഉറക്കെ വിളിച്ചു പറഞ്ഞ് പുറത്തേക്ക് ഓടി... അത് കേട്ടപ്പോൾ ഇന്ദുവിന്റെ കണ്ണുകൾ മിഴിഞ്ഞു പോയി... ""അനാവശ്യം പറയുന്നോടി...ഈ കുട്ടികുരുപ്പിനെ ഇന്ന് ഞാൻ ...""

രാജീവ്‌ മുണ്ട് മടക്കി കുത്തി രാഗിയുടെ അരികിലേക്ക് ഓടിയപ്പോളേക്കും അവൾ കണ്ടം വഴി ഓടി... പുറകെ രാജീവും....ഇതെല്ലാം കണ്ടു നിന്ന ഇന്ദു പുഞ്ചിരിയോടെ പുറത്തേക്ക് നടന്നു.... അവളുടെ കണ്ണുകളിലും അപ്പോൾ പ്രണയമായിരുന്നു... എന്നെങ്കിലും സ്വന്തമാവും എന്ന് നിനക്കുന്ന അവളുടെ മാത്രം പ്രണയം.... 💠💠💠💠💠💠💠💠💠💠💠💠💠💠 രാത്രി ഭക്ഷണം കഴിച്ച്... ദേവയെ തന്നെ ചുറ്റി പറ്റി നിൽക്കുന്ന കണ്മഷിയുടെ കയ്യിൽ സുഭദ്രാമ്മ പാൽ ഗ്ലാസ്‌ വെച്ച് കൊടുത്തപ്പോൾ... അവൾ പരിഭ്രമത്തോടെ അവരെ നോക്കി... ""ചെല്ല് മോളെ.... പോയി കിടന്നോ... രാവിലെ മുതൽ ഒരേ നിൽപ്പ് അല്ലെ..."" അവർ അരുമയോടെ അവളെ നോക്കി... അത് കേട്ടപ്പോൾ ദേവ ഒന്ന് ആക്കി ചുമച്ചു... അവൾ ദേവയെ കണ്ണുരുട്ടി നോക്കി... എന്നിട്ട് പതിയെ ഗ്ലാസ് മേടിച്ചു രുദ്രന്റെ മുറിയിലേക്ക് നടന്നു... ഒരു ചുരിദാർ ആണവൾ ഇട്ടിരുന്നത്... മുടി പിന്നി കെട്ടി വെച്ചിട്ടുണ്ട്.... മുറിയിൽ ചെല്ലുമ്പോൾ... രുദ്രൻ മുറിയിലുണ്ട്... കയ്യിൽ എന്തൊക്കെയോ പേപ്പറുകളും... ""ആഹ്... നീ വാ... നമുക്ക് ഒരിടം വരെ പോകാം...

ഞാൻ ഈ കാശ് ഒന്ന് സെറ്റിൽ ചെയ്തിട്ട് വേഗം വരാം...""രുദ്രൻ അതും പറഞ്ഞിട്ട് പുറത്തേക്ക് പോയപ്പോൾ കണ്മഷി ഒന്നും മനസിലാവാതെ അവനെ തന്നെ നോക്കി... ""ഇതെന്താ ഇപ്പൊ കഥ എന്ന രീതിയിൽ..."" അപ്പോളേക്കും അവൻ ക്യാഷ് എല്ലാം സെറ്റിൽ ചെയ്ത്.... അവളെയും കൂട്ടി പുറത്തേക്ക് നടന്നു... ""ദേ അമ്മ രണ്ടെണ്ണവും കൂടെ ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കാനുള്ള പോക്കാണ്..."" ഉമ്മറത്തേക്ക് നടക്കുന്ന രുദ്രനെയും കണ്മഷിയെയും കാണെ ദേവ കളിയാക്കി... ഒപ്പം സിദ്ധുവിനെ നോക്കി.... ഇതൊക്കെ ഓർത്ത് വെച്ചോ എന്ന മട്ടിൽ നോക്കുന്നുണ്ട്... ""ഒന്ന് പോയേടി.... അമ്മ ഞങ്ങൾ ഇപ്പൊ വരാം...""രുദ്രൻ അവളോട് ബൈക്കിൽ കേറാൻ പറഞ്ഞു....എവിടേക്കാണ് എന്നറിയില്ല എങ്കിലും... അവളും കൂടെ ചെന്നു...

വണ്ടി ആ ഇരുട്ടിനെ ബേധിച്ചു പതിയെ മുന്നോട്ട് പോയി... മുത്തശ്ശിക്കാവിലേക്കുള്ള വഴിയിൽ നിർത്തിയപ്പോൾ കണ്മഷി സംശയത്തോടെ അവനെ നോക്കി... ""എന്താ രുദ്രേട്ടാ ഇവിടെ??""..അവൾ സംശയത്തോടെ അവന്റെ തോളിൽ പിടി മുറുക്കി... ""നീ ഇറങ്ങ് പറയാം..."" അവൻ വണ്ടി നിർത്തിയപ്പോൾ... അവൾ പതിയെ ഇറങ്ങി.... അപ്പോളേക്കും മുത്തശ്ശിക്കാവിലേക്ക് പോകുന്ന വഴികളിൽ നിറയെ വെളിച്ചം തെളിഞ്ഞു.... കാട്ടിൽ മഞ്ഞ ബൾബുകൾ തെളിഞ്ഞു കണ്ടപ്പോൾ... അവളുടെ കണ്ണുകൾ വിടർന്നു... വല്ലാത്ത ഭംഗി തോന്നി... വലിയ മരങ്ങൾക്കിടയിലൂടെ തെളിഞ്ഞ വെട്ടം കൊണ്ട് മുന്നോട്ടുള്ള വഴി കാണാമായിരുന്നു... ""വാ..."" അവൻ അവളുടെ കൈകളിൽ പിടിച്ചു മുന്നോട്ട് നടന്നു... പുറകെ അവളും... വഴിയിലുടനീളം വെളിച്ചം ഉള്ളത് കൊണ്ട് തന്നെ... സുഖമായി ഉള്ളിലേക്ക് നടക്കാമായിരുന്നു... ഇടക്ക് തൂങ്ങിയാടുന്ന വള്ളികൾ കൈ കൊണ്ട് മാറ്റി ഇരുവരും മുന്നോട്ട് നടന്നു... ""ആരാ ഇതൊക്കെ സെറ്റ് ആക്കിയേ??".. കണ്മഷി സന്തോഷത്തോടെ ചോദിച്ചു... ""സിദ്ധുവും ദേവയും... അല്ലാതെ ആര്??"

.. അവൻ പുഞ്ചിരിച്ചു... ""ഓഹ്.. അപ്പോൾ ആശാത്തി എല്ലാം പ്ലാൻ ചെയ്തിട്ടാണ്... ഇറങ്ങാൻ നേരം കളിയാക്കിയത്..."" കണ്മഷിയുടെ മുഖം ചുവന്നു...അത് രുദ്രൻ കണ്ണുകളാൽ ഒപ്പിയെടുക്കുകയും ചെയ്തു... അവർ നേരെ ചെന്ന് നിന്നത്... മുത്തശ്ശിക്കാവിൽ ആണ്... ഇരുട്ടിലാണെങ്കിലും... ഇരുവരും ചെന്ന്... ആൽമരത്തിനു മുൻപിൽ ചെന്ന് തൊഴുതു... കണ്മഷിയുടെയും രുദ്രന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു.... ഒരുപാട് പറയാൻ ബാക്കി വെച്ച കഥകൾ വീണ്ടും പറഞ്ഞ് തുടങ്ങിയത് ഇവിടെ വെച്ചാണ്... ഇന്നാ കഥയുടെ മനോഹരമായ അധ്യായത്തിലേക്ക് എത്തി നിൽക്കുന്നു... അവളുടെ കൈകളിൽ പതിയെ പിടിച്ചവൻ... കുളപടവ് ലക്ഷ്യം വെച്ച് നടന്നു... കൂടെ പുഞ്ചിരിയോടെ അവനും... ഇരുവരും കുളപടവിൽ ചെന്നിരുന്നു... നിറഞ്ഞ മൗനം... മൊഴിയേക്കാൾ മനോഹരമായ മൗനം... ചിലപ്പോൾ അങ്ങനെയാണ്... മൗനം ഒരുപാട് കഥകൾ പരസ്പരം പറയും....

ഒരുപാട് കഥകൾ മെനയും...""സാം ചേട്ടൻ തിരിച്ചു പോയോ??"".. ഒടുവിൽ അവൾ തന്നെ മൗനം വെടിഞ്ഞു... ""മ്മ്മ്... ഇന്ന് തിരിച്ചു പോവാണ് അവൻ... ഫാമിലിയുമായി..."" രുദ്രൻ അവൾക്കരികിൽ വന്നിരുന്നു... ""ആ ചേച്ചി??"".. സംശയത്തോടെ കണ്മഷി രുദ്രനെ നോക്കി... സാമിനെ തന്നെ അന്ന് ആദർശിനെ പൂട്ടിയിട്ട ആ വീട്ടിൽ വെച്ചാണ് കാണുന്നത്... പക്ഷെ ആ ചേച്ചിയെ മുൻപ് കണ്ടിട്ടുണ്ട്.... ആദർശുമായി തീരുമാനിച്ച കല്യാണത്തിൽ... കല്യാണമണ്ഡപത്തിൽ.... എല്ലാവർക്കുമിടയിൽ നിന്ന് നിറവയറോടെ വന്ന ആ സ്ത്രീ.... ഇപ്പോളും കണ്ണിൽ നിന്ന് മാഞ്ഞിട്ടില്ല... ആ കണ്ണുകൾ ഒരുപാട് സങ്കടം തന്നോട് പറയാൻ ആഗ്രഹിച്ചിരുന്നു... ആരെല്ലാമോ അന്ന് പറഞ്ഞു... ആദർശ് നശിപ്പിച്ചു ഗർഭിണിയാക്കിയ ഒരുവൾ ആണെന്ന്... മറ്റ് ചിലർ... മനപ്പൂർവം എന്റെ ജീവിതം നശിപ്പിക്കാൻ വന്നവൾ ആണെന്ന് ശപിച്ചു... അന്നാണ് ആ ചേച്ചിയെ അവസാനമായി കണ്ടത്... കല്യാണം മുടങ്ങി... ആദർശ് അവരെ തന്നെ കല്യാണം കഴിച്ചു എന്നാണ് അറിയുവാൻ കഴിഞ്ഞത്..

പക്ഷെ ഇന്ന് സാം ചേട്ടന്റെ കൂടെ അവരെ വീണ്ടും കണ്ടപ്പോൾ ഞെട്ടലാണ് ഉണ്ടായത്... അവരെങ്ങെനെ ഇവിടെ...കണ്മഷി സംശയത്തോടെ രുദ്രനെ നോക്കി... ""സാമിന്റെ പെങ്ങളാണ്... ആദർശിന്റെ ലഹരികളിൽ ഒരുവൾ ആയിരുന്നു... അന്ന് നിങ്ങളുടെ കല്യാണം നടക്കാൻ തീരുമാനിച്ച അന്നാണ് സാമിനെ ഞാൻ കാണുന്നത്... അവനിലൂടെയാണ് എല്ലാം അറിയുന്നത്... അങ്ങനെയാണ് അവൾ അന്ന് കല്യാണമണ്ഡപത്തിൽ വന്നതും.... പക്ഷെ അവരുടെ കല്യാണം കഴിഞ്ഞാൽ എല്ലാം നേരെയാവും എന്നാണ് വിചാരിച്ചത്... പക്ഷെ... അവൻ വീണ്ടും കബിളിപ്പിച്ചു അവളെ... വിവാഹം കഴിച്ചില്ല.... മാത്രവുമല്ല.... അവൾക്ക് ഡിപ്രെഷൻ വന്ന് ട്രീറ്റ്മെന്റിൽ ആയിരുന്നു... അതിനിടക്ക് ഡെലിവറി കഴിഞ്ഞു...

കുഞ്ഞിനെ രക്ഷിക്കാനും കഴിഞ്ഞില്ല... കുഞ്ഞിന് നുമോണിയ വന്നു... ജനിച്ച രണ്ടു ദിവസം കഴിഞ്ഞപ്പോൾ.... രുദ്രൻ പാതിയിൽ നിർത്തി അവളെ നോക്കി... ആ കണ്ണുകളിൽ ദയനീയത നിറഞ്ഞു നിന്നിരുന്നു....""പെങ്ങളുടെ ജീവിതം നശിപ്പിച്ചവനോട് ഉള്ള പ്രതികാരം... ഞങ്ങൾ രണ്ടു പേരും ഒരേ തോണിയിലെ യാത്രക്കാർ ആയിരുന്നു..." രുദ്രൻ അവളെ ചേർത്ത് പിടിച്ചു.... അവൾ ഒന്ന് ദീർഘനിശ്വസിച്ചു... സാമും അച്ഛനും അമ്മയും പെങ്ങളും കൂടെ... ഇന്ന് രാത്രിയിലെ ഫ്ലൈറ്റിൽ പോവും... വിദേശത്തേക്ക്.... ഇനി ഇങ്ങോട്ട് ഇല്ല എന്നാണ് പറയുന്നത്.... പെങ്ങളുടെ ട്രീറ്റ്മെന്റ് പൂർണമായും സക്സ്സ് ആയി.. ഇപ്പൊ ആള് നോർമൽ ആണ്.. രുദ്രൻ കണ്മഷിയെ നോക്കി പുഞ്ചിരിച്ചു.... അവൾ തിരിച്ചും...വീണ്ടും ഇരുവർക്കുമിടയിൽ മൗനം.... ""കേൾക്കുന്നുണ്ടോ രുദ്രേട്ടാ...??"... പെട്ടെന്ന് കണ്മഷി രുദ്രനെ നോക്കി... ""എന്ത്‌??"".

. രുദ്രൻ ചുറ്റും നോക്കി.... ""രാക്കാറ്റ്... കള്ളിപുല്ലിനോട്‌ പറയുന്നത്..."" അവൾ കൊഞ്ചലോടെ അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു... കേൾക്കെ അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു...""ആട്ടെ എന്താ പറഞ്ഞെ രാക്കാറ്റ്??"".. അവൻ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു ചോദിച്ചു.... ""മഞ്ചാടിമണികളെ ആ ഇത്തിൾകണ്ണി ചെക്കൻ പ്രേമിച്ചത്... മഞ്ചാടിപെണ്ണിന് മനസിലായി ന്ന്... അവൾക്ക് അവനോടും പ്രേമം ആയിരുന്നു ത്രെ.... ദേ അവരുടെ പ്രേമം പോലെയുണ്ട് നമ്മളുടെ പ്രണയം ന്ന്...""അവൾ അവന്റെ നെഞ്ചിൽ മുഖം ഇട്ടുരസി... ""ആഹാ... അത് കൊള്ളാലോ... ഇനി പറയ്... ആ നീലമഷിപേനയോട് ഇപ്പോളും കുശുമ്പ് ഉണ്ടോ കണ്മഷി നിനക്ക്...

."" രുദ്രൻ കുസൃതിയോടെ അവളെ നോക്കി... അവൻ ഇപ്പോളും അതൊന്നും മറന്നില്ല എന്ന് കണ്ടപ്പോൾ കണ്മഷിയുടെ മുഖം ചുവന്നു... ""ആ ഇത്തിൾകണ്ണി ചെക്കനെ മഞ്ചാടി പ്രേമിക്കാൻ തുടങ്ങിയപ്പോൾ മുതൽ... എനിക്ക് ആ കുശുമ്പും മാറി രുദ്രേട്ടാ..."" അവൾ ചിരിയോടെ പറഞ്ഞു.... അവളുടെ പുഞ്ചിരി ഉയർന്നു.... ആ ചിരിയിൽ അവനും പങ്ക് ചേർന്നു.... അവൻ മാത്രമല്ല... രാക്കാറ്റും കള്ളിപുല്ലും...നിശാഗന്ധിയും... പിന്നെ... പിന്നെ... അവരുടെ സ്വന്തം നീലമഷിപേനയും...... ❤ അവസാനിച്ചു....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story