പരിണയം: ഭാഗം 9

parinayam sheethal

രചന: ശീതൾ കൃഷ്ണ

""എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്..."" രുദ്രന്റെ ശബ്‌ദം ഗൗരവത്തിലായിരുന്നു.. അവന്റെ വാക്കുകൾ കേൾക്കവേ... എന്താണ് എന്നർത്ഥത്തിൽ അവനെ അവളൊന്നു നോക്കി....വൈദ്യർ വന്നു നോക്കിയിട്ട് തിരികെ പോയിരുന്നു... ഇപ്പോൾ നല്ല മാറ്റമുണ്ട് ആൾക്ക്... കാലുകൾ പതിയെ സ്വയം ചലിപ്പിക്കാൻ പറ്റുന്നുണ്ട്... ശരീരവും ചെറുതായ് അനക്കാം... കുറച്ച് ദിവസം കൊണ്ട് ഇത്രയും മാറ്റം വന്നത് നല്ല ലക്ഷണമാണ്... അത് കൊണ്ട് തന്നെ... ഇങ്ങനെ തന്നെ മുന്നോട്ട് പൊക്കോട്ടെ... രോഗിക്ക് കംഫർട് ആയത് ചെയ്യാൻ പറഞ്ഞു വൈദ്യര്.... ""എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ്...""പറയുമ്പോളും കണ്ണുകൾ മറ്റെവിടെയോ ആയിരുന്നു... കേട്ടപ്പോൾ ഞെട്ടലൊന്നും തോന്നിയില്ല... പ്രതീക്ഷിച്ചിരുന്നു ഈ വാക്കുകൾ... ""ദേവയുടെ കയ്യിൽ ആയിരുന്നു ഫോൺ ഇത്രയും ദിവസം... അത് ഇപ്പോൾ അമ്മയുടെ കയ്യിലാണ്... വൈദ്യര് ഫോൺ യൂസ് ചെയ്യണ്ട എന്ന് പറഞ്ഞത് കൊണ്ട് എടുത്തു വെച്ചതാണ്... പറ്റുമെങ്കിൽ അതൊന്ന് കൊണ്ട് തരുമോ...??"".. ശാന്തമായിരുന്നു ആ സ്വരം... നോക്കുമ്പോൾ കണ്ണുകൾ തന്നിൽ തന്നെയാണ്... ഒരു പുഞ്ചിരി പോലുമില്ലാതെ കണ്ണുകൾ മാത്രം തന്നിൽ.... ""മ്മ്ഹ്ഹ്ഹ്ഹ്...""ഒന്ന് മൂളുക മാത്രം ചെയ്തു.... ""പിന്നെ...""തിരികെ നടക്കാൻ ഒരുങ്ങിയപ്പോൾ വീണ്ടും പിന്നിൽ നിന്ന് വിളിച്ചു...

എന്താണ് എന്നർത്ഥത്തിൽ തിരിഞ്ഞു നോക്കുമ്പോൾ തന്നെ നോക്കി പറഞ്ഞു തുടങ്ങി... ""എനിക്ക് ഇവിടെ ഇങ്ങനെ കിടന്ന് മടുത്തു... പുറത്ത് ഒക്കെ ഒന്ന് കാണാൻ കൊതി തോന്നുന്നു... എന്റെ എന്നെ ഒന്ന് പുറത്ത് കൊണ്ട് പോകുമോ??""... ""മ്മ്ഹ്ഹ്... സുഭദ്രാമ്മയോട് ഒന്ന് പറയട്ടെ ട്ടോ... ന്നെ കൊണ്ട് ഒറ്റക്ക് എടുക്കാൻ കഴിയില്ല...""സൗമ്യമായിയാണ് മറുപടി പറഞ്ഞത്...തിരികെ നടക്കുമ്പോളും ആ കണ്ണുകൾ തന്നിൽ തന്നെ ആയിരുന്നു...അവളുടെ പോക്ക് കാൺകെ അവൻ കണ്ണുകൾ അടച്ചു കിടന്നു... ഓർമ്മകൾ വീണ്ടും എങ്ങോട്ടോ കൊണ്ട് പോകുന്നു എന്നപോലെ.... ""നീയെന്തിനാടി മഞ്ചാടി ഇങ്ങനെ മുഖവും വീർപ്പിച്ചു നടക്കുന്നത്?? ഏഹ്ഹ്..""അവൾക്ക് പിന്നിലായി നടക്കുന്നവന്റെ കണ്ണുകളിൽ കുസൃതി വിരിഞ്ഞു... ഇളം മഞ്ഞ ദാവണിയാണ് അവൾ ഉടുത്തിരിക്കുന്നത്... ഇളം കാറ്റിൽ മുടിയിഴകൾ പാറിപറക്കുന്നുണ്ട്... പുള്ളിക്കാരി നല്ല ദേഷ്യത്തിലാണ്... ""ദേ രുദ്രേട്ടാ ന്നോട് മിണ്ടാൻ വരണ്ട ട്ടോ... ഞാൻ ഒരാഴ്ച്ച മുൻപ് തൊട്ട് പറയാൻ തുടങ്ങിയതാണ് മുത്തശ്ശിക്കാവിൽ വന്നു വിളക്ക് വെക്കണം എന്നത്... പക്ഷെ ഇന്ന് രാവിലെ വന്നു നോക്കുമ്പോൾ പോത്ത് പോലെ കിടന്നുറങ്ങുന്നു... അതെങ്ങെനെയാ സ്നേഹം ണ്ടങ്കിലെ അതൊക്കെ ഓർമ ണ്ടാവൂ...പിടിച്ചു മേടിച്ച സ്നേഹം എന്നും ഇങ്ങനെ തന്നെ ആയിരിക്കും...""കനത്തിൽ പറഞ്ഞു ഇല്ലാത്ത വേഗതയിൽ നടക്കുവാണ് കണ്മഷി...കണ്ണുകൾ നിറയാൻ വെമ്പുന്നണ്ട്... ചുണ്ടുകൾ പുറത്തേക്കുന്തിയിട്ടുണ്ട്....

""ഞാൻ പറഞ്ഞില്ലേ കണ്മഷി... മറന്നു പോയി...അതെന്റെ തെറ്റാണ്... സോറി സോറി സോറി...ഒരു നൂറ് വട്ടം സോറി... ഇനി ഉണ്ടാവില്ല... അതിനിനി നീ ഈ പിടിച്ചു മേടിച്ച കാര്യം ഇടക്കിടക്ക് പറയണ്ട...""പിന്നാലെ മുൻപിലെ വള്ളിപടർപ്പ് വകഞ്ഞു മാറ്റി മുന്നോട്ട് നടക്കുവാണ്... ഒരു കുഞ്ഞു കാടിന് നടുക്കാണ് മുത്തശ്ശിക്കാവ്... പണ്ട് രാമൻ സീതയെ കാണാതെ വനത്തിലൂടെ ഒരുപാട് തിരഞ്ഞു നടന്നു അങ്ങനെ അവസാനമായി വനത്തിൽ തിരഞ്ഞ സ്ഥലമാണ് മുത്തശ്ശിക്കാവ്... പിന്നീട് ലക്ഷ്മണനെ കാണുകയും അങ്ങനെ രാവണൻ തട്ടി കൊണ്ട് പോയതാണ് സീതയെ എന്ന് മനസിലാക്കുകയും ചെയ്തു... അന്ന് അവിടെ ഒരു മുത്തശ്ശിയുണ്ടായിരുന്നു എന്നും... രാമൻ അനുഗ്രഹം കൊടുത്ത മുത്തശ്ശി ആണെന്നും ഒക്കെ അവിടുത്തെ ആൾക്കാർ വിശ്വസിക്കുന്നു... അത് കൊണ്ടാണ് അവിടം മുത്തശ്ശിക്കാവ് എന്ന് പറയുന്നത്...കാടിന് നടുക്കാണ് മുത്തശ്ശിക്കാവ്... അവിടെ പോയി സ്നേഹിക്കുന്നവർ ഒരുമിച്ചു പ്രാർത്ഥിച്ചാൽ പ്രാർത്ഥിച്ചാൽ... ഇരുവരുടെയും പ്രാർത്ഥന ഒന്നാണെങ്കിൽ അത് നടക്കുമെന്നും വിശ്വാസം ഉണ്ട്... ""ഡീ... ഒന്ന് പതിയെ പോയെ നീയ്... വല്ല വേരിലും തട്ടി വീഴും ട്ടോ..."" രുദ്രൻ വേഗം അവൾക്കരികിൽ എത്തി... കൈത്തണ്ടയിൽ പിടിച്ചു നിർത്തി കൊണ്ട് പറഞ്ഞു... ""വേണ്ട... ന്നോട് മിണ്ടണ്ട രുദ്രേട്ടൻ...""ആ കണ്ണുകൾ പരിഭവത്തോടെ ഉഴറി... ""സോറി പറഞ്ഞില്ലേ ഞാൻ... റിയലി സോറി... ഇനി ഉണ്ടാവില്ല... ദേ ഓരേ മനസ്സോടെ സ്നേഹത്തോടെ വേണം പോയി പ്രാർത്ഥിക്കാൻ.

..""അവൻ അവളുടെ കൈകളിൽ പിടുത്തമിട്ട് കൊണ്ട് നടക്കാൻ തുടങ്ങി... അവന്റെ സാമിഭ്യം അത് മാത്രം മാത്രം മതിയായിരുന്നു അവളിലെ പിണക്കം മാറുവാൻ.... ""എന്ത് ഭംഗിയാ കണ്മഷി ഇവിടെ കാണാൻ...""വേരുകൾ തിങ്ങി നിന്നിരുന്ന കാട് ചെന്നവസാനിച്ചത് ചെറിയൊരു അരുവി ക്കരയിൽ ആയിരുന്നു... തെളിഞ്ഞ വെള്ളം ഒരരിക്കിലൂടെ ഒഴുകി അകലുന്നുണ്ട്... കിളികൾ മുഴുവൻ ചിലക്കുന്നുണ്ട്... മനുഷ്യന്റെ ഒരു ശല്യവും ഇല്ലാത്തിടം എന്ത് മനോഹരമാണെന്ന് അവനോർത്തു... ""മ്മ്ഹഹ്ഹ്... രുദ്രേട്ടന് ഇഷ്ട്ടായോ??വായോ ഈ അരുവി കഴിഞ്ഞാൽ മുത്തശ്ശിക്കാവ് ആണ്...""അവൾ ആവേശത്തോടെ അവന്റെ കൈ പിടിച്ചു മുൻപോട്ട് നടന്നു... അവൾ പറഞ്ഞത് പോലെ അരുവി കഴിഞ്ഞു അവർ മുത്തശ്ശിക്കാവിൽ എത്തിയിരുന്നു....ഒരു ആൽമരം അതിന് മുൻപിൽ ഒരു ചിരാത് വെച്ചിട്ടുണ്ട്... ആ ചിരാത് കത്തിച്ചു പ്രണയിനികൾ പ്രാർത്ഥിക്കണം... അതാണ് വിശ്വാസം... ഇരുവരും ചേർന്ന് മൺചിരാത് കത്തിച്ചു... പരസ്പരം ഒന്ന് നോക്കി പുഞ്ചിരിച്ചു... എന്നിട്ട് ഇരുവരും കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു... ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയുണ്ടായിരുന്നു... ""അതേയ്...""പെട്ടെന്നുള്ള വിളി കേട്ടാണ് രുദ്രൻ കണ്ണുകൾ തുറന്നത്...

കണ്മഷി ആയിരുന്നു മുൻപിൽ... അവൾ വീൽ ചെയറും ആയിട്ടാണ് വന്നിരിക്കുന്നത്... തന്നെ പുറത്തേക്ക് കൊണ്ട് പോകാൻ ആണെന്ന് കണ്ടപ്പോൾ മനസ്സിലായി... അമ്മയും ഉണ്ട് കൂടെ... ""ഈ ചാമ്പക്കക്ക്‌ എന്തോരു പുളിയാ സുഭദ്രാമ്മേ...""തൊടിയിലൂടെ രുദ്രനെ കൊണ്ട് വീൽ ചെയറിൽ ഇരുത്തി കൊണ്ട് നടക്കുമ്പോൾ തൊടിയിൽ പഴുത്തു നിൽക്കുന്ന ചാമ്പക്ക കണ്ട് കൊതിയോടെ അവളൊന്ന് എടുത്തു കടിച്ചു... ""ദാ..."'ഒരെണ്ണം അവനായി നീട്ടുമ്പോൾ ഒന്ന് നോക്കി... ആ മുഖത്ത് അപ്പോൾ ആ പഴയ കുസൃതി നിറഞ്ഞ കണ്മഷിയുടെ കണ്ണുകൾ ആയിരുന്നു... ചുണ്ടിൽ നേർത്ത പുഞ്ചിരി ഉണ്ടായിരുന്നു... ""എനിക്ക് വേണ്ടടോ...""ശാന്തമായ വാക്കുകൾ... കണ്ണുകൾ മുകളിലെ പഴുത്ത ചാമ്പക്കയിൽ ആയിരുന്നു... ""ഓ... അങ്ങേരുടെ ഡയാന കൊടുത്താലേ കഴുക്കുള്ളായിരിക്കും...""പിറുപിറുത്തു കൊണ്ട് ചുണ്ട് കോട്ടി... സുഭദ്ര അമ്മ അത് കണ്ടപ്പോൾ പുഞ്ചിരിയോടെ അവനെ നോക്കി... അപ്പോളും അവന്റെ മുഖത്ത് മറ്റൊരു ഭാവവും ഉണ്ടായിരുന്നില്ല... ഏറെ നേരം കഴിഞ്ഞാണ് ഉള്ളിലേക്ക് കൊണ്ട് കിടത്തിയത് ആളെ....

ഇടക്ക് നോക്കുമ്പോൾ ഒക്കെ വല്ലാത്ത ചിന്തയിലാണ്...ആളെ ബെഡിൽ കിടത്തി അടുക്കളയിലേക്ക് ചെന്നപ്പോൾ ആണ്... രാവുവച്ചൻ അടുക്കളയിലേക്ക് വന്നത്... കയ്യിൽ ഓമക്കയും ഉണ്ട്... കൃഷി ചെയ്തിടത്ത് നിന്ന് കിട്ടിയതാണത്രേ.. ""ദാ മോളെ... ഈ പഴുത്ത ഓമക്ക എടുത്ത് ഉള്ളിലേക്ക് വെച്ചോളൂ... രുദ്രന് വല്യ ഇഷ്ട്ടമാണ്..."" ""ആഹ് രുദ്രന് എങ്ങെനെയാ ഇഷ്ട്ടം ആവാതിരിക്ക്യ... കല്യാണം കഴിഞ്ഞ ഉടൻ കുഞ്ഞുങ്ങൾ ഒന്നും വേണ്ട എന്ന് പറഞ്ഞ്... രുദ്രൻ വയറ്റിൽ ഉണ്ടായപ്പോൾ എന്നെ കൊണ്ട് എത്ര ഓമക്കയാ കഴിപ്പിച്ചത്... അവനതിന്റെ രുചി അന്ന് ഇഷ്ടപ്പെട്ടതാവും..."" ഓമക്ക എടുത്തു വെക്കുമ്പോൾ കേട്ടു സുഭദ്രയമ്മ തമാശയായി പറയുന്നത്... അത് കേൾക്കെ ഒന്ന് പുഞ്ചിരിച്ചു എങ്കിലും... ഉള്ളിലെവിടെയോ ഒരു നോവ് പടർന്നു... കൈവിരലുകൾ അറിയാതെ വയറിലേക്ക് നീണ്ടു... നെഞ്ച് വല്ലാതെ പിടയുന്ന പോലെ... മറ്റൊന്നും കേൾക്കാൻ നിൽക്കാതെ അവൾ തൊടിയിലേക്ക് ഇറങ്ങി... അപ്പോളും കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു...........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story