പാർവതീപരിണയം...💖: ഭാഗം 1

parvatheeparinayam

എഴുത്തുകാരി: തെന്നൽ

ഇന്നെന്റെ വിവാഹമാണ്. ഈ ഞാൻ എന്ന് പറഞ്ഞാൽ ദേവവിലാസത്തിലെ ദേവന്റെയും സഹധർമിണി സിന്ധുവിന്റെയും ആദ്യത്തെ കണ്മണി പാർവതി. ആദ്യത്തെ കുട്ടിയാണെങ്കിലും അതിന്റെതായ യാതൊരു അഹങ്കാരവും ഇല്ലാത്ത ഒരു കുട്ടിയാണ് ഞാൻ😁🙈. പിന്നേ എനിക്ക് താഴെ ഉള്ളത് ലച്ചു എന്ന ശ്രീലക്ഷ്മി. എന്റെ ചെക്കന്റെ പേര് ശിവ (ചെക്കന്റെ ഫുൾ നെയിം എന്താണെന്ന് എനിക്കറിയില്ല ചത്യം. പേര് നോക്കാൻ സ്റ്റേജിന്റെ സൈഡിൽ ഒട്ടിച്ച പേര് നോക്കിയാൽ പോരേ എന്ന് നിങ്ങൾക്ക് ഡൌട്ട് ഉണ്ടാവും പക്ഷെ ഇവിടെ P❤️S എന്നാണ് എഴുതിയിരിക്കുന്നത്😜 അതുകൊണ്ട് ശിവ എന്ന പേരും കൊണ്ട് അഡ്ജസ്റ്റ് കരോ...) പുള്ളിക്കാരന്റെ അമ്മ എന്നെ എവിടെ നിന്നോ കണ്ട് ഇഷ്ടപ്പെട്ടിട്ട് ആലോചനയുമായി വീട്ടിലേക്ക് വന്നതാണ്. അങ്ങനെ ഇന്നെന്റെ വിവാഹവും ആയി. എല്ലാം വളരെ ശടപടെ ശടപടെ എന്നായിരുന്നു. ഇപ്പൊ സദ്യ വേണ്ടവർ എല്ലാവരും കല്യാണത്തിൽ വന്ന് പങ്കെടുക്കൂ... ബാക്കി കാര്യങ്ങൾ എല്ലാം ഞാൻ പിന്നേ പറഞ്ഞുതരാം. ••••••••••••••

വരുന്നവരോടും പോകുന്നവരോടും ചിരിച്ചു കൊടുത്ത് എന്റെ വായ കടഞ്ഞു. ഇവിടെ വെല്ല പുഞ്ചിരി മത്സരവും ഉള്ളത് പോലെയാണ് എന്റെ ചിരി. ഹോ എന്റെ ദേവീ.... ഈ വിവാഹത്തിന് ഒരുങ്ങി നിക്കുന്ന എന്നെ പോലെ ഉള്ളവരെ സമ്മതിക്കണം. അച്ഛനും അമ്മയും വരുന്നവരെ എല്ലാവരെയും അകത്തേക്ക് ആനയിച്ചു കൊണ്ടിരിക്കുകയാണ്. ലച്ചുവും അതുപോലെ ഫ്രണ്ട്സിനെ നോക്കുന്ന തിരക്കിൽ ആണ്. ഈ ഞാൻ മാത്രം ഈ ക്യാമറ ചേട്ടൻ പറയുന്ന ഓരോ പോസിൽ നിന്ന് കൊടുക്കുകയാണ്. ഇതൊക്കെ ആൽബം ആയി വരുമ്പോൾ ഞാൻ നിന്ന് കൊടുക്കുന്ന ഈ കോലമൊക്കെ എന്താവുമെന്ന് ദൈവത്തിനറിയാം.പാടത്തു വെക്കുന്ന കോലം പോലെ ആവാതിരുന്നാൽ കൊള്ളാം...!!!! •••••••••••••

"ചെക്കനും കൂട്ടരും എത്തി..." എവിടെ നിന്നോ ഇങ്ങനെ കേട്ടപ്പോൾ ഇത്രയും നേരം ഒരു പ്രശ്നവും ഇല്ലാതിരുന്ന എന്റെ ഹാർട്ട്‌ പെട്ടെന്ന് ഡിജെ കളിക്കാൻ തുടങ്ങി....ഈ ഹാർട്ടിന് ഒന്ന് അനങ്ങാതെ ഇരുന്നൂടെ എനിക്ക് എന്റെ ചെക്കനെ എത്തി നോക്കാൻ പറ്റുന്നില്ലന്നെ 🙈. നിങ്ങൾ ഇങ്ങനെ നോക്കല്ലേ പിള്ളേരേ നിക്ക് നാണം വരും. എന്റെ സ്വന്തം പ്രോപ്പർട്ടിയേ കാണാൻ ഇന്ന് എങ്ങനെ ഉണ്ടെന്ന് അറിയാനുള്ള ഒരു ത്വര... അത്രേയുള്ളൂ.... 🙈 അവരെല്ലാവരും ചെക്കനെയും കൂട്ടരെയും ആനയിച്ചു കൊണ്ടുവരുമ്പോഴേക്കും ഞാൻ നിങ്ങൾക്ക് എന്റെ പെണ്ണ് കാണൽ കഥ പറഞ്ഞു തരാം... •°•°•°•°•°•°•°•°• "മോളേ നീ ഈ ചായയുമായി ചെല്ല് " "ഞാനാ ലഡു ഉള്ള പാത്രം പിടിച്ചോളാം അമ്മേ... അമ്മ ഈ ചായ പിടിച്ചോ..." "നിന്ന് കൊഞ്ചാതെ ആ ട്രേ ആയിട്ട് ചെല്ല് പെണ്ണെ " ലഡുവിന്റെ പാത്രം ആയിരുന്നേൽ പോകുന്ന വഴിക്ക് ഓരോ ലഡുവും കഴിച്ചോണ്ട് പോകായിരുന്നു.യോഗമില്ല അമ്മിണിയെ ആ പായ അങ്ങട്ട് മടക്കിക്കൊള്ള.. ഇതിപ്പോ ഈ ചായ കൊണ്ട് ഞാൻ എന്തെയ്യാനാ....ഓഹ് what a ദുരന്തം ഡേ!!!

"ഫസ്റ്റ് ശിവക്ക് ചായ കൊടുക്ക് മോളേ..." കൂട്ടത്തിൽ ആരോ അങ്ങനെ പറഞ്ഞതും ഞാൻ അവിടെ ഇരിക്കുന്നവരെ ഒന്ന് നോക്കി. 'ഇതിലിപ്പോ ഏതാ ശിവാ...?? പക്ഷെ ആരായാലും കൊഴപ്പൂല... എല്ലാവരെയും കാണാൻ കൊള്ളാം...!!' (ആത്മ) ഞാൻ അച്ഛയെ നോക്കിയപ്പോൾ കണ്ണ് കൊണ്ട് കാണിച് തന്ന് ശിവയെ. 'ഓഹ്.. താങ്ക്സ് അച്ഛേ... അല്ലേൽ ഇതിപ്പോ ഞാൻ ഏതാ ശിവ എന്ന് വെച്ച് ചായ കൊടുക്കാൻ ആയിരുന്ന്.... ഹ്മ്മ്മ് ചെക്കനെ കൊള്ളാം പക്ഷേ എന്റെ അത്രേം ഇല്ലാ.... ഒരു അഞ്ചു അഞ്ചര അഞ്ചേ മുക്കാൽ പൊക്കം ഉണ്ടാവും നല്ല വെളുത്തു നമ്മുടെ ശിവായ് Oberoi-യേ പോലെ ഉണ്ട്. ഹാ അഡ്ജസ്റ്റ് ചെയ്യാം ' (ആത്മ) ഞാൻ ഇങ്ങനെ ചെക്കനെ നോക്കി ആത്മഗതിച്ചോണ്ട് ഇരുന്നപ്പോൾ അമ്മ എന്റെ കൈക്ക് ഒന്ന് തട്ടി ചായ കൊടുക്കാൻ പറഞ്ഞത്. അപ്പോഴാണ് സുഹൃത്തുക്കളെ ഞാനാ തുണി ഇല്ലാത്ത സത്യം മനസിലാക്കിയേ... ഞാൻ ഇത്രയും നേരം ആ ചെക്കനെ വായിനോക്കി നിക്കുകയായിരുന്നു. 'എന്താണ് പാറു... ഒരു ചെക്കനെ കണ്ടപ്പോഴേക്കും നീ വീണോ...

ശേ മോശം മോശം...ഫസ്റ്റ് ഇമ്പ്രെഷൻ എല്ലാം കളഞ്ഞു കുടിച്ചില്ലേ നീ...' എന്റെ മനസ് തന്നെ എന്നെ കുറ്റപ്പെടുത്തിയപ്പോൾ എനിക്കും തോന്നി എല്ലാ ഇമ്പ്രെഷനും പോയെന്ന്. പിന്നെയും അത് തന്നെ ആലോചിച്ചു സമയം കളയാതെ ഞാൻ വന്നവർക്കെല്ലാവർക്കും ചായ കൊടുത്ത് ഒരു സൈഡിൽ അമ്മയോടൊപ്പം നിന്നു. "ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ചെല്ലിട്ടോ..." ഒരു മൂലക്ക് നിന്ന് ഇനി എത്ര ലഡു ബാക്കി ഉണ്ടെന്ന് എണ്ണി കൊണ്ടിരുന്ന ഞാൻ പെട്ടെന്ന് ഇങ്ങനെ കേട്ടപ്പോൾ വിചരമ്പലിച്ചു പോയി. 'യാതൊരു പരിചയവും ഇല്ലാത്ത ഒരാളുടെ അടുത്തേക്ക് ഈ പ്രായപൂർത്തിയും അതിലുപരി സുന്ദരിയുമായ ഈ എന്നെ പറഞ്ഞഴക്കാൻ ഇവർക്ക് ഒരു നാണവും ഇല്ലേ കർത്താവേ...ഇവർക്ക് സദാചാരം എന്താണെന്നൊന്നും അറിയില്ലാന്നു തോന്നണ് 'ആത്മ "ഏയ് ഇപ്പൊ തന്നെ ഒന്നും സംസാരിക്കണ്ട....

സമയം ഇങ്ങനെ കിടക്കുവല്ലേ...." ചെക്കന്റെ കാർന്നോൻ ആണെന്ന് തോന്നുന്ന ഒരാള് ആ പ്ലാൻ എട്ടേ മുക്കാലായി പൊട്ടിച്ചു കയ്യിൽ കൊടുത്ത്. 'ഹോ ഭാഗ്യം... ഈ കൂട്ടത്തിൽ ഒരാൾക്ക് എങ്കിലും ബുദ്ധി ഉണ്ടല്ലോ... ' (ആത്മ) "എന്നാ ഞങ്ങൾ ഇറങ്ങുവാ.... നിങ്ങൾ എല്ലാവരും കൂടി ഒരു ദിവസം അങ്ങോട്ട് വാ "എന്നും പറഞ്ഞ് ശിവേട്ടന്റെ അമ്മ (ഇനി അങ്ങനെ ആണല്ലോ വിളിക്കണ്ടേ.... അപ്പോൾ ഇപ്പൊ തന്നെ ഇങ്ങനെ വിളിച്ചു പ്രാക്ടീസ് ചെയ്യട്ടെ 🙈) എന്റെ കയ്യിൽ പിടിച്ച് ' വീണ്ടും കാണാട്ടോ മോളേ ' എന്നും പറഞ്ഞ് എന്റെ നെറ്റിയിൽ ഒരു ഉമ്മയും തന്ന് യാത്ര പറഞ്ഞിറങ്ങി. 'ഹോ ഭാഗ്യം.. അമ്മായിയമ്മ പോര് ഉണ്ടാവൂല' (ആത്മ) "പോയിട്ട് വരാട്ടോ ഏട്ടത്തി" എന്നും പറഞ്ഞ് ശിവേട്ടന്റെ അനിയനും അനിയത്തിയും അവരോടൊപ്പം ഇറങ്ങി. അവര് ഇറങ്ങിയ സ്പോട്ടിൽ ലഡുവിന്റെ പാത്രവും എടുത്ത് ഞാൻ എന്റെ റൂമിലേക്ക് ഓടി. (തുടരും) രചന :- തെന്നൽ

Share this story