പാർവതീപരിണയം...💖: ഭാഗം 10

parvatheeparinayam

എഴുത്തുകാരി: തെന്നൽ

ഞാൻ റൂമിൽ ചെന്നപ്പോൾ ശിവേട്ടൻ ബെഡിൽ തലക്ക് കയ്യും കൊടുത്ത് ഇരിക്കുന്നതാണ് കണ്ടത്. 'ഇനി ഇങ്ങേർക്ക് വെല്ല തലവേദനയും ഉണ്ടാവോ... അങ്ങനെയാണേൽ ഞാൻ പുള്ളിക്ക് വിക്സ് എടുത്ത് കൊടുക്കുന്നു കണവന്റെ തലവേദന എല്ലാം പെരിയാർ വഴി ബ്രഹ്മപുത്ര വഴി നാട് കടക്കുന്നു... അങ്ങനെ ഏട്ടന് എന്നോട് ചെറിയ സ്പാർക് അടിക്കുന്നു... ഞങ്ങൾ അങ്ങനെ റൊമാൻസിക്കുന്നു... പിന്നേ മക്കളും മക്കളുടെ മക്കളും ആയി ഒരു അമ്പത് കൊല്ലം ശേ അത് വേണ്ടാ ജീവിക്കുമ്പോ അങ്ങ് സെഞ്ചുറി തന്നേ അടിക്കട്ടെ അപ്പൊ ഒരു നൂറു കൊല്ലം സന്തോഷത്തോടെ ജീവിക്കുന്നു... ഓഹ് what എ ഹാപ്പി ലൈഫ്...' 'എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം...' 'നടക്കോ അതോ ഓടോ ചാടോ എന്നൊക്കെ നീ കണ്ടറിയിട്ടോ മനസെ... എനിക്ക് എന്റെ ശിവേട്ടനെ വളക്കാൻ സമയമായി...ആരവിടെ പ്ലേ the മ്യൂസിക് 🎼മച്ചാനേ വാ എൻ മച്ചാനേ വാ 🎼

' മനസ്സിൽ അങ്ങനെ ബാക്ക് ഗ്രൗണ്ടിൽ പാട്ടും വെച്ച് ഞാൻ പുള്ളിക്കാരനെ നോക്കി പുള്ളി ഞാൻ വന്നതൊന്നും അറിയാതെ അപ്പോഴും തലക്ക് കയ്യും കൊടുത്ത് ഇരിക്കുകയാണ്...'ശിവേട്ടാന്ന് വിളിക്കണോ?? വേണ്ടേ..??അല്ലെങ്കിൽ വിളിച്ചാലോ...ഏയ് വേണ്ടാ അങ്ങനെ എങ്ങാനും വിളിച്ചാൽ പിന്നേ ഇന്ന് രാവിലെത്തതിന്റെ ബാക്കി ഇപ്പൊ നടക്കും. വെറുതെ ആകാശത്തു കൂടി പോകുന്ന പണി ഏറോപ്ലൈൻ വെച്ച് പിടിക്കണ്ട...' (ആത്മ ) ഞാൻ ഒന്ന് ചുമച്ച് എന്റെ സാന്നിധ്യം പുള്ളിക്കാരനെ അറിയിച്ചതും തിരിച്ച് ഒരു കത്തുന്ന നോട്ടം ആയിരുന്നു അതിനുള്ള മറുപടി. "നിനക്ക് ഇപ്പൊ എന്താ വേണ്ടേ... ഒന്ന് വെറുതെ ഇരിക്കാൻ പോലും സമ്മതിക്കില്ലല്ലോ.... എന്തൊരു ശല്യമാടി നീ...എവിടെയും ഒരു സ്വസ്ഥത തരാത്ത ഒരു ജന്മം " എന്നും പറഞ്ഞ് ശിവേട്ടൻ റൂമിന്ന് പുറത്തേക്ക് ഇറങ്ങി പോയി. ഏട്ടൻ പോയി കഴിഞ്ഞതും എന്റെ ചെവിയിൽ ആകെ 'എന്ത് ശല്യമാടി നീ ' എന്നത് മാത്രം മുഴങ്ങി കേൾക്കാൻ തുടങ്ങി. അത് പിന്നെയും പിന്നെയും കേട്ടതും എനിക്ക് എന്റെ കണ്ണുകളെ നിയന്ത്രിക്കാനായില്ല. ***

ശിവയുടെ പോക്ക് കണ്ടതും കല്ലുവിനും ദേവിനും കാര്യം മനസിലായി. കുറച്ച് നേരം പാറുവിനെ ഒറ്റക്ക് വിടാൻ അവര് തീരുമാനിച്ചു. സമയം പോകുന്നതല്ലാതെ പാറുവിനെ താഴേക്ക് ഒന്നും കാണാതെ വന്നപ്പോ ദേവും കല്ലുവും കൂടി പാറുവിനെ അന്വേഷിച്ച് അവരുടെ റൂമിലേക്ക് പോയി. **** "ശേ എന്റെ ചേച്ചി... ഇങ്ങനെ കരഞ്ഞ് ആ കാജൽ ഒന്നും വെറുതെ കളയല്ലേ... എന്ത് വിലയുള്ള സാധനമാണെന്ന് അറിയോ... വേഗം പോയി മുഖം ഒക്കെ കഴുകി വന്നേ..." "എടി ആണി... നിനക്ക് കുശുമ്പ് അല്ലേ പാറു ഏട്ടത്തി കണ്ണ് ഒക്കെ എഴുതി നിന്നെക്കാളും സുന്ദരി ആയി ഇരിക്കുന്നത് കൊണ്ട് അസൂയ കൊണ്ടല്ലേ ഏട്ടത്തിയോട് നീ മുഖം ഒക്കെ കഴുകി വരാൻ പറഞ്ഞേ..." "എടാ പൊട്ടൻ കുഞ്ഞേട്ടാ ഞാൻ അതൊന്നും മനസാ വാചാ കർമണാ വിചാരിക്കാത്ത കാര്യോണ് നീ ഇപ്പൊ പറഞ്ഞേ...ഞാൻ എന്താ പറഞ്ഞേന്ന് വെച്ചാൽ ചേച്ചി ഉറങ്ങിയിട്ട് മുഖം വല്ലാതെ ആയിരിക്കുന്ന് അപ്പൊ ഒന്ന് ഫ്രഷ് ആയാൽ നല്ലതല്ലേ അതാ പറഞ്ഞേ..."

"മുഖം കഴുകിയിട്ടു കണ്ണ് എഴുതാൻ നീ പറഞ്ഞില്ലല്ലോ അതിനർത്ഥം നിനക്ക് ഏട്ടത്തിയോട് അസൂയ ആണെന്നാ... എനിക്ക് എല്ലാം മനസിലായി.. ഇനി നീ വീണിടത്ത് കിടന്ന് ഉരുളാൻ നോക്കണ്ട..." "അയിന് ഞാൻ എപ്പോഴാടാ വീണേ..." "ഡാന്നോ...ഡീ ഡീ ആണീ... കളിക്കല്ലേ..." "രണ്ടും ഒന്ന് നിർത്തിയെ ഞാൻ ഇപ്പൊ ഒന്ന് ഫ്രഷ് ആയി വന്ന് കണ്ണ് എഴുതണം അത്രേ അല്ലേ ഉള്ളൂ... അതിന് നിങ്ങള് അടി കൂടണ്ട എനിക്ക് വയ്യ രണ്ടിന്റെയും ഇടക്ക് കേറി നിങ്ങളെ പിടിച്ച് മാറ്റാൻ... ഞാൻ തിരിച്ചു വരുമ്പോഴേക്കും നല്ല പിള്ളേരായി ഇരുന്നോളണം... അല്ലെങ്കിൽ അമ്മയുടെ ആയുധം നിങ്ങളുടെ ബാക്ക് എഞ്ചിനിൽ ഞാൻ പരീക്ഷിക്കും പറഞ്ഞില്ലാന്നു വേണ്ടാ.." എന്നും പറഞ്ഞ് ഞാൻ ബാത്‌റൂമിൽ കേറി. "ചേച്ചി ചുമ്മാ പറഞ്ഞതായിരിക്കും അല്ലേ കുഞ്ഞേട്ടാ..." "എന്ത്??" "അല്ലാ ആയുധം വെച്ചുള്ള പരീക്ഷണമേ..." "എന്നോട് ഏട്ടത്തി വെറുതെ പറഞ്ഞതായിരിക്കും... പക്ഷേ നിന്നോട് സീരിയസ് ആയിട്ട് പറഞ്ഞത് ആയിരിക്കും..." 'പിന്നേ അതെന്താ അങ്ങനെ...ചേച്ചിക്ക് നിന്നെക്കാളും ഇഷ്ടം എന്നെയാടാ കുരങ്ങാ 😒😒 ഇനി ഒന്നും പറയണ്ട.. ചേച്ചി ഒന്നും വെറുതെ പറയില്ലായിരിക്കും.... വെറുതെ ബാക്ക് എൻജിൻ കേട് വരുത്തണ്ട '(കല്ലൂസ് ആത്മ ) *****

'എന്റെ മൂഡ് മാറ്റാൻ വേണ്ടിയാണ് നിങ്ങള് രണ്ടും ഇങ്ങനെ ഓരോന്ന് പറഞ്ഞ് തല്ല് കൂടുന്നതെന്ന് എനിക്കറിയാം.... ശിവേട്ടൻ എന്നെ ഭാര്യയായി കണ്ടില്ലെങ്കിലും നിങ്ങളെ പോലെ ഉള്ള കൂടപ്പിറപ്പുകളെയും അമ്മയെയും എനിക്ക് കിട്ടിയല്ലോ....!!' (ആത്മ ) **** ഞാൻ തിരിച്ചെത്തിയതും രണ്ടും ഓരോരോ മൂലക്ക് ആയിട്ട് ഫോണിൽ തോണ്ടി ഇരിക്കുന്നുണ്ട്... 'ശോ ഇതിങ്ങൾകൊക്കെ എന്നെ ഇത്ര പേടിയാ... പാറു നീ ഒരു സംഭവമാ... യു are the mahn that കരിങ്കല്ല് and കൊടുംകാറ്റ് '(ആത്മ ) നിങ്ങള് എന്നെ ഇങ്ങനെ നോക്കണ്ട... എന്നെ പൊക്കാൻ എനിക്ക് ഒരു തെണ്ടിയുടെയും ആവശ്യമില്ല 😌. ഉള്ളിൽ ശിവേട്ടൻ അങ്ങനെ ഒക്കെ പറഞ്ഞതിന് വിഷമം ഉണ്ടെങ്കിലും ഇവരുടെ മുന്നിൽ അതൊന്നും കാണിക്കാതെ ഞാൻ അവരുടെ ഒപ്പം കൂടി അവരുമായി തള്ളി മറിച്ചിരുന്നു............... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story