പാർവതീപരിണയം...💖: ഭാഗം 11

parvatheeparinayam

എഴുത്തുകാരി: തെന്നൽ

"ചേച്ചിക്ക്‌ അനികയെ അറിയോ...??" പാറുവും ദേവുവും കല്ലുവും കൂടി ഓരോന്ന് സംസാരിച്ച് ഇരിക്കുന്ന ടൈമിലാണ് പെട്ടെന്ന് കല്ലു അങ്ങനെ ചോദിച്ചത്. "അനികയാ...?? അതാരാ?? എനിക്ക് അറിയില്ലല്ലോ..."(പാറു ) "ഓഹ് അറിയില്ലല്ലേ... അങ്ങനെയാണേൽ ഗൗരിയെയും അറിയാൻ വഴിയില്ല...അപ്പൊ ഖുഷി കുമാരി സിംഗ് റായിസാദയെയോ ആസ്ഥയോ അറിയോ...??" (കല്ലു ) "എന്റെ പൊന്ന് കൊച്ചേ ഇവരൊന്നും ആരാണെന്ന് പോയിട്ട് ഇവരുടെ പേര് പോലും ഞാൻ കേട്ടിട്ടില്ല..." (പാറു ) 'ആഹ് അങ്ങനെ പണ... അപ്പൊ ഇവരെയൊന്നും അറിയാത്തതാണ് പ്രശ്നം '(കല്ലൂസ് ആത്മ ) "ആഹ് അത് പോട്ടെ അറ്റ്ലീസ്റ്റ് അമൃത ആരാണെന്ന് അറിയോ..." (കല്ലു ) "മറ്റേ ആ ചന്ദനമഴയിലെ അമൃത അല്ലേ... എപ്പോളും കരഞ്ഞോണ്ടിരിക്കണത്... ഞാൻ അങ്ങനെ സീരിയൽ ഒന്നും കാണാറില്ല ബട്ട്‌ ഇത് നല്ല ട്രോൾ ആയിരുന്നല്ലോ അങ്ങനെ അറിയാം..."(പാറു )

"ഹോ ഭാഗ്യം ഇതെങ്കിലും അറിയാലോ..."(കല്ലു ) "അല്ലാ നീ ഇപ്പൊ എന്തിനാ ഒരുമാതിരി കോടീശ്വരൻ പരിപാടി പോലെ ഏട്ടത്തിയോട് കുറെ questions ചോയിച്ചേ??"(ദേവ് ) 'ഏഹ്.. അതിപ്പോ എന്ത് പറയാൻ ആയിരുന്ന് ഞാൻ ഇപ്പൊ ചേച്ചിയോട് അതൊക്കെ ചോയിച്ചേ..' എന്നും വിചാരിച്ച് കല്ലു താടിക്കും കൈ കൊടുത്ത് ആലോചിക്കലോട് ആലോചിക്കൽ "നിനക്ക് ഇന്നെങ്ങാനും ഓർമ വരോ കല്ലു??"(പാറു ) "അവളെ ഇനി നോക്കണ്ട ഏട്ടത്തി... അവൾ അരണയെ പോലെയാ അത്രക്കും മറവിയാ പെണ്ണിന്... "(ദേവ്) "യെസ് കിട്ടിപ്പോയ്..."(കല്ലു ) **** "ആഹാ ഇപ്പ്രാവശ്യം നേരത്തെ ഓർമ വന്നല്ലോ കല്ലു..." ദേവ് അങ്ങനെ പറഞ്ഞതും അതിനെ ഒന്ന് പുച്ഛിച്ചു വിട്ട് കല്ലു എന്റെ നേരെ തിരിഞ്ഞു "ചേച്ചി ചേച്ചിക്ക് അവരെയെല്ലാം അറിയുന്നതും അമൃതയേ അറിയാത്തതുമാണ് എല്ലാ പ്രശ്നത്തിനും കാരണം..." "ഏഹ് എന്താ..." "എടി വെളിവും വെള്ളിയാഴ്ചയും ഇല്ലാത്തവളെ... നീ ഇത് എന്തോന്നാ പറയുന്നേ..." ദേവ് അവളുടെ തലക്ക് ഒരു കൊട്ട് കൊടുത്ത് കൊണ്ട് ചോദിച്ചു. "

കുഞ്ഞേട്ടായി നല്ല വേദന ഉണ്ടിട്ടാ... ഈ അമ്മാ കരിങ്കല്ല് ആണോ കുഞ്ഞേട്ടന് ഉരുട്ടി ഉരുട്ടി കൊടുക്കണേ..."എന്നും പറഞ്ഞ് കല്ലു തല തടവാൻ തുടങ്ങി "ഡീ ഡീ..... " "രണ്ടും ഒന്ന് നിർത്തിയെ... നീ പറയാൻ വന്നത് എന്താണെന്ന് പറ കല്ലു.." "അതായത് ചേച്ചി... ചേച്ചിക്ക് അവരെയൊന്നും അറിയാത്തത്തും എന്നാൽ അമൃതയെ അറിയുന്നതുമാണ് എല്ലാ പ്രശ്നത്തിനും കാരണം " "എന്ന് വെച്ചാൽ..." "അതെന്താന്ന് വെച്ചാൽ ചേച്ചിക്ക് അമൃതയെ അറിയാം... പുള്ളിക്കാരി ഭയങ്കര കരച്ചിലും ആണെന്ന് അറിയാം. അതുകൊണ്ടാണ് ചേച്ചി വല്യേട്ടൻ ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് കരയുന്നത്... ഇതേസമയം നമ്മുടെ അനികയെ ഒക്കെ അറിയുമെങ്കിൽ വല്യേട്ടൻ ഒന്ന് പറഞ്ഞാൽ ചേച്ചി നാല് പറഞ്ഞ് പിടിച്ചു നിന്നേനെ..."

കല്ലുവിന്റെ സംസാരം കേട്ടതും ഇവൾ ഇതെന്തോന്ന് കൊക്കാനട്ട പറയുന്നേ എന്ന ഭാവം ആയിരുന്നു എനിക്കും ദേവിനും. ഞാൻ ദേവിനെ നോക്കി പുരികം പൊക്കി ഇവൾ എന്താ പറയുന്നേ എന്ന് ചോദിച്ചപ്പോൾ അവൻ കൈ രണ്ടും മലർത്തി 'ഒന്നുമേ പുരിയലേ..' ചിലപ്പോ വട്ടായതായിരിക്കും നൈസ് ആയിട്ട് മുങ്ങിക്കോ എന്ന് ആക്ഷൻ കാണിച്ച്. ഞങ്ങൾ ഇവിടെ ഇരുന്ന് കഥകളി കളിക്കുന്നത് ഒന്നും കാണാതെ കല്ലു അപ്പോഴും എന്തൊക്കൊയോ വള വളാന്ന് പറഞ്ഞ് ഇരിക്കുന്നുണ്ട്.അത് കണ്ടതും ഞങ്ങൾ രണ്ടുപേരും പയ്യേ അവിടെന്ന് സ്കൂട്ട് ആവാൻ നോക്കിയതും കറക്റ്റ് കല്ലു അത് കണ്ടു. "നിങ്ങള് രണ്ടും ഒരുമിച്ചു എവിടെ പോകുവാ??

ഞാൻ ഇവിടെ സംസാരിക്കുന്നത് നിങ്ങള് കാണുന്നില്ലേ??" "അതല്ല കല്ലു അമ്മാ കിച്ചണിൽ അല്ലേ അപ്പൊ ഒന്ന് പോയി സഹായിക്കാം എന്നോർത്തു... അമ്മാ ഒറ്റക്ക് ജോലി ചെയ്യണ്ടല്ലോ..." "കുഞ്ഞേട്ടനും അമ്മയെ ഹെല്പ് ചെയ്യാൻ പോണേണ?" "ഏയ് ഞാൻ അത്..."(ദേവ് ) "അത്??"(കല്ലു ) "ആഹ് ഞാൻ ഒന്ന് പുഷ്അപ്പ് എടുക്കാൻ പോണേർന്ന്..."(ദേവ് ) "എന്നാലേ ഇപ്പൊ രണ്ടു പേരും എങ്ങോട്ടും പോവണ്ട ഇവിടെ വന്ന് ഇരിക്കാൻ നോക്ക്...ഞാൻ ഒരു സീരിയസ് കാര്യം പറയുമ്പോഴാ..."അതും പറഞ്ഞ് കല്ലു ഞങ്ങളുടെ രണ്ടു പേരുടേം കൈ പിടിച്ച് അവളുടെ രണ്ടു സൈഡിൽ ആയിട്ടും ഇരുത്തി. അവള് എന്താണ് പറയാൻ പോകുന്നത് എന്ന് കേൾക്കാൻ ഞങ്ങളും തയ്യാറായി ഇരുന്നു............... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story