പാർവതീപരിണയം...💖: ഭാഗം 12

parvatheeparinayam

എഴുത്തുകാരി: തെന്നൽ

"ഞാൻ എന്താ പറയണതെന്ന് വെച്ചാൽ ചേച്ചി കുറച്ച് കൂടെ ബോൾഡ് ആകാൻ ശ്രമിക്കണം... ശ്രമിക്കണമെന്നല്ല ബോൾഡ് ആവണം... " കല്ലുവിന്റെ സംസാരം കേട്ടതും ഞാനും ദേവും അവള് എന്താ ഉദ്ദേശിക്കുന്നതെന്ന് അറിയാൻ വേണ്ടി കാതോർത്തു. അവൾ ഞങ്ങളെ രണ്ടുപേരെയും ഒന്ന് നോക്കി പിന്നെയും പറഞ്ഞു തുടങ്ങി. "ചേച്ചി ഇങ്ങനെ പഞ്ചപാവം പോലെ നിന്നിട്ട് കാര്യമില്ല... അമ്മ അന്ന് പറഞ്ഞത് ഓർമ ഇല്ലേ ചേട്ടനെ തിരിച്ച് നമ്മുടെ ശിവേട്ടൻ ആക്കാൻ വേണ്ടിയാണ് വല്യേട്ടന്റെ സമ്മതം ഇല്ലാതെ ഈ വിവാഹം പെട്ടെന്ന് നടത്തിയത്.... സോ ചേച്ചി കുറെ മാറാൻ ഉണ്ട് " കല്ലുവിന്റെ സംസാരം കേട്ടതും ദേവ് എന്നെ ഒന്ന് നോക്കീട്ട് "അവള് പറഞ്ഞതിലും കാര്യമുണ്ട് ഏട്ടത്തി " എന്ന് പറഞ്ഞു. അത് കേട്ടതും കല്ലു ദേവിന്റെ നേരെ വിരൽ ചൂണ്ടി "അതാണ് " എന്ന് പറഞ്ഞ് സോഫയിലേക്ക് ഒന്നും കൂടി ചാരി ഇരുന്നു അവരുടെ രണ്ടു പേരുടെയും സംസാരം കേട്ടിട്ട് കവികൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് കറക്റ്റ് ആയിട്ട് മനസിലാവാത്തത് കൊണ്ട് എന്ത് മാറ്റമാണ് എനിക്ക് ഇനി വേണ്ടതെന്ന് അവരോട് ചോദിച്ച്

. "ആഹ് അങ്ങനെ ചോദിക്ക്... എന്നാലല്ലേ എനിക്ക് പറയാൻ പറ്റോളൂ..." എന്നും പറഞ്ഞ് കല്ലു എന്റെ അടുത്തായി വന്നിരുന്നിട്ട് പറഞ്ഞ് തുടങ്ങി "വല്യേട്ടൻ ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് ചേച്ചി കരയാൻ പാടില്ല... അതായത് ഇന്നത്തെ സംഭവം തന്നേ എടുക്കാം ചേട്ടൻ എന്തോ ഒരു ദേഷ്യത്തിൽ ചേച്ചിയോട് എന്തോ പറഞ്ഞു. ചേച്ചി അത് കേട്ട് ഡെസ്പ് ആയി അല്ലേ..." കല്ലു അത് ചോദിച്ചതും എനിക്ക് ഉച്ചക്ക് നടന്ന കാര്യങ്ങൾ ആയിരുന്നു ഓർമ വന്നത്. പെട്ടെന്ന് അത് ഓർത്തതും എന്തോ ഒരു വല്ലായ്മ തോന്നി. "കണ്ടോ ഇപ്പൊ തന്നേ നോക്കിയേ ആ സംഭവം ഒന്ന് ഓർത്തപ്പോ തന്നേ ചേച്ചിക്ക് ആകെ വല്ലാതായി...ചേച്ചിയുടെ അച്ഛൻ പറഞ്ഞു ഞങ്ങൾക്ക് ചേച്ചിയെ പറ്റിയുള്ള കാര്യമെല്ലാം അറിയാം വീട്ടിൽ ഒരു പുലിക്കുട്ടി ആണെങ്കിലും പുറത്ത് ഒരു പൂച്ചക്കുട്ടിയാണെന്ന് അതുപോലെ സ്നേഹിക്കുന്നവർ ഒന്ന് ദേഷ്യപ്പെട്ടു സംസാരിച്ചാൽ തീരുന്ന ഉശിരേ ചേച്ചിക്ക് ഉള്ളൂവെന്നും.. അതാണ് ആ സ്വഭാവമാണ് നമുക്ക് ഇവിടെ മാറ്റി എടുക്കണ്ടത് " അതുംപറഞ്ഞ് കല്ലു എന്റെ കൈ പിടിച്ച് മുഖത്തേക്ക് നോക്കി ബാക്കി പറയാൻ തുടങ്ങി

"ചേട്ടൻ ഇനി എന്തൊക്കെ പറഞ്ഞാലും കാണിച്ചാലും അതൊക്കെ എനിക്ക് ഗ്രാസ്സ് ആണ് എന്ന മനോഭാവത്തിൽ കുറച്ച് പുച്ഛം വാരി അങ്ങോട്ട് കൊടുക്കണം. ചിലപ്പോൾ ഈ വീട്ടിൽ നിന്ന് ചേച്ചി ഇറങ്ങി പോകാൻ വേണ്ടി എന്തെങ്കിലും ചെയ്‌തെന്ന് ഇരിക്കും പക്ഷേ അതൊന്നും എന്നെ ബാധിക്കുന്നതല്ല എന്ന മട്ടിൽ വിട്ട് കളയണം....ചേച്ചി വല്യേട്ടന്റെ ഭാര്യ ആണ് അതുകൊണ്ട് ഏട്ടന് അവകാശം ഉള്ള എല്ലാത്തിലും ചേച്ചിക്കും ഏട്ടനോളം അവകാശം ഉണ്ട്. അപ്പൊ ചേട്ടൻ ഈ വീട്ടിൽ നിന്ന് ഇറങ്ങി പോവാൻ പറഞ്ഞാലും ചേച്ചി അത് കേൾക്കേണ്ട കാര്യമില്ല എന്നർത്ഥം!" കല്ലു പറഞ്ഞ് നിർത്തിയതിൽ നിന്ന് ദേവ് തുടർന്നു... "ഏട്ടത്തിക്ക് കല്ലു പറയുന്നത് മനസിലാവുന്നുണ്ടല്ലോ അതുപോലെ ആയിരിക്കണം ഇപ്പൊ ഇവിടം തൊട്ട് ഏട്ടത്തിയുടെ പെരുമാറ്റം. എന്ത് സംഭവിച്ചാലും അതൊക്കെ തള്ളി കളഞ്ഞ് നല്ല ബോൾഡ് ആയിട്ട് നിക്കണം." അവര് രണ്ടു പേരും പറഞ്ഞത് കേട്ടതും അതിലെല്ലാം കാര്യമില്ലാതില്ലാന്ന് എനിക്ക് തോന്നി.

'ഞാൻ ഒന്ന് ബോൾഡ് ആയാൽ എന്റെ കെട്ടിയോൻ നന്നാവാണെങ്കിൽ നന്നാവട്ടെ ലേ..'(ആത്മ )അതും മനസ്സിൽ വിചാരിച്ച് ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു. "യെസ് thats മൈ ചേച്ചി " എന്നും പറഞ്ഞ് കല്ലു എന്റെ കവിളിൽ ഉമ്മ വെച്ചു "എന്താണ് ഇവിടെ ഏട്ടത്തിയും മക്കളും കൂടി ഒരു ഗൂഡാലോചന..?" ഞങ്ങൾ അങ്ങനെ ഓരോന്ന് പറഞ്ഞിരിക്കുമ്പോഴാണ് പെട്ടെന്ന് അമ്മ ഇതും ചോദിച്ച് രംഗപ്രവേശം ചെയ്തത്. "ഏയ് ഒന്നൂല അമ്മ ഞങ്ങൾ ഇങ്ങനെ ഓരോന്ന് പറഞ്ഞിരിക്കുകയായിരുന്നു അല്ലേ ചേച്ചി " എന്നും പറഞ്ഞ് കല്ലു എന്നെ നോക്കി ഞാൻ അമ്മയെ നോക്കി "ആഹ് " എന്നും പറഞ്ഞ് അല്ലാ എന്ന് തലയാട്ടി കാണിച്ചു. "അത് ഒന്നൂല അമ്മ ഞങ്ങൾ എങ്ങനെ ചേട്ടനെ വളക്കാം എന്നതിനെ പറ്റി ഏട്ടത്തിക്ക് ഒരു ക്ലാസ്സ്‌ എടുത്ത് കൊടുക്കണേർന്ന് " എന്റെ തലയാട്ടൽ കണ്ടതും ദേവ് ഉള്ള കാര്യം അമ്മയോട് കുത്ത് കോമ വള്ളി ഒന്നും വിടാതെ പറഞ്ഞു കൊടുത്ത് "നല്ല ആൾക്കാരാ പാറുവിന് വളക്കാനുള്ള ഐഡിയ പറഞ്ഞു കൊടുക്കാൻ പോണേ... നിങ്ങള് രണ്ടുപേരും രണ്ടു മൂന്ന് കെട്ടും കഴിഞ്ഞ് പിള്ളേരുമായിട്ട് ഇരിക്കുകയാണല്ലോ.. അതുകൊണ്ട് കുടുംബജീവിതത്തിനെ പറ്റി നല്ല അറിവായിരിക്കും..." അമ്മ അവരെ പുച്ഛിക്കുന്നത് കേട്ടതും ഞാൻ അറിയാതെ ചിരിച്ച് പോയി

"ചിരിച്ചോ ചിരിച്ചോ ചേട്ടനെ വളക്കാൻ ഐഡിയ പറഞ്ഞു തന്ന ഞങ്ങൾക്ക് ഇത് തന്നേ കിട്ടണം " എന്റെ ചിരി കണ്ടതും കല്ലു എന്റെ ചെവിയുടെ അടുത്ത് വന്ന് ആർക്കും കേൾക്കാൻ പറ്റാത്ത രീതിയിൽ എന്നോട് പറഞ്ഞിട്ട് അമ്മയുടെ നേരെ തിരിഞ്ഞു "അമ്മ അങ്ങനെ എന്നെ പുച്ഛിക്കരുത് ഇത്രേം നാളും കണ്ട സീരിയലുകളുടെ വെളിച്ചത്തിലും എന്റെ ഷെയർ ചാറ്റിലേയും പ്രതിലിപിയിലെയും കഥകളുടെ വെളിച്ചത്തിലും ഞാൻ പറയാ ഈ ഐഡിയ നടക്കും... അല്ലേൽ ഈ കല്ലു നടത്തി ഇരിക്കും..!!" "ഒരു ചുക്കും നടക്കൂല....ഇതില് എവിടെയാ ശിവയെ വളക്കാനുള്ള ഐഡിയ... പാറു കുറച്ച് ബോൾഡ് ആയാൽ ശിവ പാറുവിനെ വിഷമിപ്പിക്കില്ലായിരിക്കും.. പക്ഷേ ശിവയെ നമുക്ക് പഴയ പോലെ കിട്ടോ??" കല്ലു പറഞ്ഞു കഴിഞ്ഞ അതേ സ്പോട്ടിൽ അമ്മ തിരിച്ച് ഒരു ചോദ്യമായി ചോദിച്ചു. "എടി മോളേ ഇത് ജീവിതമാണ് അല്ലാതെ നീ കണ്ട പോലുള്ള സീരിയലോ വായിച്ച കഥകളോ അല്ലാ... മോളേ പാറു അമ്മ മോൾക്ക് പറഞ്ഞു തരാം എന്റെ ഈ ജീവിതത്തിന്റെ അടിസ്ഥാനത്തിലും പിന്നേ ഇത്രയും നാളും കണ്ട മറ്റുള്ളവരുടെ ജീവിതത്തിൽ നിന്നും..."

"ഓഹ് അപ്പൊ അമ്മ അന്യന്റെ സ്വകാര്യതയിൽ ഇടപെടുമായിരുന്നല്ലേ..." "കല്ലു നീ എന്റടുത്തിന്ന് വാങ്ങുവേ..." അത് കേട്ടതും കല്ലു ചൂണ്ട് വിരൽ ചുണ്ടിൽ വെച്ച് കുഞ്ഞി പിള്ളേരേ പോലെ കൈ കെട്ടി ഇരുന്നു "മോളേ... ഈ കഴുത്തിൽ കിടക്കുന്നത് കണ്ടോ" എന്നും പറഞ്ഞ് അമ്മ എന്റെ താലി ഉയർത്തി "ഇത് വെറും ഒരു മാല അല്ലാ താലിയാണ്..പവിത്രമായ താലി... ഒരു സുമംഗലിയുടെ ജീവിതത്തിൽ താലിക്കും സിന്ദൂരത്തിനും ഉള്ള പ്രാധാന്യം മറ്റൊന്നിനും ഉണ്ടാവില്ല... ഉണ്ടാവില്ല എന്നല്ല ഉണ്ടാവരുത്!! സിന്ദൂരം ഭർത്താവിന്റെ ആയുസ്സിന് വേണ്ടിയാണെങ്കിൽ ഈ താലി കാണുന്ന ഓരോ നിമിഷവും ഭർത്താവിനെ കുറിച്ചോർക്കണം...!! " അതും പറഞ്ഞ് അമ്മ എന്റെ താലിയിൽ നിന്ന് കൈ മാറ്റി എന്റെ മുഖത്തേക്ക് നോക്കി പറയാൻ തുടങ്ങി. "ശിവ ഇങ്ങനെ ആവാൻ കാരണം ചിലപ്പോ അവന്റെ ഉത്തരവാദിത്വങ്ങൾ ആയിരിക്കാം... ഉത്തരവാദിത്വങ്ങൾ നല്ല രീതിയിൽ ചെയ്യാൻ ശ്രമിച്ചപ്പോൾ അവൻ ജീവിക്കാൻ മറന്നുപോയി ... ഇനി അതിന് മാറ്റം വേണം അവന് ജീവിക്കാൻ തോന്നണം... അതിന് സ്നേഹം കൊണ്ട് അവനെ മോള് കീഴ്പ്പെടുത്തണം...

അവന് മോളോടൊപ്പം ഒരുമിച്ചു ജീവിക്കാൻ തോന്നണം... സ്നേഹം കൊണ്ട് സാധിക്കാത്ത ഒന്നുമില്ല മോളേ... ഒരു മരം നമ്മള് നട്ടു.. അവിടേം കൊണ്ട് അതിനോടുള്ള റെസ്പോൺസിബിലിറ്റി തീരുന്നില്ല അതിന് ഡെയിലി വെള്ളം ഒഴിച് കൊടുത്ത് കുറച്ച് നേരം അതിനോട് സംസാരിക്കാൻ ഒക്കെ ശ്രമിച്ചു നോക്കിയേ അത് നല്ല രീതിയിൽ വളരും.." •••••••••••••••••• "അല്ലാ അമ്മാ അപ്പൊ ഈ പുല്ല് ഒക്കെ വളരുന്നുണ്ടല്ലോ അതെപ്പോ എങ്ങനെയാ അതിനെ ആരും വെള്ളവും വളവും കൊടുത്ത് പരിചരിക്കാറില്ലല്ലോ...." അമ്മ പറഞ്ഞ് തീരുന്നതിന് മുന്നേ കല്ലു അവളുടെ സംശയം ചോദിച്ചു... സംശയം എന്തെങ്കിലും ഉണ്ടെങ്കിൽ അത് അപ്പപ്പോൾ തന്നേ ക്ലിയർ ചെയ്ത് പോകണം എന്നുള്ളത് കല്ലുവിന് നിർബന്ധമാ...!!! കല്ലു സംശയം ചോദിച്ച് കഴിഞ്ഞ് അമ്മയെ നോക്കിയപ്പോൾ അമ്മ വിത്ത്‌ ചട്ടുകം ആയിട്ട് നിക്കുന്നു. അതിൽ നിന്ന് ഏകദേശം കാര്യങ്ങൾ മനസിലായതും കല്ലു പയ്യേ എണീറ്റ് "അമ്മാ തല്ലല്ലേ " എന്ന് പറഞ്ഞ് ഓടാൻ തുടങ്ങി... അത് കേൾക്കാത്ത പോലെ അമ്മാ ചട്ടുകം ആയിട്ട് പിന്നാലെയും... 'വിമൻസ് ഹോർലിക്സ് ആണോ ഈ അമ്മാ കുടിക്കണേ...

നല്ല സ്റ്റാമിന '(കല്ലൂസ് ആത്മ ) ലാസ്റ്റ് അമ്മ കല്ലുവിന് രണ്ട് അടി കൊടുത്ത് തിരിച്ച് പാറുവിന്റെ അടുത്ത് വന്നിരുന്നു  "അപ്പൊ നമ്മള് എവിടെയാ പറഞ്ഞു നിർത്തിയേ..." "അമ്മാ ചെടിക്ക് വെള്ളം ഒഴിക്കണത്.."(കല്ലു ) അപ്പൊ അമ്മ ഒന്ന് കല്ലുവിനെ നോക്കി പിന്നേ പറഞ്ഞ് തുടങ്ങി.. "അതുപോലെ പൂച്ചയേ പോലുള്ള ജീവികൾ ആയാലും അതിങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ ആർക്കും പറ്റും പക്ഷേ അതിനെ ഒന്ന് സ്നേഹത്തോടെ തലോടി രണ്ട് മൂന്ന് കൊച്ചു വർത്തമാനം പറഞ്ഞു ഇരുന്ന് നോക്കിയേ അത് പിന്നേ നമ്മുടെ അടുത്ത് നിന്ന് മാറില്ല... അതാണ് മോളേ..സ്നേഹം കോണ്ട് ആരെയും കീഴ്പ്പെടുത്താൻ പറ്റും!!!മോൾക്ക് അമ്മ പറയുന്നത് മനസിലാവുന്നുണ്ടോ..." ഞാൻ "ആഹ് " എന്ന് പറഞ്ഞ് തലയാട്ടി കാണിച്ചു "അത് മാത്രമല്ല കല്ലു പറഞ്ഞത് പോലെ കുറച്ച് ബോൾഡ് ആവാനും ശ്രമിക്കണം " "കണ്ട കണ്ട അമ്മ ഇപ്പൊ എന്റെ ഐഡിയ നടപ്പാക്കാൻ പറഞ്ഞില്ലേ..." അത് കേട്ടതും അമ്മ കല്ലുവിനെ ഒരു നോട്ടം നോക്കി അത് കണ്ടതും കല്ലു രണ്ട് കൈ കൊണ്ടും വായ പൂട്ടി (like this🙊👈)

തലയാട്ടി കാണിച്ച് ഇരുന്ന് "മോള് കരയുന്നത് കണ്ടാൽ പിന്നേ അവന് അത് ഒരു ഹരം ആകും... അപ്പൊ എപ്പോഴും കരയിക്കാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കും... അതിന് അവനെ പാറു സമ്മതിക്കരുത് അപ്പൊ കുറച്ച് ബോൾഡ് ആയിട്ട് നിക്കണം കേട്ടോ..?" എന്ന് പറഞ്ഞ് അമ്മ എന്റെ കവിളിൽ ഒന്ന് തട്ടി. "ആഹ് അമ്മ " എന്ന് ഞാൻ പറഞ്ഞു തീർന്നില്ല അതിന് മുന്നേ കല്ലു "എന്റെ ബോൾഡ് ആവാനുള്ള ഐഡിയ അമ്മ സ്വീകരിച്ചത് കൊണ്ട് ഞാൻ ഏട്ടത്തിയായിട്ട് പോണേണേ... ഞാൻ ചേച്ചിക്ക് കുറച്ച് വീഡിയോ ഒക്കെ കാണിച്ചു കൊടുത്ത് ബോൾഡ് ആക്കി കൊണ്ടുവരാം... ഇവിടെ ഇരുന്ന് വെല്ലോം പറയാൻ അമ്മ സമ്മതിക്കൂല.. അപ്പൊ ഞാൻ ചേച്ചിയായിട്ട് വേറെ എവിടെങ്കിലും പൊയ്ക്കോളാം..." എന്നും പറഞ്ഞ് കല്ലു എന്റെ കൈ പിടിച്ചു ഓടി 🏃‍♀️🏃‍♀️............... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story