പാർവതീപരിണയം...💖: ഭാഗം 13

parvatheeparinayam

എഴുത്തുകാരി: തെന്നൽ

രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുകയായിരുന്നു പാറുവും അമ്മയും അപ്പോഴാണ് ദേവും കല്ലുവും കൂടി ഓടി കിതച്ചു പാറുവിന്റെ അടുത്തേക്ക് വന്നത്. അവരുടെ ജെറ്റ് പോലുള്ള പാഞ്ഞു വരവ് കണ്ട് അമ്മയും പാറുവും ഇതിങ്ങൾക്ക് വട്ടായോ എന്ന തരത്തിൽ അവരെ നോക്കി.രണ്ടും ഒരു വിധം കിതപ്പൊക്കെ കണ്ട്രോൾ ചെയ്ത് പാറുവിനെ നോക്കി ഒരു വിജയചിരി ചിരിച്ചു. "എന്തോന്നടെ രണ്ടു പേർക്കും വട്ടായോ... വെറുതേ എന്നെ നോക്കി ചിരിച്ചോണ്ട് ഇരിക്കണത് എന്താ??"(പാറു ) "ഏട്ടത്തി ഏട്ടൻ വന്നു..."(ദേവ് ) "ആഹാ വന്നാ... അതിനിപ്പോ എന്താ?"(പാറു ) അത് കേട്ടതും കല്ലുവും ദേവും ഒന്ന് പരസ്പരം നോക്കി പല്ല് കടിച്ചിട്ട് കല്ലു പാറുവിന്റെ തലക്കിട്ടു ഒരു കൊട്ട് കൊടുത്തു "എന്റെ മന്ദബുദ്ധി ചേച്ചി... നമ്മുടെ പ്ലാൻ വർക്ക്‌ ഔട്ട്‌ ആയോന്ന് നോക്കണ്ടേ..." കല്ലു പറഞ്ഞത് കേട്ടതും പെട്ടെന്ന് എന്തോ ലൈറ്റ് കത്തിയത് പോലെ പാറു അവര് വന്ന സ്പീഡിനെക്കാൾ ഓടി പോയി അതിന് പുറകേ ദേവും കല്ലുവും ഓടി... ഇവരുടെ മൂന്ന് പേരുടെയും ഓട്ടം കണ്ടതും അമ്മ ഇതെന്തൊരു കൂത്ത് എന്ന ഭാവത്തിൽ അവര് പോയ വഴിയേ നോക്കി നിന്നു.....

"ശോ ഞാൻ ഇത് ഇവിടെ ആണല്ലോ വെച്ചത് എവിടെ പോയി...?" എന്നും പറഞ്ഞ് ശിവ റൂമിൽ എന്തോ തപ്പി കൊണ്ടിരിക്കുകയാണ്... റൂമിന് പുറത്ത് നിന്ന് മൂന്ന് തല ഉള്ളിലേക്കിട്ട് ഒളിഞ്ഞു നോക്കുന്നു. ആദ്യത്തെ തല പാറു അതിന് താഴെ കല്ലു ഏറ്റവും താഴെ ദേവ് അങ്ങനെയാണ് പൊസിഷൻ. "നമ്മുടെ പ്ലാൻ ഇപ്പൊ 50% നടന്നല്ലേ..."(പാറു ) "ബാക്കിയും നടക്കും ചേച്ചി കൊഞ്ചം വെയിറ്റ് കരോ...എന്നട്ട് വല്യേട്ടനെ ഫോക്കസ് ചെയ്യ് "(കല്ലു ) "എന്നാലും എന്റെ ദേവേ... നീ പൊളിയല്ല മ്യാരകമാണ് മ്യാരകം!!"(പാറു ) "അതന്നെ കുഞ്ഞേട്ടൻ മാസ്സ് കാ ബാപ്പാ "(കല്ലു ) "ശോ നിങ്ങള് ഇപ്പൊ തന്നേ എന്നെ ഇങ്ങനെ പൊക്കല്ലേ... ആ പിന്നേ ചേട്ടൻ ഏട്ടത്തിയെ വിളിക്കുമ്പോ താഴെ നിന്ന് വന്നത് പോലെ ഏട്ടന് ഫീല് ചെയ്യണം അപ്പൊ വിളിക്കുമ്പോ ഇവിടുന്ന് തന്നേ വിളി കേൾക്കരുത്... ഓടി കിതച്ചു ചെല്ലണം... കേട്ടാ??"(ദേവ് ) "അത് ഞാൻ ഏറ്റ്... " എന്നും പറഞ്ഞ് മൂന്നും കൂടി പിന്നെയും ശിവയെ ഫോക്കസ് ചെയ്ത്. നിങ്ങൾക്കൊന്നും മനസിലായില്ലല്ലേ... അതിന് കുറച്ച് പിന്നിലോട്ട് പോണം അധികം പോവണ്ട ഒരു ഒരു മണിക്കൂർ പിന്നിലേക്ക് പോയാൽ മതി... 

ഒരു മണിക്കൂർ മുന്നേ അമ്മയുടെ അടുത്ത് നിന്ന് പാറുവുമായി ഓടി പോയ കല്ലു പാറുവിന് കുറച്ച് വീഡിയോ ഒക്കെ കാണിച്ചു കൊടുത്ത്. ഈ വീഡിയോ എന്ന് പറഞ്ഞാൽ ഹിന്ദി സീരിയൽ ആണേ... അതിൽ നായിക നായകന് പണി കൊടുക്കുന്നത് കണ്ട് പാറുവിനെ അങ്ങനെ ബോൾഡ് ആക്കി എടുക്കാനാണ് കല്ലു വിചാരിച്ചത്. പക്ഷേ എന്റെ നായിക വേറെ ലെവൽ ആയത് കൊണ്ട് ആ പണികൊടുക്കൽ ഒക്കെ കണ്ടിട്ട് ഒരു ചെറിയ ആഗ്രഹം തന്റെ കണവനും അതുപോലെ ഒരു എട്ടേ മുക്കാലിന്റെ പണി കൊടുക്കണമെന്ന്.. പാറുവിന്റെ ആഗ്രഹം കേട്ടതും ശിവയുടെ കലിപ്പ് ഓർത്ത് ദേവും കല്ലുവും കൂടി ആവുന്നത് പറഞ്ഞ് പിന്തിരിപ്പിക്കാൻ നോക്കി എങ്കിലും പാറു ഒരു വിധത്തിലും പിന്മാറിയില്ല ലാസ്റ്റ് പണി കൊടുക്കണം എന്ന് പറഞ്ഞ് കരച്ചിലായി പിഴിച്ചിലായി മൂക്ക് പിഴിയലായി..പാറുവിന്റെ വിഷമം കണ്ടതും ദേവിനും കല്ലുവിനും ആകെ വല്ലാതായി... അതുകൊണ്ട് അതിന് പരിഹാരമായി ഇലക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ രണ്ട് പേരും കൂടി എന്തെങ്കിലും വഴി ആലോചിക്കാൻ തുടങ്ങി. അങ്ങനെ ചിന്തിച്ചു ചിന്തിച്ച് ലാസ്റ്റ് ദേവിന് ഒരു ഐഡിയ കിട്ടി.

 ശിവയുടെ ഓഫീസ് ഫയലുകളെല്ലാം എടുത്ത് വേറെ എവിടെ എങ്കിലും മാറ്റി വെക്കുക. അപ്പൊ ചേട്ടന് ഫയൽ തപ്പൽ ഒരു പണി ആവുമല്ലോ...അത് കേട്ടതും കല്ലു "ഇന്ന് ചേട്ടന് ഫയലുകൾ ഒന്നും വേണ്ടെങ്കിലോ??" "ഹോ നീ ഇങ്ങനെ ഒരു നെഗറ്റീവോളി ആവല്ലേ കല്ലു..." "ഞാൻ ഒരു ചാൻസ് പറഞ്ഞതാ..." ഇതെല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതെ ഇരിക്കുന്ന പാറുവിനോട് എന്താ ആലോചിക്കുന്നേ എന്ന് ചോദിച്ചപ്പോ "ഈ പണി വേണ്ടാ.. അയ്യേ ബ്ലാ എന്ത് ചെറിയ പണിയ ഇത്.. ശിവേട്ടൻ കുറച്ച് നേരം തപ്പി നടക്കും അത്രയല്ലേ ഉള്ളൂ.." എന്നും പറഞ്ഞ് പാറു ആ ഐഡിയയെ നിഷ്കരുണം പുച്ഛിച്ചു തള്ളി.. പാറുവിന്റെ പുച്ചിക്കൽ കണ്ടതും ദേവ് പല്ല് കടിച്ച് കല്ലുവിനെ നോക്കി.. കാരണം അവള് കാണിച്ചു കൊടുത്ത വീഡിയോ കാരണം ആണല്ലോ ഇപ്പൊ ഇങ്ങനെയൊക്കെ സംഭവിച്ചേ... "എന്റെ ചേച്ചി.. നമുക്ക് ചെറിയ ചെറിയ പണികളിൽ നിന്ന് തുടങ്ങാം... അല്ലെങ്കിൽ നമ്മളെ മൂന്ന് പേരെയും ഇന്ന് തന്നെ തെക്കോട്ടു എടുക്കേണ്ടി വരും. ഇന്ന് ചേച്ചിയെ കരയിപ്പിച്ചതിന് ചേട്ടൻ കുറച്ച് നേരം ഫയൽ അന്വേഷിച്ചിട്ട് നടക്കട്ടെ..

നമ്മക്ക് നാളെ വേറെ പണി നോക്കാം...പോരേ..?" കല്ലു ചോദിച്ചത് കേട്ടതും കുറച്ച് നേരം എന്തോ ആലോചിച്ചു ഇരുന്നിട്ട് പാറു അതിന് സമ്മതം മൂളി. "അത് മാത്രം അല്ലാ ഫയൽ കാണാതെ ആവുമ്പോൾ ചേട്ടൻ ഏട്ടത്തിയെ വിളിക്കും. അന്വേഷിച്ചു തരാൻ പറയും. അങ്ങനെ ചേട്ടൻ ഏട്ടത്തിയോട് സോഫ്റ്റ്‌ ആയിട്ട് സംസാരിക്കും... എങ്ങനെ ഉണ്ടെന്റെ ബുദ്ധി..😌 " ദേവിന്റെ ഐഡിയ കേട്ടതും കല്ലുവും പാറുവും ഒന്ന് മുഖത്തോട് മുഖം നോക്കിയിട്ട് ഡബിൾ ഓക്കേ പറഞ്ഞ് പ്ലാൻ കയ്യടിച്ചു പാസ്സാക്കി.  "അമ്മാ... അമ്മാ...!!!" ഫയൽ കാണാത്ത ദേഷ്യത്തിൽ ശിവ അലറി ശിവയുടെ അലറൽ കേട്ടതും അത്രയും നേരം ഒളിഞ്ഞു നോക്കി കൊണ്ടിരുന്ന മൂന്നും കൂടി പെട്ടെന്ന് ചുമരിലേക്ക്‌ ചേർന്ന് നിന്നിട്ട് കല്ലുവും പാറുവും ദേവിനെ നോക്കി ദേവ് ആണേൽ ഇതങ്ങനെ അല്ലല്ലോ വരണ്ടേ എന്ന് ആലോചിച്ച് പാറുവിനെയും കല്ലുവിനേയും നോക്കിയപ്പോ അവരുടെ നോട്ടം കണ്ട് ഒന്ന് പരുങ്ങി. "അത് പിന്നേ....."എന്നും പറഞ്ഞ് ദേവ് ഒന്ന് തല ചൊറിഞ്ഞു... "ഏട്ടത്തി... ഇപ്പൊ ചേച്ചിയെ വിളിച്ചില്ല എന്നല്ലേ ഉള്ളൂ എന്തായാലും ചേട്ടൻ അമ്മയെ വിളിച്ചല്ലോ അതുകൊണ്ട് ചേച്ചി ചെല്ല്... "

എന്ന് പറഞ്ഞ് പാറുവിനെ ഉന്തി തള്ളി റൂമിലേക്ക് വിട്ട് തിരിഞ്ഞു നോക്കിയപ്പോ അമ്മ സ്റ്റെപ് എല്ലാം കയറി മുകളിലേക്ക് വരുന്നതാണ് കണ്ടേ... "അമ്മ എങ്ങോട്ട് പോണ്??"(ദേവ് ) "നിങ്ങളുടെ ചെവിക്ക് വെല്ല കംപ്ലയിന്റും ഉണ്ടാ...?? ശിവ എന്നെ വിളിച്ചത് കേട്ടില്ലേ... എന്താണെന്ന് ചോദിക്കട്ടെ അല്ലേൽ അവന് അത് മതിയാവും കലിപ്പായി നടക്കാൻ..."(അമ്മ) അമ്മയുടെ പോക്ക് കണ്ടതും കല്ലുവും ദേവും കൂടി അമ്മയെ പിടിച്ച് വെച്ച് "എന്റെ അമ്മേ ഏട്ടത്തി ചേട്ടന്റടുത് പോയിട്ടുണ്ട്... അവര് ഒന്ന് സെറ്റ് ആവട്ടെ..." അതും പറഞ്ഞ് ദേവ് sight അടിച്ച് ഒന്ന് പുഞ്ചിരിച്ചു ആ ചിരി പതിയെ കല്ലുവിന്റെയും അമ്മയുടെയും ചുണ്ടിലേക്കും വ്യാപിച്ചു. പാറു റൂമിലേക്ക് ചെന്ന് ശിവയെ ഒന്ന് നോക്കി. ആള് ഇപ്പോഴും തപ്പൽ നിർത്തിയിട്ടില്ല...അങ്ങനെ ഒരു പണി കൊടുക്കാൻ പറ്റിയല്ലോ എന്നോർത്തു മനസ്സിൽ ഒന്ന് ഊറി ചിരിച്ച് കൊണ്ട് "ശിവേട്ടാ"ന്ന് വിളിച്ചു. പാറുവിന്റെ വിളി കേട്ടതും ശിവ പാറുവിനെ ഒന്ന് നോക്കി. 'ഒറ്റ നോട്ടം മതി ജീവിതം മാറാൻ ' എന്ന് പറഞ്ഞത് പോലെയായി ഇപ്പൊ പാറുവിന്റെ അവസ്ഥ. ഒന്നില്ലെങ്കിൽ മോർച്ചറി അല്ലെങ്കിൽ ഹോസ്പിറ്റൽ...

എന്തായാലും അത് ഉറപ്പായി..!! ശിവയുടെ നോട്ടം കണ്ടതും പാറു ഒന്ന് പകച്ചെങ്കിലും പെട്ടെന്ന് ഇന്ന് വൈകുന്നേരത്തെ ക്ലാസ്സ്‌ ഒക്കെ ഓർമ വന്നു. "അത് പെട്ടെന്ന് വിളിച്ചപ്പോ അങ്ങനെ വന്നതാ.... അത് വിട്... ഇപ്പൊ എന്തിനാ വിളിച്ചത് " സൗണ്ടിൽ മാക്സിമം പതർച്ച വരുത്താതെ പാറു ശിവയോട് ചോദിച്ചു "അതിന് ഞാൻ നിന്നെ അല്ലല്ലോ വിളിച്ചത് 😏" "എടോ.. ഞാനേ..." എന്തോ പറയാൻ വേണ്ടി പാറു ഒരുങ്ങിയതും ആ എടോ വിളി കേട്ടതും ശിവ പാറുവിനെ നോക്കി "അത് ഇയാള് തന്നേ അല്ലേ പറഞ്ഞേ ശിവേട്ടാന്ന് വിളിക്കണ്ടാന്ന്... പിന്നേ ബ്രദറേ എന്ന് വിളിക്കാൻ പറ്റൂല കാരണം എന്റെ കണവൻ ആയിപ്പോയല്ലോ... പിന്നേ പേര് വിളിക്കണം. അമ്മ എന്നോട് പറഞ്ഞ് തന്നിട്ടുണ്ട് ഭർത്താവിനെ പേര് വിളിക്കരുതെന്ന്... ഞാൻ നല്ല അനുസരണ ഉള്ള കൂട്ടത്തിൽ ആണേ 😌🙈 അപ്പൊ ആ വിളിയും ക്യാൻസൽ.. അതുകൊണ്ട് ഞാൻ തന്നെ താൻ, ഇയാള്, എടോ എന്നൊക്കെ വിളിച്ചെന്നിരിക്കും.. ഇനി അതില് വെല്ല പ്രശ്നം ഉണ്ടെങ്കിൽ ഇപ്പൊ പറയണം... ഞാൻ നേരത്തേ വിളിച്ചത് പോലെ ശിവേട്ടാന്ന് വിളിച്ചോളാം...!!"

ഒരു വിരൽ കടിച് പിന്നേ കാല് കൊണ്ട് നിലത്തു കളം വരച്ചു കൊണ്ട് പാറു പറഞ്ഞു. കുട്ടി നാണം ആണേ ഉദ്ദേശിച്ചേ..😌 ' ഒന്ന് പുറത്ത് പോയി വന്നപ്പോ ഇവളുടെ തലക്കിട്ട് ആരേലും അടിച്ചട്ടിണ്ടാവോ...'(ശിവയുടെ ആത്മ ) "അതേയ് താൻ അധികം ആലോചിച്ചു നിക്കാതെ എന്താ തപ്പുന്നതെന്ന് പറയ് " പാറുവിന്റെ താൻ എന്നുള്ള വിളി കേട്ടതും ശിവ മുഷ്ടി ചുരുട്ടി പിടിച്ച് ദേഷ്യമെല്ലാം കണ്ട്രോൾ ചെയ്ത് നിന്ന്. 'ആഹാ മുഷ്ടിയൊക്കെ ചുരുട്ടുന്നുണ്ടല്ലോ...🎶 കണ്ണ് ചുവക്കണ് പല്ല് കടിക്കണ് മുഷ്ടി ചുരുട്ടണ് ആകെ വിയർക്കണ്...🎶 ' ദേവിന്റെ നിൽപ്പ് കണ്ടതും പാറു സിറ്റുവേഷന് കറക്റ്റ് മാച്ച് ആയ പാട്ട് അങ്ങനെ മനസ്സിൽ പാടി ഇരിക്കുകയാ... അതെങ്ങാനും ഉറക്കെ പാടിയാൽ വീട്ട് മുറ്റത്തെ മാവ് മുറിക്കണം പിന്നേ ആൾക്കാരായി ബഹളമായി ഹോ എന്തൊരു അവസ്ഥയാ.. അതുകൊണ്ട് മാത്രം കുട്ടി തന്റെ പാട്ട് പാടാനുള്ള കഴിവ് ശിവയുടെ മുന്നിൽ പ്രകടിപ്പിച്ചില്ല 😜🙈 ശിവ പാറുവിനെ ഒന്ന് നോക്കി പിന്നെയും തിരയാൻ തുടങ്ങി. 'ഓഹോ അപ്പൊ പറയില്ല എന്ന് വാശി ആണല്ലേ 😒 '(പാറു ആത്മ )

"അതേയ് ഇപ്പൊ പറഞ്ഞാൽ ഞാൻ തപ്പി എടുത്ത് തരും. ഞാൻ താഴേക്ക് പോയാൽ പിന്നേ എന്നെ വിളിച്ചിട്ട് കാര്യമില്ല... പിന്നേ അമ്മ ഇങ്ങോട്ട് വരുമെന്ന് സ്വപ്നേനി വിചാരിക്കണ്ട.. അമ്മക്ക് കാലിന് വയ്യാത്ത കൊണ്ട് ഞാൻ സ്റ്റെപ് കേറണ്ടാന്ന് പറഞ്ഞിട്ടുണ്ട് തന്റെ കാര്യം നോക്കാൻ ഇപ്പൊ ഇവിടെ ഞാൻ ഉണ്ടല്ലോ..." 'പുല്ല് അത്യാവശ്യം ഉള്ള ഫയൽ ആയി പോയി.. അല്ലേൽ നിന്നെ ഇപ്പൊ ചുവരിൽ നിന്ന് വടിച്ചെടുക്കേണ്ടി വന്നേനെ... ആ... കാര്യം കാണാൻ കഴുതക്കാലും പിടിക്കണോല.. അതുകൊണ്ട് അവളോട് പറയാ..'(ആത്മ ബൈ ശിവ ) "അത്... എന്റെ... എന്റെ ഒരു ഫയൽ കാണുന്നില്ല അത് തിരഞ്ഞതാ... ഒരു ബ്ലൂ ഫയൽ അത് ഞാനീ ടേബിളിലാ വെച്ചത് ഇപ്പൊ കാണുന്നില്ല..." ശിവ ഒരു വിധം പറഞ്ഞൊപ്പിച്ചു. അത് കേട്ടതും പാറു ഒരു നിമിഷം ഒന്ന് ഞെട്ടി. പിന്നേ സ്വയം ഒന്ന് നുള്ളി നോക്കി സത്യമാണെന്ന് ഉറപ്പ് വരുത്തി ശിവയുടെ നേരെ തിരിഞ്ഞു "താൻ ഇപ്പൊ താഴേക്ക് പൊക്കോ... ഞാൻ ഫയൽ തപ്പി കൊണ്ട് വന്ന് തരാം.താൻ ഉച്ചക്ക് ഫുഡും കഴിച്ചിട്ടില്ലല്ലോ...ചെല്ല് "

"ഭക്ഷണം എല്ലാം ഞാൻ പിന്നേ കഴിച്ചോളാം ആദ്യം എനിക്ക് ഫയൽ കണ്ടുപിടിച്ചു താ നാളത്തെ മീറ്റിംഗിന് വേണ്ട ഒരു ഇമ്പോർടന്റ് ഫയലാ അത് " എന്നും പറഞ്ഞ് ദേവ് പിന്നെയും തിരയാൻ തുടങ്ങി 'എന്റെ കർത്താവേ.. ഇങ്ങേര് ഇത് റൂമിന്ന് പോവാതെ ഞാൻ എങ്ങനെ ഫയൽ എടുത്ത് കൊടുക്കാനാ...'(പാറൂസ് ആത്മ ) "അതേയ് താൻ താഴേക്ക് ചെല്ല് ഞാൻ തപ്പിയിട്ട് കൊണ്ട് വന്ന് തരാം... താൻ ഫുഡ് കഴിക്കാത്തത് കൊണ്ട് അമ്മയും ഒന്നും കഴിച്ചിട്ടില്ല " അത് കേട്ടതും ശിവ പാറുവിനെ ഒന്ന് നോക്കിയിട്ട് താഴേക്ക് പോയി 'ഹോ എന്തായാലും എന്റെ പേര് വിളിച്ചില്ലെങ്കിലും എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടല്ലോ... സന്തോഷമായി ഗോപിയേട്ടാ സന്തോഷമായി... ദേവേ നീ മുത്താണ് ' എന്നെല്ലാം മനസ്സിൽ ഓർത്ത് പാറു രണ്ട് സ്റ്റെപ് ഇട്ട് അങ്ങനെ സ്റ്റെപ് ഇട്ട് നിന്നപ്പോഴാണ് ഫയലിന്റെ കാര്യം ഓർമ വന്നത്. ശിവയുടെ ഫയലെല്ലാം ദേവിന്റെ റൂമിൽ ഒളിപ്പിച്ചു വെച്ചേക്കുവാണേ... പിന്നേ ഒരു ഓട്ടം ആയിരുന്നു ദേവിന്റെ റൂമിലേക്ക് ഫയൽ എടുക്കാൻ........... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story