പാർവതീപരിണയം...💖: ഭാഗം 14

parvatheeparinayam

എഴുത്തുകാരി: തെന്നൽ

ഇത് തന്നെയല്ലേ ഫയൽ എന്ന് നോക്കിയേ " ദേവിന്റെ റൂമിൽ പോയി ഫയൽ തപ്പി കൊണ്ട് വന്ന് പാറു ശിവക്ക് കൊടുത്ത് കൊണ്ട് ചോദിച്ചു "ആഹ് " എന്ന് പറഞ്ഞ് ശിവ പാറുവിന്റെ കയ്യിൽ നിന്ന് ഫയൽ വാങ്ങി സോഫയിൽ ഇരുന്ന് അത് നോക്കാൻ തുടങ്ങി. ശിവ തങ്ങളെ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടതും കല്ലുവും ദേവും പതിയെ ചുണ്ടനക്കിയും കൈ കൊണ്ട് ആക്ഷൻ കാണിച്ച് കൊണ്ടും പ്ലാൻ വർക്ക്‌ ഔട്ട്‌ ആയോന്ന് ചോദിച്ചു. അതിന് മറുപടിയായി പാറു ഒന്ന് ചിരിച്ച് തംബ്സ് അപ്പ്‌ കാണിച്ചു പെട്ടെന്ന് എന്തോ ഓർത്ത് അത് ചോദിക്കാൻ വേണ്ടി ഫയലിൽ നിന്ന് തലപൊക്കിയ ശിവ കാണുന്നത് ഈ മൂന്നിന്റെയും കഥകളി ആയിരുന്നു. "നിങ്ങള് ഇതെന്തോന്നാ കഥകളി കളിക്കുന്നെ " (ശിവ ) ഇത്രയും നേരം ആക്ഷൻ song കളിച്ചു കൊണ്ടിരുന്ന മൂന്നെണ്ണവും പെട്ടെന്ന് ശിവയുടെ സൗണ്ട് കേട്ടതും ഒന്ന് ഞെട്ടിയിട്ട് ശിവയെ നോക്കി. "അത്... അത് പിന്നേ വല്യേട്ടാ..."

എന്ന് പറഞ്ഞ് കല്ലു ഒരു കള്ളത്തിനായി പരതി 'യ്യോ എന്റെ ദേവി... ആവശ്യത്തിന് ഒരു കള്ളവും വായിൽ വരുന്നില്ലല്ലോ...'(കല്ലൂസ് ആത്മ ) "അത് പിന്നേ ചേട്ടാ ഞങ്ങൾ ഇങ്ങനെ ഓരോന്ന് പറയുവായിരുന്ന്... ചേട്ടൻ ഫയൽ നോക്കുകയല്ലേ അപ്പൊ ഡിസ്റ്റർബ് ചെയ്യണ്ട എന്ന് വിചാരിച്ചിട്ട സൗണ്ട് ഇല്ലാതെ സംസാരിച്ചേ..."വളരെ കൂൾ ആയുള്ള ദേവിന്റെ സംസാരം കേട്ട് ശിവ അതിനൊന്ന് അമർത്തി മൂളിയിട്ട് പാറുവിന്റെ നേരെ തിരിഞ്ഞു "അല്ലാ.. നിനക്ക് എവിടെ നിന്നാ ഈ ഫയൽ കിട്ടിയേ?? ഞാൻ റൂമിൽ എല്ലായിടത്തും നോക്കിയതാണല്ലോ..." ശിവയുടെ ചോദ്യം കേട്ടതും അത്രയും നേരം പ്ലാൻ ജയിച്ച സന്തോഷത്തിൽ മനസ്സിൽ ' നമ്മൾ ജയിച്ചു ജയിച്ചു ജയിച്ചു ഹേ ' എന്ന പാട്ടും പാടി കൊണ്ടിരുന്ന പാറു ഞെട്ടി. അതും വൻ ഞെട്ടൽ തന്നെ "അത്..." എന്ന് പറഞ്ഞ് പാറു ശിവയെ നോക്കിയപ്പോ അവൻ അവളെ നോക്കി കൊണ്ടിരിക്കുകയാണ്..

ഒരു കള്ളത്തിന് വേണ്ടി പാറു ദേവിനെയും കല്ലുവിനെയും നോക്കിയപ്പോ രണ്ടും കൂടി സീലിംഗിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടിരിക്കുകയാ.... 'ബ്ലഡി തെണ്ടികൾ... ഞാൻ എന്റെ കണവനുമായി അപകടമേഖലയിൽ നിൽക്കുമ്പോഴാ അവരുടെ ഒരു ഭംഗി ആസ്വദിക്കൽ 😤... എന്റെ കർത്താവേ എന്നെ ഇവിടെ നിന്ന് രക്ഷിക്കാൻ അങ്ങ് അവിടെ നിന്ന് ഒരു ദേവദൂതനെ ഇവിടേക്ക്‌ എത്തിക്കണേ അല്ലേൽ കല്യാണത്തിന്റെ പിറ്റേന്ന് നവവധുവിനേ വരൻ കൊന്നു എന്ന് പത്രത്തിൽ അടിച്ചിറക്കേണ്ടി വരും...' പാറുവിന്റെ മുഖത്ത് മാറി മാറി വിരിയുന്ന ഭാവങ്ങൾ നോക്കി കാണുകയായിരുന്നു ശിവ. പുള്ളിക്കാരന് അറിയില്ലല്ലോ നമ്മുടെ കഥാനായിക അഗാഥ ചിന്തയിൽ ആണെന്ന് 😂. "പാറു " 'അത് ഒരു ദേവദൂതന്റെ ശബ്ദം അല്ലേ.. എവിടെ എന്റെ ദൂതൻ ' എന്ന് വിചാരിച്ച് പാറു മുന്നിലേക്ക് നോക്കിയപ്പോ.. അതാ മുറ്റത്തൊരു മൈന ഛെ അമ്മാ.. 'അപ്പൊ ദൂതൻ അല്ലാ ദൂതി ആണല്ലേ...' എന്ന് വിചാരിച്ച് പാറു ഒന്നും കൂടെ അമ്മയെ നോക്കി അപ്പൊ പാറുവിന് തോന്നിയത് ഓം ശാന്തി ഓശാന ഫിലിമിൽ ശ്രീലക്ഷ്മിയായിട്ട് ഡേവിഡ് കാഞ്ഞാണി (അജു വർഗീസ് )

ഒളിച്ചോണ്ടി പോകുമ്പോ പൂജയുടെ (നസ്രിയ ) മനസ്സിൽ ഒരു പുണ്യാളന്റെ രൂപം പോലെ അജു വരില്ലേ പുറകിൽ നല്ല വെളിച്ചം ഒക്കെ ആയിട്ട് അതുപോലെയാണ് അപ്പൊ പാറുവിന് അമ്മയെ കണ്ടപ്പോ തോന്നിയത്. വിളിച്ചിട്ടും ഒരു അനക്കവും ഇല്ലാതെ നിക്കുന്ന പാറുവിനെ കണ്ടിട്ട് അമ്മ വന്ന് കയ്യിൽ പിടിച്ചു കൊണ്ട് പോയി പാറു പോയതും ഇനി അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് സിഗ്നൽ വഴി സന്ദേശം കിട്ടിയ കല്ലുവും ദേവും കൂടി പയ്യേ ശിവ കാണാതെ മുങ്ങാൻ നോക്കി "അതേയ് ഒന്നവിടെ നിന്നേ രണ്ട് പേരും " രണ്ടിന്റെയും മുങ്ങൽ കണ്ട ശിവ അത് കയ്യോടെ പൊക്കി വിളിച്ചു "എന്താ ചേട്ടാ " മുഖത്ത് മാക്സിമം നിഷ്കു ഭാവം എല്ലാം വാരി വിതറി കൊണ്ട് കല്ലുവും ദേവും ചോദിച്ചു "നിങ്ങള് ഇനി കോളേജിൽ പോകുന്നില്ലേ "(ശിവ ) "ആഹ് വല്യേട്ടാ പോണം ഇവിടെ ചേച്ചി ഒറ്റക്കല്ലേ അതാ...." (കല്ലു ) "അവള് ഒറ്റക്കാണെന്ന് പറഞ്ഞ് നിങ്ങള് ഇനി ഒരിക്കലും കോളേജിൽ പോവില്ലേ " പുരികം പൊക്കി ശിവ ചോദിച്ചതും കല്ലുവും ദേവും കൂടി "മ്ച്ചും " എന്ന് സൗണ്ട് ഉണ്ടാക്കി തോള് പൊക്കി കാണിച്ചു "ഏഹ് എന്താ??

നിന്ന് ആക്ഷൻ കാണിക്കാതെ രണ്ടും വായ തുറന്ന് പറഞ്ഞേ " "അതല്ല ചേട്ടാ ഞങ്ങൾ പോകും എന്ന് പറയുകയായുയരുന്നു.." കല്ലുവിനെ ഒന്ന് നോക്കി ദേവ് ശിവയോട് മറുപടി പറഞ്ഞു "എന്നാലേ നാളെ തൊട്ട് മര്യാദക്ക് കോളേജിൽ പോയി തുടങ്ങിക്കോണം..." "അതല്ല വല്യേട്ടാ നാളെ തന്നെ പോണോ...😕 നാളെയും കൂടി ലീവ് എടുത്ത് മറ്റന്നാൾ പോയാൽ പോരേ...😬" ശിവ പറഞ്ഞ് കഴിഞ്ഞതും കല്ലു ചാടി കേറി ചോദിച്ചു കല്ലുവിന്റെ ചോദ്യം കേട്ടതും അതിന് ഒരു നോട്ടം ആയിരുന്നു ശിവയുടെ മറുപടി "എന്നാ വേണ്ടാല്ലേ.... നാളെ ചൊവ്വാഴ്ച അല്ലേ നല്ല ദിവസമാ... അപ്പൊ നാളെ തന്നെ പോയി തുടങ്ങാം... ഞാൻ എന്നാൽ നേരത്തെ പോയി കിടക്കട്ടെ... നേരത്തെ കിടന്നാൽ അല്ലേ വൈകി എണീക്കാൻ പറ്റോളൂ...." ശിവയുടെ നോട്ടം കണ്ടതും അന്തോം കുന്തോം ഇല്ലാതെ എന്തൊക്കെയോ പറഞ്ഞ് കല്ലു പയ്യേ റൂമിലേക്ക് പോയി. എന്റെ കല്ലുവിന് വല്യേട്ടനോട് ഭയങ്കര ബഹുമാനമാ അതാ പറഞ്ഞപ്പോ തന്നെ അനുസരിച്ചേ അല്ലാതെ പേടിയായിട്ട് ഒന്നുമല്ല 😜. കല്ലു പോയതും ശിവ ദേവിനെ ഒന്ന് നോക്കി.. ആ നോട്ടം കണ്ടതും "ഞാൻ എപ്പഴേ പോയി "

എന്ന് പറഞ്ഞ് ദേവ് റൂമിലേക്ക് ഒരു ഓട്ടം ആയിരുന്നു അവരുടെ പോക്ക് കണ്ടതും ശിവയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. പക്ഷേ അടുത്ത നിമിഷം തന്നെ അത് വളരെ വിദഗ്ധമായി മറച്ചു കൊണ്ട് ഗൗരവത്തിന്റെ മുഖം മൂടി അണിഞ്ഞു കൊണ്ട് ഫയലുമായി റൂമിലേക്ക് പോയി.  "എന്റെ പാറു നിനക്ക് ഉള്ള ബോധം കൂടി പോയാ...??" എന്ന് പറഞ്ഞ് അമ്മ പാറുവിനെ പിടിച്ചു കുലുക്കി അപ്പോഴാണ് പാറുവിന് തിരിച്ച് വെളിവ് വന്നത്. അമ്മയെ നോക്കിയപ്പോ ആ വെളിച്ചം എല്ലാം അപ്രത്യക്ഷമായിട്ട് അമ്മ ഇപ്പൊ പണ്ടത്തെ പോലെ തന്നെ നിൽക്കുന്നുണ്ട്... പാറു അമ്മയേ നോക്കി ഒന്ന് ചിരിച്ചു കൊടുത്തു. പാറുവിന്റെ ചിരി കണ്ടതും അമ്മ ഒന്ന് തലയാട്ടിയിട്ട് "അവിടെ നിന്ന് ബബ്ബ അടിക്കണ്ട എന്നോർത്തു വിളിച്ചു കൊണ്ട് വന്നതാ " എന്ന് പറഞ്ഞ് അമ്മ അമ്മയുടെ ജോലിയിലേക്ക് തിരിഞ്ഞു "അല്ലാ അപ്പൊ അമ്മക്ക് എല്ലാം അറിയായിരുന്നോ?? '"

പാറു തന്റെ സംശയം അമ്മയോട് ചോദിച്ചു "എന്നോട് കല്ലുവും ദേവും പറഞ്ഞു കാര്യങ്ങളൊക്കെ..."എന്ന് പറഞ്ഞ് അമ്മ ഒന്ന് ഇളിച്ചു കാണിച്ചു "ശോ കൊച്ചു കള്ളി... അപ്പൊ എല്ലാം അറിയായിരുന്നല്ലേ... എന്തായാലും ആ കണവന്റെ അടുത്തിന്ന് രക്ഷിച്ചതിന് താങ്ക്സ് " അതും പറഞ്ഞ് അമ്മയുടെ കവിളിലൊന്ന് പാറു കിള്ളി "പോ പെണ്ണെ...... ആ ഇനി അവന്റെ മുന്നിന്ന് ബബ്ബ അടിക്കാതെ എന്തേലും കള്ളം കണ്ടുപിടിച്ചു വെക്ക്‌.... അല്ലേൽ അവൻ നിങ്ങളെ മൂന്നിനെയും ശരിയാക്കും... ചെല്ല് " "ഓഹ് ശരി എന്റെ അമ്മക്കുട്ടി " എന്ന് പറഞ്ഞ് പാറു ശിവയെയും കല്ലുവിനെയും തപ്പി ഇറങ്ങി........ തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story