പാർവതീപരിണയം...💖: ഭാഗം 15

parvatheeparinayam

എഴുത്തുകാരി: തെന്നൽ

പാറു കല്ലുവിന്റെ റൂമിലേക്ക്‌ ചെന്നതും കല്ലുവും ദേവും ബെഡിൽ താടിക്കും കൈ കൊടുത്ത് ഇരിക്കുകയാണ്. "എന്താ മുഖത്തൊരു വൈക്ലഭ്യം??" എന്ന് ചോദിച്ച് പാറു അവരുടെ ഒപ്പം വന്നിരുന്നു. പാറുവിന്റെ ചോദ്യം കേട്ടതും കല്ലു താടിയിൽ നിന്ന് കൈ മാറ്റി പാറുവിനെ ഒന്ന് നോക്കിയിട്ട് പിന്നെയും താടിയിൽ കൈ വെച്ച് വേറെ എങ്ങോട്ടോ നോക്കി ഇരുന്നു. കല്ലുവിന്റെ എങ്ങും തൊടാതെ ഉള്ള കാട്ടിക്കൂട്ടൽ എല്ലാം കണ്ട് പാറു ദേവിനെ ഒന്ന് തോണ്ടി 'എന്ത് പറ്റി ' എന്ന് കൈ കൊണ്ട് ചോദിച്ചു. "ഇനി എന്ത് പറ്റാൻ.....😕ഞങ്ങളോട് ചേട്ടൻ നാളെ തൊട്ട് കോളേജിൽ പോയി തുടങ്ങാൻ പറഞ്ഞു " എന്ന് പറഞ്ഞ് ദേവ് വീണ്ടും സ്ഥായി ഭാവത്തിലേക്ക് പോയി. താടിക്കും കൈ കൊടുത്തുള്ള ഇരിപ്പേ 😂 അവരുടെ ഇരിപ്പും അതിനുള്ള കാരണവും കേട്ടതും പാറു അവരെ രണ്ടു പേരെയും നോക്കി ചിരിക്കാൻ തുടങ്ങി. നമുക്ക് അത് വെറും ചിരിയായിട്ട് തോന്നുമെങ്കിലും according to കല്ലു and ദേവ് it's a കൊലച്ചിരി. പാറുവിന്റെ ചിരി കണ്ടതും കല്ലുവും ദേവും ഒന്ന് മുഖത്തോട് മുഖം നോക്കിയിട്ട് പാറുവിനെ നോക്കി.

അവരുടെ നോട്ടം കണ്ടതും പാറു ഒരു വിധം ചിരിയെല്ലാം കണ്ട്രോൾ ചെയ്തിട്ട് അവരെ നോക്കി. കല്ലുവിനേ കണ്ടതും നേരത്തെയുള്ള എക്സ്പ്രഷൻ ഓർമ വന്നതും അടക്കിപിടിച്ച ചിരി പിന്നെയും പൊട്ടി. ഇനിയും ചിരിച്ചാൽ കല്ലുവും ദേവും കൊലപാതകികൾ ആവുമെന്ന് പാറുവിന് മനസിലായതും കഷ്ടപ്പെട്ട് ചിരിയെല്ലാം അടക്കി പിടിച്ച് അവരെ നോക്കി അവരുടെ മുഖത്തെ ഭാവം കണ്ടതും അവിടെ നിക്കുന്നത് പന്തിയല്ല എന്ന് മനസിലാക്കിയ പാറു പയ്യേ എസ്‌കേപ്പടിക്കാൻ നോക്കി. "കുഞ്ഞേട്ടാ ഡോറടക്ക് " പാറുവിന്റെ മുങ്ങൽ കൃത്യമായി മനസിലാക്കിയ കല്ലു ദേവിനോട് പറഞ്ഞു. അത് കേൾക്കേണ്ട താമസം ദേവ് ഓടി പോയി ഡോറടച്ചു. അത് കണ്ടതും കല്ലു പാറുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു ബെഡിലേക്ക് ഇട്ടിട്ട് തലയിണ കൊണ്ട് അടിക്കാൻ തുടങ്ങി.ഡോറടച്ച് ദേവും കൂടി അവരുടെ അടുത്തേക്ക് വന്നതും കോളം തികഞ്ഞു. പിന്നേ മൂന്നും കൂടി കല്ലുവിന്റെ റൂമിൽ ഒരു കുരുക്ഷേത്ര യുദ്ധം തന്നെ നടത്തിയെന്നാണ് എനിക്ക് കിട്ടിയ റിപ്പോർട്ട് 😂. ✳️✳️✳️✳️✳️

യുദ്ധം എല്ലാം കഴിഞ്ഞ് ക്ഷീണിച്ച ദേവും പാറുവും തിരിച്ച് അവരവരുടെ റൂമിലേക്ക് പോയി പാറു റൂമിലേക്ക് ചെന്നപ്പോ ശിവ ഇന്നലത്തെ പോലെ തന്നെ ബെഡിൽ ലാപ്പുമായി ഇരിക്കുന്നുണ്ട്. ലാപ്പിന്റൊപ്പം ഒരു ഫയൽ കൂടി ഉണ്ട് അതാണ് ആകെയുള്ള വ്യത്യാസം.പാറു പിന്നേ അതൊന്നും മൈൻഡ് ചെയ്യാതെ ലൈറ്റ് ഓഫ് ചെയ്തിട്ട് ബെഡിന്റെ ഒരു സൈഡിലായി വന്ന് കിടന്നു. പാറു ലൈറ്റ് ഓഫാക്കിയതും " what the f** " എന്ന് അലറി കൊണ്ട് ശിവ ബെഡിൽ നിന്ന് ചാടി എഴുന്നേറ്റു വന്ന് ലൈറ്റ് ഇട്ടു. ശിവയുടെ ഈ നീക്കം പാറു ഒട്ടും പ്രതീക്ഷിക്കാതെ ഇരുന്നത് കൊണ്ട് ഒരു തരം ഞെട്ടലോടെ പാറു ബെഡിൽ നിന്നും എഴുന്നേറ്റു. ഇന്നലത്തെ പോലെ ശിവ ഒന്നും മിണ്ടാതെ പോകുമെന്നാണ് പാറു കരുതിയത്. ശിവ ദേഷ്യത്തോടെ പാറുവിന്റെ അടുത്തേക്ക് വന്ന് അവളുടെ കൈ പുറകിലേക്കാക്കി തിരിച്ചു പിടിച്ചു "ഞാൻ അവിടെ ഇരുന്ന് ഫയൽ നോക്കുന്നത് നീ കണ്ടതല്ലേ " ശിവ ദേഷ്യത്തോടെ പാറുവിന്റെ നേരെ ചീറി കൊണ്ട് ചോദിച്ചു. ശിവയുടെ മുഖത്തെ ഭാവം കണ്ടതും ഒരു വേള ഭയം വന്ന് പാറുവിനെ പൊതിഞ്ഞെങ്കിലും താൻ ഇനിയും അയ്യോ പാവം പോലെ നിന്നിട്ട് കാര്യമില്ല എന്ന ചിന്ത വന്നതും പാറു തിരിച്ച് ദേഷ്യത്താൽ രക്തവർണ്ണം ആയിരിക്കുന്ന ശിവയുടെ കണ്ണുകളിലേക്ക് നോക്കി.

"ഞാൻ ചോദിച്ചത് നീ കേട്ടില്ലേ... ഞാൻ ഫയൽ നോക്കുന്നത് നീ കണ്ടില്ലേന്ന് " തന്റെ കണ്ണിലേക്കു നോക്കി ഒന്നും മിണ്ടാതെ നിൽക്കുന്ന പാറുവിന്റെ കൈ ഒന്നുകൂടെ മുറുക്കി തിരിച്ചു കൊണ്ട് ശിവ അലറി. "ആഹ് ഞാൻ കണ്ടു " ശിവയുടെ അലറൽ കേട്ടതും യാതൊരു ഭാവഭേദവുമില്ലാതെ അവന്റെ നെഞ്ചിൽ പിടിച്ച് ശക്തിയായി പിന്നിലേക്ക് തള്ളി കൈ വിടുവിച്ചു കൊണ്ട് പാറു മറുപടി പറഞ്ഞു. അപ്രതീക്ഷിതമായുള്ള പാറുവിന്റെ നീക്കത്തിൽ പിന്നിലേക്ക് ഒന്ന് വേച്ചു പോയ ശിവ ബാലൻസ് ചെയ്ത് നിന്ന് പാറുവിനെ രൂക്ഷമായി നോക്കി. എന്നാൽ തന്നെ കൂസാതെയുള്ള പാറുവിന്റെ നിൽപ്പ് കണ്ട് ദേഷ്യം ഉചിയിലെത്തിയ ശിവ ഞൊടിയിടയിൽ അവളുടെ അടുത്തേക്ക് പാഞ്ഞു വന്ന് പാറുവിന്റെ നേർക്ക് കയ്യോങ്ങി. അത് കണ്ടതും പാറു പെട്ടെന്ന് തന്നെ രണ്ട് കണ്ണും ഇറുക്കി അടച്ചു കവിളിൽ കൈ വെച്ചു നിന്നു.പക്ഷേ പെട്ടെന്ന് എന്തോ ഓർത്തു കൊണ്ട് പാറുവിനെ തല്ലാനായി പൊക്കിയ കൈ ശിവ മെല്ലെ താഴ്ത്തി. കവിളിൽ അടിയൊന്നും വീഴാത്തത് കണ്ട് പാറു പതിയെ ഒരു കണ്ണ് തുറന്ന് ശിവയെ നോക്കി.

ശിവയാണെങ്കിൽ രണ്ടു കണ്ണും അടച്ചു മുഷ്ടി ചുരുട്ടി പിടിച്ചു നിൽക്കുകയാണ്. അത് കണ്ടതും പാറു പതിയെ രണ്ടാമത്തെ കണ്ണും തുറന്ന് കവിളിൽ നിന്ന് കൈ മാറ്റി ശിവയെ നോക്കി. ശിവ ദേഷ്യമെല്ലാം അണപല്ലിൽ കടിച്ചു പിടിച്ചു കൊണ്ട് കണ്ണ് തുറന്നപ്പോൾ കാണുന്നത് തന്നെ നോക്കി കൊണ്ടിരിക്കുന്ന പാറുവിനെ. "നീ ഞാൻ ഫയൽ നോക്കുന്നത് കണ്ടിട്ടും എന്തിനാ ലൈറ്റ് ഓഫ് ചെയ്തേ??" പാറുവിനെ കണ്ടതും ദേഷ്യമെല്ലാം കണ്ട്രോൾ ചെയ്ത് ശിവ സൗണ്ട് കുറച്ച് കൊണ്ട് ചോദിച്ചു. "എനിക്ക് ഉറക്കം വന്നിട്ട് " ഒരു കോട്ടുവാ ഇട്ടു കൊണ്ട് പാറു മറുപടി പറഞ്ഞു. പറഞ്ഞു കഴിഞ്ഞതിനു ശേഷമാണ് പുള്ളിക്കാരിക്ക് താൻ എന്താണ് പറഞ്ഞതെന്നും ആരോടാണ് പറഞ്ഞതെന്നും ഓർമ വന്നത്. 'ഉയ്യോ എന്റെ വായേ നീ എനിക്ക് തന്നെ പാര പണിയല്ലേടാ തെണ്ടി ' എന്ന് മനസ്സിൽ ആത്മഗതിച്ചു കൊണ്ട് പാറു പയ്യേ ഒന്ന് ശിവയെ നോക്കി. ഇപ്പൊ ശിവയുടെ മുഖം ഒരു സൂചി കൊണ്ട് കുത്തിയാൽ നാലു പാടും ചോര തെറിക്കും എന്ന പോലെ ആകെ വീർത്തു ബലൂൺ പോലെ ഇരിക്കുന്നുണ്ട്. "എനിക്ക് ലൈറ്റ് ഇട്ട് കിടന്നാൽ ഉറക്കം വരില്ല അതാ "

സൗണ്ടിൽ മാക്സിമം പതർച്ച വരുത്താതെ പാറു ശിവയെ നോക്കി കൊണ്ട് പറഞ്ഞു "നിനക്ക് ലൈറ്റ് ഇട്ട് കിടന്നാൽ ഉറക്കം വരില്ലെങ്കിൽ നീ വേറെ എവിടെയെങ്കിലും പോയി കിടക്കണം. ഇത് എന്റെ റൂം ആണ്. ഇവിടെ എപ്പോ ലൈറ്റ് ഇടണം എപ്പോ ലൈറ്റ് ഓഫ്‌ ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത് ഞാൻ ആണ്. അല്ലാതെ നീ അല്ലാ so don't റിപീറ്റ് it " എന്ന് പറഞ്ഞ് ശിവ ബെഡിൽ ഇരിക്കാൻ വേണ്ടി തിരിഞ്ഞു. "അതേയ് ഒന്നവിടെ നിന്നേ " ശിവയുടെ പോക്ക് കണ്ടതും പാറു അതും പറഞ്ഞു കൊണ്ട് അവന്റെ മുന്നിലായി കൈ രണ്ടും മാറിൽ കെട്ടി നേർക്കുനേർ വന്ന് നിന്നു. "ഇത് തന്റെ മാത്രം റൂം ആണെന്നുള്ള ആ വിചാരം അങ്ങ് മാറ്റിയേക്കേ... തന്റെ മാത്രം റൂം ആയിരുന്നത് പണ്ട്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ സൺ‌ഡേ 10.50ന് മുന്നേ...10.50 കഴിഞ്ഞപ്പോ താൻ എന്നെ തന്റെ പാതിയാക്കി. അതുകൊണ്ട് തന്റെ മാത്രം ആയിരുന്ന ഈ റൂം ഇപ്പൊ എന്റേതും കൂടിയാ...ഇനി താൻ എന്നെ ഭാര്യയായി കണ്ടിട്ടില്ലെങ്കിൽ കൂടിയും നിയമപരമായി ഞാൻ തന്റെ ഭാര്യയാണ്. So ഈ റൂം മാത്രമല്ല തന്റെ എല്ലാത്തിലും തന്നോളം അവകാശവും അധികാരവും ഇപ്പൊ എനിക്കും ഉണ്ട്. അത് കൊണ്ട് ഇപ്പൊ ഈ റൂമിൽ എപ്പോ ലൈറ്റ് ഇടണമെന്നും ഓഫ്‌ ആക്കണമെന്നും തീരുമാനിക്കാനുള്ള അവകാശം എനിക്കും ഉണ്ട് "

ലാസ്റ്റത്തെ ഡയലോഗ് ഒരു പ്രത്യേക ട്യൂണിൽ പറഞ്ഞ് പാറു പതിയെ സ്ലോ മോഷനിൽ നടക്കാൻ തുടങ്ങി. 'ശോ ഇപ്പൊ ഒരു റൈബാനും ഒരു bgm-ഉം കൂടി ഉണ്ടായിരുന്നേൽ പൊളിച്ചേനെ...' പാറൂസ് ആത്മ ലേ തെന്നൽ : ചാവാൻ പോവുമ്പോ തന്നെ വേണോ കുഞ്ഞേ നിന്റെ bgm-ഉം റൈബാനും... പാറുവിന്റെ മറുപടി കേട്ടതും കാറ്റഴിച്ചു വിട്ട ബലൂൺ കണക്കെ നിൽക്കുകയായിരുന്നു ശിവ. പാറുവിന്റെ ഡയലോഗടിയിൽ പറന്നു പോയ കിളികളെല്ലാം തിരിച്ചു കൂട്ടിൽ കേറിയപ്പോ പോയ ബോധം തിരിച്ചു വന്ന ശിവ പാറുവിനെ നോക്കി. അവൾ അപ്പോഴേക്കും ലൈറ്റ് എല്ലാം ഓഫ്‌ ചെയ്ത് ബ്ലാങ്കറ്റും പുതച്ച് സുഖമായിട്ട് ഉറങ്ങുകയാ... അത് കണ്ടതും ഇനിയും ഒരു പോര് നടത്താൻ ത്രാണിയില്ലാത്ത കൊണ്ട് ശിവ ഫയലും ലാപ്പും എടുത്ത് റൂമിന് പുറത്തേക്ക് ഇറങ്ങി. ശിവയുടെ പോക്ക് ബ്ലാങ്കറ്റിനുള്ളിൽ കൂടി ഒളിക്കണ്ണിട്ട് കണ്ട പാറു പതിയെ എഴുന്നേറ്റ് ശ്വാസം ആഞ്ഞു വിട്ടു കൊണ്ടിരുന്നു.

'അയ്യോ എന്റെ കൃഷ്ണ... ഇത്രയും നേരം ഞാൻ എങ്ങനെയാ എന്റെ പേടി പുറത്ത് വരാതെ കണ്ട്രോൾ ചെയ്ത് നിന്നതെന്ന് എനിക്കറിഞ്ഞൂടാ.... ശിവേട്ടനെ കാണുമ്പോ തന്നെ എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങും. ആ ഞാനാ ഇപ്പൊ ഇത്രയും അങ്ങേരുടെ മുഖത്ത് നോക്കി പറഞ്ഞേ... എന്തെരോ എന്തോ... എന്തായാലും എന്നെ മാത്രം കാക്കണേ...' എന്ന് പ്രാർത്ഥിച്ചു കൊണ്ട് പാറു പതിയെ നിദ്രയെ പുൽകി. ✳️✳️✳️✳️✳️ റൂമിൽ നിന്ന് പുറത്തേക്കിറങ്ങിയ ശിവ പാറുവിന്റെ മാറ്റത്തെ കുറിച്ച് ചിന്തിക്കുകയായിരുന്നു 'അവൾക്ക് കാര്യമായി എന്തോ പറ്റിയിട്ടുണ്ട്. അല്ലെങ്കിൽ ഞാൻ ഒന്ന് ദേഷ്യത്തോടെ എന്തെങ്കിലും പറഞ്ഞാൽ കണ്ണ് നിറച്ചിരുന്ന പെണ്ണാ ഇപ്പൊ എന്റെ കണ്ണിൽ ഉറ്റ് നോക്കി ധൈര്യത്തോടെ സംസാരിക്കുന്നത്.... കല്ലുവും ദേവും അമ്മയും അവൾക്ക് സപ്പോർട്ട് ആയിട്ട് ഉണ്ടെല്ലോപിന്നേ അവൾക്ക് ആരെ പേടിക്കാനാ.... അതുകൊണ്ട് അവളെ ഇനിയും ഇങ്ങനെ വെറുതെ വിട്ടാൽ ശരിയാവില്ല. പെട്ടെന്ന് തന്നെ ഇതിനൊരു പരിഹാരം കാണണം ' എന്ന് മനസ്സിൽ കണക്ക് കൂട്ടി ശിവ ഫയൽ നോക്കാൻ തുടങ്ങി.......... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story