പാർവതീപരിണയം...💖: ഭാഗം 16

parvatheeparinayam

എഴുത്തുകാരി: തെന്നൽ

അമ്മാഹ് " അടുക്കളയിൽ പ്രഭാതഭക്ഷണത്തിനു വേണ്ടിയുള്ള കാര്യങ്ങളെല്ലാം ഒരുക്കുകയായിരുന്നു പാറുവും അമ്മയും. അപ്പോഴാണ് പെട്ടെന്ന് കല്ലുവിന്റെ അമ്മാന്നുള്ള നിലവിളി. അത് കേട്ടതും ചെയ്ത ജോലി നിർത്തി വെച്ച് പാറുവും അമ്മയും കൂടി കല്ലുവിന്റെ റൂമിലേക്ക് ഓടി. ഇതേസമയം റൂമിൽ കൈ രണ്ടും വയറ്റിൽ ചുറ്റിപിടിച്ച് ഒളിക്കണ്ണിട്ട് ഡോറിന്റെ സൈഡിലേക്ക് നോക്കി കൊണ്ടിരിക്കുകയായിരുന്നു കല്ലു. പാറുവും അമ്മയും വരുന്നത് കണ്ടതും വാതിലിന്റെ സൈഡിലേക്കുള്ള നോട്ടം മാറ്റി മാക്സിമം വേദനയുള്ളത് പോലെ അഭിനയിക്കാൻ തുടങ്ങി. "എന്താ മോളേ " എന്ന് ചോദിച്ചു കൊണ്ട് സുഭദ്രാമ്മയും(അവരുടെ അമ്മയെ ഇനി അങ്ങനെയാണേ പറയുന്നേ ) പാറുവും കൂടി കല്ലുവിന്റെ റൂമിലേക്ക് ഓടി വന്നു. "നിക്ക് വയ്യ അമ്മ..." അമ്മയുടെ ചോദ്യം കേട്ടതും കൈ രണ്ടും വയറ്റിലേക്ക് ഒന്നുകൂടി അമർത്തി വെച്ച് കണ്ണ് നിറച്ചു കൊണ്ട് കല്ലു മറുപടി പറഞ്ഞു "കണ്ണിൽ കണ്ടതെല്ലാം വാരി വലിച്ചു കഴിക്കുമ്പോൾ എന്റെ പൊന്ന് മോള് ഓർക്കണമായിരുന്നു " "ഇനി അവളെ വഴക്ക് പറയണ്ട അമ്മാ...

അവൾക്ക് ഒട്ടും വയ്യെന്ന് തോന്നണ്. ഞാൻ പോയി കുറച്ച് ഇഞ്ചി നീര് കൊണ്ട് വരാം " 'അയ്യേ ബ്ലാ ഇഞ്ചി നീരോ.... ഈ വയറുവേദന ഒന്നുമില്ലാത്ത ഞാൻ എന്തിനാ ഇപ്പൊ അത് കുടിക്കണേ... എന്തെങ്കിലും പറഞ്ഞ് അവരെ തടഞ്ഞേ മതിയാവൂ...'(കല്ലൂസ് ആത്മ ) "അയ്യോ ഏട്ടത്തി... അതൊന്നും വേണ്ടാ ഇച്ചിരി നേരം കിടന്നാൽ മതി. ചിലപ്പോ വെല്ല ഗ്യാസിന്റെ പ്രശ്നം ആയിരിക്കും " കിച്ചണിലേക്ക് പോവാൻ തിരിഞ്ഞ പാറുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് കല്ലു പറഞ്ഞു. കല്ലുവിന്റെ മറുപടി കേട്ട് പാറു അമ്മയെ നോക്കിയതും "എന്നാൽ അവള് കുറച്ച് നേരം റസ്റ്റ്‌ എടുത്ത് നോക്കട്ടെ പാറു... " എന്ന് പറഞ്ഞ് അമ്മ കല്ലുവിന്റെ തലയിൽ ഒന്ന് തലോടി. "നീ എന്തിനാ കല്ലു ഇങ്ങനെ കരഞ്ഞോണ്ട് ഇരിക്കുന്നെ.... ആ കണ്ണെല്ലാം തുടച്ചേ " പാറു അങ്ങനെ പറഞ്ഞതും കല്ലു കണ്ണെല്ലാം തുടച്ചെങ്കിലും പിന്നേയും കണ്ണിൽ നിന്ന് കണ്ണുനീര് വരാൻ തുടങ്ങി. 'വിക്സ് തേച്ചത് കൂടിപ്പോയെന്ന് തോന്നണ്.... ഈ കണ്ണുനീര് നിക്കുന്നും ഇല്ലല്ലോ ' ആത്മഗതിച്ചു കൊണ്ട് കല്ലു പിന്നേയും കണ്ണ് തുടച്ചു. "ഇത് എന്താ പെണ്ണേ ഒരുമാതിരി ഡാം തുറന്നത് പോലെ.... "

പാറു കല്ലുവിന്റെ കണ്ണ് തുടച്ചു കൊടുത്തു കൊണ്ട് ചോദിച്ചു. 'എന്നാലും എന്റെ വിക്സേ എന്നോട് ഈ ചതി വേണ്ടായിരുന്നു '(കല്ലൂസ് ആത്മ ) ലേ വിക്സ് :എന്നെ എടുത്ത് വാരി തേക്കുമ്പോ ആലോചിക്കണമായിരുന്നു😌. "അത് ചേച്ചി നല്ല വേദന ഇണ്ട് അതോണ്ടാ... ചേച്ചി ചെല്ല് ഞാൻ ഒന്ന് കിടക്കട്ടെ " പാറുവും അമ്മയും ഇനിയും അവിടെ നിന്നാൽ തന്റെ കള്ളം പൊളിയും എന്ന് മനസിലായ കല്ലു അവരെ പുറത്തേക്ക് പറഞ്ഞയച്ചു. ✳️✳️✳️✳️✳️ താഴെക്കിറങ്ങാൻ പോയ പാറുവിന്റെ കയ്യിൽ പിടിച്ച് സുഭദ്രാമ്മ ചുമരിനോട് ചേർന്നു നിന്നു. പാറു നെറ്റി ചുളിച്ചു കൊണ്ട് അമ്മ പിടിച്ച കയ്യിലേക്ക് ഒന്ന് നോക്കിയ ശേഷം അമ്മയുടെ മുഖത്തേക്ക് നോക്കി. "അത് പാറു അതവളുടെ അടവാ... ഇന്ന് ശിവ കല്ലുവിനോട് കോളേജിൽ പോവാൻ പറഞ്ഞല്ലോ അതോണ്ടാ ഇന്ന് വയറുവേദന എന്ന് പറഞ്ഞ് ലീവ് എടുത്തിരിക്കുന്നെ. അവളുടെ ബെഡിൽ വിക്സ് ഇരിക്കുന്നത് കണ്ടില്ലേ അത് കണ്ണിൽ തേച്ചിട്ട കല്ലു ഇങ്ങനെ കരഞ്ഞോണ്ടിരിക്കണേ.... എന്റെ ഊഹം ശരിയാണേൽ അവള് ഇപ്പൊ നമ്മൾ പോയെന്ന് ഉറപ്പുവരുത്തിയതിനു ശേഷം ബാത്‌റൂമിലേക്ക് ഓടും " ✳️✳️✳️✳️✳️

അവര് പോയെന്ന് ഉറപ്പ് വരുത്തിയ കല്ലു ബാത്റൂമിലേക്ക് ഒരു ഓട്ടം ആയിരുന്നു. കല്ലുവിന്റെ ഓട്ടം റൂമിനു വെളിയിൽ നിന്ന് കണ്ട പാറു അമ്മയെ നോക്കി. അപ്പൊ അമ്മ 'ഇതൊക്കെ എന്ത് ' എന്ന ഭാവത്തിൽ പാറുവിനെ നോക്കി. കണ്ണെല്ലാം ശരിക്കും കഴുകി മുഖം തുടച്ച് കൊണ്ട് ബാത്റൂമിൽ നിന്ന് ഇറങ്ങുകയായിരുന്നു കല്ലു. "ഹോ ഈ സീരിയലിൽ അഭിനയിക്കുന്നവരെ ഒക്കെ സമ്മതിക്കണം. എന്നാ മെനക്കേടാ ഒന്ന് കരഞ്ഞു കിട്ടാൻ... അവർക്കൊക്കെ പിന്നേ ഗ്ലിസറിൻ ഉണ്ടല്ലോ... ഹാ... എനിക്കും ഗ്ലിസറിൻ വാങ്ങിക്കണം. ഈ വിക്സ് ആള് ശരിയല്ല " എന്ന് പറഞ്ഞ് വിക്സ് കയ്യിലെടുത്തു തിരിഞ്ഞപ്പോൾ അതാ റൂമിനു വെളിയിൽ ഒരു അമ്മയും ചേച്ചിയും. അവരെ കണ്ടതും ചിരിക്കണോ അതോ കരയണോ എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു കല്ലു. "നിന്റെ വേദനയൊക്കെ മാറിയോ മോളേ " കല്ലുവിന്റെ നിൽപ്പ് കണ്ടതും റൂമിലേക്ക് കയറി കൊണ്ട് അമ്മ ചോദിച്ചു. സുഭദ്രാമ്മയുടെ ചോദ്യം കേട്ടതും കല്ലു പാറുവിനെയും അമ്മയെയും നോക്കി ഒന്ന് വെളുക്കനെ ചിരിച്ചു കാട്ടി. അത് കണ്ടതും അമ്മ പാറുവിന്റെ ചെവിയിൽ പിടുത്തമിട്ടു.

"ഔ... അമ്മ വേദനിക്കണ്... പിടി വിട്... പിടി വിട് " എന്ന് പറഞ്ഞ് കല്ലു ചാടി കളിക്കാൻ തുടങ്ങി. "നിനക്ക് വേദനിക്കണം അതിന് വേണ്ടിയാ ഞാൻ പിടിക്കണേ " എന്ന് പറഞ്ഞ് അമ്മ ഒന്നുകൂടി ചെവിയിലെ പിടുത്തം മുറുക്കി. അമ്മ പറഞ്ഞത് കേട്ടതും കല്ലു ദയനീയമായി പാറുവിനെ നോക്കിയിട്ട് അമ്മയെ കാണിച്ചു കൊടുത്തു. കല്ലുവിന്റെ നോട്ടം കണ്ടതും പാറു കയ്യിൽ കിടക്കുന്ന വളയുടെ ഭംഗി നോക്കാൻ തുടങ്ങി. 'എടി ചേച്ചി... നിനക്ക് ഇപ്പോഴാണോ വളയുടെ ഭംഗി നോക്കാൻ സമയം കിട്ടിയേ '(കല്ലുവിന്റെ രോദനം ) അങ്ങനെ ഏറെ നേരത്തെ കല്ലുവിന്റെ കെഞ്ചലിനൊടുവിൽ അമ്മ അവളുടെ ചെവിയിൽ നിന്ന് പിടി വിട്ട് കല്ലുവിനെ ഒന്ന് നോക്കിയിട്ട് അമ്മ പുറത്തേക്കിറങ്ങാൻ തിരിഞ്ഞു. "അമ്മാ അപ്പൊ ഞാൻ ഇന്ന് കോളേജിൽ പോണോ " അമ്മ പോവുന്നത് കണ്ടതും ചെവി തടവി കൊണ്ട് കല്ലു വിളിച്ചു ചോദിച്ചു. അത് കണ്ടതും അമ്മ കല്ലുവിനെ തിരിഞ്ഞൊരു നോട്ടം നോക്കി. അത് കണ്ടതും "ഒരൊറ്റ നോട്ടം മതി ഞാൻ നന്നാവാൻ " എന്ന് പറഞ്ഞ് കൊണ്ട് കല്ലു ഷെൽഫിൽ നിന്ന് ഡ്രസ്സ്‌ എടുക്കാൻ തുടങ്ങി.

അത് കണ്ടതും അമ്മ താഴേക്ക് പോയി. "അതല്ല ചേച്ചി... എന്നാലും അമ്മക്ക് എങ്ങനെയാ ഞാൻ കള്ളത്തരമാണ് ചെയ്യണതെന്ന് മനസിലായി..." ഡ്രസ്സ്‌ തപ്പുന്നതിനിടയിൽ കല്ലു പാറുവിനോട് ചോദിച്ചു. "വിക്സ് കണ്ണിൽ തേച്ചിട്ട് അത് തിരിച്ച് ബെഡിൽ വെച്ചത് ആദ്യത്തെ മണ്ടത്തരം പിന്നേ അത് കണ്ണിൽ കുറെ വാരി തേച്ച് കണ്ണീര് നിൽക്കാതെ നിന്നത് രണ്ടാമത്തേത്... പിന്നേ എല്ലാത്തിലും ഉപരിയായി അത് നിന്റെ അമ്മയാണെന്നുള്ള കാര്യം നീ മറന്നുപോയി. കേട്ടിട്ടില്ലേ അമ്മയേക്കാൾ വല്യ പോരാളി ഭൂമിയിൽ ആരുമില്ലാന്ന്.." പാറുവിന്റെ സംസാരം കേട്ടതും ശരിയാ എന്നർത്ഥത്തിൽ കല്ലു തലയാട്ടി . "എന്നാലും ഏട്ടത്തി.. അമ്മ എന്റെ ചെവിയിൽ പിടിച്ചിട്ട് ചേച്ചി ഒന്നും മിണ്ടാതെ നിന്നത് മോശമായി പോയി വളരെ മോശം.." "അതേ മോളേ കല്ലു....ഇന്നലെ നീ എന്നെ നിന്റെ ചേട്ടന്റടുത് പെടുത്തിയത് ഓർമയില്ലേ so പകരത്തിനു പകരം... പ്രതികാരം അത് വീട്ടാനുള്ളതാണേ..." എന്ന് പറഞ്ഞ് കല്ലുവിന്റെ തലയിൽ ഒരു കൊട്ട് കൊടുത്തിട്ട് പാറു പോയി......... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story