പാർവതീപരിണയം...💖: ഭാഗം 17

parvatheeparinayam

എഴുത്തുകാരി: തെന്നൽ

"ശ്ശെടാ ഇങ്ങേർക്കിത് എപ്പോളും തപ്പല് തന്നെയാണോ പണി " ശിവക്കുള്ള ചായയുമായി റൂമിലേക്ക് ചെന്നപ്പോ എന്തോ തപ്പി കൊണ്ടിരിക്കുന്ന ശിവയെ കണ്ട് പാറു സ്വയം ഒന്ന് ആത്മഗതിച്ചു. "എന്തെങ്കിലും പറഞ്ഞായിരുന്നോ " എന്ന് ചോദിച്ച് ശിവ പാറുവിന്റെ നേരെ തിരിഞ്ഞപ്പോഴാണ് ആത്മഗതം പറഞ്ഞത് ഉറക്കെ ആയിപോയി എന്ന് കുട്ടിക്ക് മനസിലായത്. "അതല്ല.... ഞാൻ താൻ എന്താ തപ്പുന്നെ എന്ന് ചോദിച്ചതാ " എന്ന് പറഞ്ഞ് പാറു ഒന്ന് ഇളിച്ചു കാണിച്ചു. അതിന് ഒന്ന് അമർത്തി മൂളി കൊണ്ട് ശിവ ഷെൽഫിൽ എന്തോ അന്വേഷിക്കാൻ തുടങ്ങി. "എന്താ തപ്പുന്നത് എന്ന് പറഞ്ഞാൽ ഞാൻ അന്വേഷിച്ച് തന്നേനെ..." ശിവയുടെ തപ്പൽ കണ്ടതും അവന്റെ അടുത്തേക്ക് ചെന്ന് കൊണ്ട് പാറു പറഞ്ഞു. "കാണാതാകുന്ന സാധനമെല്ലാം തപ്പി തരാൻ നീയാര് ഡോറയുടെ മാപ്പോ 😏" എന്ന് പറഞ്ഞ് ശിവ പാറുവിനെ പുച്ഛിച്ചു തള്ളി. 'ഇതിപ്പോ ഒരാൾക്ക് സഹായം ചെയ്ത് കൊടുക്കുന്നതും തെറ്റായോ എന്റെ ഈശ്വരാ...!!??ഹാ.... കലികാലം... അല്ലാണ്ട് എന്ത് പറയാനാ...!!'(പാറൂസ് ആത്മ )

"ഡോറയുടെ മാപ്പ് ആണോ അതോ ബാഗ് ആണോ എന്നൊന്നും അറിയില്ല... എന്തായാലും രണ്ട് കണ്ണുണ്ട്... ദൈവം സഹായിച്ച് അതിന് ആവശ്യത്തിന് കാഴ്ചയും ഉണ്ട്. അതുകൊണ്ട് തപ്പി തരട്ടെ എന്ന് ചോയ്ച്ചതാ " ശിവയുടെ പുച്ചിക്കൽ ഒട്ടും ഇഷ്ടപ്പെടാതെ പാറു രണ്ടിരട്ടി പുച്ഛം തിരിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു. പാറുവിന്റെ ഡയലോഗ് കേട്ട് അവളോട് തിരിച്ച് രണ്ട് പറയാൻ ശിവയുടെ നാവ് തരിച്ചെങ്കിലും ഇനി അതിനും കൂടി നിന്നാൽ ഇന്നത്തെ മീറ്റിങ്ങിന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും എന്ന് തോന്നിയതോണ്ട് പാറുവിന്റെ നേരെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് ശിവ തന്റെ ജോലിയിലേക്ക് തിരിഞ്ഞു. 'ശോ കണ്ണിൽ കൂടി തീയും കൂടി വന്നെങ്കിൽ കറക്റ്റ് ഡ്രാഗൻ ആയേനെ...'(ആത്മ -പാറു ) "നീയവിടെ ആരെ കിനാവ് കണ്ടോണ്ട് നിക്കാ... ഞാൻ പറഞ്ഞത് ഒന്നും കേട്ടില്ലേ..." ശിവയുടെ സൗണ്ട് കേട്ടപ്പോ ഇത്രയും നേരം പിറുപിറുത്തോണ്ട് നിന്ന പാറു ശിവയുടെ നേരെ നെറ്റി ചുളിച്ചു നോക്കി. "ഞാൻ ഒരു വൈറ്റ് ഷർട്ട്‌ ഇന്ന് മീറ്റിംഗിന് പോവാൻ iron ചെയ്ത് വെച്ചിരുന്നു. നീ അത് കണ്ടേച്ചാന്ന്..??" അത് കേട്ടതും 'ഓഹ് അതാണോ' എന്ന് വിചാരിച്ച് അതിനെ നിസ്സാരവൽകരിച്ചതും പെട്ടെന്ന് തലക്ക് മുകളിൽ കല്ലുവിന്റെ ചിരിച്ചു കൊണ്ടിരിക്കുന്ന മുഖം തെളിഞ്ഞു വന്നു.

ശിവയുടെ ഫയൽ എടുത്ത് ദേവിന്റെ റൂമിൽ ഒളിപ്പിച്ചു വെച്ച് തിരിഞ്ഞ പാറുവും ദേവും കാണുന്നത് ഒരു വൈറ്റ് ഷർട്ടും കയ്യിൽ പിടിച്ചു വരുന്ന കല്ലുവിനെ... അത് കണ്ടതും ദേവും പാറുവും ഒന്ന് നെറ്റി ചുളിച്ച് അവളെ നോക്കിയതും കല്ലു ഒന്ന് പല്ലിളിച്ചു കാണിച്ചു കൊണ്ട് പാറുവിനെ നോക്കി. "ചേച്ചി plan no.2 " എന്ന് പറഞ്ഞ് കല്ലു ഷർട്ട്‌ പൊക്കി പിടിച്ച് വിജയീഭാവത്തിൽ ഒന്ന് ചിരിച്ചു. "നീ ഇങ്ങനെ ഇളിച്ചോണ്ട് നിക്കാതെ എന്താ കാര്യമെന്ന് വാ തുറന്ന് പറയ് " അത് കേട്ടതും പാറു അത് പോയിന്റ് എന്ന് പറഞ്ഞ് കല്ലുവിനെ നോക്കി. "അതായത് ഉത്തമാ...."(കല്ലു ) "അതിന് ഇവിടെ ഉത്തമൻ ഒന്നുമില്ലല്ലോ "(ദേവ് ) "ഓഹ്... അടിയന്തരാവസ്ഥ കാലത്തെ ചളിയും കൊണ്ട് ഇറങ്ങിയേക്കുവാ... നീ ഒന്ന് മിണ്ടാതിരുന്നേ ചെക്കാ... കല്ലു നീ പറ " പാറു ദേവിനെ നിഷ്കരുണം പുച്ഛിച്ചു തള്ളിയതും കല്ലുവും അതുപോലെ ദാരിദ്ര്യം എന്ന മട്ടിൽ ദേവിനെ നോക്കിയിട്ട് പറയാൻ തുടങ്ങി. "അതായത് ഉത്ത... അല്ലേൽ വേണ്ടാ... എന്താണെന്ന് വെച്ചാ നാളെ ചേട്ടന് എന്തോ ഒരു മീറ്റിംഗ് ഉണ്ട്. അതിനു വേണ്ടിയിട്ടാണ് വല്യേട്ടൻ ഈ ഷർട്ട്‌ iron ചെയ്ത് കുട്ടപ്പൻ ആക്കി വെച്ചിരിക്കുന്നെ... അപ്പൊ ഞാൻ ഈ ഷർട്ട്‌ അങ്ങ് പൊക്കി "

"അതിന്???" കല്ലു എന്തോ വല്യ കാര്യം ചെയ്ത പോലെ നല്ല ഗമയിൽ പറഞ്ഞു കൊണ്ടിരുന്നപ്പോഴാണ് ദേവിന്റെ ഡയലോഗ്. അത് കേട്ടതും പാറു ദേവിന്റെ തലക്കിട്ട് ഒരു മേട്ടം വെച്ചു കൊടുത്തു. "എടാ ബോൾട്ടേ... ശിവേട്ടന് അപ്പൊ പുതിയ ഷർട്ട്‌ വേണ്ടി വരൂലേ..."(പാറു ) "ഹാ... അത് സ്വാഭാവികം!!" ദേവിന്റെ മറുപടി കേട്ടതും പാറുവും കല്ലുവും ഒന്ന് പല്ല് കടിച്ച് ദേവിനെ നോക്കി. "എടാ പൊട്ടൻ കുഞ്ഞേട്ടാ...ചേട്ടൻ നാളെ എന്തായാലും ബിസി ആയിരിക്കും.അപ്പൊ ചേട്ടന് വേണ്ടിയുള്ള പുതിയ ഷർട്ട്‌ ആരാ തേച്ചു കൊടുക്കുന്നെ " എന്ന് പറഞ്ഞ് കല്ലു പാറുവിനെ ചൂണ്ടി. "ഹോ അങ്ങനെ അങ്ങനെ അവര് ക്ലോസ് ആയി അവർക്കിടയിൽ ഇഷ്‌ഖ്, കാതൽ, പ്രേമം അതൊക്കെ പൊട്ടി വിരിയുമെന്ന്...!!Am I കറക്റ്റ്???!!!" എന്ന് പറഞ്ഞ് ദേവ് കല്ലുവിനെ നോക്കിയപ്പോ കല്ലു ഒന്ന് തലയാട്ടി കാണിച്ചു.

"ഓഹ്... അങ്ങനെ ആണെങ്കിൽ ഇത് പ്ലാൻ എക്സിക്യൂട്ട് ചെയ്യേണ്ട ടൈം ആണല്ലേ "എന്ന് മനസ്സിൽ വിചാരിച്ച് പാറു മുന്നിലേക്ക് നോക്കിയപ്പോ ശിവ മറ്റൊരു ഷർട്ട്‌ എടുത്ത് തേക്കാൻ വേണ്ടി പോണേണ്... 'ശ്ശോ.... ഇങ്ങേരിത് .....ഞാൻ ആകാശത്ത് കണ്ടപ്പോൾ ഇയാള് മനസ്സിൽ കണ്ടെന്നു തോന്നണ്.... 🎶tears ഫ്ലവർസിന്റെ ചീക്സിൽ തലോടി 😪🎶 അങ്ങനെ അങ്ങ് തോറ്റു കൊടുക്കാൻ ഞാൻ ഒരുക്കമല്ലെങ്കിലോ ' ഇതെല്ലാം ആത്മഗതിച്ച് കഴിഞ്ഞ് പാറു കുലീനവതിയായ ഭാര്യയെ പോലെ ശിവയുടെ അടുത്തേക്ക് മന്ദം മന്ദം ചെന്നു. (പയ്യേ പയ്യേ നടന്ന് ചെന്നെന്ന് 😜) "ഞാൻ വേണേൽ ഷർട്ട്‌ തേച്ചു തരാം "(പാറു ) "എന്റെ കാര്യങ്ങൾ ചെയ്യാൻ എനിക്കറിയാം... അതിന് വേറെ ആരുടേയും സഹായം എനിക്ക് വേണമെന്നില്ല " എന്ന് പറഞ്ഞ് ശിവ പാറുവിനെ പുച്ഛിച്ചു. 'വേണ്ടെങ്കിൽ വേണ്ടാ പുല്ല് 😬 പിന്നേ അങ്ങേരുടെ ഷർട്ട്‌ തേച്ചില്ല എന്ന് വെച്ച് ഞാൻ ഇവിടെ നെഞ്ചത്തടിച്ചു കരയാൻ ഒന്നും പോണില്ല 😏😒 അങ്ങേരായിട്ട് ഈ അടുത്ത കാലത്ത് duet അടിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നണില്ല... എന്തായാലും അങ്ങേർക്കൊരു പണി കൊടുക്കാൻ പറ്റിയല്ലോ അത് തന്നെ ധാരാളം!!!' എന്ന് ആത്മഗതിച്ച് ഞാൻ പയ്യേ റൂമിനു വെളിയിലേക്കിറങ്ങി......... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story