പാർവതീപരിണയം...💖: ഭാഗം 18

parvatheeparinayam

എഴുത്തുകാരി: തെന്നൽ

പാറു "" വീട് മുഴുവൻ കേൾക്കുമാറുച്ചത്തിൽ ശിവ അലറി. അത് കേട്ടതും അടുക്കളയിൽ പാറുവിനോട് കൊച്ചു വർത്തമാനം പറഞ്ഞ് അമ്മ ചെയ്യുന്ന ജോലിയും നോക്കി സ്ലാബിന്റെ മുകളിൽ ഇരുന്ന് ദോശയും സാമ്പാറും കഴിച്ചു കൊണ്ടിരുന്ന കല്ലുവിന്റെ കയ്യിൽ നിന്ന് പാത്രം തൽക്ഷണം നിലത്തേക്ക് വീണ് പൊട്ടി.ആ പ്ലേറ്റിന് ആയുസ്സ് അത്രേം ഉള്ളൂ...!!ആരവിടെ പ്ലേ the മ്യൂസിക് 🎶ഒടുവിലെ യാത്രക്കായിന്ന് പ്രിയ ജനമേ ഞാൻ പോകുന്നൂ...🎶 കല്ലുവിന്റെ കയ്യിൽ നിന്ന് പ്ലേറ്റ് താഴെ വീണ് പൊട്ടിയത് കണ്ടതും അമ്മയും പാറുവും കല്ലുവിനെ നോക്കി. കല്ലു കുറ്റം ചെയ്ത കുട്ടിയെ പോലെ തലയും താഴ്ത്തി ചുണ്ട് പുറത്തേക്ക് ഉന്തി നിൽക്കുകയാണ്. ഇടക്ക് കണ്ണുയർത്തി ഒന്ന് നോക്കിയപ്പോ അമ്മയുടെ നോട്ടം കണ്ട് അപ്പൊ തന്നെ കണ്ണുകൾ താഴ്ത്തി. ""പാറു "" പിന്നെയും ശിവയുടെ അലറൽ കേട്ട് അമ്മയും കല്ലുവും പാറുവിനെ നോക്കിയപ്പോ അവളൊന്ന് കണ്ണിറുക്കി ചിരിച്ചു കാണിച്ചിട്ട് റൂമിലേക്ക് പോയി. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"എന്തിനാ വിളിച്ചു കൂവുന്നേ???"തെല്ലൊരു ദേഷ്യത്തോടെ വാതിൽക്കൽ നിന്ന് ചോദിക്കുന്ന പാറുവിനെ കണ്ട് ശിവ കനപ്പിച്ചൊന്നു നോക്കി iron ചെയ്യാൻ എടുത്ത ഷർട്ട്‌ പൊക്കി കാണിച്ചു. അത് കണ്ടതും 'ഞാൻ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ ' എന്ന എക്സ്പ്രഷനും ഇട്ട് നെറ്റി ചുളിച്ചു കൊണ്ട് ഷർട്ടിലേക്ക് നോക്കിയിട്ട് ശിവയെ നോക്കി. "നീ കൂടുതൽ എക്സ്പ്രഷൻ ഇട്ട് ചാവണ്ട... ഇവിടെ ഞാൻ തേക്കാൻ നിൽക്കുമ്പോ ഞാനും നീയും മാത്രം ഉണ്ടായുള്ളൂ... അപ്പൊ ഈ ഷർട്ട്‌ കത്തിയതിന് പിന്നിൽ നീ തന്നെ ആയിരിക്കും എന്ന് മനസിലാക്കാനുള്ള ബുന്ദി ഒക്കെ എനിക്ക് ഉണ്ട്. ഞാനും ഇവിടെ നല്ല നെല്ലിൽ നിന്ന് എടുക്കുന്ന അരി കൊണ്ട് തന്നെയാ ഉണ്ണുന്നേ 😏" "ശ്ശെടാ ഇത് നല്ല കൂത്ത്.... നിങ്ങളല്ലേ മനുഷ്യ എന്നോട് പറഞ്ഞേ നിങ്ങളുടെ കാര്യം നോക്കാൻ നിങ്ങക്ക് അറിയാം... അതിന് എന്റെ സഹായം ആവശ്യമില്ലെന്ന്. അങ്ങനെ പറഞ്ഞതോണ്ട് പിന്നേ ഞാൻ ഇവിടെ നിക്കാതെ താഴേക്ക് പോയല്ലോ... പിന്നേ നിങ്ങള് ഇവിടെ ഒറ്റക്കിരുന്നല്ലേ തേക്കലും വാർക്കലും ഒക്കെ നടത്തിയേ...

എന്നിട്ട് ഇപ്പൊ താൻ തേച്ച ഷർട്ട്‌ കത്തി പോയതിന് കുറ്റം എനിക്കോ... അത് കൊള്ളാലോ.... ഇതെന്താ കുക്കുമ്പർ സിറ്റിയോ ???!!! " കൈ കൊണ്ട് ഓരോ ആക്ഷനും കാണിച്ച് സംസാരിക്കുന്ന പാറുവിനെ നോക്കി കൊണ്ടിരുന്ന ശിവ അവൾ പറഞ്ഞു കഴിഞ്ഞതും കയ്യിൽ പിടിച്ച് നെഞ്ചിലേക്ക് വലിച്ചിട്ടു. ശിവയുടെ സ്പർശനത്തിൽ ദേഹമാസകലം ഒരു കറന്റ്‌ പാസ്സ് ചെയ്ത് പോകുന്നത് പോലെ പാറുവിന് തോന്നി. 'എന്റെ കർത്താവേ.... ഇതിപ്പോ ഏതേലും ട്രാൻസ്‌ഫോർമർ ഇങ്ങേരുടെ ബോഡിയിലേക്ക് മാറ്റിയോ...??? അതാണോ എനിക്ക് കറന്റ്‌ അടിക്കണേ.... കറന്റ്‌ ഉള്ള ഒരു ബോഡിയിൽ നിന്ന് അത് മറ്റൊരു ബോഡിയിലേക്ക് ഫ്ലോ ചെയ്യും എന്നല്ലേ ഫിസിക്സിൽ പഠിച്ചേ.... ഹ്മ്മ്മ്.... അപ്പൊ ഇത് അതന്നെ... ഇങ്ങേരും ഒരു ട്രാൻസ്‌ഫോർമർ ആയിരിക്കുന്നു...' (പാറൂസ് ആത്മ ) നെഞ്ചിലേക്ക് വലിച്ചിട്ടട്ടും ഒരു ഭാവമാറ്റവും ഇല്ലാതെ നിക്കുന്ന പാറുവിനെ കണ്ടിട്ട് ശിവ അവളുടെ കൈ പുറകിലേക്കാക്കി തിരിച്ചു പിടിച്ചു. ശിവയുടെ അറ്റകൈ പ്രയോഗത്തിന്റെ ആഫ്റ്റർ എഫക്ട് എന്നോണം പാറു

""അമ്മാ "" എന്നലറി. അതേ സമയം പാറുവിന്റെ പോക്ക് കണ്ട് എന്തോ വശപിശക് തോന്നിയ അമ്മയും കല്ലുവും പാറുവിന്റെ അടുത്തേക്ക് വരുകയായിരുന്നു. അപ്പോഴാണ് പാറുവിന്റെ അലറൽ. അതും കൂടി കേട്ടതും അമ്മയും കല്ലുവും പെട്ടെന്ന് തന്നെ അവരുടെ റൂമിലേക്ക് എത്തി. "എന്താ ശിവ നീ ഈ കാട്ടുന്നെ " എന്ന് ചോദിച്ചു കൊണ്ട് അമ്മ ശിവയുടെ കയ്യിൽ നിന്ന് പാറുവിന്റെ കയ്യിനെ ബലം പ്രയോഗിച്ചു പിടിച്ചു മാറ്റി. "പെൺകുട്ട്യോളോട് ഇങ്ങനെ പെരുമാറാനാണോ ഞാൻ നിന്നേ പഠിപ്പിച്ചേ...???" എന്ന് തുടങ്ങി അമ്മ ശിവയെ കുറെ വഴക്ക് പറഞ്ഞെങ്കിലും അതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന നിലയിൽ ശിവ അമ്മയെ നോക്കാതെ പാറുവിനെ വിടാതെ നോക്കി കൊണ്ടിരുന്നു. ശിവയുടെ നോട്ടം കണ്ട് പതറിപോയ പാറു ഇനിയും അവിടെ നിന്നാൽ ശിവയുടെ നോട്ടം താങ്ങാനാവാതെ സത്യം എല്ലാം വിളിച്ചു പറയും എന്ന് തോന്നിയതോണ്ട് അമ്മയെയും കല്ലുവിനെയും പിടിച്ചു വലിച്ചു റൂമിൽ നിന്ന് പുറത്തിറങ്ങി. പുറത്തിറങ്ങിയതും അമ്മയും കല്ലുവും പാറുവിനെ നോക്കി. ആ നോട്ടത്തിന്റെ അർത്ഥം മനസിലായത് കൊണ്ടോ എന്തോ പാറു അവരെ രണ്ടുപേരെയും നോക്കി പല്ലിളിച്ചു കാണിച്ചു. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ശിവയുടെ ഡയലോഗിനെ പുച്ഛിച്ചു തള്ളി നമ്മുടെ ഗധാനായിക പാറു പുറത്തേക്ക് ഇറങ്ങാൻ നിക്കുമ്പോഴാണ് ശിവക്ക് ഫോൺ വരുന്നത്. ഓഫീസിൽ നിന്ന് മീറ്റിങ്ങിനു വേണ്ടി എന്തോ ഇമ്പോർടന്റ്‌ കാര്യം ചോദിക്കാൻ വിളിച്ചതുകൊണ്ട് iron ബോക്സിന്റെ സ്വിച്ച് ഓഫ് ആക്കിയിട്ട് ശിവ ഫോൺ ആയിട്ട് ബാൽക്കണിയിൽ പോയി. ഒറ്റക്കിരിക്കുന്ന ഷർട്ടും അതിന്റൊപ്പം അനാഥമായിരിക്കുന്ന iron ബോക്സ് കണ്ടതും പാറുവിന് രണ്ടിനേം കൂടി ഒന്നിപ്പിച്ചാലോ എന്ന ചിന്ത വന്നു. പുള്ളിക്കാരിക്ക് പണ്ടേ ആളുകൾ തനിയെ ഇരിക്കുന്നത് ഇഷ്ടമല്ലന്നെ 😂🙈. അങ്ങനെ ശിവ ഓഫാക്കിയിട്ട് പോയ iron ബോക്സ്‌ ഓൺ ആക്കി എല്ലാ ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച് ഷർട്ടിന്റെ മുകളിൽ വെച്ചു. എന്നിട്ട് പയ്യേ റൂമിൽ നിന്ന് വലിഞ്ഞു... ( ഈ ദൈവങ്ങളെ മനസ്സിൽ ധ്യാനിച്ചത് എന്തിനാണെന്ന് വെച്ചാൽ.... ലേ വായനക്കാർ : ശിവയുടെ കയ്യിൽ നിന്ന് തിരിച്ച് പണി കിട്ടാതിരിക്കാൻ മുൻ‌കൂർ ജാമ്യം എടുത്തതല്ലേ 😌!!! ലേ തെന്നൽ : ഹോ അതൊന്നുമല്ല... വിവാഹത്തിന് വധുവിന്റെയും വരന്റെയും കൈ കാരണവർ പിടിച്ചു കൊടുക്കുന്ന ഒരു സീനില്ലേ...

കുട്ടി അതൊന്ന് recreate ചെയ്തതാ 😌😂) 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ഞാൻ ഇത്രയും ചെയ്തോള്ളു " എല്ലാം പറഞ്ഞ് കഴിഞ്ഞ് ലാസ്റ്റ് ഈ ഒരു ഡയലോഗും കൂടി പറഞ്ഞ് കിലുക്കം സിനിമയിലെ രേവതി ചേച്ചിയുടെ എക്സ്പ്രഷൻ ഇട്ട് നിക്കുന്ന പാറുവിനെ കണ്ട് അമ്മയും കല്ലുവും 'ഇതെന്തിന്റെ കുഞ്ഞാണോ എന്തോ ' എന്ന തരത്തിൽ താടിക്ക് കയ്യും കൊടുത്തു നോക്കി. "എന്നാലും എന്റെ ചേച്ചി... ഇങ്ങനെയുള്ള ചേച്ചിക്കാണോ ഞാൻ അനികയേയും ഗൗരിയെയും ഒക്കെ കാണിച്ചു തന്നേ " പാറു പറഞ്ഞ കാര്യങ്ങൾ കേട്ട് ഹാങ്ങോവർ വിട്ടു മാറാതെ കല്ലു ചോദിച്ചു. "പണ്ടേ ഈ പൊടികൈകൾ ഒക്കെ എന്റടുത്ത് ഉണ്ടായിരുന്നു. ക്യാൻ യൂ ബിലീവ് it??എങ്ങനെ പ്രയോഗിക്കും എന്നാലോചിച്ചു വിഷമിച്ചിരിക്കുമ്പോഴാണ് നിങ്ങളെല്ലാരും എന്നോട് 'ബോൾഡ് ആവാൻ recommend ' ചെയ്തത്. ഇപ്പൊ എനിക്ക് നല്ല മാറ്റം ഉണ്ട്... ശിവേട്ടന് പണി കൊടുക്കൽ എന്റെ ഒരു ഹോബിയായി മാറി... താങ്ക്സ് കല്ലു " ചന്ദ്രിക സോപ്പിന്റെ പരസ്യത്തിലെ അമല പോളിന്റെ ഡയലോഗ് പോലെ ഡയലോഗ് അടിച്ച് കല്ലുവിന്റെ കയ്യും പിടിച്ച് താങ്ക്സ് പറഞ്ഞ് അമ്മയുടെ കവിളിൽ ചെറുതായി ഒന്ന് നുള്ളി കൊണ്ട് പാറു താഴെക്കിറങ്ങി.

പാറുവിന്റെ ഡയലോഗ് അടിയും ശിവയുടെ കലിപ്പും ആലോചിച്ചതും കല്ലുവിന് ഇനി ഇവിടെയൊരു മൂന്നാം ലോകമഹായുദ്ധം നടക്കും എന്ന കാര്യത്തിൽ തീരുമാനമായി... "അമ്മേ ചേച്ചിയുടെ ജാതകം നമുക്ക് ഒന്ന് നോക്കിപ്പിച്ചാലോ...??" പാറുവിന്റെ പോക്ക് നോക്കി കൊണ്ടിരിക്കുന്ന അമ്മയുടെ നേരെ തിരിഞ്ഞു കൊണ്ട് കല്ലു ചോദിച്ചു. അത് കേട്ടതും അമ്മ ഒന്ന് മുഖം ചുളിച്ചു കൊണ്ട് കല്ലുവിനെ നോക്കി. "അതല്ല... ഇനി ചേച്ചിയുടെ ജാതകത്തിൽ 'ഭർത്താവിന്റെ കയ്യാൽ മരണപ്പെടും ' എന്ന് വെല്ലോം ഉണ്ടെങ്കിലോ...?!!!" അത് കേട്ടതും അമ്മ കല്ലുവിന്റെ മുഖത്ത് ഒന്ന് കുത്തിയിട്ട് താഴേക്ക് പോയി. "ഓഹ് എന്റെ ഗോഡേ... ഇവിടെ ഇപ്പൊ ഒരു സത്യം പോലും പറയാൻ പാടില്ലേ... ചേച്ചി ചൊറിഞ്ഞു ചൊറിഞ്ഞ് ലാസ്റ്റ് വല്യേട്ടൻ കേറി മാന്തും... അതൊരു ഒന്നൊന്നര മാന്തും ആയിരിക്കും. അത് എല്ലാവർക്കും അറിയാം!! എന്നിട്ടാണ് എന്നെ പിടിച്ച് കുത്തിയേ " അമ്മ പോയ വഴിയേ നോക്കി കവിളും തടവി കൊണ്ട് കല്ലു ആരോടെന്നില്ലാതെ പറഞ്ഞു.......... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story