പാർവതീപരിണയം...💖: ഭാഗം 19

parvatheeparinayam

എഴുത്തുകാരി: തെന്നൽ

രാത്രി ഏറെ വൈകിയിട്ടും ശിവയെ കാണാതെ വിഷമിച്ചു നിൽക്കുകയായിരുന്നു പാറു. അത് മനസിലാക്കിയതും കോളേജിൽ നടന്ന സംഭവ വികാസങ്ങളിൽ അല്പം ചളിയും കൂടി കലർത്തി കല്ലുവും ദേവും കൂടി പൊലിപ്പിച്ചു പറഞ്ഞു പാറുവിന്റെ മൂഡ് മാറ്റാൻ ശ്രമിക്കുകയാണ്. അങ്ങനെ അവരുടെ കഥ കേട്ട് കൊണ്ട് ഇരിക്കുമ്പോഴാണ് പെട്ടെന്ന് ശിവ കേറി വന്നത്. ശിവയുടെ ദേഷ്യത്തോടെ ഉള്ള പോക്ക് കണ്ട് പാറു പുറകേ ചെല്ലാൻ നിന്നെങ്കിലും അമ്മയും കല്ലുവും കൂടി പാറുവിനെ വിട്ടില്ല. ഭക്ഷണം കഴിക്കാൻ നേരം ആയിട്ടും ശിവയെ കാണാതെ വന്നപ്പോ പാറുവിനെ വിടാതെ അമ്മ തന്നെ അന്വേഷിച്ചു ചെന്നു. അപ്പോഴും പുറത്തു നിന്ന് ഭക്ഷണം കഴിച്ചു എന്ന് പറഞ്ഞ് ശിവ താഴെക്കിറങ്ങാൻ പോലും കൂട്ടാക്കിയില്ല. ശിവ ഭക്ഷണം കഴിക്കാൻ വരാത്തത് കണ്ട് പാറുവിന് വിഷമമായെങ്കിലും സ്വന്തം വയർ അമ്മക്ക് വിളിച്ചപ്പോ പിന്നേ ആരെയും നോക്കാതെ ഭക്ഷണം കഴിച്ചു. അങ്ങനെ എല്ലാ പണിയും കഴിഞ്ഞ് രാത്രി കിടക്കാൻ വേണ്ടി റൂമിൽ ചെന്ന പാറു അവിടെയൊന്നും ശിവയെ കാണാതെ ഒന്ന് സംശയിച്ചു.

പിന്നേ ബാൽക്കണിയിൽ ഒരു ആളനക്കം പോലെ തോന്നിയതും പാറു അങ്ങോട്ട് ചെന്ന് നോക്കിയപ്പോ കണ്ട കാഴ്ച നമ്മുടെ കഥാനായകൻ അന്തരീക്ഷത്തിൽ പുക ഉണ്ടാക്കി വിടുകയാണ് which means സിഗരറ്റ് വലിക്കുകയാണെന്ന്. അത് കണ്ടതും മൈൻഡ് ചെയ്യാതെ വരാൻ നിന്നെങ്കിലും പെട്ടെന്ന് അമ്മ ഒരിക്കെ പറഞ്ഞ കാര്യം ഓർമ വന്നു. """യാതൊരു ദുശീലവും ഇല്ലാത്തവനാ ശിവാ """ അത് തലക്ക് മുകളിൽ വട്ടമിട്ടു പറന്നതും ദൈവം തന്നൊരു സുവർണാവസരമായി പാറുവിനും തോന്നി. അമ്മക്ക് ഈ കാര്യം എന്തായാലും അറിയാൻ വഴിയില്ല അപ്പൊ ഇതും കൊണ്ട് അങ്ങേരെ ബ്ലാക്ക് മെയിൽ ചെയ്ത പുളിക്കുവോ??? പാറു ചിന്തിക്കാതെ ഇരുന്നില്ല. അങ്ങനെ ദൈവത്തിനോട്‌ മനസ്സിൽ നന്നായി ഒന്ന് പ്രാർത്ഥിച്ചിട്ട് പാറു ശിവയുടെ അടുത്തേക്ക് ചെന്ന്. അപ്പോഴും മനസ്സിൽ അങ്ങേ തലക്കൽ പൂട്ടി ഇട്ട പാറുവിന്റെ ആത്മാവ് 'അരുത് അബു അരുത് ' എന്ന് പറഞ്ഞ് വിലക്കാൻ ശ്രമിച്ചെങ്കിലും പാറു അതൊന്നും മൈൻഡ് ചെയ്യാതെ നടന്നു.

അങ്ങനെ ശിവയുടെ അടുത്ത് ചെന്ന് അടുത്ത പഫ് വലിക്കാൻ ചുണ്ടിൽ വെച്ച സിഗററ്റ് പാറു വലിച്ചെടുത്ത് കയ്യിൽ പിടിച്ച് സിഗരറ്റിനെ നോക്കിയിട്ട് ശിവയെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു. " ശോ ഇതാരാ ഈ നിന്ന് ആരും കാണാതെ പുക വലിക്കുന്നെ...നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ നല്ലവനായ ഉണ്ണിയായ The ഗ്രേറ്റ്‌ ബിസിനസ്‌മാൻ ശിവ രുദ്രോ... ശേ... മോശം മോശം... അപ്പൊ വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ മാത്രം ആണല്ലേ നല്ലവനായ ഉണ്ണി.. ആരുമില്ലാത്തപ്പോ ഈ വലിയൊക്കെ ഇണ്ടല്ലേ... ഇനി കുടിക്കലും ഉണ്ടോ...???" ശിവയെ ഇട്ട് വട്ടാക്കുന്ന സന്തോഷത്തിൽ 🎶ആലുമ്മ ഡോലുമ്മ 🎶 പാട്ടിനൊത്ത് മനസ്സിൽ ഡാൻസ് കളിക്കുന്നുണ്ടെങ്കിലും പുറത്ത് ഒരു പുച്ഛ ഭാവത്തോടെ പാറു ശിവയോട് ചോദിച്ചു. അവളുടെ സംസാരം കേട്ടതും ആൾറെഡി കലിപ്പായിരുന്ന ശിവയുടെ ദേഷ്യം ഒന്നും കൂടെ കൂടി. മുഖം എല്ലാം വലിഞ്ഞു മുറുകിയ അവൻ പാറുവിന് നേരെ നടക്കാൻ തുടങ്ങി. ശിവയുടെ മുഖം കണ്ടതും ഒന്ന് പേടിച്ച പാറു അത് പുറത്ത് കാണിക്കാതെ ശിവ മുന്നിലേക്ക്‌ വരുന്നതിന് അനുസരിച്ച് പിന്നിലേക്ക് നടക്കാൻ തുടങ്ങി.

'എന്റീശ്വരാ... മൂർഖൻ പാമ്പിനെ ആണോ ഞാൻ ലെയ്സ് എറിഞ്ഞു കൊടുത്ത് കാറ്റ് കൊള്ളിച്ചത് 😭😭 '(പാറൂസ് ആത്മ ) അങ്ങനെ പിന്നിലേക്ക് നടന്ന് നടന്ന് മതിലിൽ തട്ടാൻ ആയെന്ന് കണ്ടതും ശിവ പാറുവിന്റെ കൈ പിടിച്ചു നെഞ്ചിലേക്ക് വലിച്ചിട്ടു. മുന്നിലേക്ക് പോയി ശിവയുടെ നെഞ്ചിൽ തട്ടിയ പാറു ഇടിയുടെ ആഘാതത്തിൽ ഒന്ന് പിന്നിലേക്ക് വേച്ചു പോയെങ്കിലും ശിവ പാറുവിന്റെ കയ്യിൽ പിടി മുറുക്കി നെഞ്ചോട് ചേർത്ത് നിർത്തി. പാറുവിന് ആകെപ്പാടെ എന്തൊക്കെയോ പോലെ തോന്നുണ്ടായിരുന്നു. ശിവ അടുത്ത് വരുമ്പോൾ മാത്രം കുതിച്ചുയരുന്ന നെഞ്ചിടിപ്പും ശിവയുടെ സ്പർശനത്തിൽ ഷോക്കടിച്ച ചത്ത കാക്കയെ പോലുള്ള ഫീലും എല്ലാം കൊണ്ടും പാറു ആകെ വല്ലാതായി ശിവയുടെ മുഖത്തേക്ക് നോക്കാതെ താഴേക്ക് നോക്കി നിന്നു. പെട്ടെന്നാണ് മുഖത്തേക്ക് ശിവ പുക ഊതി വിട്ടത്. സിഗററ്റിന്റെ അതിരൂക്ഷമായ ഗന്ധം മൂക്കിലേക്ക് അടിച്ചതും ഒന്ന് മുഖം വെട്ടിച്ചു കൊണ്ട് പാറു മുന്നിലേക്ക് നോക്കി.ചുണ്ടിൽ എരിയുന്ന സിഗററ്റുമായി തന്നെ നോക്കി പുച്ഛിച്ചു ചിരിച്ചു കൊണ്ടിരിക്കുന്ന ശിവ!!

അത് കണ്ടതും പാറു ഞെട്ടി കൊണ്ട് കയ്യിലേക്ക് നോക്കി. താൻ കിളിപ്പോയ മട്ടിൽ നിന്നപ്പോ സിഗററ്റ് തന്റെ കയ്യിൽ നിന്ന് എടുത്തതാണെന്ന് പാറുവിന് മനസിലായി. പാറുവിലേക്ക് ഒന്ന് കൂടി ചേർന്ന് കയ്യ് പുറകിലേക്ക് ശക്തിയിൽ തിരിച്ച് കൊണ്ട് ശിവ പാറുവിന്റെ കണ്ണിലേക്കു നോക്കി. "അതേടി.. ഞാൻ വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ മാത്രം നല്ലവനായ ഉണ്ണി തന്നെയാ...!! നിനക്കതിൽ എന്തെങ്കിലും നഷ്ടം ഉണ്ടോ...." എന്ന് പറഞ്ഞ് പുക പാറുവിന്റെ മുഖത്തേക്ക് വിട്ടു കൊണ്ട് ശിവ പാറുവിന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി. "സ്സ്സ്സ് " പച്ചയായ മാംസത്തിലേക്ക് എരിയുന്ന സിഗററ്റ് വെച്ചതും പാറു ഒന്ന് പുളഞ്ഞു കൊണ്ട് ശിവയെ തള്ളി മാറ്റാൻ നോക്കി. എന്നാൽ അവന്റെ കൈ കരുത്തിൽ പാറുവിന്റെ എതിർപ്പുകളൊന്നും ലവലേശം ഏറ്റിയില്ല. കൃത്യമായ ഒരു അടയാളം അവളുടെ ശരീരത്തിൽ ഏൽപ്പിച്ചു കൊണ്ട് അവൻ അവളുടെ കഴുത്തിൽ നിന്ന് മുഖം ഉയർത്തി. "ഇനി എനിക്ക് നേരെ നിന്റെ വാ ചിലക്കാൻ നിക്കുമ്പോൾ നീ ഈ അടയാളം ഓർക്കണം " ഒരു പഫും കൂടി എടുത്ത് അവളുടെ മുഖത്തിന്‌ നേരെ പുക വിട്ടു കൊണ്ട് അവൻ പറഞ്ഞു.

"നീ എന്തിനാ എന്റെ ഷർട്ട്‌ കരിയിച്ചേ " പാറുവിന്റെ കയ്യിലുള്ള പിടി ഒന്നുകൂടി ശക്തമാക്കി കൊണ്ട് മറ്റെങ്ങോ നോക്കി കൊണ്ട് ശിവ ചോദിച്ചു.അത് കേട്ടതും പാറു ഒന്ന് ഞെട്ടിയെങ്കിലും അത് പുറമെ കാണിക്കാതെ ശിവയെ നോക്കി. "അത് ഞാൻ പറഞ്ഞല്ലോ...." പാറു എന്തോ പറയാൻ ഒരുങ്ങിയതും ശിവ അവന്റെ ഫോൺ എടുത്ത് അവളുടെ നേരെ കാണിച്ചു. അതിലേക്ക് നോക്കിയ പാറു ഉമിനീർ ഇറക്കി കൊണ്ട് ശിവയെ നോക്കി. അവൻ അപ്പോഴും അവളെ നോക്കാതെ വേറെ എവിടെയോ ആണ് ശ്രദ്ധ. അത് കണ്ടതും പാറു പിന്നെയും ഫോണിലേക്ക് നോക്കി. താൻ iron ബോക്സിന്റെ സ്വിച്ച് ഓൺ ആക്കുന്നതും അത് എടുത്ത് ഷർട്ടിന്റെ മുകളിൽ വെക്കുന്നതും എല്ലാം നല്ല കൃത്യമായി വീഡിയോയിൽ ഉണ്ട്. അത് കണ്ടതും പാറു ഒന്ന് പേടിച് ശിവയെ നോക്കി. അപ്പൊ കഴുത്തിലെ വേദനയൊന്നും അവൾ അറിഞ്ഞില്ല എന്നതാണ് സത്യം. കാരണം ഇനി ശിവ എന്താണ് തന്നെ ചെയ്യാൻ പോകുന്നത് എന്ന പേടി അവളെ വരിഞ്ഞു മുറുക്കി കൊണ്ടിരുന്നു. "അത് പിന്നേ ഞാൻ...."

എന്ന് പറഞ്ഞ് തുടങ്ങിയപ്പോഴേക്കും ശിവ ചുണ്ടിൽ സിഗററ്റ് വെച്ച് പാറുവിന്റെ കഴുത്തിലേക്ക് വീണ്ടും മുഖം പൂഴ്ത്തി. ആദ്യം മുറിവുണ്ടാക്കിയ സ്ഥലത്ത് തന്നെ പിന്നെയും അവന്റെ ചുണ്ടിലിരുന്ന സിഗററ്റ് ആഴ്ന്നിറങ്ങി. മാംസത്തിലേക്ക് ആഴ്ന്നിറങ്ങിയ സിഗററ്റിന്റെ വേദന സഹിക്കാനാവാതെ പാഴ്ശ്രമം ആണെന്നറിഞ്ഞിട്ടും പാറു ശിവയെ തള്ളി മാറ്റാൻ നോക്കി. എന്നാൽ അവനൊട്ടും അനങ്ങിയതുമില്ല അവളിലേക്ക് കൂടുതൽ ചേർന്നും നിന്നു. നിസ്സഹായയായി കരഞ്ഞു കൊണ്ട് വേദന കടിച്ചു പിടിക്കാൻ മാത്രമേ പാറുവിന് അപ്പോൾ കഴിയുമായിരുന്നുള്ളൂ.... അവന്റെ ഷോൾഡറിലൂടെ അവളുടെ കണ്ണീര് ഒഴുകി ഇറങ്ങിയെങ്കിലും അവന്റെ ദേഷ്യം അൽപ്പം പോലും കുറക്കാൻ അതിന് സാധിച്ചില്ല. അവന്റെ കണ്മുന്നിൽ അപ്പോഴും തന്റെ പ്രിയപ്പെട്ട ഷർട്ട്‌ കത്തിക്കുന്ന പാറു മാത്രം ഉണ്ടായിരുന്നുള്ളൂ... അങ്ങനെ കുറച്ച് നേരത്തിനു ശേഷം ശിവ പാറുവിൽ നിന്ന് വിട്ടകന്ന് അവളെ നോക്കി. അവൾ അപ്പോഴും കണ്ണുകളടച്ചു മിഴികൾ താഴ്ത്തി നിക്കുകയാണ്. "ഇനി എന്നോട് മുട്ടുമ്പോ ഒന്ന് സൂക്ഷിക്കണം... മനസിലായോ "

എന്ന് പറഞ്ഞ് ശിവ പാറുവിന്റെ കവിളിലായി ഒന്ന് പിച്ചിയിട്ട് അവളെ നോക്കി പുച്ഛിച്ചു ചിരിച്ചു. പാറു നിറഞ്ഞു തുളുമ്പിയ മിഴികൾ ഉയർത്തി അവനെ നോക്കിയിട്ട് റൂമിലേക്ക് പോയി. ********* ' സങ്കടമാണോ ദേഷ്യമാണോ നിസഹായതയാണോ ആ നോട്ടത്തിൽ???അറിയില്ല... പക്ഷേ ഒന്നറിയാം... താൻ ചെയ്തത് കുറച്ച് കൂടി പോയില്ലേ...!! അവൾ അടുത്ത് വന്നപ്പോ രാവിലെ കണ്ട കാര്യങ്ങളിയിരുന്നു മനസ്സിൽ... ഫോൺ ചെയ്ത് തിരികെ വന്നപ്പോ തന്റെ ഷർട്ട്‌ കത്തിക്കുന്ന അവളുടെ മുഖം!! അത് അപ്പോൾ തന്നെ വീഡിയോ എടുത്ത് വെക്കേം ചെയ്തു. രാവിലെ മീറ്റിംഗ് ഉള്ളതോണ്ടാണ് ഒന്നും ചോദിക്കാതെ പോയത്!! ഇപ്പൊ അവള് മുന്നിൽ നിന്നപ്പോ എന്റെ ജാനു സമ്മാനിച്ച ഷർട്ട്‌ കത്തിക്കുന്ന അവളുടെ മുഖം മാത്രം ഓർമ ഉണ്ടായിരുന്നുള്ളൂ... അതാണ് അങ്ങനെ പറ്റി പോയത്...!! ' മനസ്സിൽ കൂട്ടിയും കിഴിച്ചും ചെയ്തത് തെറ്റായി പോയോ എന്നാലോചിക്കുക ആയിരുന്നു ശിവ. ജാനുവിന്റെ ഓർമകൾ താൻ ചെയ്തത് ശരിയാണെന്ന് വാദിക്കുമ്പോഴും മനസിന്റെ ഒരു കോണിൽ നിന്ന് അത് തെറ്റായി പോയി എന്നാരോ പറയും പോലെ...!!

'തന്റെ കുഞ്ഞി പെങ്ങൾ കല്ലുവിനോട് ആണ് ഇങ്ങനെ ആരെങ്കിലും ചെയ്തതെങ്കിൽ തനിക്ക് സഹിക്കുമായിരുന്നോ??!! അവൾക്ക് അറിയില്ലായിരുന്നല്ലോ അത് തനിക്ക് പ്രിയപ്പെട്ട വസ്തു ആണെന്ന്..!! ' നൂല് പൊട്ടിയ പട്ടം പോലെ ചിന്തകൾ ഓരോ ദിശയിലേക്കും സഞ്ചരിക്കുമ്പോഴും അവസാനം പാറുവിന് വേണ്ടി വാദിച്ച മനസ് തന്നെ ജയിച്ചു. തിരിച്ചു റൂമിലേക്ക് കയറിയപ്പോ കണ്ടു ബെഡിന്റെ ഒരോരത്തായി കിടക്കുന്ന പാറുവിനെ!! അവളുടെ അടുത്തേക്ക് കാല് യാന്ത്രികമായി ചലിച്ചപ്പോൾ തടയാൻ എന്റെ ശരീരത്തിനുമായില്ല.... കഴുത്തിന്റെ സൈഡിലുള്ള മുടി വകഞ്ഞു മാറ്റി അവളെ ഉണർത്താതെ ഓയിൽമെന്റ് തേച്ചു കൊടുത്തപ്പോൾ വല്ലാത്തൊരു ആശ്വാസം എന്നെ വന്നു പൊതിഞ്ഞത് ഞാൻ അറിയുന്നുണ്ടായിരുന്നു...!!!അധരം അവളുടെ മുറിവേറ്റ കഴുത്ത് ലക്ഷ്യമാക്കി പോയെങ്കിലും പെട്ടെന്ന് എന്തോ ഒരു ഓർമയിൽ ചുണ്ടുകൾ പിൻവലിച്ച് ഞാൻ തിരിഞ്ഞു നടന്നു......... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story