പാർവതീപരിണയം...💖: ഭാഗം 2

parvatheeparinayam

എഴുത്തുകാരി: തെന്നൽ

"മുഹൂർത്തിനു സമയമായി കുട്ടിയെ വിളിച്ചു കൊണ്ട് വരൂ..." പൂജാരി അങ്ങനെ പറഞ്ഞപ്പോൾ എല്ലാവരും കൂടി എന്നെ മണ്ഡപത്തിലേക്ക് കൊണ്ടുപോയി ശിവേട്ടന്റെ അടുത്ത് ഇരുത്തി. എന്റെ ഒരു ചില്ലി റെഡ് കളർ സാരി ആണെങ്കിൽ ശിവേട്ടൻ ഗോൾഡൻ കളർ ഉള്ള ഒരു ഷർട്ടും അതേ കരയുള്ള ഒരു മുണ്ടും ആണ്. മുഹൂർത്തം ആയപ്പോൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശിവേട്ടൻ എന്റെ കഴുത്തിൽ താലി ചാർത്തി. അങ്ങനെ ഞാനും ഒരു ഭാര്യ ആയി. ഇനി എന്റെ കളികൾ ദേവവിലാസത്തിൽ നിന്ന് മറ്റൊരു വീട്ടിലേക്ക്....!!!എന്തെരോ എന്തോ.... പടച്ചോനേ കർത്താവെ കൃഷ്ണ എന്നെ മാത്രം കാത്തോളണേ...!!! ഹിഹിഹി 'സേഫ്റ്റി മുഖ്യം ബിഗിലേ.... '

•••••••••••••••••••••••••••••••••••••••••••••••••• ക്യാമറ ചേട്ടൻ കുറെ പോസിൽ നിൽക്കാൻ പറഞ്ഞെങ്കിലിം എന്റെ കണവന് അതൊന്നും ഇഷ്ടമല്ല എന്ന് തോന്നണ്. പുള്ളി കുറച്ച് ഫോട്ടോസ് എടുത്ത് കഴിഞ്ഞപ്പോൾ തന്നെ മതി എന്ന് പറഞ്ഞു ഒഴിഞ്ഞ് മാറി. അയാൾക്ക് വേണ്ടെങ്കിൽ പിന്നേ എനിക്ക് എന്തിനാ എന്നൊന്നും വിചാരിക്കാതെ ഞാൻ എന്റെ ഫ്രണ്ട്സിനെ ആയിട്ട് ഇരുന്ന് അറഞ്ചംപുറഞ്ചം pic എടുത്ത് ഒരു വഴിയായി. കൂട്ടിന് കല്ലുവും ഉണ്ട്. ഈ കല്ലു ആരാണെന്ന് വെച്ചാൽ ശിവായ് ഒബ്രോയിയുടെ ഒരേയൊരു തങ്കച്ചി കല്യാണി. ചുരുക്കി പറഞ്ഞാൽ എന്റെ നാത്തൂൻ ആയിട്ട് വരും. അങ്ങനെ ഫോട്ടോ എടുപ്പും രണ്ട് കൂട്ടം പായസവും കൂട്ടിയുള്ള സദ്യ കഴിപ്പും ഒക്കെ കഴിഞ്ഞ് യാത്ര പറയലിന് സമയം ആയി. അമ്മയെയും അച്ഛയെയും ലച്ചുവിനെയും മിസ്സ്‌ ചെയ്യുവല്ലോ എന്ന് ഓർത്ത് സങ്കടം സഹിക്കാൻ ആവാതെ ഞാൻ അവരെ മൂന്ന് പേരെയും കെട്ടിപിടിച്ചു കരഞ്ഞു.

"അയ്യേ ഈ ഏട്ടത്തി ഇത്രേം ഒള്ളോ... ഷെയിം ഷെയിം..." കല്ലു "അതന്നെ നാറ്റിച്ചു പട്ടചാരായം വീഴ്ത്തി കൊട്ടാരം മുഴുവൻ നാറ്റിച്ചു..എന്റെ ഏട്ടത്തിയെ കുറിച്ച് എനിക്ക് എന്തൊക്കെ പ്രതീക്ഷകൾ ഉണ്ടായിരുന്നതാ ഇതിപ്പോ തന്നെ കരഞ്ഞ് ആകെ അലമ്പാക്കി " ദേവ് (ശിവേട്ടന്റെ അനിയൻ) "Aahnne... എനിക്കും അതേ ഏട്ടത്തിയുമായിട്ട് tik ടോക് (ബാൻ ചെയ്തട്ടില്ലാന്ന് വിചാരിക്കണേ അതിന് മുന്നേ നടന്ന സംഭവമാ 😜🙈)എടുക്കണം എന്നൊക്കെ വിചാരിച്ചതാ..." കല്ലു അതിങ്ങളുടെ സംസാരം കേട്ടപ്പോൾ അത്രയും നേരം കരഞ്ഞു കൊണ്ടിരുന്ന ഞാൻ പോലും ചിരിക്കാൻ തുടങ്ങി. ശിവേട്ടന്റെ അമ്മ രണ്ടിന്റെയും തലക്ക് ഓരോ കൊട്ട് കൊടുത്തിട്ട് എന്റെ കൈ പിടിച്ച് കാറിൽ കേറ്റി. പുതിയ ജീവിതത്തിലേക്കുള്ള യാത്ര... പക്ഷെ അത് സങ്കടങ്ങൾ നിറഞ്ഞതായിരിക്കും എന്ന് അറിയാതെ പാറു യാത്ര തുടരുകയാണ്.................... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story