പാർവതീപരിണയം...💖: ഭാഗം 20

parvatheeparinayam

എഴുത്തുകാരി: തെന്നൽ

പിന്നീടുള്ള ദിവസങ്ങളിലെല്ലാം ശിവ എന്നൊരാൾ വീട്ടിൽ ഇല്ലാത്ത പോലെ ആയിരുന്നു പാറുവിന്റെ പെരുമാറ്റം. അവളെ വേദനിപ്പിക്കേണ്ടി വന്നതിൽ വിഷമം ഉണ്ടായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ ഒരു നോട്ടം കൊണ്ട് പോലും പാറു തന്നെ ശല്യപ്പെടുത്തിയില്ല എന്നത് ശിവയെ സന്തോഷവാനാക്കി. പാറുവിന്റെ മാറ്റങ്ങളെല്ലാം നോക്കി കാണുകയായിരുന്നു കല്ലു. അതിനെ പറ്റി എന്തെങ്കിലും ചോദിച്ചാൽ പാറുവിന് വിഷമമാവോ എന്നോർത്തു കല്ലു അതിനെ പറ്റി ഒന്നും ചോദിക്കാൻ കൂട്ടാക്കിയില്ല. അങ്ങനെ ഒരു അവധി ദിവസം രാവിലെ ഇരുന്ന് ഭക്ഷണവുമായുള്ള മല്ല യുദ്ധത്തിൽ ആയിരുന്നു ദേവും കല്ലുവും. ആ സമയത്താണ് ശിവ ഓഫീസിലേക്ക് ഇറങ്ങുന്നത്. പണ്ട് എപ്പോഴും ശിവ ഓഫീസിൽ പോകുന്ന സമയത്ത് 🎶പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂതിങ്കൾ ആയിരുന്ന പാറു ശിവ പോണത് കണ്ടതും മൈൻഡ് ചെയ്യാതെ ഓരോ ജോലി ചെയ്തു കൊണ്ടിരുന്നു. അത് കണ്ടതും കല്ലു ദേവിനെ നോക്കി. അവന്റെ മല്ല യുദ്ധം ഇതുവരെ അവസാനിച്ചട്ടില്ല. "കുഞ്ഞേട്ടാ... ഇവിടെ എന്തൊക്കെയോ ചീഞ്ഞു നാറുന്നില്ലേ??" അത് കേട്ടതും ദേവ് സ്വയം ഒന്ന് മണത്തു നോക്കി. 'ഏയ് എന്നെ നാറുന്നൊന്നുമില്ല '(ദേവ് കാ ആത്മ )

എന്നിട്ട് കല്ലുവിനെ പിടിച്ച് വലിച്ചു അടുത്തേക്കാക്കി മണത്തു നോക്കി. "ഹ്മ്മ്... ശരിയാടി നല്ല വൃത്തികെട്ട സ്മെൽ ഉണ്ട്. നീ കോളേജിൽ പോണത് കൊണ്ട് കുളിക്കാറില്ലല്ല അതാ ഇത്രയും നാറ്റം..." അത് കേട്ടതും ദേവിന്റെ കൈ തലയിൽ നിന്ന് മാറ്റി കല്ലു അവനെ രൂക്ഷമായി നോക്കി. "ചേട്ടൻ ശരിക്കും പൊട്ടനാണാ... അതാ പൊട്ടനായി അഭിനയിക്കണേണ??" "അതിന് ഞാൻ ഇപ്പൊ വെല്ല മണ്ടത്തരവും പറഞ്ഞോ ?? നീ പറഞ്ഞ് എന്തോ വൃത്തികെട്ട സ്മെൽ ഉണ്ടെന്ന് അപ്പോ ഞാൻ അത് മണത്തു നോക്കി നിനക്ക് പറഞ്ഞു തന്നതല്ലേ ആ സ്മെൽ നിന്റെ ദേഹത്തു നിന്നാണെന്ന് "യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ പറയുന്ന ദേവിനെ കണ്ട് കല്ലു സ്വയം ഒന്ന് തലക്കടിച്ചു. "അതായത് കുഞ്ഞേട്ടാ...ഞാൻ പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാൽ ഇപ്പൊ ചേച്ചിയുടെ സ്വഭാവത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ വന്നിട്ടില്ലേ...?? പണ്ട് വെറുതെ ഇരിക്കുന്ന വല്യേട്ടനെ പോയി തോണ്ടി തോണ്ടി വെറുപ്പിച്ചേച്ച ചേച്ചി ഇപ്പൊ വല്യേട്ടനെ മൈൻഡ് പോലും ചെയ്യുന്നില്ല "

"അത് ശരിയാടി... എനിക്കും അങ്ങനെ തോന്നി.പിന്നേ ഞാൻ ഓർത്ത് എനിക്കും മാത്രം അങ്ങനെ തോന്നുന്നതാണെന്ന് " അത്രയും പറഞ്ഞ് ദേവ് പിന്നെയും ഫുഡിലേക്ക് കോൺസെൻട്രേറ്റ് ചെയ്തു. അത് കണ്ടതും കല്ലു അവന്റെ അടുത്ത് നിന്ന് പ്ലേറ്റ് മാറ്റി. ഫുഡ് നീക്കി വെച്ചത് കണ്ടതും ദേവ് ഉഗ്രരൂപണനായി.(ഉഗ്രരൂപിണി സ്ത്രീ ആണല്ലോ അപ്പോ ഉഗ്രരൂപണൻ പുരു 😝) "തരമാട്ടേ തരമാട്ടേ യെൻ ഫുഡ് എനക്ക് തരമാട്ടേ.....😤 അഴക്യ നായെ ഉനക്ക് evlo ധൈര്യം ഇരുന്താൽ യെൻ ഫുഡ് എന്നിൽ നിന്ന് അകറ്റിടുവേ... ഇന്നേക്ക് ദുർഗാഷ്ടമി ഉന്നെ കൊന്ന് ഉൺ രക്തത്തെ കുടിച്ച് ഓംകാര നടനം ആടിടുവേ..." മണിച്ചിത്രത്താഴിലെ ഗംഗയെ പോലെ ഭാവങ്ങൾ വരുത്തി അഭിനയിച്ച് പൊലിപ്പിച്ചു വിടുകയാണ് ദേവ്. "കുഞ്ഞേട്ടാ " ദേവ് ഗംഗ ആയപ്പോ കല്ലു നകുലൻ ആയി ദേവിനെ വിളിച്ചു. "ച്ച്‌ലും " പെട്ടെന്ന് ചില്ല് പൊട്ടിയ സൗണ്ട് കേട്ടപ്പോ ദേവും കല്ലുവും താഴേക്ക് നോക്കി. അപ്പോഴാണ് കല്ലുവിന് അബദ്ധം മനസിലായത്. നകുലൻ വാതിലിൽ അടിച്ച് 'ഗംഗേ ' എന്ന് വിളിച്ചപ്പോ കല്ലു ഡൈനിങ് ടേബിളിൽ ഇരുന്ന ഒരു ഗ്ലാസ്‌ നിലത്തേക്ക് തട്ടിയാണ് കുഞ്ഞേട്ടാന്ന് വിളിച്ചത്. അത് കണ്ടതും കല്ലു ദേവിന്റെ കയ്യും പിടിച്ച് ഓടി. അല്ലേൽ അമ്മ മക്കളാണെന്ന് ഓർക്കാതെ ആയുധം ബാക്ക് എഞ്ചിനിൽ പരീക്ഷിക്കുമെന്ന് അവർക്ക് അറിയാം...😂😂

 "നിന്ന് സേതുരാമയ്യർ കളിക്കാതെ എന്താ നിന്റെ പ്ലാൻ എന്ന് പറ " അമ്മ കാണാതെ രക്ഷപ്പെട്ട് ഓടി വന്നപ്പോ തൊട്ട് സേതുരാമയ്യരെ പോലെ കൈ പുറകിൽ കെട്ടി അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങിയതാണ് കല്ലു. താടിക്ക് കയ്യും കൊടുത്ത് കുറെ നേരം അവളുടെ നടത്തം കണ്ടെങ്കിലും അവള് നടത്തം നിർത്താനുള്ള ഒരു പ്ലാനും ഇല്ലാ എന്ന് മനസിലായതും ഒടുക്കം സഹികെട്ടു ദേവ് ചോദിച്ചു. ദേവിന്റെ ചോദ്യം കേട്ടതും നടത്തം നിർത്തി ദേവിനെ ഒന്ന് നോക്കിയിട്ട് അവന്റൊപ്പം ബെഡിൽ വന്നിരുന്നു. ""മിഷൻ ശിവപാർവതി "" ചുണ്ടിൽ വിരിഞ്ഞ ഒരു കുസൃതി ചിരിയുമായി കല്ലു പറഞ്ഞു. അത് കേട്ടതും നെറ്റി ചുളിച്ചു കൊണ്ട് ദേവ് കല്ലുവിനെ നോക്കി. "ശിവപാർവതി??" "യെസ്,, ശിവരുദ്ര് + പാർവതി ശിവപാർവതി. ഇനി ചേച്ചി മാത്രം വിചാരിച്ചാൽ കാര്യങ്ങളിൽ ഒരു നീക്ക്‌ പോക്ക് ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മൾ കളത്തിലിറങ്ങിയേ മതിയാവൂ..." "നീ ഇങ്ങനെ വളഞ്ഞമൂക്ക് പിടിക്കാതെ മനുഷ്യൻമാർക്ക് മനസിലാവുന്ന രീതിയിൽ കാര്യം പറ കല്ലു " ആറ്റിട്യൂട് ഒക്കെ ഇട്ട് ഭയങ്കര ഗൗരവത്തിൽ സംസാരിച്ചു കൊണ്ടിരുന്ന കല്ലു ദേവിന്റെ ഡയലോഗ് കേട്ടതും പല്ല് കടിച്ചു കൊണ്ട് ദേവിനെ നോക്കി.

"ബോൾട്ടേ.... ഞാൻ പറഞ്ഞത് എന്താച്ചാൽ നമ്മൾ പ്ലാൻ ചെയ്ത് ചേച്ചിയോടുള്ള പ്രണയചുഴിയിൽ പെടുത്തി വല്യേട്ടനെ മൂക്കും കുത്തി വീഴ്ത്തണോന്ന്." "ചുഴിയാ😲😲 മിക്കവാറും ഇവിടെ ചുഴി രൂപപ്പെട്ട് ചുഴലി കാറ്റ് ഉണ്ടാവാനുള്ള എല്ലാ ചാൻസും ഞാൻ കാണുന്നിണ്ട് " "ഓഹ്... എന്റെ ചേട്ടാ... പ്ലാൻ പറയും മുന്നേ നെഗറ്റീവ് അടിക്കല്ലേ നെഗറ്റീവോളി...😤😤" ദേവിന് നേരെ കൈ കൂപ്പി കൊണ്ട് കല്ലു പറഞ്ഞു. അത് കണ്ടതും ദേവ് ഒന്ന് വെളുക്കനെ ചിരിച്ചു കാണിച്ചു. "എന്താ പ്ലാൻ??" "പ്ലാൻ കൃത്യമായി എന്റെ മനസ്സിൽ ഇല്ലാ.. നമ്മൾ ആലോചിച്ചു കണ്ടെത്തണം. കേട്ടിട്ടില്ലേ ' ചിന്തിക്കൂ മലയോളം ' എന്ന്... അപ്പോ ആലോചിക്കെ..."അതും പറഞ്ഞു കല്ലു ചൂണ്ട് വിരൽ ചുണ്ടിൽ വെച്ച് ആലോചിക്കുന്നത് പോലെ ഇരുന്നു. ഗാഠമായ ചിന്തയിൽ ആണെന്ന് കാണിക്കാനേ... വെറും show 😝 "🎶തിങ്ക് ദേവാ തിങ്ക് തിങ്ക് തിങ്ക് തിങ്ക് 🎶 " കല്ലു അങ്ങനെ ആലോചിച്ചു ഇരുന്നപ്പോഴാണ് പെട്ടെന്ന് 🎶റൺ ശർമ റൺ,,, റൺ റൺ റൺ 🎶 ആ പാട്ടിന്റെ ട്യൂണിൽ ഇങ്ങനെ ഒരു പാട്ട് കേട്ടത്.

അത് കേട്ട് കല്ലു തിരിഞ്ഞു നോക്കിയപ്പോ കാണുന്നത് മുകളിലേക്ക് നോക്കി ചൂണ്ട് വിരൽ കൊണ്ട് തലയിൽ കൊട്ടി പാട്ട് പാടി ആലോചിക്കുന്ന ദേവിനെ. കല്ലു ദേവിനെ ഒന്ന് നോക്കി തലക്കടിച്ചു പിന്നെയും ആലോചിക്കാൻ തുടങ്ങി.  രാത്രി കിടക്കാൻ നേരമായപ്പോഴാണ് പാറു റൂമിലേക്ക് വന്നത്. റൂമിലേക്ക് വന്നതും എപ്പോഴത്തെയും പോലെ ശിവ ലാപ്പും കൊണ്ട് ബെഡിൽ ഇരിക്കുന്നുണ്ട്. അത് കണ്ടതും കൂടുതൽ ഒന്നും പറയാനോ ചോദിക്കാനോ നിക്കാതെ ബെഡിന്റെ ഒരു മൂലക്കായി ചുരുണ്ട് കൂടി കിടന്നു. ഇപ്പൊ കുറച്ച് നാളായിട്ട് പാറുവിന് തന്നോടുള്ള പെരുമാറ്റം ഇങ്ങനെ ആയതുകൊണ്ട് ശിവക്ക് അതിൽ കൂടുതൽ അത്ഭുതം ഒന്നും തോന്നിയില്ല. അവൻ റൂമിലെ ലൈറ്റും ഓഫ്‌ ചെയ്ത് ലാപ്പുമായി ബാൽക്കണിയിലേക്ക് പോയി. ശിവ പോയെന്ന് ഉറപ്പായതും ഒന്ന് നെടുവീർപ്പ് ഇട്ടുകൊണ്ട് പാറു പതിയെ ഉറക്കത്തിലേക്ക് വീണു. ഇതേസമയം ദേവിന്റെ റൂമിലിരുന്ന് മിഷൻ ശിവപാർവതിക്ക് നാളത്തേക്ക് വേണ്ട പ്ലാൻ ആലോചിക്കുകയായിരുന്നു കല്ലുവും ദേവും....... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story