പാർവതീപരിണയം...💖: ഭാഗം 21

parvatheeparinayam

എഴുത്തുകാരി: തെന്നൽ

•••മിഷൻ ശിവപാർവതി ഡേ 1••• രാവിലെ സോഫയിൽ ഇരുന്ന് ചിപ്സും കൊറിച്ചു കൊണ്ട് പാറുവിനെയും ശിവയെയും നിരീക്ഷിക്കുകയായിരുന്നു കല്ലുവും ദേവും. പാറു എന്തോ എടുക്കാൻ മുകളിലേക്കും ശിവ ഫോൺ ചെയ്യാൻ പുറത്തേക്കും പോയ തക്കം നോക്കി കല്ലു അടുക്കളയിൽ ചെന്ന് അമ്മ കാണാതെ പ്ലാനിനു വേണ്ട equipment എടുത്ത് കൊണ്ട് വന്നു.ഈ equipment എന്നൊക്കെ പറഞ്ഞപ്പോ എന്തോ വലിയൊരു സാധനം ആണെന്ന് ആരും വിചാരിക്കല്ലേ... എണ്ണകുപ്പി ഇല്ലേ ആ അതന്നെ നമ്മൾ കറിയൊക്കെ ഉണ്ടാക്കാൻ എടുക്കുന്ന എണ്ണ അതാണ് അവരുടെ ഫസ്റ്റ് പ്ലാനിന്റെ equipment. എണ്ണ എടുത്ത് സ്റ്റെപ്പിൽ ഒഴിക്കുക. അപ്പോൾ മുകളിൽ നിന്ന് താഴേക്ക് ഇറങ്ങി വരുന്ന പാറു അതിൽ തെന്നി വീഴാൻ പോകുന്നു.

ആ സമയത്ത് നമ്മുടെ കഥാനായകൻ കറക്റ്റ് ആയിട്ട് ലാൻഡ് ആവുന്നു. വീഴാൻ പോകുന്ന പാറുവിനെ പിടിക്കുന്നു. കണ്ണും കണ്ണും നോക്കി നിൽക്കുന്നു. അപ്പോൾ ഒരു റൊമാന്റിക് ആമ്പിയൻസിന് വേണ്ടി ബാക്ക് ഗ്രൗണ്ടിൽ ഫോണിൽ 🎶കണ്ണും കണ്ണും തമ്മിൽ തമ്മിൽ കഥകൾ കൈ മാറും അനുരാഗമേ...🎶 പോലുള്ള റൊമാന്റിക് ആയിട്ടുള്ള മലയാളമോ ഹിന്ദിയോ തമിഴോ പാട്ടുകൾ പ്ലേ ചെയ്യുന്നു. മിഷൻ സക്സസ്സ്!!! ഇതാണ് പ്ലാൻ ഇനി അവിടെ എന്ത് നടക്കും എന്ന് കണ്ടറിയാം...😌 ഈ പ്ലാൻ കേൾക്കുമ്പോ നിങ്ങളോർക്കും ജാമ്പവാന്റെ കാലത്തുള്ള ഈ ഐഡിയക്ക്‌ ആയിരുന്നോ ഇത്രക്ക് ബിൽഡപ്പെന്ന്... പക്ഷേ പ്ലാൻ ഏതായാലും അതിന്റെ റിസൾട്ടിൽ ആണല്ലോ കാര്യം!!റിസൾട്ട്‌ മുഖ്യം ബിഗിലേ 🔥🔥

******** അങ്ങ് ശിവയുടെ വീട്ടിലെ ഹാളിൽ. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്ന ഭീകരവാദികളെ പോലെ സാകൂതം നാല് വശത്തേക്കും നോക്കി ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കുകയാണ് ദേവ്. ആരുമില്ല എന്ന് ഉറപ്പു വരുത്തി കൊണ്ട് കല്ലുവിന് കണ്ണ് കൊണ്ട് എണ്ണ ഒഴിക്കാൻ നിർദ്ദേശം കൊടുത്തു. അത് കണ്ടതും കല്ലു അവസാനത്തെ സ്റ്റെപ്പ് കഴിഞ്ഞിട്ടുള്ള സ്ഥലത്ത് കുറച്ച് എണ്ണ ഒഴിച്ചു. 'ഈ എണ്ണ മതിയാവോ...?? ആദ്യത്തെ പ്ലാൻ അല്ലേ ഒരു കുറവും വേണ്ടാ... കുറച്ച് കൂടുതൽ എണ്ണ തന്നെ കിടക്കട്ടെ ' അവൾ അവിടെ പിന്നെയും കുറച്ച് കൂടെ എണ്ണ ഒഴിച്ചു. ലേ തെന്നൽ * ലെവൾ ഇവിടെ എണ്ണ പുഴ ഒഴുക്കോ ദേവ്യേ...😲 അങ്ങനെ എണ്ണ എല്ലാം ഒഴിച്ച് കഴിഞ്ഞ് രണ്ടു പേരും കൂടി ആരും അധികം ശ്രദ്ധിക്കാത്ത രീതിയിൽ ഒരു തൂണിന് പുറകിലായി ഒളിച്ചു നിന്നിട്ട് സ്റ്റെപ്പിന്റെ അവിടെ ആയിട്ട് കണ്ണും നട്ടിരുന്നു.

അങ്ങനെ നോക്കി കൊണ്ടിരുന്നപ്പോഴാണ് പാറു സ്റ്റെപ്പിറങ്ങി വരുന്നത് കാണുന്നത്. അത് കണ്ടതും അവര് ഡോറിന്റെ സൈഡിലേക്ക് നോക്കിയപ്പോ അതാ അവിടെന്ന് വരുന്നു നമ്മുടെ കഥാനായകൻ. അത് കണ്ടതും പരസ്പരം ഹൈഫൈ ചെയ്ത് കല്ലു അങ്ങോട്ട് നോക്കാൻ പോയപ്പോ ദേവ് അവളുടെ കണ്ണ് പൊത്തി. "നീയേ കുഞ്ഞി കുട്ടിയാ... റൊമാൻസൊന്നും കാണാൻ ആയിട്ടില്ല " അത് കേട്ടതും കല്ലു തപ്പിപ്പിടിച്ച് ദേവിന്റെ കണ്ണും പൊത്തി. "അതേയ് വല്യേട്ടന്റെ റൊമാൻസ് കാണാൻ കുഞ്ഞേട്ടനും പ്രായമായിട്ടില്ല " അത് കേട്ടതും ദേവ് അവളുടെ കൈ എടുത്ത് മാറ്റാൻ നോക്കിയതും പെട്ടെന്നാണ് അത് സംഭവിച്ചത്........ തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story