പാർവതീപരിണയം...💖: ഭാഗം 22

parvatheeparinayam

എഴുത്തുകാരി: തെന്നൽ

എണ്ണ എല്ലാം ഒഴിച്ച് കഴിഞ്ഞ് രണ്ടു പേരും കൂടി ആരും അധികം ശ്രദ്ധിക്കാത്ത രീതിയിൽ ഒരു തൂണിന് പുറകിലായി ഒളിച്ചു നിന്നിട്ട് സ്റ്റെപ്പിന്റെ അവിടെ ആയിട്ട് കണ്ണും നട്ടിരുന്നു. അങ്ങനെ നോക്കി കൊണ്ടിരുന്നപ്പോഴാണ് പാറു സ്റ്റെപ്പിറങ്ങി വരുന്നത് കാണുന്നത്. അത് കണ്ടതും അവര് ഡോറിന്റെ സൈഡിലേക്ക് നോക്കിയപ്പോ അതാ അവിടെന്ന് വരുന്നു നമ്മുടെ കഥാനായകൻ. അത് കണ്ടതും പരസ്പരം ഹൈഫൈ കൊടുത്ത് കല്ലു അങ്ങോട്ട് നോക്കാൻ പോയപ്പോ ദേവ് അവളുടെ കണ്ണ് പൊത്തി. "നീയേ കുഞ്ഞി കുട്ടിയാ... റൊമാൻസൊന്നും കാണാൻ ആയിട്ടില്ല " അത് കേട്ടതും കല്ലു തപ്പിപ്പിടിച്ച് ദേവിന്റെ കണ്ണും പൊത്തി. "അതേയ് വല്യേട്ടന്റെ റൊമാൻസ് കാണാൻ കുഞ്ഞേട്ടനും പ്രായമായിട്ടില്ല " അത് കേട്ടതും ദേവ് അവളുടെ കൈ എടുത്ത് മാറ്റാൻ നോക്കിയതും പെട്ടെന്നാണ് """അയ്യോ """ എന്നൊരു അലർച്ച കേട്ടത്. അത് കേട്ടതും ഞെട്ടി കൊണ്ട് പരസ്പരം കൈ എടുത്ത് മാറ്റി അങ്ങോട്ട് നോക്കി. അവിടെ ഉള്ള കാഴ്ച കണ്ട് ദേവും കല്ലുവും ഞെട്ടി കൊണ്ട് തലയിൽ കൈ വെച്ചു. നിലത്ത് കിടക്കുന്ന അമ്മയും അമ്മയെ പൊക്കാൻ ശ്രമിക്കുന്ന പാറുവും ശിവയും... *******

കുറച്ച് നിമിഷങ്ങൾക്ക് മുന്നേ പാറുവും ശിവയും വരുന്നത് കണ്ട് ഹൈഫൈ കൊടുത്ത് കണ്ണ് പൊത്താൻ പോയ കല്ലുവും ദേവും സ്റ്റെപ്പിന്റെ സൈഡിൽ ഉള്ള റൂമിൽ നിന്ന് അമ്മ വരുന്നത് കണ്ടില്ല... പ്ലാൻ അനുസരിച്ച് സ്റ്റെപ്പിൽ ഒഴിക്കേണ്ട എണ്ണ കല്ലു ഒഴിച്ചത് സ്റ്റെപ്പിന്റെ താഴെ...കഷ്ടകാൽ കീ സമയ് മേം കോണകവാൽ പാമ്പ് ഭീ ഹോത്ത ഹേ എന്ന് പറയണത് എന്തോരം ശരിയാ !!! അങ്ങനെ പാറു എണ്ണയിൽ ചവിട്ടുന്നതിന് മുന്നേ അമ്മ തെന്നി """അയ്യോ """ എന്നലറി വീണു. ശുഭം!!! ******** അങ്ങനെ ഒരു വിധം ശിവയും പാറുവും കൂടി അമ്മയെ പിടിച്ചെഴുന്നേപ്പിച്ച് സോഫയിൽ ഇരുത്തുമ്പോഴാണ് കല്ലുവും ദേവും ഞാൻ ഒന്നുമറിഞ്ഞില്ലേ രാമ നാരായണ എന്ന കണക്കെ രംഗത്തേക്ക് വരുന്നത്. അവരാണ് എണ്ണ ഒഴിച്ചത് എന്നെങ്ങാനും അറിഞ്ഞാൽ കാര്യകാരണ സഹിതം കുത്ത് കോമ വള്ളി വിടാതെ പറഞ്ഞു കൊടുക്കേണ്ടി വരുമെന്ന് അറിയാവുന്നത് കൊണ്ട് നിഷ്കുവായി അവരുടെ അടുത്തേക്ക് ചെന്നു. വീണപ്പോൾ മുട്ട് കൈക്കും നടുവിനും കാര്യമായി തന്നെ പരിക്കേറ്റ അമ്മയേ നോക്കാനുള്ള ഫുൾ ഡ്യൂട്ടി അമ്മ കല്ലുവിനും ദേവിനും കൊടുത്തു.

ഇപ്പൊ വെറുതെ തേരാ പാര നടക്കുന്നത് അവരാണല്ലോ.... അങ്ങനെ ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലായി രണ്ടും 😂 പിന്നേ അമ്മയുടെ വാക്കിനു വേറെ അപ്പീലില്ലാത്ത കൊണ്ട് അത് സമ്മതിച്ചു. അങ്ങനെ ഫസ്റ്റ് പ്ലാൻ ഫ്ലോപ്പായ സന്തോഷത്തിലും പ്ലാനനുസരിച്ച് 'ശരിക്കും' വീഴലും കണ്ണിൽ കണ്ണിൽ നോക്കലും നടന്നതിനാലും രണ്ടു പേരും കൂടി നെക്സ്റ്റ് പ്ലാൻ ആലോചിക്കാൻ തുടങ്ങി. ****** "കുഞ്ഞേട്ടാ നെക്സ്റ്റ് പ്ലാൻ കിട്ടി " രണ്ട് ദിവസമായി മിഷൻ ശിവപാർവതിക്ക് വേണ്ട പ്ലാൻ തപ്പി നടക്കുകയായിരുന്നു കല്ലുവും ദേവും. അങ്ങനെ തിങ്കി തിങ്കി ലാസ്റ്റ് ഒരു പ്ലാൻ മനസ്സിൽ തെളിഞ്ഞതും അത് പറയാൻ വേണ്ടി ദേവിന്റടുത്തേക്ക് ഓടി വന്നതാണ് കല്ലു. "എന്റെ പൊന്ന് മോളേ... ഇനി നിന്റെ പ്ലാൻ വേണ്ടാ... കണ്ട സിനിമയും സീരിയലും ഒക്കെ കണ്ട് നീ പറഞ്ഞ പ്ലാനാ ആ 'വീഴ്ത്തൽ '. അത് കഴിഞ്ഞ് രണ്ടാഴ്ച നമുക്ക് രണ്ടും റെസ്റ്റില്ലാത്ത പണിയായിരുന്ന് ഇവിടെ... വെള്ളം ചൂടാക്കലും തടവലും തേക്കലും ഒക്കെ ആയിരുന്ന്..ഭവതി വെല്ലോം ഓർക്കുന്നുണ്ടോ ആവോ..."

അത് കേട്ടതും കല്ലു ഒന്ന് പല്ലിളിച്ചു കാട്ടി. "കൂടുതൽ ഇളിച്ച് പല്ല് പല്ല് കൊഴിഞ്ഞു പോവണ്ട... അമ്മക്ക് വയ്യാതെ ആയത് കൊണ്ടാ അവിടെ എങ്ങനെ എണ്ണ വന്നു എന്നതിനെ പറ്റി ഒന്നും അന്വേഷിക്കാഞ്ഞേ... അല്ലേൽ ഇപ്പൊ നമ്മളെ രണ്ടും പടമായേനെ... അതുകൊണ്ട് നെക്സ്റ്റ് പ്ലാൻ ഞാൻ കണ്ടെത്തിക്കോളാം... ഏട്ടനെയും ഏട്ടത്തിയെയും ഒന്നിപ്പിക്കാൻ ഞാൻ ഒരു പ്ലാനിന് വേണ്ടി അലയും... ഒരു ഭ്രാന്തനെ പോലെ...!!" ' അതിന് ആൾറെഡി ഭ്രാന്തൻ അല്ലേ ' ദേവിന്റെ സംസാരം കേട്ടതും കല്ലു സ്വയം ഒന്ന് പിറുപിറുത്തു. "നീ വെല്ലോം പറഞ്ഞോ " എന്തോ ഒരു സൗണ്ട് കേട്ടിട്ട് കല്ലുവിലേക്ക് തിരിഞ്ഞു നിന്ന് കൊണ്ട് ദേവ് ചോദിച്ചു " അതല്ല ഞാൻ പറയുവായിരുന്നു ചേട്ടന്റെ ബുദ്ധി വഞ്ചി അല്ലാ സ്പീഡ് ബോട്ട് ആണ് അപ്പൊ പ്ലാനിനു വേണ്ടി കുറെ ഒന്നും അലയേണ്ടി വരില്ലെന്ന് 😌 " അതിന് ഒന്നമർത്തി മൂളി കൊണ്ട് ദേവ് തുടർന്നു. "വഞ്ചി ആണോ സ്പീഡ് ബോട്ട് ആണോ എന്ന് നമുക്ക് കണ്ടറിയാം... പിക്ചർ അഭീ ബാക്കി ഹേ മേരെ ദോസ്ത്... ശേഷം സ്‌ക്രീനിൽ!!" ഒരു ഗൂഡമായ ചിരിയോടെ ദേവ് പറഞ്ഞു നിർത്തി. ******* •••മിഷൻ ശിവപാർവതി പ്ലാൻ no.2••• ...... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story