പാർവതീപരിണയം...💖: ഭാഗം 23

parvatheeparinayam

എഴുത്തുകാരി: തെന്നൽ

"അതേയ് കുഞ്ഞേട്ടാ എന്താ പ്ലാൻ??" പ്ലാൻ പറയാന്ന് പറഞ്ഞ് വിളിച്ചു വരുത്തിയിട്ട് ഒന്നും മിണ്ടാതെ നിക്കുന്ന ദേവിനെ കണ്ട് ഒടുക്കം സഹികെട്ട് കല്ലു ചോദിച്ചു. " മിഷൻ ശിവപാർവതി പ്ലാൻ no.2 ഇപ്പൊ ശരിയാക്കി തരാം " ചുണ്ടിൽ വിരിഞ്ഞ ഒരു പുഞ്ചിരിയോടെ ദേവ് കല്ലുവിനോട് പറഞ്ഞു. അത് കേട്ടതും നെറ്റി ചുളിച്ചു കൊണ്ട് കല്ലു ദേവിനെ നോക്കി. "ഇപ്പൊ ശരിയാക്കി തരാം...???" "അതേ... ഈ പ്ലാനോടെ എല്ലാം ശരിയാവും..!! സൊ ഈ പ്ലാനിന്റെ പേര് 'ഇപ്പൊ ശരിയാക്കി തരാം ' " എന്തൊക്കെയോ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു കൊണ്ടെന്ന പോലെ ദേവ് പറഞ്ഞു നിർത്തി. അത് കേട്ടതും കല്ലുവിന് പപ്പു ചേട്ടൻ ഇപ്പൊ ശരിയാക്കി തരാം എന്ന് പറയുന്ന ഡയലോഗ് ചെവിയിൽ മുഴങ്ങി കേൾക്കുന്ന പോലെ തോന്നി. 'എന്റെ ആറ്റുകാലമ്മച്ചി... നീയേ തുണ..' കണ്ണു കൊണ്ട് ദേവിനെ ഒന്ന് നോക്കിയിട്ട് കല്ലു മുകളിലേക്ക് നോക്കി ഒന്ന് നെടുവീർപ്പിട്ടു. "പ്ലാനിന് ചേട്ടൻ പറഞ്ഞ പേരെന്താ...???" പ്ലാനെല്ലാം കേട്ടു കഴിഞ്ഞതിനു ശേഷം കല്ലു എന്തോ ചിന്തിക്കുന്നത് പോലെ ഇരുന്നിട്ട് ദേവിനെ നോക്കാതെ ചോദിച്ചു.

അത് കേട്ടതും ഇവൾക്ക് ഇത്ര പെട്ടെന്ന് മറവി രോഗവും വന്നോ എന്ന കണക്കെ കല്ലുവിനെ ഒന്ന് നോക്കിയിട്ട് ദേവ് പ്ലാനിന്റെ പേര് പറഞ്ഞു. "എന്നാലേ അതിനൊരു ചേഞ്ച്‌... ഈ പ്ലാനിന് ശരിക്കും ചേരുന്ന പേരെന്താന്നോ...."ഒന്ന് നിർത്തി ദേവിനെ നോക്കിയിട്ട് കല്ലു തുടർന്നു. "മിഷൻ ശിവപാർവതി പ്ലാൻ no.2 കണ്ടു കണ്ടു കണ്ടില്ല 👀" ***💞 •മിഷൻ ശിവപാർവതി പ്ലാൻ no. 2 - കണ്ടു കണ്ടു കണ്ടില്ല 🙈• "ചേച്ചി നമുക്ക് കണ്ണ് കെട്ടി കളിച്ചാലോ "കയ്യിൽ ഒരു ശാളുമായി വന്നു കൊണ്ട് കല്ലു പാറുവിനോട് ചോദിച്ചു. അത് കേട്ടതും പാറു ചാടി എണീറ്റു. കളിക്കാനായിട്ടേ...😌അപ്പോഴാണ് ഒരു പ്രശ്നം... "അല്ലാ ചേച്ചി... നമ്മൾ രണ്ട് പേരും കൂടി കളിക്കാനാണോ...?? കുറച്ച് ആൾക്കാരും കൂടി ഉണ്ടായിരുന്നേൽ പൊളിച്ചേനെ...." മുഖത്ത് ശോകഭാവം എല്ലാം വരുത്തി കൊണ്ട് കല്ലു പറഞ്ഞു. അത് കേട്ടതും പ്ലേറ്റ് തന്നിട്ട് ബിരിയാണി ഇല്ലാന്ന് പറയുന്നോടി തെണ്ടീ...എന്ന കണക്കെ കല്ലുവിനെ നോക്കിയിട്ട് പാറു സോഫയിലേക്ക് താടിക്കും കയ്യ് കൊടുത്തിരുന്നു.പാറു ഇരുന്നത് കണ്ടതും കല്ലുവും പാറുവിന്റെ ഒപ്പമായിട്ട് ശാളും പിടിച്ചിരുന്നു.

അങ്ങനെ കുറച്ച് നിമിഷങ്ങൾ കടന്നുപോയി..... "കല്ലു.. നമുക്ക് അപ്പുറത്തെ വീട്ടിലെ പിള്ളേരെയൊക്കെ വിളിച്ചു കൊണ്ട് വന്നാലോ... കളിക്കാനായിട്ട്..." ഒരു ഐഡിയ കിട്ടിയ സന്തോഷത്തിൽ കണ്ണെല്ലാം വിടർത്തി കൊണ്ട് പാറു കല്ലുവിനോട് ചോദിച്ചു. 'അയ്യോ എന്റെ കർത്താവേ... അത് പണിയാവോലാ...ആ പിള്ളേരെയൊക്കെ വിളിച്ചു കൊണ്ട് വന്നാൽ പ്ലാൻ ഫ്ലോപായി പോവുമല്ലോ..😰😰എങ്ങനെയെങ്കിലും തടഞ്ഞേ മതിയാവൂ....'(കല്ലൂസ് ആത്മ ) "അത് നല്ല ഒരു ഇതാണ്..."എന്ന് പറഞ്ഞ് കല്ലു നീ തങ്കപ്പനല്ലടാ പൊന്നപ്പനാ പൊന്നപ്പൻ എന്ന കണക്കെ പാറുവിനെ നോക്കി. അത് കണ്ടതും ശോ ഇതൊക്കെ എന്ത് എന്ന് കണക്കെ പാറുവും. "അയ്യോ ചേച്ചി... പിള്ളേർക്കൊക്കെ ഇപ്പൊ എക്സാം അല്ലേ..." പെട്ടെന്ന് എന്തോ ഓർത്ത് കൊണ്ട് പറയുന്നത് പോലെ കല്ലു പാറുവിനെ നോക്കി. അത് കേട്ടതും പാറു ആണോ എന്ന രീതിയിൽ കല്ലുവിനെ നോക്കി. "ആഹ് ചേച്ചി....അവർക്ക് എക്സാമാ... അതോണ്ട് അവരെ വിളിക്കണ്ട അവർക്ക് എങ്ങാനും മാർക് കുറഞ്ഞാൽ ഇനി ആ കുട്ട്യോളുടെ അമ്മ ഇങ്ങോട്ട് വരട്ടെ..."

അത് കേട്ടതും പാറു "എന്നാ ആ ഐഡിയയും വേണ്ടാ കളിക്കേം വേണ്ടാ " എന്ന് പറഞ്ഞ് എണീക്കാൻ ഒരുങ്ങി. അത് കണ്ടതും കല്ലു പാറുവിന്റെ കൈ പിടിച്ചു നിർത്തി കണ്ണ് കൊണ്ട് സ്റ്റെപ്പിന്റെ സൈഡിലേക്ക് കാണിച്ചു. അവളുടെ ആക്ഷൻ കണ്ടതും ഒന്ന് മുഖം ചുളിച്ചു കൊണ്ട് പാറു സ്റ്റെപ്പിന്റെ അവിടേക്ക് നോക്കി. അപ്പൊ അതാ വരുന്നു നമ്മുടെ ദേവ്...!!പുള്ളിക്കാരൻ ഫോൺ ചെയ്യുന്ന പോലെ ആക്ട് ചെയ്തിട്ട് അവരെ ശ്രദ്ധിക്കാതെ മറികടന്നുപോയി. അത് കണ്ടതും കല്ലു ഓടി പോയി അവന്റെ കയ്യിൽ പിടിച്ചിട്ട് കളിക്കുന്ന കാര്യം പറഞ്ഞു. അത് കേട്ടതും ആദ്യം ഒന്നും സമ്മതിക്കാതെ അവസാനം വേറെ നിവർത്തി ഇല്ലാതെ സമ്മതിക്കുന്ന പോലെ കളിക്കാമെന്ന് പറഞ്ഞു. അങ്ങനെ മൂന്നു പേരും കൂടി 'ഞാനെണ്ണ നീയെണ്ണ മണ്ണെണ്ണ ' എന്ന പാട്ട് പാടി പാറുവിനെ ക്യാച്ചർ ആയി കണ്ടുപിടിച്ചു കണ്ണ് കെട്ടി. അങ്ങനെ ദേവും കല്ലുവും കൂടി പാറുവിനെ ഓരോ സൈഡിൽ നിന്നും സൗണ്ട് ഉണ്ടാക്കി കളിപ്പിക്കാൻ തുടങ്ങി. അങ്ങനെ കളിച്ചോണ്ട് ഇരിക്കുമ്പോഴാണ് ശിവയുടെ കാറിന്റെ സൗണ്ട് കേൾക്കുന്നത്. അത് കേട്ടതും പ്ലാൻ എക്സിക്യൂട്ട് ചെയ്യേണ്ട സമയം ആയെന്ന് മനസിലാക്കി കല്ലുവും ദേവും മുഖത്തോട് മുഖം നോക്കി. ****💞 ദേവിന്റെ 'ഇപ്പൊ ശരിയാക്കി തരാം '

എന്ന കല്ലുവിന്റെ 'കണ്ടു കണ്ടു കണ്ടില്ല ' എന്ന പ്ലാൻ അനുസരിച്ച് പാറുവിന്റെ കണ്ണ് കെട്ടുന്നു. പാറു ഇവരെ രണ്ടുപേരെയും സൗണ്ട് നോക്കി കണ്ടുപിടിക്കാൻ നോക്കുന്നു. ഇവര് രണ്ടും പിടികൊടുക്കാതെ നടന്ന് നടന്ന് ലാസ്റ്റ് ശിവ വരുമ്പോ അവന്റെ അടുത്ത് ചെന്ന് കയ്യടിച്ച് സൗണ്ട് ഉണ്ടാക്കുന്നു. സൗണ്ട് കേട്ട് പാറു അങ്ങോട്ട് ചെല്ലുമ്പോൾ കറക്റ്റ് ആയിട്ട് ശിവയുടെ കയ്യിലേക്ക് അവൾ വീഴുന്നു. അല്ലെങ്കിൽ അപ്രതീക്ഷിതമായുള്ള പാറുവിന്റെ വീഴ്ചയിൽ ബാലൻസ് കിട്ടാതെ ശിവയും പാറുവും കൂടി നിലത്തേക്ക് വീഴുന്നു. പിന്നേ കണ്ണിൽ കണ്ണും നോക്കുന്നു... Etc etc... വേണേൽ റൊമാന്റിക് ഫീലിന് വേണേൽ ഒരു പാട്ടും...😌ഇതാണ് പ്ലാൻ...!!! ഇതിലൂടെ ഒരു ചെറിയ സ്പാർക് ഉണ്ടാകും എന്നാണ് ദേവിന്റെ കണക്കു കൂട്ടൽ!! അത് കഴിഞ്ഞ് ആ സ്പാർക്കിലേക്ക് പെട്രോൾ.. അല്ലേൽ വേണ്ടാ പെട്രോളിന്റെ വിലയൊക്കെ കൂടി കൂടി വരുവാ അതോണ്ട് മണ്ണെണ്ണ ഒഴിച് ആളികത്തിക്കും എന്നാണ് ഇരുവരും കൂടി പ്ലാൻ ചെയ്തേക്കുന്നത്.... എന്താവൂന്ന് കണ്ടറിയാം........ ******💞

ശിവ വരുന്നത് കണ്ട് അവന്റെ പുറകിൽ പോയി കൈ കൊട്ടിയിട്ട് ദേവ് ഓടി കളഞ്ഞു. അതേ സമയം പാറുവാണേൽ ശിവ വന്നതൊന്നും അറിയാതെ സൗണ്ട് കേട്ട് ശിവയുടെ അടുത്തേക്ക് ചെന്നു. ഇതേസമയം പ്ലാനിൽ ഇല്ലാത്ത അമ്മ അച്ചാറിന്റെ ഭരണിയുമായി സൂക്ഷിച്ച് പയ്യേ പയ്യേ ഹാളിലൂടെ കിച്ചണിലേക്ക് പോവാൻ വേണ്ടി നടന്ന് വന്ന് ശിവയുടെ അടുത്തെത്തിയതും പാറു എത്തിയതും ഒരുമിച്ച്. പാറുവിന്റെയും ശിവയുടെ നടുക്ക് അച്ചാറിന്റെ ഭരണിയുമായി അമ്മ!!!! ശുഭം!!! "ച്ച്‌ലും " പൊട്ടി പൊട്ടി ഭരണി പൊട്ടി.... ഭരണി പൊട്ടണെങ്കിൽ പൊട്ടട്ടെ... പക്ഷേ ആ അച്ചാറിനെ എങ്കിലും ഡിങ്കന് വന്നു രക്ഷിക്കാമായിരുന്നു..😪😪... അമ്മയുടെ കയ്യിൽ നിന്ന് അത് വീണ് പൊട്ടിയത് കണ്ടതും ദേവും കല്ലുവും തലയിൽ കൈ വെച്ച് നിന്നു പോയി....🙆‍♂🙆‍♀️.... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story