പാർവതീപരിണയം...💖: ഭാഗം 24

parvatheeparinayam

എഴുത്തുകാരി: തെന്നൽ

രണ്ടാമത്തെ പ്ലാനും ഫ്ലോപ്പായ സന്തോഷത്തിൽ സോറി സങ്കടത്തിൽ ദേവും കല്ലുവും കൂടി ബാൽക്കണിയിൽ താടിക്കും കൈ കൊടുത്ത് ഇരിക്കുകയാണ്. ദേവ് ആണേൽ ഇതങ്ങനെ അല്ലല്ലോ അങ്ങനെ വരാൻ വഴിയില്ലല്ലോ എന്ന് തിങ്കി കൊണ്ടിരിക്കുകയാണ്. അതേ സമയം കല്ലു ആകട്ടെ.. പുള്ളിക്കാരിക്ക് പ്ലാൻ ഫ്ലോപ്പായതിൽ ഒരു ചെറിയ സങ്കടം ഉണ്ടെങ്കിലും അതിനേക്കാൾ കൂടുതൽ കണ്ണിമാങ്ങ അച്ചാറിന്റെ ഭരണി പൊട്ടിയല്ലോ എന്ന വിഷമമാണ്...😪 പാവം കുട്ടി 😟😟 അങ്ങനെ ഓരോ മൂലക്കിരുന്ന് ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് പെട്ടെന്ന് ഇരുവരെയും അന്വേഷിച്ച് പാറു അങ്ങോട്ട് വരുന്നത്. പാറുവിനെ കണ്ടതും രണ്ടും കൂടി എഴുന്നേറ്റ് ഒന്ന് പല്ലിളിച്ചു കാട്ടി.അത് കണ്ടതും പാറു രണ്ട് കയ്യും മാറിൽ കെട്ടി അവരെ ഒന്ന് ഗൗരവത്തിൽ നോക്കി. പാറുവിന്റെ ഗൗരവം കണ്ടതും ദേവും കല്ലുവും ഒന്ന് പരസ്പരം നോക്കിയിട്ട് തിരിച്ച് പാറുവിനെ നോക്കി. "എന്ത് പറ്റി ചേച്ചി..??" പാറുവിന്റെ നോട്ടം കണ്ട് തന്റെ ദേഹം ഒന്ന് ആകമാനം ഉഴിഞ്ഞ് കുഴപ്പമൊന്നും ഇല്ല എന്ന് ഉറപ്പു വരുത്തി കൊണ്ട് കല്ലു പാറുവിനോട് ചോദിച്ചു. "എന്താ ഇതിന്റെയൊക്കെ അർത്ഥം??"

 പാറുവിന്റെ ചോദ്യം കേട്ടതും ഒന്നും മനസിലാവാതെ ദേവ് പുരികം ഉയർത്തി കല്ലുവിനെ നോക്കി. അത് കണ്ടതും രണ്ട് തോളും പൊക്കി കൊണ്ട് എനിക്ക് ഒന്നും അറിയില്ല എന്ന് കല്ലു തിരിച്ച് ആക്ഷനിട്ടു. ഇവരുടെ ആക്ഷൻസ് എല്ലാം നോക്കി കൊണ്ടിരുന്ന പാറു അതുങ്ങളുടെ അടുത്തേക്ക് ചെന്നിട്ട് രണ്ടിന്റെയും മുഖം പിടിച്ച് പാറുവിന് നേരെ ആക്കി. "ഞാൻ ചോദിച്ചത് ഇപ്പൊ താഴെ നടന്ന സംഭവത്തെ പറ്റിയാണ്..." ഗൗരവം ഒട്ടും വിടാതെ പാറു അവരെ നോക്കി ചോദിച്ചു. അത് കേട്ടതും മുഖത്തോട് മുഖം നോക്കാൻ പോയ കല്ലുവിന്റെയും ദേവിന്റെയും മുഖം ശക്തിയിൽ തന്റെ നേരെ ആക്കി കൊണ്ട് പാറു പുരികം ഉയർത്തി. അത് കണ്ടതും കല്ലു ഒന്ന് നെടുവീർപ്പിട്ട് പാറുവിനെ നോക്കി. പറയാതെ വിടില്ല എന്ന ഭാവത്തോടെ നിൽക്കുന്ന പാറുവിനെ കണ്ടതും കല്ലു മുഖത്ത് നിന്ന് പാറുവിന്റെ കൈ മാറ്റി പറഞ്ഞു തുടങ്ങി : "ഞങ്ങൾ എന്ത് ചെയ്‌തെന്ന ചേച്ചി പറയണേ...

ഞാൻ അല്ലേ വന്നു ചേച്ചിയെ കളിക്കാൻ വിളിച്ചേ... അത് കഴിഞ്ഞിട്ടുള്ള കാര്യമെല്ലാം ചേച്ചി കണ്ടതാണല്ലോ... നമ്മൾ കളിക്കുന്നത് അമ്മ അറിഞ്ഞില്ല.. അതാണ് ആ വഴി അച്ചാറുംഭരണിയുമായി അമ്മ വന്നത്. അതുകൊണ്ടാണ് അവിടെ മൊത്തം അങ്ങനെയൊക്കെ നടന്നത്... " നിഷ്കു ഭാവത്തോടെ കല്ലു പറഞ്ഞു നിർത്തി. "എന്റെ പൊന്ന് മക്കളേ... നിങ്ങൾ ആരോടാ ഈ കള്ളം പറയുന്നേ.... ദേഹം അനങ്ങാതെ എങ്ങനെ കളിക്കാം എന്ന് ചിന്തിക്കുന്ന കല്ലുവാ ഇന്ന് എന്നെ കണ്ണ് കെട്ടി കളി കളിക്കാൻ വിളിച്ചത്... പിന്നെ ഞാൻ ഓർത്ത് നിനക്ക് അത് പെട്ടെന്ന് കളിക്കാൻ തോന്നിയത് കൊണ്ടായിരിക്കൂന്ന്... പക്ഷേ അത് കഴിഞ്ഞുള്ള സംഭവവും എല്ലാമായി ഒന്ന് കൂട്ടി ചേർത്ത് വായിച്ചപ്പോ അതിന്റെ പുറകിൽ ഈ രണ്ട് തലയാണെന്ന് എനിക്ക് ബോധ്യമായി " എന്ന് പറഞ്ഞ് പാറു രണ്ടിന്റെയും തലയിൽ ചെറുതായി കൊട്ടി.കൊട്ട് കിട്ടിയതും രണ്ടും തല ഉഴിഞ്ഞു കൊണ്ട് പരസ്പരം നോക്കി. "പിന്നേ അന്ന് അമ്മ വീണത്...." എന്ന് പാറു പറഞ്ഞ് മുഴുവിപ്പിക്കുന്നതിന് മുന്നേ കല്ലുവും ദേവും കൂടി ഞെട്ടി കൊണ്ട് ഇതും അറിഞ്ഞോ എന്ന കണക്കെ നോക്കി.

അത് കണ്ടതും പാറു കണ്ണടച്ച് തല ഒരു സൈഡിലേക്കാക്കി അറിഞ്ഞു എന്ന തരത്തിൽ അവരെ നോക്കി. "അമ്മ വീണപ്പോ എനിക്ക് ഒന്നും തോന്നിയില്ല പിന്നേ സ്റ്റെപ്പിന്റെ അവിടത്തെ എണ്ണയും തെറ്റ് ചെയ്തത് പോലെയുള്ള നിങ്ങളുടെ രണ്ടിന്റെയും നിൽപ്പും പിന്നേ ശിവേട്ടൻ സ്റ്റെപ്പിന്റെ സൈഡിലേക്ക് വന്നതും ഞാൻ സ്റ്റെപ്പിറങ്ങിയതും എല്ലാം ഒപ്പം. അതൊക്കെ ഒന്ന് കണക്ട് ചെയ്ത് നോക്കിയപ്പോ ഇതിന്റെയൊക്കെ പുറകിൽ ഈ രണ്ട് തലയാണെന്നൊക്കെ മനസിലാക്കാനുള്ള കഴിവ് ദേവവിലാസത്തിലെ ദേവന്റെ മകളായ ഈ പാർവതിക്ക് ഉണ്ട് 😌" ഭയങ്കര സ്റ്റൈലിൽ ഡയലോഗ് പറയുന്ന പാറുവിനെ നോക്കി കല്ലുവും ദേവും ഒന്ന് വെളുക്കനെ ചിരിച്ച് കാട്ടി. അത് കണ്ടതും പാറു ഒരു ചിരിയോടെ രണ്ടിനെയും തലയാട്ടി കാണിച്ചു. "പിന്നേ... നിങ്ങൾ ഈ പണിയൊക്കെ ചെയ്യുന്നത് എന്തിനാണെന്ന് എനിക്ക് അറിയാം... അതുകൊണ്ട് ഇന്നത്തോടെ അത് നിർത്തിയേക്ക്...ആ ചാപ്റ്റർ ഞാൻ എന്നോ ക്ലോസ് ചെയ്തതാ.." എന്ന് ഗൗരവത്തിൽ പറഞ്ഞ് പാറു തിരിച്ച് നടന്നു. "ചേച്ചി... ഞങ്ങൾ....."

പാറുവിന്റെ പോക്ക് കണ്ട് ഒന്നും മനസിലാവാതെ ദേവ് എന്തോ പറയാനൊരുങ്ങി. അത് കേട്ടതും പാറു തിരിഞ്ഞു നിന്ന് അവരെ നോക്കി ഒന്ന് ചിരിച്ചു. വേദന നിറഞ്ഞ ഒരു പുഞ്ചിരി!!! അതിൽ ഉണ്ടായിരുന്നു പാറുവിന് പറയാനുള്ളതെല്ലാം..... പക്ഷേ ഇതെല്ലാം മറഞ്ഞു നിന്ന് കേൾക്കുന്ന ആ നാലാമനെ അവരാരും അറിഞ്ഞില്ല!! ❤️❤️❤️❤️❤️❤️❤️❤️❤❤️❤️❤️ രാത്രി റൂമിലിരുന്ന് ഫയൽ നോക്കുകയിരുന്നു ശിവ. അപ്പോഴാണ് പാറുവിന്റെ വരവ്. പാറു വരുന്നത് കണ്ടതും ശിവക്ക് വൈകിട്ട് മറഞ്ഞു നിന്ന് കേട്ട അവരുടെ സംസാരം ഓർമ വന്നു. ' ആ ചാപ്റ്റർ ഞാൻ എന്നോ ക്ലോസ് ആക്കിയതാ ' എന്ന പാറുവിന്റെ വാക്കുകൾ ഒരിക്കലും മാഞ്ഞു പോവാത്ത തരത്തിൽ മനസ്സിൽ അടിവരയിട്ട് പതിഞ്ഞത് പോലെ ശിവക്ക് തോന്നി. അത് ചെവിയിൽ മുഴങ്ങി കേൾക്കുന്നത് പോലെ തോന്നിയപ്പോ മനസ് വിങ്ങുന്നുണ്ടോ..??!! വേണ്ടാ അതൊന്നും അല്ലാ... എന്റെ മനസ് എന്തിനാ അവൾക്ക് വേണ്ടി വിങ്ങുന്നത്...??...'ചിന്തകൾ നൂല് പൊട്ടിയ പട്ടം പോലെ ഓരോ വശത്തേക്കും സഞ്ചരിക്കാൻ തുടങ്ങി.

ഒടുക്കം ആ വക ചിന്തകളെ എല്ലാം ആട്ടിപ്പായിച്ചു. അല്ലെങ്കിൽ ചിലപ്പോ അതിനെ ഇഴകീറി പരിശോധിക്കാനൊരുങ്ങിയാൽ അതിൽ നിന്ന് തനിക്ക് കിട്ടുന്ന ഉത്തരം ചിലപ്പോ താൻ ഒട്ടും ആഗ്രഹിക്കാത്ത ഒരു ഉത്തരം ആവും എന്നത് അവന് നല്ല നിശ്ചയമുണ്ടായിരുന്നു !!! "നീ അവളെ പ്രണയിക്കുന്നില്ലേ..." മനസിൽ നിന്ന് ആരോ ചോദിക്കുന്നത് കേട്ടതും എന്റെ ഉള്ളൊന്ന് പിടഞ്ഞു. എന്നാൽ അടുത്ത നിമിഷം തന്നെ തലച്ചോർ എനിക്ക് വേണ്ടി വാദിക്കാനൊരുങ്ങി. "അല്ലാ... അത് വെറും സഹതാപം മാത്രമാണ്!! സഹതാപത്തെ പ്രണയം എന്ന് വിളിക്കാനൊക്കുമോ...?? ശിവയുടെ പ്രണയം അത് എന്നോ അസ്തമിച്ചു... ഇനി അതിനൊരു ഉയർത്തെഴുന്നേൽപ്പ് അസാധ്യമാണ് !!!" തലച്ചോറും മനസും കൂടി തർക്കിക്കുമ്പോ മനസ് അവളോട് എനിക്ക് പ്രണയമാണ് എന്ന് വാദിക്കുമ്പോഴും തലച്ചോർ അതിനെയെല്ലാം പുച്ഛത്തോടെ എതിർത്തു. സത്യത്തിൽ ഏതാണ് ശരി???!!! ചിന്തകളെയെല്ലാം മാറ്റി വെച്ച് ഞാൻ അവളെ നോക്കിയപ്പോ അവള് കിടക്കാനുള്ള പുറപ്പാടിലാ... എല്ലായ്പോഴും അവള് കിടക്കാനൊരുങ്ങുന്നത് കാണുമ്പോൾ ഞാൻ റൂമിൽ നിന്ന് പുറത്തിറങ്ങുന്നത് പതിവാ... പക്ഷേ ഇന്ന് എന്തോ അവളെ ഒന്ന് ശല്യപ്പെടുത്താൻ ആഗ്രഹം.. അതോണ്ട് അവള് കിടക്കുന്നത് കണ്ടിട്ടും റൂമിൽ നിന്ന് പുറത്തിറങ്ങാതെ അവിടെ തന്നെ ഇരുന്ന് വർക്ക്‌ ചെയ്തു.... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story