പാർവതീപരിണയം...💖: ഭാഗം 25

parvatheeparinayam

എഴുത്തുകാരി: തെന്നൽ

ഞാൻ അവളെ നോക്കിയപ്പോ അവള് കിടക്കാനുള്ള പുറപ്പാടിലാ... എല്ലായ്പോഴും അവള് കിടക്കാനൊരുങ്ങുന്നത് കാണുമ്പോൾ ഞാൻ റൂമിൽ നിന്ന് പുറത്തിറങ്ങുന്നത് പതിവാ... പക്ഷേ ഇന്ന് എന്തോ അവളെ ഒന്ന് ശല്യപ്പെടുത്താൻ തോന്നി...അതോണ്ട് അവള് കിടക്കുന്നത് കണ്ടിട്ടും റൂമിൽ നിന്ന് പുറത്തിറങ്ങാതെ അവിടെ തന്നെ ഇരുന്ന് വർക്ക്‌ ചെയ്തു. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ താൻ കിടന്നിട്ടും ലൈറ്റ് ഓഫാക്കി ശിവ പുറത്തേക്ക് പോവാത്തത് കണ്ടതും പാറു തിരിഞ്ഞ് അവനെ നോക്കി. ആള് ഇപ്പോഴും ലാപ്പിൽ ഇരുന്ന് കുത്തികളിക്കുകയാ... ഇടക്ക് പാറു തന്നെ ശ്രദ്ധിക്കുന്നത് പോലെ തോന്നിയതും അവൻ അവളെ നോക്കി പുരികം ഉയർത്തി. അത് കണ്ടതും ഒന്ന് ഞെട്ടിയ പാറു തിരിഞ്ഞ് കണ്ണടച്ച് കിടന്നു. 'ആഹാ എന്നോട് ഒന്ന് സംസാരിക്ക പോലും ഇല്ലാന്ന് വാശിയാണല്ലേ... Mrs. ശിവ നിന്നേ ഞാൻ ശരിയാക്കി തരാം മോളേ....' മനസ്സിൽ ഒന്ന് ഊറി ചിരിച്ച് കൊണ്ട് ശിവ ലാപ്പിലേക്ക് കണ്ണും നട്ടിരുന്നു. ഇതേസമയം പാറുവിന് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല... എന്നതാ കാര്യം പള്ളി പെരുന്നാൾ പോലെ ലൈറ്റ് വെട്ടി തിളങ്ങുവല്ലേ...😬😬😬

പാറുവിന്റെ തിരിഞ്ഞും മറിഞ്ഞുമുള്ള കിടപ്പ് കണ്ടതും ശിവ ലാപ്പ് മാറ്റി വെച്ചിട്ട് ടിവി ഓണാക്കി. നേരെ സൂര്യ മ്യൂസിക്കിലേക്ക് വെച്ചു പിടിച്ചു... അവിടെ പോയാൽ രണ്ടുണ്ട് കാര്യം😌 ഒന്നാമത്തേത് ഇഷ്ടം പോലെ പാട്ട് പിന്നേ 24 hour non സ്റ്റോപ്പ്‌ മ്യൂസിക്കും 😝😌 🎶Ethukku pondattiEnna suthi vappattiEkkachakkam agi pochu kanakku Pallikoodam pogayilaePallapatti odayilaKokkumaku agi pochu enakkuItha kuthamunnu sonna avan kirukku 🎶 പാട്ടിന്റെ സൗണ്ട് കേട്ടതും പാറു നട്ടപാതിരാക്ക് ഇങ്ങേർക്ക് വട്ടായോ എന്ന കണക്കെ ശിവയെ നോക്കി. എന്നാൽ അവൻ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ പാട്ടിൽ മുഴുകിയിരിക്കുകയാ.... പാട്ടും ലൈറ്റും ഒക്കെയായിട്ട് പാറുവിനെ ഒരു തരത്തിലും ഉറങ്ങാൻ സമ്മതിക്കില്ലെന്ന് ശിവ!! എന്നാൽ ഉറങ്ങിയിട്ടേ കാര്യമുള്ളൂ എന്നപോലെ പാറു!! പാറു രണ്ട് കയ്യും കൊണ്ട് ചെവി പൊത്തി പിടിച്ചു കൊണ്ട് ഉറങ്ങാൻ നോക്കി... പക്ഷേ എവിടെ... പാട്ടിന്റെ സൗണ്ട് കൂടി കൂടി അങ്ങ് എവറെസ്റ്റിൽ എത്തി നിൽക്കുകയാ... 'ഈ മനുഷ്യനെ കൊണ്ട്...😤😡😡 ' മനസ്സിൽ രണ്ടു ചീത്ത വിളിച്ചു കൊണ്ട് പാറു തിരിഞ്ഞ് ദയനീയമായി ശിവയെ നോക്കി. ലവനുണ്ടോ കുലുക്കം...

അവൻ പിന്നെയും പാട്ട് കേട്ട് അത് മൂളി കൊണ്ട് ഇരിക്കുന്നു. 'നിനക്ക് വാശിയാണേൽ നിന്നെക്കാൾ വാശിയാണ് മോളേ എനിക്ക്... ഞാനെ ശിവരുദ്രാ... ആരുടേം മുന്നിൽ തോറ്റ് കൊടുക്കാറില്ല... നിന്നേ കൊണ്ട് ഇന്ന് എന്നോട് മിണ്ടിപ്പിച്ചട്ടെ എനിക്ക് ഇനി വിശ്രമം ഉള്ളൂ....' ഒന്ന് ആത്മഗതിച്ചു കൊണ്ട് ശിവ പിന്നെയും വോളിയം കൂട്ടി. ഒരു തരത്തിലും കിടക്കാനാവാതെ ലാസ്റ്റ് പാറു സൈഡിൽ ഉള്ള പില്ലോ തലക്ക് മീതെ എടുത്ത് വെച്ചു. "ഇതേ എന്റെ പില്ലോയാ..." അതും പറഞ്ഞ് ശിവ ആ തലയിണ പാറുവിന്റെ അടുത്തിന്ന് വലിച്ചെടുത്തു. "നിങ്ങൾ ഇതെന്തോന്നാ.... മനുഷ്യനെ ഒരു തരത്തിലും ഉറങ്ങാൻ സമ്മതിക്കൂലേ...ക്ഷമക്ക് ഒരു പരിധി ഉണ്ട്. ഒന്നില്ലേൽ ആ ടിവി ഓഫാക്ക്‌ അല്ലേൽ ആ തലയിണ താ " സഹികെട്ട് നാഗവല്ലിയായി പാറു പറഞ്ഞു. സത്യത്തിൽ പറയൽ അല്ലായിരുന്നു അത്... ഒരു അലർച്ച തന്നെയായിരുന്നു. ഉറക്കം നഷ്ടപ്പെട്ടവളുടെ രോദനം..!! പാറുവിന്റെ രോദനം 😂 അത് കേട്ടതും ശിവ പില്ലോ തന്റെ സൈഡിലേക്ക്‌ മാറ്റി വെച്ചിട്ട് അവളെ മൈൻഡ് ചെയ്യാതെ പാട്ട് കേൾക്കാൻ തുടങ്ങി.

തനിക്കൊരു ഗ്രാസിന്റെ വില പോലും കൽപ്പിക്കാതെ ഇരുന്ന് ടിവി കാണുന്ന ശിവയെ കണ്ട് പാറുവിന്റെ ദേഷ്യം ഉചിയിലെത്തി. അവള് എഴുന്നേറ്റ് അവന്റെ സൈഡിൽ ഉള്ള പില്ലോ എടുത്ത്. അത് കണ്ടതും ശിവ അവന്റെ സൈഡിൽ നിന്ന് തലയിണ വലിക്കാൻ തുടങ്ങി. പിന്നേ പില്ലോ കൊണ്ടുള്ള ' വടംവലി ' പോലെ പില്ലോവലിയായിരുന്നു കുറച്ച് നേരം. ലേ തലയിണ * ദേവ്യേ... ഇതിങ്ങൾ രണ്ടും കൂടി എന്റെ തലയും ഉടലും വെവ്വേറെ ആക്കുമല്ലോ....😭 ആരേലും ഒന്ന് ഈ വട്ടന്മാരെ പിടിച്ചു മാറ്റടേയ്..😭 പാറുവിന്റെയും ശിവയുടെയും ശക്തി തുല്യം ആണെന്ന് പ്രഖ്യാപിച്ചു കൊണ്ട് ആ പില്ലോ അവിടെ നടുവിൽ നിന്ന് കീറി മുറിയുകയാണ് സൂർത്തുക്കളെ മുറിയുകയാണ് ..... പാവം തലയിണ 😪 അപ്രതീക്ഷിതമായി പില്ലോ രണ്ടായി മുറിഞ്ഞു വന്നതും അതിലുള്ള പഞ്ഞിയെല്ലാം ശിവയുടെയും പാറുവിന്റെയും ദേഹത്തേക്ക് വീണു. ഒരുമാതിരി മഞ്ഞു മനുഷ്യന്മാരെ പോലെ രണ്ടും അങ്ങനെ പഞ്ഞിയിൽ കുളിച്ചു നിക്കുകയാ 😂 പെട്ടെന്ന് എന്തോ ബോധം വന്ന പോലെ പാറു മുന്നിലേക്ക് നോക്കിയപ്പോ അതാ മുന്നിലൊരു മഞ്ഞു മനുഷ്യൻ 😂!! അത് കണ്ടതും കീ കൊടുത്ത പാവയെ പോലെ പാറു ചിരിക്കാൻ തുടങ്ങി.

പാറുവിന്റെ കൊലച്ചിരി കേട്ട് ശിവ അവളെ നോക്കിയപ്പോ മുടിയിലും മുഖത്തുമെല്ലാം പഞ്ഞി വീണ് ഒരു മാതിരി കോലത്തിൽ ഇരുന്ന് കൊലച്ചിരി ചിരിക്കുന്ന പാറു!! അവളുടെ ഇരിപ്പ് കണ്ടതും ശിവക്ക് അവന്റെ ചിരിയെ നിയന്ത്രിക്കാനായില്ല.... അവനും തുടങ്ങി കൊലച്ചിരി. പരസ്പരം കളിയാക്കി ചിരിച്ച് കൊണ്ടിരിക്കുന്ന സമയത്ത് പാറു അറിയാതെ തലയൊന്ന് കുടഞ്ഞപ്പോ പാറുവിന്റെ മുഖത്തും അഴകാന കാർകൂന്തളിലുമുള്ള പഞ്ഞി ശിവയുടെ മുഖത്തേക്ക് വീണു. അത് കണ്ടതും പാറുവിന്റെ കൊലചിരിയുടെ വോൾട്ടേജ് ഒന്നും കൂടെ കൂടി. പാറുവിന്റെ കളിയാക്കൽ കണ്ട ശിവ അവളോട് കുറച്ച് ചേർന്നിരുന്ന് ദേഹം ഒന്ന് കുടഞ്ഞു. എന്നാൽ ശിവയുടെ ഈ നീക്കം മാനത്തിൽ കണ്ട പാറു അവൻ ദേഹം കുടയുന്നതിന് മുന്നേ ഓടി കളഞ്ഞു. ചമ്മിയ നിർവൃതിയിൽ ഇരിക്കുന്ന ശിവയെ കണ്ട് പാറു സോഫയിൽ പോയി ചിരിക്കാൻ തുടങ്ങി. അവൾക്ക് പണിയാൻ പോയി തിരിച്ച് പണി കിട്ടിയ ശിവ മറുപണിക്ക് വേണ്ടി ആ റൂം മൊത്തമൊന്ന് കണ്ണോടിച്ചു. അപ്പൊ അതാ ഇരിക്കുന്നു മറ്റൊരു തലയിണ !!! അവൻ മനസ്സിൽ ചിരിച്ച് കൊണ്ട് പാറുവിനെ നോക്കിയപ്പോ അവള് ഈ അടുത്തൊന്നും ചിരി നിർത്താനുള്ള ഉദ്ദേശമില്ല... ശിവയെ ശ്രദ്ധിക്കാതെ പുള്ളിക്കാരി ഭയങ്കര ചിരിയാ...!!

ശിവ ആ പില്ലോ എടുത്ത് വലിച്ചു കീറാൻ തുടങ്ങി. ലേ തലയിണ * ഡാ കഷ്മലാ... ഞാൻ അത്തരക്കാരി നഹി ഹേ..😨😨 അയ്യോ എന്റെ ചരിത്രം ഛെ ചാരിത്രം 😭😭 ഒരു വിധം തലയിണയുമായുള്ള മല്പിടുത്തം കഴിഞ്ഞ് ശിവ അതിൽനിന്നുള്ള പഞ്ഞിയുമായി പാറുവിന്റെ അടുത്തേക്ക് പമ്മി പമ്മി നടന്നു. നമ്മുടെ കഥാനായിക ഉണ്ടോ ഇത് വെല്ലോം അറിയുന്നു.. പുള്ളിക്കാരിയുടെ ചിരി ഇതുവരെ നിന്നിട്ടില്ല... ശിവ അടുത്തേക്ക് ചെന്ന് അവന്റെ കയ്യിലുള്ള പഞ്ഞി അവളുടെ ദേഹത്തേക്കിട്ടു. ആ ഒരു അറ്റാക്ക് പ്രതീക്ഷിക്കാത്തത് കൊണ്ട് പാറുവിന്റെ ചിരി സ്വിച്ചിട്ടത് പോലെ നിന്നു. പാറുവിന്റെ കോലം കണ്ടതും ശിവ ചിരി തുടങ്ങി. അത് കണ്ടതും പാറു തന്റെ ദേഹത്തെ പഞ്ഞിയെല്ലാം കയ്യിലേക്ക് പിടിച്ച് ശിവയെ എറിയാൻ നോക്കി. എന്നാൽ അത് നേരത്തെ മനസിലാക്കിയ ശിവ അവിടെന്ന് ഓടി മാറി. അത് കണ്ടതും അവനെ നോക്കി പല്ല് കടിച്ച് പാറു അവന്റെ പുറകേ പഞ്ഞിയുമായി ഓടി. 'പഞ്ഞിവലി ' 'കൊലച്ചിരി ' എന്നീ നാടകങ്ങൾക്ക് ശേഷം ശിവപാർവതി അവതരിപ്പിക്കുന്നു 'റൺ ശർമ റൺ '🏃‍♂️🏃‍♀️.... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story