പാർവതീപരിണയം...💖: ഭാഗം 26

parvatheeparinayam

എഴുത്തുകാരി: തെന്നൽ

പഞ്ഞിവലി ' 'കൊലച്ചിരി ' എന്നീ നാടകങ്ങൾക്ക് ശേഷം ശിവപാർവതി അവതരിപ്പിക്കുന്നു 'റൺ ശർമ റൺ '🏃‍♂️🏃‍♀️. ശിവയുടെ പുറകേ പാറു പഞ്ഞിയുമായി ഓടി. അങ്ങനെ ബെഡിന് ചുറ്റും രണ്ടും കൂടി ഓടി ഓടി പാറു എങ്ങനെയൊക്കെയോ പഞ്ഞി ശിവയുടെ ദേഹത്തേക്ക് ഇട്ടു. പഞ്ഞിയെല്ലാം ശരീരത്തിൽ പറ്റി പിടിച്ചും പറന്നു പോയും തീർന്നത് കൊണ്ട് രണ്ടും കൂടി റൂമിലെ ഓരോ സാധനങ്ങൾ എടുത്ത് പരസ്പരം എറിയാൻ തുടങ്ങി. അതിൽ ഫ്ലവർവേസ്, പെർഫ്യൂംസ് ബോട്ടിൽസ് തുടങ്ങി എന്തിനു പറയുന്നു പാറുവിന്റെ കാജലിന്റെ സ്റ്റിക്ക് വരെ അവരുടെ 'എറിയലോ എറിയൽ ' എന്ന 'റൺ ശർമ റൺ ' നാടകത്തിനു ശേഷം അവതരിപ്പിച്ച നാടകത്തിൽ സമാധിയായി. RIP😪 🎶വാളെടുത്താല്‍ അങ്കക്കലി വേലെടുത്താല്‍ ചിങ്കപ്പുലി കാല്‍പ്പണത്തിനു കാവലല്ലോ ജോ...ലി കുറുമ്പു വന്നാല്‍ കുറുമ്പനെലി കുഴച്ചരച്ചാല്‍ കൊത്തമല്ലികുഴി കുഴിക്കാ കുളത്തിലെ നീര്‍ക്കോ...ലീ മഠയന്റെ മകളെ ഒടിയന്റെ കരളെ ഉടയവന്‍ ഇവനോടുനീ ഉരിയാടരുതേ പുല്ലുതിന്നു പല്ലു പോയൊരു പുലിയാണു നീതിന്തകത്തിന്തകത്തോം അട്ടയ്ക്കെടീ പൊട്ടക്കുളംആനയ്ക്കെടീ നെറ്റിപ്പട്ടംആട്ടുകല്ലേലരച്ചു നിന്നെ ദോശ ചുട്ടോളാം അട്ടയ്ക്കെടീ പൊട്ടക്കുളംആനയ്ക്കെടീ നെറ്റിപ്പട്ടംആട്ടുകല്ലേലരച്ചു നിന്നെ ദോശ ചുട്ടോളാം വാളെടുത്താല്‍ അങ്കക്കലി വേലെടുത്താല്‍ ചിങ്കപ്പുലി കാല്‍പ്പണത്തിനു കാവലല്ലോ ജോ..ലി 🎶

അവരുടെ 'എറിയലോ എറിയൽ ' എന്ന പരിപാടിക്ക് ഒന്ന് ഓളം കൂട്ടുവാനായി അപ്പൊ കറക്റ്റ് പാട്ട് ടീവിയിൽ വന്നു. എല്ലാരും ഫീൽ the മ്യൂസിക് 😌 ~~~~~~~~~ ആദിത്യൻ വന്നു മുഖത്ത് ലൈറ്റ് അടിച്ചതും ശിവ ഉറക്കത്തിൽ നിന്നും എണീറ്റു.(മിക്ക സ്റ്റോറിയിലും സൂര്യകിരണങ്ങൾ കണ്ണിലേക്കു പതിച്ചതും അവൾ /അവൻ ഉണർന്നു എന്നല്ലേ.. അതോണ്ട് നമ്മുടെ സ്റ്റോറിയിൽ ഒരു ചേഞ്ച്‌ 😌ആരാ ഒരു ചേഞ്ച്‌ ആഗ്രഹിക്കാത്തെ 😌) ബെഡിലേക്ക് നോക്കിയപ്പോ തന്റെ അടുത്തായി പൂച്ചക്കുട്ടി ചുരുണ്ട് കൂടി കിടക്കുന്നത് പോലെ പാറു കിടക്കുന്നുണ്ട്. വല്ലാത്തൊരു നിഷ്കളങ്കതയോടെ ഉറങ്ങുന്ന അവളെ കണ്ടതും അവന് തെല്ലൊരു വാത്സല്യം തോന്നി. ഒരു ചെറു പുഞ്ചിരിയോടെ അധരം അവളുടെ മൂർദ്ധാവ് ലക്ഷ്യമാക്കി നീങ്ങിയതും പെട്ടെന്ന് മുന്നിൽ മറ്റൊരു ചിത്രം മിഴിവോടെ തെളിഞ്ഞു വന്നു. ചോരയിൽ കുളിച്ചു കിടക്കുന്ന ഒരു പെൺകുട്ടി അവൾക്ക് അരികിലായി അവളെ നെഞ്ചോട് ചേർത്ത് പിടിച്ച് പൊട്ടികരയുന്ന ഒരു യുവാവ്..!!! അത് ഓർമയിൽ തെളിഞ്ഞു വന്നതും നിറഞ്ഞു വന്ന കണ്ണുകളുമായി പാറുവിനെ ഒന്ന് നോക്കി കൊണ്ട് ശിവ വാഷ് റൂം ലക്ഷ്യമാക്കി നടന്നു. ~~~~~~~~

എന്തോ സൗണ്ട് കേട്ട് കൊണ്ടാണ് പാറു ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്നത്. മുന്നിലേക്ക് നോക്കിയപ്പോഴാണ് ശിവ ഓഫീസിൽ പോകാൻ റെഡി ആവുന്നത് കണ്ടത്. അത് കണ്ടതും പാറു റൂം മുഴുവൻ നോക്കി. റൂമിൽ ആകെ മൊത്തം ഒരു യുദ്ധം കഴിഞ്ഞ ഫീൽ !! ഈ റൂം എന്താണ് ഇങ്ങനെ??ചിലയിടത്ത് പഞ്ഞി ചിലയിടത്ത് വേസിന്റെയും പെർഫ്യൂംസിന്റെയുമൊക്കെ പൊട്ടിയ അവശിഷ്ടങ്ങൾ...... അത് കണ്ടപ്പോഴാണ് ഇന്നലെ രാത്രി നടന്ന സംഭവവികാസങ്ങൾ പുള്ളിക്കാരിക്ക് ഓർമ വരുന്നത്. പഞ്ഞി എറിയാൻ വേണ്ടി റൂമിൽ മുഴുവൻ ഓടി കളിച്ചതും ഒരു എറിയൽ മത്സരം അരങ്ങേറിയതും പിന്നേ എപ്പോഴോ തളർന്നു ബെഡിലേക്ക് വീണതും അങ്ങനെ ഉറങ്ങിയതുമൊക്കെ... അങ്ങനെ എല്ലാം ഓർത്ത് ഇരുന്നപ്പോഴാണ് പെട്ടെന്ന് എന്തോ വെളിവ് വന്നത് പോലെ പാറു ബാത്‌റൂമിലേക്ക് ഓടിയത്. അവളെ മൈൻഡ് ചെയ്യാതെ ശിവ അവന്റെ പണിയിലേക്ക് തിരിഞ്ഞു. ~~~~~~~~~ "ദാ കോഫി " ഫ്രഷായി കിച്ചണിൽ പോയി ശിവക്കുള്ള കോഫിയുമായി വന്നു അവൻ കൊടുത്തു കൊണ്ട് പാറു പറഞ്ഞു.

അത് കേട്ടതും ശിവ അവളെ ഒന്ന് നോക്കി. അവന്റെ നോട്ടം കണ്ടതും പാറു കണ്ണ് കൊണ്ട് കോഫി കാണിച്ചു. "എന്റെ കാര്യങ്ങൾ നോക്കാൻ എനിക്ക് അറിയാം... ആരുടേയും സഹായം അതിന് വേണ്ടാ...😏😏" പാറുവിനെ ഒന്ന് പുച്ഛിച്ചു കൊണ്ട് ശിവ റൂമിൽ നിന്ന് ഇറങ്ങി പോയി. പെട്ടെന്ന് തിരിച്ചു കേറി വന്നു റൂം മുഴുവൻ ഒന്ന് കണ്ണോടിച്ചിട്ട് പാറുവിനെ നോക്കി. "ഞാൻ വരുന്നതിന് മുന്നേ റൂമെല്ലാം ക്ലീൻ ആക്കിയിരിക്കണം " ഒരു ഓർഡർ പോലെ പറഞ്ഞിട്ട് ശിവ താഴേക്ക് പോയി. 'ഇങ്ങേർക്ക് പ്രാന്താണോ...?? ഈ റൂം ക്ലീൻ ആക്കാൻ... അതും എന്നോട്..😏എല്ലാം ക്ലീൻ ആക്കാൻ അങ്ങേര് അങ്ങേരുടെ ഭാര്യയുടെ അടുത്ത് പോയി പറയട്ടെ..😏' ലേ തെന്നൽ * അപ്പൊ നീയല്ലേ പുള്ളിയുടെ ഭാര്യ 🙄 'ഛെ അത് ശരിയാണല്ലോ... എന്നാലേ ഈ റൂം ഇങ്ങനെ ആക്കിയത് ഞാൻ ഒറ്റക്കല്ലല്ലോ അതോണ്ട് അങ്ങേരും കൂടി വന്നിട്ട് ഒരുമിച്ചു ക്ലീൻ ആക്കാം.അല്ലേൽ ഇനി പുള്ളി പുള്ളിക്കാരനെ എനിക്ക് ഭയങ്കര പേടിയാണെന്ന് വിചാരിച്ചാലോ... എന്നാലും എന്റെ ഈശ്വരാ... ഇങ്ങേരിത് ഓന്തിനേക്കാളും കഷ്ടമാണല്ലോ...😒

എത്ര പെട്ടെന്നാ സ്വഭാവം മാറിയേ... ഇന്നലെ രാത്രി എന്തൊക്കെയായിരുന്നു.. ഞാൻ ഒന്ന് ഒതുങ്ങിയപ്പോ എന്റെ തലയിൽ കേറി ഡപ്പാങ്കൂത്ത് കളിക്കുവായിരുന്നില്ലേ..😏ഇനി ഇന്നലെ രാത്രി വെല്ല അന്യന്റെ ബാധയും അങ്ങേരുടെ ദേഹത്തേക്ക് കേറി കാണോ...🤔 ഏയ് ഇത് അന്യനൊന്നുമല്ല അതിനേക്കാൾ കൂടിയ ഇനമാ...എന്തായാലും ഇതങ്ങനെ വിട്ടു കൊടുക്കാൻ പറ്റില്ല... 'ഓരോന്ന് പിറുപിറുത്ത് കൊണ്ട് പാറു റൂം ലോക്ക് ചെയ്ത് കൊണ്ട് താഴേക്ക് പോയി.അല്ലേൽ റൂമിന്റെ കോലം ബാക്കിയുള്ളവർ കണ്ട് പിന്നേ കാര്യകാരണസഹിതം ബോധിപ്പിക്കണ്ടേ 😁 പാറു താഴേക്ക് ചെന്നതും കല്ലു ഗാഠമായ ചിന്തയിലാണ്. ഇവൾക്ക് ഇതെന്തോന്നാ ഇത്രേം ചിന്താൻ എന്ന ചോദ്യം മനസ്സിൽ വന്നതും പാറു പിന്നേ അവിടെ നിക്കാതെ കല്ലുവിന്റെ അടുത്ത് ചെന്ന് കാര്യം തിരക്കി. "ഞാൻ ചേച്ചിയെ പറ്റി തന്നെ ആലോചിക്കുകയായിരുന്നു. ചേച്ചിക്ക് എന്ത് പറ്റി?? കുറച്ചായി ഞാൻ ശ്രദ്ധിക്കുന്നു. പിന്നേ ഇന്നലത്തെ ചേച്ചിയുടെ സംസാരത്തിൽ നിന്ന് എന്തോ ഒന്ന് നിങ്ങളുടെ ഇടയിൽ നടന്നെന്ന് എനിക്ക് ബോധ്യമായി.

അതിനെ പറ്റി ചേച്ചിയോട് ചോദിക്കണോ വേണ്ടയോ എന്ന് തിങ്കുകയായിരുന്നു ഞാൻ " എന്ന് പറഞ്ഞ് കല്ലു ഒന്ന് ഇളിച്ചു കാട്ടി. അത് കേട്ടതും പാറു അവളുടെ അടുത്തായി ഇരുന്നിട്ട് അവളെ നോക്കി പറയാൻ തുടങ്ങി. "ആഹ്... നീ പറഞ്ഞത് ശരിയാ... ഒരു ചെറിയ വലിയ കാര്യം തന്നെ ഞങ്ങളുടെ ഇടയിൽ നടന്നിരുന്നു. അതുകൊണ്ടാ ഞാൻ ഒന്ന് ഒതുങ്ങിയത്. പക്ഷേ ഇന്നലെയോടെ നിന്റെ വല്യേട്ടൻ പണി ഇരന്നു വാങ്ങുന്ന ഒരു പ്രത്യേക തരം അസുഖത്തിന് അടിമയാണെന്ന് ഞാൻ മനസിലാക്കുകയായിരുന്നു കല്ലു " "അതിനും മാത്രം ഇന്നലെ എന്താ നടന്നേ??" പാറു പറഞ്ഞു കഴിഞ്ഞതും കല്ലു തന്റെ സംശയം അവളോട് ചോദിച്ചു. അത് കേട്ടതും ഭരതമുനി കളം വരച്ചു. ആ അത് തന്നെ കാലുകൊണ്ട് നിലത്ത് കളം വരച്ചു നാണം കുണുങ്ങിയേ പോലെ അഭിനയിച്ച് പാറു കല്ലുവിന്റെ ചോദ്യത്തെ ഹോലികോപ്റ്റർ ഷോട്ട് അടിച്ചു കൊണ്ട് കിളികളെയെല്ലാം പറത്തി വിട്ടുകൊണ്ട് ഓടി പോയി. പാറുവിന്റെ ഹോലികോപ്റ്റർ ഷോട്ടിന്റെ ആഫ്റ്റർ എഫക്ട് എന്നോണം കല്ലുവിന്റെ കിളികൾ സീലിംഗിൽ തലയിടിച്ചു ചത്തു. പാവം കുട്ടി... ഇനി പോയ ബോധം എന്ന് തിരിച്ചു വരുമോ എന്തോ... 'ഏഹ് ചേച്ചി എന്തിനാണാവോ നാണിച്ചേ..🙄 ഇനി അവർക്കിടയിൽ വെല്ല something something...🧐 ' അങ്ങനെ ഒരു ചിന്ത വന്നതും കല്ലു പാറുവിന്റെ പുറകേ ഓടി... കുട്ടിക്ക് അറിയില്ലല്ലോ something something - ന് പകരം കുരുക്ഷേത്ര യുദ്ധം ആണ് നടന്നതെന്ന്...... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story