പാർവതീപരിണയം...💖: ഭാഗം 27

parvatheeparinayam

എഴുത്തുകാരി: തെന്നൽ

കോളേജിൽ നിന്ന് തിരിച്ചെത്തിയ കല്ലുവിന്റെ മൂക്കിലേക്ക് നല്ല മൊരിഞ്ഞ പഴം പൊരിയുടെ സ്മെൽ അടിച്ച് കയറി. അതിനെ മതിവരുവോളം ആവാഹിച്ച് കൊണ്ട് വായിൽ ഒരു തോണി തുഴയാനുള്ള വെള്ളവുമായി ആ സ്മെല്ലിന്റെ ഉത്ഭവസ്ഥലമായ അടുക്കളയിലേക്ക് വെച്ചു പിടിച്ചു. അവിടെ ചെന്നതും പാറുവും അമ്മയും കൂടി ഓരോ കൊച്ചു വാർത്തമാനവും പറഞ്ഞു കൊണ്ട് പഴംപൊരിയും ചായയും തയ്യാറാക്കുകയാ... അത് കണ്ടതും കല്ലു അവരുടെ അടുത്തായി ചെന്നിട്ട് നല്ല മൊരിഞ്ഞത് നോക്കി സെലക്ട്‌ ചെയ്തിട്ട് മൂക്കിന്റെ അടുത്തേക്ക് കൊണ്ടുവന്നിട്ട് മണമെല്ലാം ഒന്നൂടെ ആവാഹിച്ച് ഒറ്റ കടി. "ആാാവൂ..." പഴംപൊരിയുടെ സ്മെല്ലിൽ മതിമറന്നുപോയ കല്ലു അതിന്റെ ചൂട് അറിഞ്ഞില്ല. അത് വായിലേക്ക് വെച്ചതും നാവ് ചൂടിന്റെ സിഗ്നൽ നൽകി. അതിന്റെ ആഫ്റ്റർ എഫക്ട് ആണ് ഈ നിലവിളി. കല്ലുവിന്റെ നിലവിളി കേട്ടോണ്ടാണ് അമ്മയും പാറുവും തിരിഞ്ഞു നോക്കിയത്. അപ്പോഴാണ് ചാടി കളിക്കടാ കൊച്ചു രാമാ എന്ന് പണ്ടാരോ പറഞ്ഞത് പോലെ കല്ലു ഒരു കയ്യിൽ പഴംപൊരി പിടിച്ചു ചാടി കൊണ്ട് മറ്റേ കൈ വായുടെ അടുത്തായി കൊണ്ട് വന്നു വീശി കൊണ്ടിരിക്കുകയാണ്. കല്ലുവിന്റെ തോളിലായി ഒരു ചാർളി ബാഗും കിടക്കുന്നുണ്ട്. ബാഗ് പോലും മാറ്റാതെയാണ് പുള്ളിക്കാരി രതീഷിനെയും തപ്പി പിടിച്ച് വന്നത് 😂😂

. "നിന്നോട് പലതവണ ഞാൻ പറഞ്ഞിട്ടുണ്ട് കല്ലു കോളേജിൽ നിന്ന് തിരിച്ചെത്തിയാ ഫ്രഷ് ആവാതെ ഒന്നും കഴിക്കരുതെന്ന്.... അതെങ്ങനെയാ അനുസരണ എന്ന് പറയുന്ന സാധനം അടുത്ത് കൂടി പോയിട്ടില്ലല്ലോ " കല്ലുവിന്റെ ചാടി കളിയൊന്നും കാര്യമാക്കാതെ അമ്മ അവളോട് കലിപ്പായി. അത് കേട്ടതും കല്ലു അമ്മയോട് എന്തോ പറഞ്ഞു.അത് എന്താണെന്ന് മനസിലാവാതെ പാറുവും അമ്മയും ഒന്ന് പരസ്പരം നോക്കി. "നിന്ന് കാലകേയ ഭാഷ പറയാതെ മനുഷ്യന്മാർക്ക് മനസിലാവുന്ന രീതിയിൽ പറ കൊച്ചേ.." കല്ലു പറയുന്നത് എന്താണെന്ന് മനസിലാവാതെ പാറു പറഞ്ഞു. വായിലുള്ള പഴംപൊരിയും അതിന്റെ ചൂടും കാരണം കല്ലുവിന്റെ ഭാഷ അവർക്ക് കാലകേയന്റെ പോലെയാ തോന്നിയെ. പാറുവിന് വായിലുള്ള പഴംപൊരി ചൂണ്ടി കാണിച്ചു കൊടുത്ത് കല്ലു ഒരുവിധം അതിനെ ഇറക്കി. "എന്റെ അമ്മേ... മനുഷ്യൻ ഇവിടെ ചാവാൻ കിടക്കുമ്പോഴാ അമ്മയുടെ വീണ വായന " "ആക്രാന്തം കാരണമല്ലേ " കല്ലുവിനെ പുച്ഛിച്ചു കൊണ്ട് അമ്മ പറഞ്ഞു. "ചേച്ചി വന്നേ നമുക്ക് പോയി ഡോറക്ക് വഴി കാണിച്ചു കൊടുക്കാം.

അല്ലേൽ സ്വന്തം മകളെ കൊന്നു എന്ന ചീത്ത പേര് അമ്മക്ക് കിട്ടും " അമ്മയുടെ പുച്ഛിക്കൽ കണ്ട് കല്ലു പാറുവിന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു. പക്ഷേ അതൊന്നും അറിയാതെ പാറു അഗാധമായ ചിന്തയിലാണ്. അത് കണ്ടതും കല്ലു പാറുവിന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് എന്താണെന്ന് പുരികം ഉയർത്തി ചോദിച്ചു. "അല്ലാ കല്ലു നീ നേരത്തെ പറഞ്ഞില്ലേ അമ്മയുടെ വീണ വായനയെ കുറിച്ച്...അതിന് ഇവിടെ വീണ എവിടെ?? ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ " പാറു തന്റെ സംശയം ചോദിച്ചു. പാറുവിന്റെ ചോദ്യത്തിൽ എന്തെങ്കിലും തെറ്റ് ഉണ്ടോ.. നിങ്ങള് പറ 😌 അത് കേട്ടതും കല്ലു 'എന്റെ കുട്ടിക്ക് ഒന്നൂല ' എന്ന് പറഞ്ഞ് പാറുവിന്റെ തലയിൽ തലോടി. അമ്മയാണെൽ എന്റെ രണ്ട് പെൺകുട്ടിയോളും ഇങ്ങനെ ആയല്ലോ ഭഗവാനെ എന്ന കണക്കെ മുകളിലേക്ക് ഒന്ന് നോക്കി നെടുവീർപ്പിട്ടു.പാവം മാതാശ്രീ 😪 •••••••••••••••••••••••••••••••••••••••••••••

തെണ്ടിത്തിരിയൽ ഒക്കെ കഴിഞ്ഞ് ദേവ് തിരിച്ച് വീടെത്തിയപ്പോ പാറുവും കല്ലുവും കൂടി എന്തോ തിന്നു കൊണ്ട് ടിവി കാണുകയാണ്. അവരുടെ അടുത്ത് ഫുഡ് കണ്ടതും ദേവ് അവരുടെ അടുത്തേക്ക് ചെന്നിട്ട് പാത്രത്തിൽ കയ്യിട്ട് പഴംപൊരി എടുത്ത് ടിവി കാണാനായി സോഫയിൽ ഇരുന്നു. ടീവിയിലേക്ക്‌ നോക്കിയതും പകച്ചു പോയി ചെക്കൻ. ഡോറയുടെ പ്രയാണം കാണുകയാണ് കല്ലുവും പാറുവും. അത് കണ്ടതും ദേവ് കല്ലുവിനെയും പാറുവിനെയും നോക്കി. രണ്ടെണ്ണവും നല്ല ആകാംഷയിൽ ടീവിലേക്ക് നോക്കി ഇരിക്കുകയാണ്. അവരെ ഒന്ന് പുച്ഛിച്ചു നോക്കി കൊണ്ട് ദേവ് ചാനൽ മാറ്റി. അത് കണ്ടതും കല്ലുവും പാറുവും ദേവിനെ നോക്കി. അത് കണ്ടതും അവരെ മൈൻഡ് ചെയ്യാതെ ദേവ് ചാനൽ മാറ്റുന്നതിൽ കോൺസെൻട്രേറ്റ് ചെയ്തു. "കുഞ്ഞേട്ടാ... ഡോറ വെക്ക് " തങ്ങളെ മൈൻഡ് ചെയ്യാതിരിക്കുന്ന ദേവിനെ കണ്ടതും കല്ലു പറഞ്ഞു. "ഒഞ്ഞു പോടീ... അവളുടെ ഒരു ഡോറ 😏 ഒരു കണ്ണ് കാണാത്ത പെണ്ണും അവളുടെ ഒപ്പം നടക്കുന്ന ഒരു കുരങ്ങനും അതല്ലേ നിന്റെ ഡോറ 😒" ഒരു പുച്ഛം കലർന്ന ചിരിയോടെ ദേവ് പറഞ്ഞു നിർത്തി.

"പുച്ഛിക്കണ്ട.... ഡോറ ആരാണെന്ന് ചോദിച്ചാൽ നിങ്ങൾക്ക് അവൾ വെറും വീട്ടിലിരിക്കാത്ത പെണ്ണ്... പക്ഷേ എന്നെ പോലുള്ള പെൺകുട്ടികൾക്ക് ഡോറ ഒരു പ്രചോദനമാണ്.... വികാരമാണ്.... കരളാണ്..കുടലാണ്.. വേറെ എന്തൊക്കെയോ ആണ്.... അല്ലേ ചേച്ചി..?! "എന്ന് പറഞ്ഞ് കല്ലു പാറുവിനെ നോക്കി. " അതന്നെ !!! കണ്ണ് കാണാത്തവൾ എന്ന് പറഞ്ഞ് നിങ്ങൾ എല്ലാരും അവളെ പുച്ഛിക്കുമ്പോൾ അവളുടെ ധൈര്യം നിങ്ങൾ എന്ത് കൊണ്ട് കാണുന്നില്ല..?? രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി ധൈര്യത്തോടെ മല, കുന്ന് ചാടി മറിയുന്നവൾ... മോഷ്ടിക്കാൻ വന്ന കുറുനരിയെ പോലും ഭയം ഒന്നുമില്ലാതെ മോഷ്ടിക്കല്ലേ എന്ന് പറഞ്ഞ് ഓടിക്കുന്നവൾ...ഇതെല്ലാം ചെയ്തിട്ടും നിങ്ങൾക്ക് അവള് വെറും വീട്ടിലിരിക്കാത്ത പെണ്ണാണെങ്കിൽ എനിക്ക് ഒന്നേ പറയാനുള്ളൂ ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ്!!" ഡോറയെ കുറിച്ച് നീണ്ട ഒരു പ്രസംഗം തന്നെ നടത്തി പാറു നീട്ടിയൊന്ന് ശ്വാസം വിട്ടു. അവരുടെ രണ്ടിന്റെയും പ്രകടനം കണ്ടതും ദേവ് ഒന്നും മിണ്ടാതെ റിമോട്ട് അവർക്ക് കൊടുത്ത് പയ്യേ എസ്‌കേപ്പ് ആയി.

ഇനിയും ഡോറയെ കുറിച്ച് വെല്ലോം പറഞ്ഞാൽ രണ്ടും കൂടി ചിലപ്പോ തന്നെ കൊന്നു കൊലവിളിക്കും എന്ന് അവന് അറിയാമേ... ബുദ്ധിയില്ലാത്ത പിള്ളേരാ...😂 ദേവിന്റെ പോക്ക് കണ്ടതും പാറുവും കല്ലുവും കൂടി ചിരിച്ച് കൊണ്ട് ഹൈഫൈ കൊടുത്തു. "അല്ല ചേച്ചി... ചേച്ചി ലാസ്റ്റ് ഒരു ഡയലോഗ് പറഞ്ഞല്ലോ...മറ്റേ ക്വീൻ ഫിലിമിലെ... " കല്ലു പറഞ്ഞത് കേട്ടതും പാറു ഒന്ന് ചിരിച്ച് കണ്ണിറുക്കി കാട്ടി. "അത് ഒരു പഞ്ചിന് പറഞ്ഞതല്ലേ കല്ലു കൊച്ചേ.. " കല്ലുവിന്റെ താടിയിൽ പിടിച്ചു കുലുക്കി കൊണ്ട് പാറു പറഞ്ഞു. •••••••••••••••••••••••••••••••••••••••••••••••• ഓഫീസിൽ നിന്ന് തിരിച്ചെത്തിയ ശിവ വീട്ടിലേക്ക് കടന്നതും കേൾക്കുന്നത് കല്ലുവിന്റെയും പാറുവിന്റെയും ഡോറയെ കുറിച്ചുള്ള സംസാരമാണ്. അത് കേട്ടതും അവൻ ഹാളിലേക്ക് പോകാതെ വാതിൽക്കൽ നിന്ന് അവരുടെ സംസാരം ശ്രദ്ധിച്ചു. കല്ലുവിന്റെയും പാറുവിന്റെയും സംസാരം കേട്ടതും ശിവ അറിയാതെ ചിരിച്ചു പോയി. ആ ഒരു ചിരിയോടെ കൂടെ തന്നെ അവൻ വീട്ടിലേക്ക് കേറി..... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story