പാർവതീപരിണയം...💖: ഭാഗം 28

parvatheeparinayam

എഴുത്തുകാരി: തെന്നൽ

പാറു " റൂമിലേക്ക് ചെന്നതും അതിന്റെ കോലം കണ്ട് ശിവ അലറി .(റൂമിന്റെ കോലത്തിനെ പറ്റി പറയുവാണേൽ പഞ്ഞിവലി, കൊലച്ചിരി, എറിയലോ എറിയൽ അതിന്റെ ആഫ്റ്റർ എഫക്ട്... അതൊക്കെ ഓർമ വേണം.. ) ശിവയുടെ അലറലിന്റെ ഫലമായി ഡോറയേയും നോക്കി പഴംപൊരി എടുത്ത് വായിലേക്ക് വെക്കാൻ എടുത്ത കല്ലുവിന്റെ കയ്യിൽ നിന്ന് അത് നിലത്തേക്ക് വീണു .അലറലിന്റെ ഒരു ശക്തിയെ..!! വിളി കേട്ടിട്ടും യാതൊരു കുലുക്കവും ഇല്ലാതിരിക്കുന്ന പാറുവിനെ കല്ലുവും കിച്ചനിൽ നിന്ന് ശിവയുടെ അലർച്ച കേട്ട് ഓടി വന്ന അമ്മയും നോക്കി .അത് കണ്ടതും അവരെ നോക്കി രണ്ട് കണ്ണും ചിമ്മി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പാറു ഒരു മൂളി പാട്ടോടെ സ്റ്റെപ് കേറി . 'ഭയങ്കരമാന ആള് ' പാറുവിന്റെ പോക്ക് കണ്ടതും കല്ലു ആരോടൊന്നില്ലാതെ പറഞ്ഞു 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "എന്താ " പന്തം കണ്ട പെരുച്ചാഴിയെ പോലെ റൂമിനുള്ളിലേക്ക് കയറാതെ പുറത്ത് തന്നെ നിൽക്കുന്ന ശിവയെ കണ്ടതും പാറു കാര്യം മനസിലായെങ്കിലും ഒന്നും മനസിലാവാത്തത് പോലെ ചോദിച്ചു.

അവളുടെ ചോദ്യം കേട്ടതും ശിവ പാറുവിനെ ഒന്ന് നോക്കിയിട്ട് റൂമിലേക്ക് നോക്കി. അത് കണ്ടതും പാറുവും റൂമിനുള്ളിലേക്ക് നോക്കി. 'ആഹാ ഇത് കൊള്ളാലോ... ഒരു പേപ്പർ പോലും അതിന്റെ നിശ്ചിത സ്ഥാനത്ത് നിന്ന് മാറിയിട്ടില്ലല്ലോ.. !! ' (പാറൂസ് ആത്മ ) കാര്യം മനസിലായെങ്കിലും ഒന്നുമറിയാത്തത് പോലെ പാറു ശിവയെ നോക്കി. "നിന്ന് ആക്ഷൻ സോങ് കളിക്കാതെ കാര്യം എന്താണെന്ന് പറ മനുഷ്യാ... " അത് കേട്ടതും കുളു - മണാലിയിൽ നിന്ന ചെക്കന്റെ ചൂട് അങ്ങ് രാജസ്ഥാനിൽ എത്തി. അതിന്റെ ഫലമായി ശിവ പാറുവിന്റെ കയ്യിൽ ശക്തിയിൽ പിടിച്ചു കൊണ്ട് റൂമിനുള്ളിലേക്ക് കയറി. "നിന്നോട് ഞാൻ രാവിലെ പോവുമ്പോൾ പറഞ്ഞതല്ലേ ഞാൻ തിരിച്ചു വരുമ്പോഴേക്കും റൂം ക്ലീൻ ആയിരിക്കണമെന്ന്.. എന്നിട്ട് നീ എന്താ ചെയ്തേ.. അത് ക്ലീൻ ആക്കുക പോയിട്ട് അതിന് വേണ്ടി ഒന്ന് ശ്രമിച്ചത് പോലുമില്ലല്ലോ.. 😡😡😤😤" ചെക്കൻ അങ്ങ് കത്തികയറുവാണ്... അത് കേട്ടതും പാറു ശിവയുടെ കയ്യിൽ നിന്ന് തന്റെ കയ്യിനെ വിടുവിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി. "ഹലോ മിഷ്ടർ.. നിങ്ങൾ എങ്ങോട്ടാണ് ഈ പറഞ്ഞു പറഞ്ഞു പോകുന്നത്??

ഈ റൂം ഞാൻ ഒറ്റക്കല്ലല്ലോ ഇങ്ങനെ ആക്കിയത്... അപ്പൊ ഇത് ക്ലീൻ ആക്കുന്നതിന്റെ മുഴുവൻ ഡ്യൂട്ടിയും ഞാൻ ഏറ്റെടുക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്...??? റ്റെല്ലണം മിച്ചർ (പറയണം മിസ്റ്റർ )... ശ്ശെടാ നിങ്ങൾ ഇതെന്തോന്നാ മനുഷ്യാ ഒന്നും മിണ്ടാതെ നിക്കുന്നത്... പറയൂന്നേ.. " താൻ അത്രയും പറഞ്ഞിട്ടും ഒന്നും മിണ്ടാതെ നിക്കുന്ന ശിവയുടെ മുഖത്തേക്ക് നോക്കി ലാസ്റ്റത്തെ ഡയലോഗും ചോദിച്ചു കൊണ്ട് പാറു തന്റെ പ്രസംഗം നന്ദി നമസ്കാരം പറഞ്ഞു അവസാനിപ്പിച്ചു. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 പാറുവിന്റെ പോക്ക് കണ്ടു എന്തോ വശപിശക് തോന്നിയ കല്ലുവും അമ്മയും പരസ്പരം നോക്കി. പുരികം ഉയർത്തി എന്താ സംഭവം എന്ന് അമ്മ കല്ലുവിനോട് ചോദിച്ചതും കല്ലു ചുണ്ട് ഒരു സൈഡിലേക്ക് ആക്കി കയ് രണ്ടും മലർത്തി i don't know എന്ന് അമ്മയെ അറിയിച്ചു. "അമ്മാ... നമുക്ക് ഒന്ന് ചേച്ചിയെ ഫോളോ ചെയ്താലോ... ചേച്ചിയുടെ ആ പോക്കും പിന്നെ വല്യേട്ടന്റെ ആ വിളിയും എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ എനിക്ക് തോന്നുന്നത് മുറ്റത്തെ മാവ് മുറിക്കേണ്ടി വരുമെന്നാ... " കല്ലു തന്റെ കണ്ടുപിടുത്തം അമ്മയുമായി പങ്കു വെച്ചു.

"കരിനാക്ക് വളക്കല്ലെടി അസത്തെ... " കല്ലുവിന് നേരെ കയ്യൊങ്ങി കൊണ്ട് അമ്മ പറഞ്ഞു. "ഞാൻ ഒരു സാധ്യത പറഞ്ഞതാ 😌" കല്ലു പറഞ്ഞത് കേട്ടതും ചെറിയൊരു ഉൾഭയം വന്നതും അമ്മ ശിവയുടെ റൂം ലക്ഷ്യമാക്കി നീങ്ങി.. അതിന് പുറകിലായി കല്ലുവും... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 കല്ലുവും അമ്മയും കൂടി അവരുടെ റൂമിലെത്തിയതും കാണുന്നത് പാറുവിന്റെ കയ്യിൽ പിടിച്ച് തന്റെ ദേഹത്തേക്ക് വലിച്ചു നിർത്തി അവളുടെ കണ്ണിലേക്കു ദേഷ്യത്തിൽ നോക്കുന്ന ശിവയും എന്നാൽ ആ നോട്ടത്തിലൊന്നും പതറാതെ അവന്റെ കണ്ണിലേക്കു യാതൊരു കൂസലും ഇല്ലാതെ നോക്കുന്ന പാറുവും !! ശിവയുടെ ദേഷ്യത്തിന് കാരണം പാറുവിന്റെ ലാസ്റ്റത്തെ പ്രസംഗം ആണെന്ന് നമുക്കല്ലേ അറിയൂ.. 🎶കണ്ണും കണ്ണും... തമ്മിൽ തമ്മിൽ... കഥകൾ കൈമാറും അനുരാഗമേ... 🎶(ഈ പാട്ട് എവിടെന്നു വന്നു എന്നോർത്തു ആരും പേടിക്കണ്ട... ഞാൻ ഒന്ന് ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഇട്ടു കൊടുത്തത🤭😌) അവരുടെ പുറകിലായുള്ള റൂമിന്റെ കോലം കണ്ടതും ഞെട്ടി ഞെട്ടി രണ്ട് പേരും ഓരോ വട്ടം ഞെട്ടി.

എങ്ങനെ ഞെട്ടാണ്ടിരിക്കും നോർത്ത് 24 കാതം ഫിലിമിലെ ഫഹദിനെ പോലെ.. എന്നാലും അതിലെ പോലെ extreme വൃത്തി ജന്തു അല്ല എന്നാലും അത് പോലെയുള്ള ഒരാളാണ് നമ്മുടെ കഥാനായകൻ. അതിന് ഉദാഹരണമായി പറയുകയാണെൽ... ആഹ് ഓർമ വന്നു... ഒരിക്കേ നമ്മുടെ കല്ലു കൊച്ച് പഠിക്കുന്നതുമായി ബന്ധപ്പെട്ട് എന്തോ റഫറൻസിനു വേണ്ടി ഒരു ബുക്ക്‌ തപ്പി ശിവയുടെ റൂമിലെത്തി. ഷെൽഫിൽ നിന്ന് ബുക്ക്‌ തപ്പിയെടുത്തതും ശിവ റൂമിലേക്ക് വന്നതും ഒരുമിച്ച്. ചെക്കൻ നോക്കിയപ്പോ താഴെ കുറെ ബുക്സ് വീണ് കിടക്കുന്നു. അതിനടുത്തായിട്ട് വേറൊരു ബുക്ക്‌ കയ്യിലെടുത്തു പിടിച്ചു നിൽക്കുന്ന കല്ലുവും. പിന്നെ പറയണോ.. കല്ലുവിനോട് ആ ഷെൽഫ് പഴയത് പോലെ ആക്കി ഓരോ ബുക്കിനെയും അതിന്റെ യഥാസ്ഥാനത്ത് വെക്കാൻ കല്പനയിട്ടു. ആ ജോലി കഴിയുന്നത് വരെ ഭക്ഷണം തരില്ലെന്ന് പറഞ്ഞു റൂം പുറത്ത് നിന്ന് പൂട്ടി കീയുമായി ശിവ പോയി. ഭക്ഷണം തരില്ല എന്ന കല്പന വന്നത് കൊണ്ട് പിന്നെ വേറൊന്നും നോക്കീല കല്ലു എങ്ങനെയൊക്കെയോ ബുക്കിനെ ഓർഡർ ആക്കി ഷെൽഫ് ക്ലീൻ ആക്കി എന്നൊക്കെയാണ് എനിക്ക് കിട്ടിയ റിപ്പോർട്ട്.. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

കല്ലു ശിവയുടെയും പാറുവിന്റെയും നടുവിലായി വന്ന് കൊണ്ട് അവരെ പുറകിലേക്കാക്കി റൂം ആകെമൊത്തം ഒന്ന് നോക്കി. 'എന്റീശ്വരാ... ഇവര് ഈ റൂമിനെ ഈ കോലത്തിലേക്ക് എങ്ങനെ ആക്കിയോ എന്തോ... എല്ലാം വന്ന് കയറിയ ചേച്ചിയുടെ ഐശ്വര്യം !! ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്നാണല്ലോ ശാസ്ത്രം അനുശാസിക്കുന്നത്... ' കല്ലൂസ് ആത്മ "രണ്ടും ഒന്ന് മാറിയേ.. " ശിവയെയും പാറുവിനെയും മാറ്റി നിർത്തി അമ്മയും റൂമിലേക്ക് കയറി റൂം ആകമാനം വീക്ഷണകൊണകം വഴി വീക്ഷിച് ശിവപാർവതിയെ നോക്കി. (ശിവനെയും പാറുവിനെയും നോക്കി എന്നാണെ..) രണ്ടും എന്തോ കുറ്റം ചെയ്തത് പോലെ അമ്മയെ നോക്കി. "രണ്ട് പേരും ഇങ്ങോട്ട് നീങ്ങി നിന്ന് ഒരു 50 ഏത്തം ഇട്ടേ..." എന്ന് പറഞ്ഞു കൊണ്ട് അമ്മ ബെഡിന്റെ പഞ്ഞിയൊന്നുമില്ലാത്ത ഒരു സൈഡിലേക്ക് ഇരുന്നു. അമ്മ പറഞ്ഞത് കേട്ടതും ശിവയുടെയും പാറുവിന്റെയും കണ്ണ് ബുൾസൈ കണക്കെ പുറത്തേക്ക് വന്നു. "ഏഹ് എന്താ 😱😱" രണ്ട് പേരും ഞെട്ടിത്തരിച്ചു പരസ്പരം നോക്കി അമ്മയോട് ചോദിച്ചു. "ഞാൻ പറഞ്ഞത് കേട്ടില്ലേ 50 ഏത്തം ഇടാൻ...

ഈ റൂം ഇങ്ങനെ ആക്കിയതിന് പുറകിൽ നിങ്ങൾ രണ്ട് പേരും ആണല്ലോ.. എന്തോരം സാധനങ്ങളാ ഈ പൊട്ടി കിടക്കുന്നെ... പൈസക്ക് ഒരു വിലയും ഇല്ലന്നാണോ... അത് കൊണ്ട് അതിന് പണിഷ്‌മെന്റായി രണ്ടാളും 50 ഏത്തം ഇടുക അത് കഴിഞ്ഞ് ഈ റൂം മുഴുവൻ പഴയത് പോലെയാക്കണം... ആ അപ്പൊ ഏത്തം ഇടാൻ തുടങ്ങിക്കോ... " അമ്മയുടെ സംസാരം കേട്ടതും പാറു അമ്മയെ നോക്കി. രാജമാതാ ശിവകാമി ദേവിയെ പോലെ അങ്ങ് ഞെളിഞ്ഞിരിക്കുവല്ലേ... രാജമാത പോലും ഇങ്ങനെ ഒരു ആജ്ഞ പുറപ്പെടുവിക്കോന്ന് സംശയമാണ്... എന്തായാലും ഏത്തം ഇട്ടേക്കാം അല്ലേൽ ഇനി തലയരിഞ്ഞാലോ... 'രാജകല്പന ധിക്കരിക്കുന്നവന്റെ കൈയല്ല തലയാണ് അറുക്കേണ്ടത്... ' തലക്ക് മുകളിൽ ബാഹുബലി വട്ടമിട്ടു പറക്കുന്നത് പോലെ തോന്നിയതും പാറു ഏത്തമിടാൻ ഒരുങ്ങി. അമ്മയുടെ വാക്ക് ധിക്കരിക്കാതെ ശിവയും അതിന് തയ്യാറായി... അത് എണ്ണാൻ അമ്മയും കല്ലുവും !!... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story