പാർവതീപരിണയം...💖: ഭാഗം 3

parvatheeparinayam

എഴുത്തുകാരി: തെന്നൽ

കുറച്ച് സമയത്തെ യാത്രക്ക് ശേഷം അങ്ങനെ ശിവേട്ടന്റെ വീട്ടിൽ എത്തി. ഞങ്ങളെക്കാൾ മുന്നേ അമ്മ വന്നത് കൊണ്ട് ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ തന്നെ അമ്മ നിലവിളക്കുമായി പുറത്ത് ഉണ്ടായിരുന്നു. ഒരു പുഞ്ചിരിയോടെ അമ്മയുടെ കയ്യിൽ നിന്ന് നിലവിളക്ക് വാങ്ങി ശിവേട്ടനെ നോക്കി. പക്ഷെ അങ്ങേര് എന്നെ ഒന്ന് നോക്കിയതും കൂടിയില്ല. 'ശേ ഇങ്ങേര് സിനിമയൊന്നും കാണാറില്ലാന്ന് തോന്നണ്. സിനിമയിൽ നായിക നിലവിളക്ക് വാങ്ങി നായകനെ നോക്കുന്നു. നായകൻ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി കാണിക്കുന്നു.... ഹോ എന്തൊക്കെ പ്രതീക്ഷകൾ ആയിരുന്ന്. ഇതൊരുമാതിരി 3g അവസ്ഥ ആയിപോയി...' (ആത്മ) "വാ മോളേ വലതുകാൽ വെച്ച് ഐശ്വര്യമായി അകത്തേക്ക്‌ വാ " അമ്മ ഞാൻ ഒന്ന് പുഞ്ചിരിച്ച് വീട്ടിലേക്ക് പ്രവേശിച്ച് നിലവിളക്ക്‌ പൂജാമുറിയിൽ വെച്ച് ഒരു നിമിഷം പ്രാർത്ഥിച്ചു. "കണ്ണാ... ആഗ്രഹിക്കാതെ നടന്ന ഒരു കാര്യമാണ് ശിവേട്ടനുമായുള്ള വിവാഹം. പക്ഷെ ആ പേരെഴുതിയ താലി എന്റെ കഴുത്തിൽ വീണ നിമിഷം മുതൽ ശിവേട്ടനുമായുള്ള ജീവിതം ഞാൻ സ്വപ്നം കണ്ട് തുടങ്ങി.

അതുകൊണ്ട് നല്ലൊരു ജീവിതം നയിക്കാൻ ഞങ്ങൾക്ക് രണ്ടുപേർക്കും കഴിയണേ... എന്റെ അച്ഛയെയും അമ്മയെയും ലച്ചുവിനെയും എന്നെ പോലെ...അല്ലാ... ഞാൻ സ്നേഹിക്കുന്നതിനേക്കാൾ ഏറെ സ്നേഹിക്കാൻ ശിവേട്ടന് കഴിയണേ... അതുപോലെ ശിവേട്ടന്റെ ഫാമിലിയെയും എന്റെ സ്വന്തം പോലെ കണക്കാക്കി സ്നേഹിക്കാനും എന്നെ കൊണ്ട് കഴിയണേ...." ••••••••••••••• അതിനു ശേഷമുള്ള ചടങ്ങുകൾ എല്ലാം കഴിഞ്ഞ് പിന്നേ അങ്ങോട്ട് ഫുൾ പരിചയപ്പെടൽ തന്നെ ആയിരുന്ന്. വലിയമ്മായി വരുന്നു ചെറിയമ്മായി വരുന്നു അമ്മാവന്മാർ വരുന്നു അവരുടെ മക്കൾ വരുന്നു കല്ലുവിന്റെയും ദേവന്റെയും ഫ്രണ്ട്സ് വരുന്നു..... ഹോ ആകെമൊത്തം പെട്ട അവസ്ഥ. 'ഓർമ്മയുണ്ടോ ഈ മുഖം' ഫിലിമിലേ നിത്യയുടെ അവസ്ഥ ആവാതിരുന്നാൽ മതിയായിരുന്നു എനിക്ക്.... നാളെ ഇവരൊക്കെ ആരാണെന്ന് ഓർമ ഉണ്ടായാൽ എനിക്ക് കൊള്ളാം...!! ••••••••••••••••• "

കല്ലൂ.... നീ മോളെയും കൊണ്ട് ശിവയുടെ റൂമിലേക്ക് ചെല്ല്. മോൾ ഒന്ന് ഫ്രഷ് ആവട്ടെ " അമ്മ ഇങ്ങനെ പറഞ്ഞപ്പോൾ എനിക്ക് അമ്മയെ കെട്ടിപിടിച്ച് രണ്ട് ഉമ്മ കൊടുക്കാൻ തോന്നി. പിന്നേ വേണ്ടാന്ന് വെച്ച്... കല്യാണപെണ്ണിന് ആക്രാന്ത്‌ ആണെന്ന് നാട്ടുകാരെ കൊണ്ട് പറയിക്കരുതല്ലോ...😜 കല്ലുനോട് എന്നെ റൂമിലേക്ക് കൊണ്ടുപോകാൻ പറഞ്ഞിട്ട് അവൾ എന്നെ കൊണ്ടുപോയത് താമരശ്ശേരി ചുരത്തിലേക്ക്. ഇതെന്തോന്ന് ഞാൻ ഈ വീട്ടിൽ ട്രിപ്പ്‌ വന്നേക്കാണതോ... "വാ ചേച്ചി കേറുന്നില്ലേ സ്റ്റെപ്??" "ഇതെന്താടി താമരശ്ശേരി ചുരമോ.... ഞാൻ അല്ലെങ്കിലേ ടയേർഡ് ആയിട്ടാ ഉള്ളേ... ഇനി അതിന്റെടക്ക് ഈ ചുരം കൂടി കേറാനുള്ള ത്രാണി എനിക്കില്ല..." "ഹോ എന്റെ ഏട്ടത്തി... ഇതൊക്കെ ഒരു സിമ്പിൾ ടാസ്ക് അല്ലേ...

ഏട്ടത്തി എന്റൊപ്പം വാ നമുക്ക് ഒരുമിച്ചു പാട്ടൊക്കെ പാടി സ്റ്റെപ് കേറാമെന്നേ... അപ്പൊ പെട്ടെന്ന് സ്റ്റെപ് കേറി തീരും " അവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ കല്ലുവിനെ ഒന്ന് നോക്കി. "ട്രസ്റ്റ്‌ മി ഏട്ടത്തി... ഞാൻ എന്റെ അനുഭവത്തിൽ നിന്ന് പറയുന്നതാ..." എന്തായാലും ഈ സ്റ്റെപ് കേറണം. അതല്ലാതെ വേറെ വഴിയില്ല അപ്പൊ ഇവളോടൊപ്പം കേറി നോക്കാം... "🎼വരൂ കൂട്ടുകാരെ ഒന്നിച്ചു നമുക്ക് പോകാം ഒന്നിച്ചു നമ്മൾ പോയാൽ ശ്രമിച്ചാൽ വിജയം നമുക്ക് നമ്മളെങ്ങോട്ടാ പോകുന്നേ ശിവേട്ടന്റെ റൂമിലേക്ക് നമ്മളെങ്ങോട്ടാ പോകുന്നേ ശിവേട്ടന്റെ റൂമിലേക്ക് 🎼" അങ്ങനെ ആ പാട്ട് തന്നെ റിപീറ്റ് അടിച്ച് റിപീറ്റ് അടിച്ച് പാടി ഞങ്ങൾ അങ്ങനെ ഏട്ടന്റെ റൂമിലെത്തി. "ദേ ഇതാണ് ചേച്ചി ചേച്ചിയുടെ റൂം. ചേച്ചിക്ക് വേണ്ട ഡ്രസ്സ്‌ എല്ലാം കബോർഡിൽ ഉണ്ട്. അപ്പൊ പെട്ടെന്ന് ഫ്രഷ് ആയി താഴേക്ക്‌ വാ.." എന്നും പറഞ്ഞ് കല്ലു പോയി. ഞാൻ ഫ്രഷ് ആകാനും.................... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story