പാർവതീപരിണയം...💖: ഭാഗം 30

parvatheeparinayam

എഴുത്തുകാരി: തെന്നൽ

ഭക്ഷണം എല്ലാം കഴിച്ച് റെസ്റ്റ് എടുക്കുമ്പോഴാണ് പാറുവിന്റെ മനസിലേക്ക് റൂമിലെ കാര്യങ്ങൾ വന്നത് . ഒരു നേർത്ത പുഞ്ചിരിയോടെ അതും ആലോചിച്ച് ഇരുന്നപ്പോഴാണ് പെട്ടെന്ന് ഡയറിയെ കുറിച്ച് ഓർമ വന്നത് . """"ഞങ്ങളെ എല്ലാവരെയും ഒറ്റക്കാക്കി അച്ഛൻ പോയി..ഉത്തരവാദിത്തം കൂടുകയാണ്... അച്ഛനെ പോലെ...... """" അതിലെ വായിച്ച ഭാഗങ്ങൾ മിഴിവോടെ മനസിൽ തെളിഞ്ഞു വന്നതും പാറു കുറച്ച് നേരം ചിന്തയിലാണ്ടു.... "അപ്പൊ അത് ശിവേട്ടന്റെ ഡയറി ആണ്...അപ്പോ അതിനർത്ഥം അച്ഛൻ മരിച്ചത് മുതലുള്ള കാര്യങ്ങൾ ആ ഡയറിയിൽ ഉണ്ടാവും... അങ്ങനെയാണേൽ അച്ഛന്റെ മരണശേഷം ശിവേട്ടന് എന്താ സംഭവിച്ചതെന്ന് അറിയാൻ ആ ഡയറി വായിച്ചാൽ പോരെ... " മനസിൽ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച് കൊണ്ട് പാറു കല്ലുവിനേയും ദേവിനെയും തപ്പി ഇറങ്ങി . 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

റൂമിലേക്ക് ഓടി കിതച്ചു വരുന്ന പാറുവിനെ കണ്ടതും കല്ലു പാറുവിന്റെ പുറകിലേക്ക് നോക്കി . "നീ .. .നീ ...ഇതാ...രയാ... നോക്കു...ന്നെ..." താൻ വന്ന് മുന്നിൽ നിന്നിട്ടും തന്നെ നോക്കാതെ പുറകിലേക്ക് നോക്കുന്ന കല്ലുവിനെ കണ്ടതും കിതപ്പോടെ പാറു ചോദിച്ചു . "അതല്ല ചേച്ചി... ചേച്ചി ഇങ്ങനെ പട്ടി ഓടിച്ചത് പോലെ വരുന്നത് കണ്ട് നോക്കിയതാ....." "പട്ടി ഉണ്ടോന്ന് നോക്കിയേണ?😌😌😌" കല്ലു പറഞ്ഞത് കേട്ടതും ദേവ് തന്റെ സംശയം ചോദിച്ചു. അത് കേട്ടതും കല്ലു ദേവിനെ ഒന്ന് നോക്കി . "അതല്ല.. പട്ടി ഓടിച്ചിട്ടത് പോലെ ചേച്ചി ഓടി വരണമെങ്കിൽ ചേച്ചിയുടെ പുറകിൽ വല്യേട്ടൻ ഉണ്ടെങ്കിലോ...അങ്ങനെയാണേൽ തറ തുരന്നിട്ടാണേലും രക്ഷപ്പെടണ്ടേ... അതോണ്ട് നോക്കിയതാ.....സേഫ്റ്റി മുഖ്യം ബിഗിലെ...😌😌😌" "നിനക്ക് വല്യേട്ടനെ ഇത്രക്ക് പേടിയാണോ....??"(ദേവ്) " രണ്ടും ഒന്ന് നിർത്തിയെ ...." ദേവിന്റെയും കല്ലുവിന്റെയും സംസാരം ഇനിയും തുടർന്ന് പോകും എന്ന് മനസ്സിലാക്കിയ പാറു ഒടുക്കം സഹികെട്ട് കൊണ്ട് പറഞ്ഞു . "അതേയ് ഞാൻ നിങ്ങളോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ വേണ്ടിയാ വന്നേ.

അതിനിടക്ക് ഇങ്ങനെ സംസാരിച്ച് ടൈം കളയല്ലേ...😒" "ഏഹ്... അതെന്താ അത്രക്ക് ഇമ്പോര്ടൻറ് ആയ കാര്യം ??🙄🙄" പാറു പറഞ്ഞത് കേട്ടതും കല്ലു ചോദിച്ചു . "വാ അതൊക്കെ പറയാം ..." എന്ന് പറഞ്ഞ് പാറു ബെഡിൽ ചെന്നിരുന്നു കൊണ്ട് ഡയറി കണ്ട കാര്യവും അതിൽ വായിച്ചതും അവരോട് പറഞ്ഞു . "ചേച്ചി ഉദ്ദേശിക്കുന്നത്....ആ ഡയറി......" എന്ന് പറഞ്ഞു കൊണ്ട് ദേവ് പാറുവിനെ നോക്കി . "ഹ്മ്മ...എനിക്ക് തോന്നുന്നത് ആ ഡയറി വായിച്ചാൽ ചിലപ്പോ ശിവേട്ടന്റെ ലൈഫിൽ എന്താ സംഭവിച്ചത് എന്ന് മനസിലാക്കാം....നമുക്ക് ഭാഗ്യം ഉണ്ടേൽ ആ കാര്യങ്ങൾ എല്ലാം ഡയറിയിൽ ഉണ്ടാവും..." ദേവിനെയും കല്ലുവിനേയും നോക്കി കൊണ്ട് പാറു പറഞ്ഞു നിർത്തി . "അപ്പൊ ഇനി നമുക്ക് കുരുനരിയുടെ പണിയാണല്ലേ ...." പാറു പറഞ്ഞത് കേട്ടതും കല്ലു പറഞ്ഞു . അത് കേട്ടതും പാറുവും ദേവും അവളെ നോക്കി . "അതല്ലാ... ഈ മോഷണമേ...." എന്ന് പറഞ്ഞ് കല്ലു വെളുക്കനെ ചിരിച്ചു കാട്ടി . അത് കണ്ടതും ദേവ് അവളുടെ തലയിൽ പയ്യെ ഒന്ന് മേടി കൊണ്ട് മോഷ്ടിക്കാനുള്ള പ്ലാൻ ആലോചിക്കാൻ തുടങ്ങി .

"പക്ഷെ ഒരു പ്രശ്നം ഉണ്ട്... " പാറു പറഞ്ഞത് കേട്ടതും കല്ലുവും ദേവും ഒരു ചോദ്യഭാവത്തിൽ പാറുവിനെ നോക്കി. "ആ ഡയറി വെച്ചിരിക്കുന്നത് ശിവേട്ടൻ ഇമ്പോര്ടന്റ്റ്‌ ഫയൽ എല്ലാം സൂക്ഷിക്കുന്ന ആ കുഞ്ഞു ലോക്കറിലാ... " ഒരുതരം നിരാശയോടെ പാറു പറഞ്ഞു നിർത്തി. "അതിനൊക്കെ വഴി ഉണ്ടാക്കാം ഏട്ടത്തി... " എന്ന് പറഞ്ഞ് കല്ലുവും ദേവും പാറുവിന്റെ കയ്യിൽ പിടിച്ച് കണ്ണ് ചിമ്മി കാട്ടി. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഡയറി മോഷ്ടിക്കാൻ കുറെ വട്ടം പാറുവും അവളുടെ ക്രൈം പാർട്ണർസും ശ്രമിച്ചെങ്കിലും എല്ലാ പ്ലാനും വാട്ടറിൽ വരച്ച ലൈൻ പോലെ ആയി പോയി . ദിവസങ്ങൾ അങ്ങനെ കൊഴിഞ്ഞു പോയെങ്കിലും പാറുവും കല്ലുവും ദേവും മോഷ്ടിക്കാനുള്ള പല അടവുകളും പയറ്റി കൊണ്ടേ ഇരുന്നു. ഇനി ഡയറിയുമായെ ഒരു തിരിച്ചു വരവ് ഉള്ളെന്റെ ശശിയേ എന്ന കണക്കെ....!!! അതിനിടയിൽ പാറു ശിവയുമായി അംഗം കുറിക്കാനൊന്നും പോയില്ല... പുള്ളിക്കാരിക്ക് ഡയറയിൽ എന്താണ് എന്നറിയാനുള്ള ജിജ്ഞാസ കൊണ്ട് അതിനൊന്നും മൂഡ് ഉണ്ടായില്ല എന്നതാണ് സത്യം !! 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

അങ്ങനെ ഒരു അവധി ദിവസം ശിവ ഓഫീസിൽ പോയതിന് പിന്നാലെ ജോലിയെല്ലാം തീർത്ത് ഉമ്മറത്തിരുന്ന് കല്ലുവും പാറുവും കൂടി സംസാരിക്കുകയായിരുന്നു. അപ്പോഴാണ് പെട്ടെന്ന് ദേവ് ഒന്നും പറയാതെ പാറുവിന്റെ കയ്യും പിടിച്ച് ഓടിയത്. അത് കണ്ടതും ഒന്നും മനസിലാവാതെ നിന്ന കല്ലു പെട്ടെന്ന് അവരുടെ പുറകേ ഓടി. ദേവ് പാറുവുമായി നേരെ പോയത് അവരുടെ റൂമിലേക്ക് ആയിരുന്നു. അവിടെ എത്തിയതും ദേവ് പാറുവിന്റെ കൈ വിട്ട് ഒരു വിജയച്ചിരി ചിരിച്ചു. അത് കണ്ടതും മുഖം ചുളിച്ചു കൊണ്ട് പാറു അവനെ നോക്കി. അതിന് മറുപടിയായി ദേവ് അവന്റെ ഫോൺ എടുത്ത് ഒരു വീഡിയോ പ്ലേ ആക്കി. അതിൽ ശിവ ഡയറി വെച്ച ലോക്കറിന്റെ പാസ്സ്‌വേർഡ്‌ അമർത്തി അത് തുറക്കുന്ന ഒരു വീഡിയോ ആയിരുന്നു. അത് കണ്ടതും കണ്ണ് വിടർത്തി കൊണ്ട് പാറു ദേവിനെ നോക്കി. ഇവരുടെ പുറകേ ആയി വന്ന കല്ലു കാണുന്നത് ഫോണും പിടിച് ദേവിനെ എന്തോ അത്ഭുതജീവിയെ കണക്കെ നോക്കുന്ന പാറുവിനെ. അത് കണ്ടതും കല്ലു അവരുടെ അടുത്തേക്ക് വന്നിട്ട് ഫോൺ നോക്കി........ തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story