പാർവതീപരിണയം...💖: ഭാഗം 31

parvatheeparinayam

എഴുത്തുകാരി: തെന്നൽ

ഇത്രേം ഇറെസ്പോൺസിബിളായ തന്നെയൊക്കെ ഇനിയും ഈ ഓഫീസിൽ വെച്ച് പുറപ്പിക്കാൻ എനിക്ക് വട്ടൊന്നുമില്ല... so..... you are ഡിസ്മിസ്ഡ് " വലിഞ്ഞു മുറുകിയ മുഖവും രക്തവർണമായ ശിവയുടെ കണ്ണുകളും തെളിയിക്കുന്നുണ്ടായിരുന്നു അവന്റെ ദേഷ്യം !! ആ ഒരു ഭാവത്തോട് കൂടെ തന്നെ അവൻ മുന്നിൽ നിൽക്കുന്ന സ്റ്റാഫിനോട് ദേഷ്യപ്പെട്ടു. "Sir... sir...plz sir... ഇപ്പ്രാവശ്യത്തേക്ക് ഒന്ന് ക്ഷ...." അയാളെ പറയാൻ സമ്മതിക്കാതെ കയ്യുയർത്തി മതിയെന്ന് ആംഗ്യം കാണിച്ചു കൊണ്ട് ശിവ ഡോറിന് നേരെ വിരൽ ചൂണ്ടി... "Sir.... " """ഗെറ്റ് ഔട്ട്‌..""" അതൊരു അലർച്ച ആയിരുന്നു. ശിവയുടെ അലറലിൽ ഒന്ന് വിറച്ചു പോയ അയാൾ പെട്ടെന്ന് തന്നെ ആ ക്യാബിൻ വിട്ടിറങ്ങി. ദേഷ്യം കൊണ്ട് അടിമുടി വിറച്ചിരിക്കുന്ന ശിവയുടെ മുന്നിലേക്ക് ഒരു സിഗരറ്റ് നീണ്ടു വന്നു. അത് കണ്ടതും അതാരാണെന്ന് മനസിലായ കണക്കെ അവനൊരു പുഞ്ചിരിയോടെ മുന്നിലേക്ക് നോക്കി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പാറുവിന്റെയും ദേവിന്റെയും പുറകേ ആയി വന്ന കല്ലു കാണുന്നത് ഫോണും പിടിച് ദേവിനെ എന്തോ അത്ഭുതജീവിയെ കണക്കെ നോക്കുന്ന പാറുവിനെ. അത് കണ്ടതും കല്ലു അവരുടെ അടുത്തേക്ക് വന്നിട്ട് ഫോൺ നോക്കി.

അതിൽ വളരെ കൃത്യമായി പാസ്‌വേഡ് കണ്ടതും കല്ലു ദേവിന്റെ പുറത്തായി രണ്ട് തട്ട് തട്ടിയിട്ട് 'കുഞ്ഞേട്ടൻ സൂപ്പറാ' എന്നർഥത്തിൽ നോക്കി . അത് കണ്ടതും 'ഇതൊക്കെ എന്ത്😌 ' എന്ന കണക്കെ ദേവും ... അങ്ങനെ പാസ്‌വേഡ് കിട്ടിയ സന്തോഷത്തിൽ മൂന്നും കൂടി പാസ്‌വേഡ് അടിച്ച് ലോക്ക് ഓപ്പണാക്കി ഡയറി എടുത്തു. "അതല്ല ചേച്ചി... നമ്മളീ ചെയ്യുന്നത് ശരിയാണോ...?? ഒരാളുടെ പ്രൈവസിയിൽ ...."ബാക്കി പറയാതെ കല്ലു പാറുവിനെ നോക്കി . "കല്ലൂ... നമുക്ക് നമ്മുടെ ഏട്ടനെ പഴയ ശിവേട്ടൻ ആക്കണ്ടേ... അതിന് വേണ്ടിയാണ് നമ്മൾ ഇതൊക്കെ ചെയ്യുന്നത്... ഒരു നല്ല കാര്യത്തിന് വേണ്ടി ആയതോണ്ട് ഇതൊന്നും തെറ്റല്ല..." കല്ലു പറഞ്ഞതിനോട് യോജിക്കാതെ ദേവ് തന്റെ opinion പറഞ്ഞു . "അതല്ല ദേവ്.. കല്ലു പറഞ്ഞതിലും കാര്യം ഇല്ലാതില്ല... ഒരാളുടെ പ്രൈവസിയിൽ നമ്മൾ മൂന്ന് പേരും കൂടി കൈ കടത്തുന്നത് ശരിയല്ല ...അതോണ്ട് നിങ്ങൾ രണ്ട് പേരും പൊയ്ക്കോ... ഞാൻ ഒറ്റക്കിരുന്ന് വായിച്ചു നോക്കിയിട്ട് വെല്ലോം ചെയ്യാൻ പറ്റോന്ന് നോക്കാം 😌😌😌" "ആഹാ ഇത് കൊള്ളാലോ... ഇതെവിടുത്തെ ന്യായം..??

പാലം കടക്കുന്ന വരെ നാരായണ പാലം കടന്നപ്പോ കൂരായണയോ...??" പാറു പറഞ്ഞത് കേട്ടതും കല്ലു ചോദിച്ചു . "അപ്പൊ നീയല്ലേ പറഞ്ഞേ പ്രൈവസിയെ പറ്റി🙄🙄"(ദേവ്) "പ്രൈവസിയും ഇല്ലാ ഒരു മണ്ണാങ്കട്ടയും ഇല്ലാ... ഞാൻ അങ്ങനെ പലതും പറഞ്ഞെന്ന് വെച്ച് നിങ്ങൾ അതൊക്കെ കേൾക്കണത് എന്തിനാ...??atleast കുഞ്ഞേട്ടനെങ്കിലും നമ്മുടെ വല്യേട്ടനെ തിരിച്ചു പഴയ ലൈഫിലേക്ക് കൊണ്ടു വരണം എന്നില്ലേ.. അതോണ്ട് നമുക്ക് മൂന്ന് പേർക്കും കൂടി ഇരുന്ന് വായിച്ച് ഈ പ്രശ്‌നത്തിന് ഒരു സൊല്യൂഷൻ കണ്ടെത്താം... come on ഫോളോ me..." എന്ന് പറഞ്ഞ് കല്ലു പാറുവിന്റെ കയ്യിൽ നിന്ന് ഡയറി വാങ്ങിച്ച് ബാൽക്കണി ലക്ഷ്യമാക്കി നീങ്ങി . കല്ലു പോയെന്ന് കണ്ടതും ദേവും പാറുവും പരസ്പരം നോക്കി ചിരിക്കാൻ തുടങ്ങി . 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശിവ മുന്നിലേക്ക് നോക്കിയതും അവന്റെ ധാരണ പോലെ തന്നെ സിദ്ധുവാണ് മുന്നിൽ സിഗരേറ്റുമായി നിൽക്കുന്നത്.. സിദ്ധു എന്ന സിദ്ധാർത്തിനെ പറ്റി പറയുവാണേൽ ശിവയുടെ ഓഫീസിൽ ഒരു സ്റ്റാഫ് ആയി കടന്നു വന്നതാണ് .ഇപ്പൊ കമ്പനിയിലെ മാനേജർ എന്ന പദവി വരെ എത്തി നിൽക്കുന്നു .ആരുമായും അധികം ക്ലോസ് ആവാത്ത ശിവ എന്തോ ഒരാത്മബന്ധം പോലെ സിദ്ധുവുമായി സൗഹൃദത്തിലായി .

അവരുടെ ബന്ധത്തെ സൗഹൃദം എന്ന ഒരൊറ്റ വാക്ക് കൊണ്ട് നിർവചിക്കാൻ പറ്റില്ല .അതിനെക്കാളും ഉയരത്തിലാണ് അവര് തമ്മിലുള്ള ബന്ധം ..!! വീട്ടിലേക്ക് വരവും പോക്കും ഒന്നുമില്ലെങ്കിൽ കൂടിയും ഓഫീസിൽ വന്നാൽ രണ്ടും ഒരമ്മ പെറ്റ അളിയന്മാരാണ്. "ആ വിനു (ഓഫീസ് സ്റ്റാഫിന്റെ പേരാണേ) ഇവിടെ നിന്ന് പോണത് കണ്ടപ്പഴേ എനിക്ക് മനസിലായി നിന്റെ മൂഡിനെ പറ്റി... നിനക്ക് ഇനി ഒരെണ്ണം ആഞ്ഞു വലിച്ചാലല്ലേ പോയ മൂഡ് തിരികെ വരോളൂ.. അതാ നിന്റെ മരുന്നും കൊണ്ട് ഓടി വന്നത് .." എന്ന് പറഞ്ഞ് സിദ്ധു സിഗരറ്റ് ശിവക്ക് നേരെ നീട്ടി . അത് കണ്ടതും ഒരു ചെറു ചിരിയോടെ അവന്റെ കയ്യിൽ നിന്നും അത് വാങ്ങി ചുണ്ടോട് ചേർക്കാൻ ഒരുങ്ങിയതും പെട്ടെന്ന് ശിവക്ക്.. മുന്നിൽ പാറുവിന്റെ രൂപം തെളിഞ്ഞു വന്നു .അത് കണ്ടതും അവന് അന്ന് സിഗററ്റ് വലിച്ചതും പിന്നീട് നടന്ന കാര്യങ്ങളും ഒരു ചിത്രം പോലെ മനസിലേക്ക് ഓടി വന്നു .അതോർത്തതും ഒരു വല്ലായ്മ തോന്നിയ ശിവ ചുണ്ടിൽ നിന്ന് സിഗററ്റ് മാറ്റി അത് കൈ കൊണ്ട് ഞെരിച്ചു കളഞ്ഞു . ശിവയുടെ ഓരോ ഭാവവും നോക്കി കാണുകയായിരുന്നു സിദ്ധു .അവൻ സിഗററ്റ് ഞെരിക്കുന്നത് കണ്ടതും സിദ്ധു ഒരു സംശയത്തോടെ ശിവയെ നോക്കി . "അവളെ ഓർത്തു പോയി ...അതാ ...."

സിധുവിന്റെ നോട്ടം കണ്ടതും ശിവ പറഞ്ഞു . "ആരെ...??" ആരാണെന്ന് മനസിലായെങ്കിലും അത് ശിവയുടെ വായിൽ നിന്ന് കേൾക്കുന്നതിനായി ഒന്നും അറിയാത്ത പോലെ ശിവയെ നോക്കി നെറ്റി ചുളിച്ചു കൊണ്ട് നോക്കി . അത് കണ്ടതും സിധുവിനെ ഒന്ന് നോക്കിയ ശിവ ദേഷ്യത്തോടെ പുറത്തേക്ക് പോകാനൊരുങ്ങി . "ഏയ് പോവല്ലേ...എനിക്ക് മനസിലായി ആരെയാ ഓർമ വന്നതെന്ന്...അപ്പൊ ഞാൻ ഒന്നും പറഞ്ഞിട്ട് മറ്റാത്ത ഈ ശീലം പാറു കാരണം മറ്റാണെന്ന? അതിനർതം മഞ്ഞുമല ഉരുകിന്നാണോ...??" എന്ന് ചോദിച്ചു സിദ്ധു ഒന്ന് പല്ലിളിച്ചു കാട്ടി .അത് കണ്ടതും ശിവ അവന്റെ മുഖത്തിട്ട് ഒന്ന് കുത്തി . "പോടാ കോപ്പേ അങ്ങനെ ഒന്നുമില്ല " എന്ന് പറഞ്ഞു കൊണ്ട് ശിവ തിരിച്ച് തന്റെ സീറ്റിൽ ചെന്നിരുന്നു . "നീയാരോടാ ശിവ ഈ കള്ളം പറയണേ... ഈ എന്നോടൊ... നിന്നെ കാണാൻ തുടങ്ങിയ അന്ന് മുതൽ ഈ മനസിൽ എന്താണെന്ന് എനിക്കറിയാം..!!ആ എന്നോടാണോ നീ ഈ പറയുന്നേ" ശിവയുടെ അടുത്തേക്ക് നടന്നുകൊണ്ട് സിദ്ധു ചോദിച്ചു . സിദ്ധു ചോദിക്കുന്നത് കേട്ടതും ശിവ ഒരു നിമിഷത്തേക്ക് വല്ലാതായി . ശിവയുടെ അവസ്ഥ മനസിലായതും സിദ്ധു അവനടുത്തേക്ക് ചെന്നിരുന്നു . "എടാ ...എനിക്ക് മനസിലാവും നിന്നെ..അതുപോലെ നിന്റെ ഉള്ളും...

നിനക്ക് പാറുവിനോട് പ്രണയമാണ്...!!അതേ നല്ല ഒന്നാന്തരം പ്രണയം !!" സിദ്ധു പറയുന്നത് കേട്ടതും ശിവ ഒരു നിമിഷം ഞെട്ടി അവനെ നോക്കി . "ഞാൻ പറഞ്ഞു തീർന്നില്ല... അതിന് മുന്നേ നീ ഇങ്ങനെ നോക്കല്ലേ... നിനക്ക് പാറുവിനോട് പ്രണയം ഉണ്ട്.....അത് നിനക്കും അറിയാം . പക്ഷെ അത് നീ എന്ത് കൊണ്ടാ അത് പ്രകടിപ്പിക്കാത്തെ..??അതാണ് എനിക്ക് മനസിലാവാത്തത്...നിനക്ക് ഈ ദേഷ്യത്തിൽ മുഖം മൂടി ഒട്ടും ചേരുന്നില്ല ശിവ..." """സിദ്ധു """ സിദ്ധാർഥ് പറയുന്നത് കേട്ടതും ഒടുക്കം ക്ഷമ കേട്ട് ശിവ അലറി . "നീ അലറിയിട്ട് ഒന്നും കാര്യമില്ല.. എനിക്ക് ഇന്നറിയണം നീ എന്തിനാ ഇങ്ങനെ ഒക്കെ പെരുമാറുന്നതെന്ന്...നിന്റെ ഇഷ്ടം നിനക്ക് അവളോട് പറഞ്ഞാൽ എന്താ.. നിന്റെ ജീവിതത്തിൽ പണ്ട് എന്തോ നടന്നിട്ടുണ്ട്...എനിക്കറില്ല അത് എന്താണെന്ന്.. പക്ഷെ അത് എനിക്ക് ഇപ്പൊ അറിയണം...നീ എന്തിനാ ആ പാവം പെണ്ണിനോട് ഇങ്ങനെ പെരുമാറുന്നതെന്ന് എനിക്ക് അറിഞ്ഞേ പറ്റോളൂ ശിവാ...." അവസാനം ഒരു അലർച്ചയോടെ സിദ്ധു പറഞ്ഞു നിർത്തി .

അത് കേട്ടതും ഒന്നും പറയാൻ കൂട്ടാക്കാതെ ശിവ ക്യാബിൻ വിട്ടിറങ്ങാൻ ഒരുങ്ങി . "നീ ഇന്ന് ഇപ്പൊ എന്നോടത് പറഞ്ഞില്ലേൽ ഇനി ഇവിടേം തൊട്ട് ശിവയും സിദ്ധാർത്തുമായി യാതൊരു ബന്ധവും ഉണ്ടാവില്ല ...." ശിവയുടെ പോക്ക് മനസിലാക്കിയതും സിദ്ധു അവസാനത്തെ അടവ് എന്ന പോലെ സിദ്ധു പറഞ്ഞു നിർത്തി . അത് കേട്ടതും പെട്ടെന്ന് നടത്തം നിർത്തി ശിവ സിധുവിന് നേരെ തിരിഞ്ഞു . "ഞാൻ എല്ലാം പറയാം ...." 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കല്ലുവിന്റെ പോക്ക് കണ്ട് ചിരിച്ചോണ്ടിരുന്ന ദേവിന്റെയും പാറുവിന്റെയും അടുത്തേക്ക് കല്ലു തിരിച്ച് ഡയറിയുമായി വന്നു . "അതേയ് ചേച്ചി ...നമുക്ക് ഈ ഡയറിയുമായി എന്റെ റൂമിലേക്ക് പോകാം ...അല്ലേൽ പെട്ടെന്ന് എങ്ങാനും വല്യേട്ടൻ വന്നാൽ നമ്മൾ ഡയറി വായിക്കുന്നത് എങ്ങാനും കണ്ടാലോ... so റിസ്ക് എടുക്കേണ്ട... വാ " എന്ന് വിളിച്ചു കൊണ്ട് കല്ലു മുന്നിൽ പോയി .പുറകിൽ ദേവും പാറുവും............ തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story