പാർവതീപരിണയം...💖: ഭാഗം 32

parvatheeparinayam

എഴുത്തുകാരി: തെന്നൽ

ഡയറിയുമായി കല്ലുവിന്റെ റൂമിലെത്തിയതും കല്ലുവിന്റെ കയ്യിൽ നിന്ന് പാറു ഡയറി വാങ്ങി തന്റെ ക്രൈം പാർട്ണർസിനെ ഒന്ന് നോക്കി വായിക്കാൻ തുടങ്ങി. സിദ്ധുവിനെ ഒന്ന് നോക്കി ശിവ തന്റെ പഴയ കാര്യങ്ങൾ ഓർക്കാൻ തുടങ്ങി. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 [ ശിവ പറയുന്ന പോലെയാണ് past പറയുന്നത്.. ] അച്ഛന്റെ മരണത്തിന് മുൻപ് വരെ എന്റെ ഫാമിലി വളരെ ഹാപ്പി ആയിരുന്നു. മൂന്ന് മക്കളെയും സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന അച്ഛനും അമ്മയും.. കൂടപ്പിറപ്പുകൾ എന്നതിനേക്കാളുപരി കൂട്ടുകാരെ പോലെ തോളിൽ കയ്യിട്ട് നടക്കാൻ രണ്ട് സഹോദരങ്ങൾ... അങ്ങനെ ജീവിതം വളരെ സന്തോഷത്തോടെ കഴിഞ്ഞ് പോകുമ്പോഴാണ് അപ്രതീക്ഷിതമായി അച്ഛന്റെ മരണം സംഭവിക്കുന്നത്... ഞാൻ അപ്പോൾ ഡിഗ്രി ലാസ്റ്റ് ഇയർ പഠിക്കുകയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യമായതിനാൽ ആ മരണം ഞങ്ങളിൽ സൃഷ്ട്ടിച്ച നടുക്കം ചെറുതൊന്നുമല്ല... ആ ഒരു ഷോക്കിൽ നിന്ന് റിക്കവർ ആവുന്നതിനു മുന്നേ തന്നെ ബിസിനസ്‌ കാര്യങ്ങൾ നോക്കാൻ ഞാൻ ബാധ്യസ്ഥനായി... അങ്ങനെ ഫ്രണ്ട്സുമായി കളിച്ചു നടക്കേണ്ട ടൈമിൽ എനിക്ക് ഒരു ഫാമിലിയുടെ മുഴുവൻ ഉത്തരവാദിത്വവും പിന്നെ ബിസിനസ്സും നോക്കി നടത്തേണ്ട ചുമതലയായി...

പിന്നീട് ഒരു വാശിയായിരുന്നു അച്ഛനെ പോലെ അല്ലെങ്കിൽ അതിനേക്കാളും നല്ല രീതിയിൽ എനിക്ക് എന്റെ അമ്മയെയും സഹോദരങ്ങളെയും നോക്കണം എന്നുള്ളത്..അതിനുവേണ്ടി രാപകൽ ഇല്ലാതെ അദ്ധ്വാനിച്ചു.. അങ്ങനെയാണ് ഇപ്പൊ ഈ 'ലക്ഷ്മി ഗ്രൂപ്സ് ' ഇത്രയും വലുതായത്... പക്ഷെ ഉത്തരവാദിത്തം നന്നായി ചെയ്യാൻ ശ്രമിച്ചപ്പോൾ ഞാൻ ജീവിക്കാൻ മറന്നുപോയോ എന്നൊരു തോന്നൽ... 😐😐 അച്ഛന്റെ മരണശേഷം ഞാൻ മനസ് തുറന്നൊന്നു ചിരിച്ചിട്ട് പോലുമുണ്ടോ എന്ന് എനിക്ക് സംശയമാണ്...കല്ലുവിന്റേയും ദേവിന്റെയും അമ്മയുടെയും മുന്നിലെല്ലാം ഒരു ഗൗരവത്തിന്റെ മുഖം മൂടി അണിഞ്ഞു. പേടിയായിരുന്നു എനിക്ക് ഞാൻ ഒന്ന് ചിരിച്ച് കളിച്ച് അവരോട് ഒപ്പം സമയം ചിലവഴിച്ചാൽ ഇത്രയും നാളും കഷ്ടപ്പെട്ടത് ഒക്കെ വെറുതെയാവുമോ എന്ന്.. അതുകൊണ്ട് അവരോടൊപ്പം കളി തമാശകൾ പറയാൻ ഉപദേശിക്കുന്ന മനസിനെ പിടിച്ചു കെട്ടി ബുദ്ധി നിർദ്ദേശിക്കുന്ന പോലെ ജീവിക്കാനൊരുങ്ങി... അങ്ങനെ അവിടേം മുതൽ ഞാൻ മറ്റൊരു ശിവയായിരുന്നു... അമ്മയ്ക്കും കല്ലുവിനും ദേവിനും.. എന്തിന് പറയുന്നു ഈ എനിക്ക് പോലും തികച്ചും അന്യനായ മറ്റൊരു ശിവ !! എല്ലാ കാര്യത്തിനും ഗൗരവം... ദേഷ്യം... ഒന്ന് പുഞ്ചിരിക്കാൻ പോലും അറിയാത്ത ശിവ !!!

കല്ലുവും അമ്മയും ദേവും എല്ലാം വേദനയോടെ എന്നേ നോക്കുന്നത് ഞാൻ പലയാവർത്തി കണ്ടിട്ടുണ്ട്.. പക്ഷെ അവരുടെ നോട്ടങ്ങളെ ഒക്കെ പാടെ അവഗണിക്കാൻ ഞാൻ എന്റെ മനസിനെ അപ്പോഴേക്കും കല്ലാക്കി മാറ്റിയിരുന്നു... പക്ഷെ ഇതിനെല്ലാം മാറ്റം വന്നത് ഞാൻ പിജി പഠിക്കുന്ന സമയത്തായിരുന്നു... ബിസിനസിലേക്ക് ഇറങ്ങിയെങ്കിലും എന്റെ പഠിപ്പ് മുടങ്ങരുത് എന്ന് അമ്മക്ക് നിർബന്ധം ആയിരുന്നു... അങ്ങനെ പിജിക്ക് പഠിക്കുന്ന സമയത്താണ് ഞാൻ ജാനുനെ പരിചയപ്പെടുന്നത്... ജാൻവി എന്ന എന്റെ മാത്രം ജാനു... എന്റെ പെണ്ണ്..💕💕 ആരോടും അധികം കൂട്ടൊന്നും കൂടാത്ത എന്റെ അടുത്തേക്ക് ഇടിച്ചു കയറി വന്ന് എന്റെ എല്ലാമെല്ലാമായവൾ.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 അത് വായിച്ചതും പാറു പെട്ടെന്ന് വല്ലാതായി... അതല്ലെങ്കിലും അങ്ങനെയാണ്... നമ്മൾ സ്നേഹിക്കുന്നയാൾക്ക് മറ്റൊരാളെയാണ് ഇഷ്ടം... അല്ലെങ്കിൽ പണ്ട് ഒരു റിലേഷൻ ഉണ്ടായിരുന്നു എന്നൊക്കെ കേൾക്കുമ്പോൾ വല്ലാത്ത നീറ്റലാ.. 💔💔 ജാനുവിനെ പറ്റി കേട്ടതും കല്ലുവും ദേവും ഞെട്ടി പരസ്പരം നോക്കി..'വല്യേട്ടന് പ്രേമമോ ' എന്ന കണക്കെ...

അതെന്താലേ എന്റെ ശിവക്ക് പ്രണയിച്ചാൽ... 🙄 ഇനി പാറു എങ്ങാനും വായിച്ചത് തെറ്റായിപോയോ എന്നോർത്ത് കല്ലു പാറുവിന്റെ കയ്യിൽ നിന്ന് ഡയറി വാങ്ങി വായിച്ചു നോക്കി അത് ശരിയാണെന്ന് ഉറപ്പിച്ചു. ദേവും കല്ലുവും പാറുവിനെ നോക്കിയപ്പോ ആള് വിദൂരതയിലേക്ക് നോക്കി കൊണ്ടിരിക്കുകയാണ്.. അത് കണ്ടതും കല്ലു ഡയറി പാറുവിനെ ഏൽപ്പിച്ചിട്ട് ബാക്കി വായിക്കാൻ പറഞ്ഞു. "ശിവേട്ടന് ചിലപ്പോ ഇപ്പോഴും ജാനുവിനെ ആയിരിക്കോലെ ഇഷ്ടം... അതായിരിക്കും എന്നേ ഒന്ന് നോക്കുക പോലും ചെയ്യാത്തെ 😰😰" ഡയറി വാങ്ങിച്ചു കൊണ്ട് പാറു അവരോടായി ചോദിച്ചു. "എന്റെ ചേച്ചി... ചേച്ചി ഇപ്പൊ തന്നെ ഈ സീരിയലിലെ നായികമാരെ പോലെ ആയാൽ എങ്ങനെയാ...?? " "അതന്നെ... ഇപ്പൊ തന്നെ sed ആയാൽ എങ്ങനെയാ ഏട്ടത്തി... നമുക്ക് ഇനി ദോ ഇത്രയും പേജ് വായിക്കാൻ ഉണ്ട്... അപ്പൊ എല്ലാം പേജും വായിച്ചിട്ട് ലാസ്റ്റ് ഒന്നിച്ച് sed ആവാട്ടോ.. 😌😌" പാറുവിന്റെ കയ്യിൽ നിന്ന് ഡയറി വാങ്ങി ഇനി വായിക്കാനുള്ള പേജ് കാണിച്ചു കൊണ്ട് ദേവ് പറഞ്ഞു. അത് കേട്ടതും കല്ലു ദേവിനെ കൈ മുട്ട് കൊണ്ട് തട്ടിയിട്ട് പാറുവിനോട് ബാക്കി വായിക്കാൻ പറഞ്ഞു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ജാനുവിനെ ഓർമ വന്നതും ശിവ കുറച്ചു നേരത്തേക്ക് നിശബ്ദനായി...പതിയെ കണ്ണുകളടച് ഓർമകളിൽ ജാനു നിറഞ്ഞതും അറിയാതൊരു പുഞ്ചിരി ശിവയുടെ ചുണ്ടിൽ മൊട്ടിട്ടു. ശിവയുടെ ഭാവങ്ങളെല്ലാം നോക്കി കണ്ട സിദ്ധുവിന് അവൻ അവന്റെ പ്രണയനിമിഷങ്ങളുടെ ഓർമയിൽ ആണെന്ന് മനസിലായി . അത് മനസിലായതും ശിവയെ പതിയെ ഒന്ന് തട്ടിയിട്ട് ബാക്കി കഥ പറയാൻ പറഞ്ഞു . ചുണ്ടിൽ നിറഞ്ഞ ഒരു പുഞ്ചിരിയോടെ ശിവ പറയാൻ തുടങ്ങി.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഒരു ക്ലാസ്മേറ്റ് എന്ന നിലയിൽ ആയിരുന്നു ആദ്യം ജാനു എന്നോട് മിണ്ടുന്നത്.... വലിയ താല്പര്യം ഇല്ലായിരുന്നുവെങ്കിലും ഇങ്ങോട് വന്ന് സംസാരിക്കുന്ന ആളോട് ഒന്നും തിരിച്ച് പറയാത്തത് മോശമല്ലേ എന്നോർത്ത് അവളുമായി പരിചയപ്പെട്ടു. ആകെ 20 പേരെന്തൊ ഉള്ള ക്ലാസ്സിൽ ബാക്കി 19 പേരും ഫ്രണ്ട്‌സ് ആയെങ്കിൽ കൂടിയും ഞാൻ മാത്രം ആരോടും അധികം ക്ലോസ് ആവാതെ പടിക്കുന്നതിലും പിന്നെ എന്റെ ബിസിനെസിലും മാത്രം concentrate ചെയ്തു. ഞാൻ ഒഴിഞ്ഞുമാറി നടക്കുന്നത് കണ്ടതും ജാനുവും പിന്നെ അവളോടൊപ്പം ജിത്തുവും .....

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ജിത്തുവിനെ പറ്റി ഓർമ വന്നതും ശിവയുടെ മുഖം വലിഞ്ഞു മുറുകി . പഴയ കാര്യങ്ങൾ ഓർക്കുന്തോറും മുഖം ഒന്നുകൂടി വലിഞ്ഞു മുറുകി കണ്ണുകൾ രക്തവർണമായി. ശിവയുടെ മാറ്റം കണ്ടതും മുഖം ചുളിച്ചുകൊണ്ട് സിദ്ധു കാര്യം അന്വേഷിച്ചു . "ആ ജിത്തു അവനാ ശ്രീജിത്ത്..." "ശ്രീജിത്ത്‌...ഏത് ആ AK ഗ്രൂപ്സിന്റെ...." ഒരു ചോദ്യഭാവത്തിൽ പറഞ്ഞു കൊണ്ട് സിദ്ധു ശിവയെ നോക്കി . "ഹ്മ്മ... അവൻ തന്നെ..." ""What.."" ശിവ പറഞ്ഞത് കേട്ടതും ഒരു തരം ഞെട്ടലോടെ സിദ്ധു ഇരിപ്പിടത്തിൽ നിന്ന് ചാടി എഴുന്നേറ്റു കൊണ്ട് അലറി . "നീയും ആ ചെറ്റയും പണ്ട് ഫ്രണ്ട്‌സ് ആയിരുന്നെന്നോ..." അതേ എന്നർഥത്തിൽ തലകുലുക്കി കൊണ്ട് ശിവ ടേബിളിൽ ഇരുന്ന വെള്ളം കുടിച്ചു . "നീ പെട്ടെന്ന് ബാക്കി പറഞ്ഞേ...എന്നിട്ട് നിന്റെ ജീവിതത്തിൽ എന്താ സംഭവിച്ചേ..." 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "ഈ ജിത്തുവല്ലേ അന്ന് നമ്മുടെ വീട്ടിൽ വന്നത്...🙄" ഒരു ചോദ്യ രൂപേണ പാറു ദേവിനെ നോക്കി ചോദിച്ചു . "ഹ്മ്മ അവൻ തന്നെയാ.. ഞാൻ അന്നേ പറഞ്ഞിലിരുന്നില്ലേ ചേട്ടനും അവനും ഫ്രണ്ട്‌സ് ആയിരുന്നെന്ന്...." "ചേച്ചി ബാക്കി പെട്ടെന്ന് വായിച്ചേ.. ആയാലും വല്യേട്ടനും എങ്ങനെയാ ശത്രുക്കൾ ആയതെന്ന് അറിയാണ്ട് എന്തോ ഒരിത്" കല്ലു പറഞ്ഞത് കേട്ടതും പാറുവും ദേവും അവളെ നോക്കി . "അതല്ല..അറിയാനുള്ള ഒരു ത്വര ...അത്രേയുള്ളൂ😌🙊" അവരുടെ നോട്ടം കണ്ടതും ഒന്ന് പല്ലിളിച്ചു കാട്ടി കൊണ്ട് കല്ലു പറഞ്ഞു ................ തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story